പേര്/ഒപ്പ്/മതം എന്നിവ മാറ്റുന്നതിനും, ജാതി തിരുത്തുന്നതിനുമുള്ള അപേക്ഷകളും നിര്ദ്ദേശങ്ങളും www.egazette.kerala.gov.in എന്ന വെബ്സൈറ്റിലും തിരുവനന്തപുരം ഗവണ്മെന്റ് സെന്ട്രല് പ്രസ്സിലെ പബ്ലിക്കേഷന് വിഭാഗത്തിലും, കൊല്ലം, പത്തനംതിട്ട, കോട്ടയം (വാഴൂര്), ആലപ്പുഴ, എറണാകുളം, തൃശ്ശൂര്, പാലക്കാട് (ഷൊര്ണ്ണൂര്), മലപ്പുറം, കോഴിക്കോട്, കണ്ണൂര്, വയനാട് (മേപ്പാടി) എന്നീ ഫാറം സ്റ്റോറുകളിലും ലഭ്യമാണ്. ഇതിനെ സംബന്ധിക്കുന്ന വിശദമായ നിര്ദ്ദേശം ചുവടെ ചേര്ക്കുന്നു.
(എ) പേര്/ഒപ്പ്/മതം എന്നിവ മാറ്റുന്നതിനും, ജാതി തിരുത്തുന്നതിനുമുള്ള വിജ്ഞാപനം കേരള സര്ക്കാര് ഗസറ്റില് പ്രസിദ്ധപ്പെടുത്തുന്നതിന് നിര്ദ്ദിഷ്ട ഫാറത്തില് അപേക്ഷിക്കണം. അപേക്ഷാഫാറം തിരുവനന്തപുരം ഗവണ്മെന്റ് സെന്ട്രല് പ്രസ്സ്, വിവിധ ജില്ലകളില് (തിരുവനന്തപുരം ജില്ല ഒഴികെ) നിലവിലുള്ള ജില്ലാഫാറം സ്റ്റോറുകള് എന്നിവിടങ്ങളില് നിന്നും നേരിട്ടും തപാല് മുഖേനയും ലഭിക്കുന്നതാണ്. കൂടാതെ www.egazette.kerala.gov.in എന്ന വെബ്സൈറ്റിലെ പ്രസക്ത ഫാറത്തിന്റെപ്രിന്റും ഉപയോഗിക്കാവുന്നതാണ്.
(ബി) ഖണ്ഡിക-6 പ്രകാരം, പ്രസിദ്ധീകരിക്കേണ്ട വിജ്ഞാപനത്തിന്റെനക്കല് രണ്ട് കോപ്പിയും അതോടൊപ്പം വിജ്ഞാപനത്തില് പ്രതിപാദിക്കുന്ന വസ്തുതകള് തെളിയിക്കുന്നതിന് ഉപോല്ബലകമായ എല്ലാ രേഖകളും ഹാജരാക്കണം.
(സി) അപേക്ഷ, തെളിവു രേഖകള് എന്നിവ നിശ്ചിത രീതിയില് ആയിരിക്കേണ്ടതും അവയുടെ അടിസ്ഥാനത്തില് വിജ്ഞാപനം പൂര്ണ്ണവും പ്രസിദ്ധീകരണയോഗ്യവും ആയിരിക്കേണ്ടതുമാണ്. അല്ലാതെയുള്ള കാര്യത്തില് പരസ്യക്കൂലി മുന്കൂര് ഒടുക്കിയിട്ടുണ്ടെന്നതിന് പ്രാമുഖ്യം നല്കപ്പെടുന്നതല്ല. അപേക്ഷയും അനുബന്ധ രേഖകളും ക്രമത്തിലാണെന്ന് ബോദ്ധ്യപ്പെട്ടതിനുശേഷം മാത്രം പണം അടയ്ക്കാന് പ്രത്യേകം ശ്രദ്ധിക്കുക. അപ്രകാരമല്ലാതെ മുന്കൂര് അടയ്ക്കുന്ന തുക യാതൊരു കാരണവശാലും മടക്കി നല്കുന്നതല്ല.
No comments:
Post a Comment