Thursday, September 8, 2022

UTS എന്ന unreserved ticketing system - [ഓൺലൈൻ ജനറൽ ടിക്കറ്റ് ]

 

ഇന്ന് ഞാൻ പറയാൻ പോകുന്ന കാര്യം ചിലപ്പോൾ കുറെ ആളുകൾക്കൊക്കെ അറിയാവുന്നതായിരിക്കും എന്നാലും ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് കരുതിയാണ് ഇത് എഴുതുന്നത്..
എറണാകുളം പോലെയുള്ള പട്ടണങ്ങളിലൊക്കെ ഗതാഗതക്കുരുക്ക് സർവസാധാരണമാണ് ചിലപ്പോൾ ജോലിയെല്ലാം കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് അല്ലെങ്കിൽ വേറെ എവിടെയെങ്കിലും പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ടിക്കറ്റ് കൗണ്ടറിൽ നീണ്ട നിര കാണാറുണ്ട്.
ചിലപ്പോൾ കഷ്ട്ടകാലത്തിന് നമുക്ക് പോകേണ്ട തീവണ്ടി പ്ലാറ്റ്ഫോമിലേക്ക് എത്തിയിട്ടുമുണ്ടാകും.
ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് UTS എന്ന unreserved ticketing system എന്ന online app നമ്മുടെ രക്ഷക്കെത്തുന്നത്.
എന്താണ് ഈ ആപ്പ് കൊണ്ടുള്ള സൗകര്യം എന്നല്ലേ??
സ്ലീപ്പർ,എസി എന്നീ കോച്ചുകളിലെ ടിക്കറ്റ് നമുക്ക് IRCTC ആപ്പ് വഴി എടുക്കാൻ സാധിക്കും എന്നാൽ ജനറൽ കമ്പാർട്ട്മെന്റ് ടിക്കറ്റുകൾ ആ ഒരു ആപ്പിലൂടെ കിട്ടില്ല.
അതിന് പൊതുവേ റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടർ തന്നെയാണ് മാർഗ്ഗം.
എന്നാൽ UTS എന്ന ആപ്പ് ഉണ്ടെങ്കിൽ നമുക്ക് unreserved അഥവാ general compartment ticket അതിലൂടെ എടുക്കാൻ സാധിക്കും.
ഇതിന് ആകെ ചെയ്യേണ്ടത് പ്ലേസ്റ്റോറിലൂടെ മേൽപ്പറഞ്ഞ ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നതാണ്.
തുടർന്ന് നമ്മുടെ കുറച്ചു വിവരങ്ങൾ അതിൽ നൽകണം. ഉദാഹരണത്തിന് മൊബൈൽ നമ്പർ, ഒരു പാസ്സ്‌വേർഡ് എന്നിവ.
ഇത്‌ കഴിഞ്ഞാൽ നമുക്ക് അതിൽ LOGIN ചെയ്യാം.
എന്നാൽ ഇതിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്.
അവ താഴെ കൊടുക്കുന്നുണ്ട്.
1)അതിലൊന്ന് GPS വഴിയാണ് ഇതിൽ നമുക്ക് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കാണിക്കുന്നത്.
ഒരുദാഹരണത്തിന് നമ്മൾ എറണാകുളം പട്ടണത്തിൽ ആണെന്ന് വിചാരിക്കുക.
നമുക്ക് അവിടെ നിന്നും തിരുവനന്തപുരത്തേക്ക് പോകാൻ ഒരു ടിക്കറ്റ് എടുക്കണമെങ്കിൽ മേൽപ്പറഞ്ഞ ആപ്പിൽ ലോഗിൻ ചെയ്യുക.
തുടർന്ന് book&travel (paperless) എന്ന് ഓപ്ഷൻ തെരഞ്ഞെടുക്കുക.
അപ്പോൾ ജിപിഎസ് വഴി എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ എന്നീ റെയിൽവേ സ്റ്റേഷനുകൾ അതിൽ തെളിഞ്ഞു വരും.
ഇതിൽ എവിടെ നിന്നാണോ നമ്മൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത് ആ ഒരു റെയിൽവേ സ്റ്റേഷൻ തിരഞ്ഞെടുക്കുക തുടർന്ന് നമുക്ക് എങ്ങോട്ടേക്കാണ് പോകേണ്ടതെങ്കിൽ അതും അവിടെ തിരഞ്ഞെടുക്കണം.
ഇനി നമുക്ക് വിവിധ കാർഡുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ റെയിൽവേ വാലറ്റ് വെച്ചോ അതിൽ ടിക്കറ്റ് എടുക്കാം.
2)രണ്ടാമത്, ഇത് ജനറൽ ടിക്കറ്റ് ആയതിനാൽ മറ്റാർക്കും ഇത് വാട്സ്ആപ്പ് വഴിയോ മറ്റോ അയച്ചുകൊടുക്കാൻ സാധിക്കുകയില്ല.
അതിനാൽ നമ്മുടെ ഫോൺ ബാറ്ററി തീരാറാകുകയാണെങ്കിൽ ഇങ്ങനെ ടിക്കറ്റ് എടുക്കുന്നത് നമുക്ക് ചിലപ്പോൾ പ്രശ്നമാകും.
കാരണം ടിടിഇ വന്നാൽ നമുക്ക് കാണിക്കാൻ ടിക്കറ്റ് ഫോണിൽ ആണല്ലോ ഉള്ളത്. അത് സ്വിച്ച് ഓഫായാൽ മറ്റു മാർഗ്ഗങ്ങൾ ഇല്ലല്ലോ.
3)ഇനി മറ്റൊരു കാര്യം,നേരത്തെ സൂചിപ്പിച്ചതുപോലെ ജിപിഎസ് വഴിയാണ് നമുക്ക് അടുത്തുള്ള സ്റ്റേഷൻ തിരഞ്ഞെടുക്കേണ്ടത്.
ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം നമ്മൾ ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നാണോ യാത്ര ചെയ്യാൻ പോകുന്നത് അതിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ മാത്രമാണ് നമുക്ക് ഈ സൗകര്യം ലഭ്യമാകുക.
കൂടാതെ റെയിൽവേ സ്റ്റേഷന്റെ ഉള്ളിലോ അല്ലെങ്കിൽ പ്ലാറ്റ്ഫോമിലോ വെച്ച് നമുക്ക് ഈ ടിക്കറ്റ് എടുക്കാൻ പറ്റില്ല.
റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 20 മീറ്റർ മാറി വേണം ടിക്കറ്റ് ബുക്ക് ചെയ്യാൻ.
ഇതിന് കാരണം യാത്രക്കാർ എപ്പോഴെങ്കിലും ടിക്കറ്റ് എടുക്കാതെ തീവണ്ടിയിൽ കയറി ടി ടി ഇ പരിശോധിക്കാൻ വരുമ്പോൾ ആ സമയത്ത് ടിക്കറ്റ് എടുക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ്.
4)ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ വേണ്ടി നമുക്ക് credit, debit card ഉപയോഗിക്കാമെങ്കിലും അതിനേക്കാളേറെ സൗകര്യം railway wallet ഉപയോഗിക്കുന്നതാണ്.
നമ്മുടെ യാത്രകൾക്കനുസരിച്ച് railway wallet ഇൽ cash load ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ടിക്കറ്റ് എടുക്കാൻ സാധിക്കും.
100 രൂപയുടെ ഗുണിതങ്ങളായാണ് ഇതിൽ Cash load ചെയ്യാൻ സാധിക്കുക.
ഇനി നമ്മൾ കുറച്ച് കാലം ഈയൊരു സർവീസ് ഉപയോഗപ്പെടുത്തുന്നില്ലെന്ന് വിചാരിക്കുക.
അങ്ങനെയെങ്കിൽ നമ്മുടെ wallet ഇൽ ബാക്കിയുള്ള കാശ് നമുക്ക് തിരിച്ച് അക്കൗണ്ടിലേക്ക് മാറ്റാം.
എന്റെ പരിമിതമായ അറിവ് എന്നെപോലെയുള്ള സാധാരണക്കാരായ യാത്രക്കാരുമായി പങ്കുവെച്ചു എന്ന് മാത്രം.
ഇതിൽ എന്തെങ്കിലും തിരുത്ത് ഉണ്ടെങ്കിൽ തീർച്ചയായും അറിയിക്കണം.
ഞാനിത് എഴുതാൻ കാരണം ഈയടുത്ത് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ ജനൽ ടിക്കറ്റ് കൗണ്ടറിന് മുമ്പിലുള്ള തിരക്ക് കണ്ടപ്പോഴാണ് ഇത്‌ ഇപ്പോളും അധികം യാത്രക്കാർക്ക് പരിചിതമായിട്ടില്ല എന്നൊരു തോന്നൽ എനിക്കുളവായത്.
അത് കൊണ്ടാണ് സമയമെടുത്ത് ഞാനിത് എഴുതിയത്.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance