Monday, November 17, 2025

ഇന്ത്യൻ പാസ്‌പോർട്ട് ഇനി 'ഹൈടെക്'! ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം.

ഇന്ത്യൻ പാസ്‌പോർട്ട് ഇനി 'ഹൈടെക്'! ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം.

നിങ്ങളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞോ. എങ്കിൽ വൈകരുത്, പാസ്പോർട്ട് ഇപ്പോൾ തന്നെ പുതുക്കാം. നവീകരിച്ച പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന് (PSP V2.0) കീഴിൽ, എല്ലാ പാസ്‌പോർട്ട് ഓഫീസുകളിലും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിലും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളിലും ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങൾ ഇതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഓരോ പുതിയതോ പുതുക്കിയതോ ആയ പാസ്‌പോർട്ടും ഇനി ഇ-പാസ്‌പോർട്ട് ആയിരിക്കും. ഇ-പാസ്പോർട്ടിൽ ഒരു സുരക്ഷിതമായ ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ചിപ്പും ആന്റിനയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് നിങ്ങളുടെ വ്യക്തിഗത, ബയോമെട്രിക് വിവരങ്ങൾ സൂക്ഷിക്കും.

എന്താണ് ഇ-പാസ്‌പോർട്ട്

പുറംഭാഗത്ത് കവറിൽ ഒരു ചെറിയ ഗോൾഡൻ ചിഹ്നം മാത്രം മാറ്റി നിർത്തിയാൽ പഴയ പാസ്പോർട്ടുമായി ഒറ്റ നോട്ടത്തിൽ കാര്യമായ മാറ്റം ഇ-പാസ്പോർട്ടിനില്ല. ആർഎഫ്ഐഡി ചിപ്പും ആന്റിനയും ഉൾപ്പെടുത്തിയതിനാൽ പുതിയ ഇ-പാസ്പോർട്ട് ആഗോള ഇ-വെരിഫിക്കേഷൻ സംവിധാനങ്ങളുമായി പൊരുത്തപ്പെടുത്തുകയും തട്ടിപ്പുകൾ കുറയ്ക്കുകയും ഇമിഗ്രേഷൻ ക്യൂവിലെ സമയം ലാഭിക്കുകയും മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

നിലവിലെ പാസ്‌പോർട്ട് മാറ്റേണ്ടതുണ്ടോ

നിങ്ങളുടെ പക്കൽ നിലവിലുള്ള പാസ്പോർട്ട് ഇപ്പോൾ മാറ്റേണ്ട ആവശ്യമില്ല. പാസ്‌പോർട്ടിന്റെ കാലാവധി തീരുകയോ അല്ലെങ്കിൽ അതിലെ പേജുകൾ തീരുകയോ ചെയ്ത ശേഷം മാത്രം നിലവിലുള്ള പാസ്പോർട്ട് മാറ്റിയാൽ മതി. അതുവരെ ഇപ്പോഴുള്ള പാസ്പോർട്ടിന് സാധുത ഉണ്ടായിരിക്കും. നിങ്ങൾ ഭാവിയിൽ പാസ്പോർട്ട് പുതുക്കുന്നതിനായി അപേക്ഷിക്കുമ്പോൾ പുതിയ ചിപ്പ് ഘടിപ്പിച്ച പതിപ്പ് നിങ്ങൾക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും.

പാസ്‌പോർട്ട് സേവാ പ്രോഗ്രാം V2.0 എന്നത് കേവലം ചിപ്പ് മാത്രമല്ല, പകരം വെബ്സൈറ്റും ആപ്പും കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. അവയിൽ ഓട്ടോ-ഫിൽഡ് ഫോമുകൾ, കൂടുതൽ എളുപ്പത്തിൽ രേഖകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം, യുപിഐ, ക്യുആർ കോഡ് വഴിയുള്ള പേയ്‌മെന്റുകൾ, അപേക്ഷകരെ സഹായിക്കാൻ എഐ-പവേ‍ര്‍ഡ് ചാറ്റ്, വോയിസ് ബോട്ടുകൾ എന്നിവയാണ് ശ്രദ്ധേയം. നിങ്ങൾ പാസ്പോർട്ടിനായി പുതുതായി അപേക്ഷിക്കുകയാണെങ്കിലും നിലവിലുള്ളത് പുതുക്കുകയാണെങ്കിലും നടപടിക്രമങ്ങൾ മുമ്പത്തേക്കാൾ ഇപ്പോൾ കൂടുതൽ എളുപ്പമായി മാറിയിട്ടുണ്ട്.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance