സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌പോര്‍ട്ടല്‍ അധിഷ്ഠിത പഠനം
സാധ്യമാക്കുന്നതിന് വിദ്യാഭ്യാസവകുപ്പ് രൂപം നല്‍കിയ ലേണിംഗ്
വെബ്‌പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്ത്
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന ആദ്യത്തെ ഫ്രീ ആന്റ്
ഓപ്പണ്‍ ലേണിംഗ് വെബ്‌പോര്‍ട്ടലാണിത്. ഇതോടെ വെബ്‌പോര്‍ട്ടലധിഷ്ഠിത പഠനം
യാഥാര്‍ത്ഥ്യമാക്കിയ ആദ്യ സംസ്ഥാനമെന്ന ചരിത്ര നേട്ടത്തിന് കേരളം
അര്‍ഹമാകും.
വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജുക്കേഷണല്‍ ടെക്‌നോളജിയാണ്
www.sietkerala.gov.in എന്നവെബ്‌പോര്‍ട്ടല്‍ തയാറാക്കിയിരിക്കുന്നത്.
ലോകത്തെവിടെയിരുന്നും ഈ വെബ്‌പോര്‍ട്ടല്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക്
ഇനി പാഠ്യവിഷയങ്ങള്‍ പഠിക്കാം. ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ രണ്ട്
ഭാഷകളിലും പഠനം സാധ്യമാകും എന്നതാണ് എസ്.ഐ.ഇ.ടി വെബ് പോര്‍ട്ടലിന്റെ
പ്രത്യേകത. ടെക്സ്റ്റ് ബുക്കിന്റെ സഹായമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക്
പഠിക്കാമെന്നതാണ് സൈറ്റ് നല്‍കുന്ന വാഗ്ദാനം.
(courtesy:islamonweb)
Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246
No comments:
Post a Comment