Monday, March 10, 2025

പുത്തന്‍ മാറ്റങ്ങളുമായി പാസ്പോര്‍ട്ട്; ശ്രദ്ധിക്കാതെ പോയാല്‍ എട്ടിന്‍റെ pani.

 പുത്തന്‍ മാറ്റങ്ങളുമായി പാസ്പോര്‍ട്ട്; ശ്രദ്ധിക്കാതെ പോയാല്‍ എട്ടിന്‍റെ 

പാസ്‌പോർട്ട് നിയമത്തിൽ വലിയ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ പാസ്‌പോർട്ട് അപേക്ഷകർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാണ് നിയമം ഭേദഗതി ചെയ്തത്. 

പുതിയ പാസ്‌പോർട്ട് നിയമഭേദഗതി പ്രകാരം, 2023 ഒക്‌ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവർ പാസ്‌പോർട്ട് ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവരുടെ ജനന സർട്ടിഫിക്കറ്റ് മാത്രമേ ജനന തീയതി തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി സ്വീകരിക്കുകയുള്ളൂ. ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമം ഡോക്യുമെന്റേഷൻ കാര്യക്ഷമമാക്കുന്നതും പ്രായപരിശോധനയിൽ ഏകീകരണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ്.

 മുനിസിപ്പൽ കോർപ്പറേഷൻ, ദി രജിസ്ട്രാർ ഒഫ് ബർത്ത്‌സ് ആന്റ് ഡെത്ത്‌സ്, രജിസ്ട്രേഷൻ ഒഫ് ബർത്ത്‌സ് ആന്റ് ഡെത്ത്‌സ് ആക്‌ട് 1969ന് കീഴിൽ വരുന്ന ഭരണസംവിധാനം എന്നിവർ നൽകുന്ന ജനന സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ജനന തീയതി തെളിയിക്കാനുള്ള ഔദ്യോഗിക രേഖയായി കണക്കാക്കുക. 

2023 ഒക്ടോബർ ഒന്നിന് മുൻപ് ജനിച്ചവർക്ക് ഈ നിയമം ബാധകമല്ല. ഇത്തരക്കാർക്ക് സ്‌കൂൾ സർട്ടിഫിക്കറ്റുകൾ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ജനന തീയതി തെളിയിക്കാനുള്ള രേഖയായി സമർപ്പിക്കാം. ഇതോടൊപ്പം, വ്യക്തികളുടെ സ്വകാര്യത കണക്കിലെടുത്ത് അപേക്ഷകരുടെ വിലാസം ഇനിമുതൽ പാസ്‌പോർട്ടിന്‍റെ പുറം പേജിൽ അച്ചടിക്കില്ല. ഇതിനുപകരം ബാർകോഡ് ഉണ്ടാകും. സർക്കാർ ഉദ്യോഗസ്ഥരുടെ പാസ്പോര്‍ട്ടുകള്‍ക്ക് വെള്ള നിറത്തിലെ പാസ്‌പോർട്ട്, ഡിപ്ളോമാറ്റുകൾക്ക് ചുവപ്പ്, സാധാരണക്കാർക്ക് നീല എന്നിങ്ങനെയാണ് പുതിയ മാറ്റം. 

പാസ്‌പോർട്ടിന്‍റെ അവസാന പേജിൽ നിന്ന് മാതാപിതാക്കളുടെ വിവരങ്ങൾ ഒഴിവാക്കുന്നതാണ് മറ്റൊരു മാറ്റം. മാതാപിതാക്കൾ വിവാഹമോചിതരായ കുട്ടികളെ പരിഗണിച്ചാണ് ഈ ഭേദഗതി.

Wednesday, February 19, 2025

ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന മലമ്പുഴക്ക്- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

മലമ്പുഴ: ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന നൽകുന്നത് മലമ്പുഴക്കെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ സാധ്യത ഫലപ്രദമായി നടത്താൻ സാധിച്ചാൽ പ്രദേശത്ത് വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ കവയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇന്‍റഗ്രേറ്റഡ് കാരവൻ പാർക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. മലമ്പുഴയിലേക്ക് സഞ്ചാരികൾക്ക് വേഗത്തിൽ എത്താൻ പുതിയ സാധ്യതകൾ എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കുന്നുണ്ട്. മലമ്പുഴയുടെ ടൂറിസം വികസനത്തിന് സാധ്യമായതെല്ലാം ചെയ്യും. ഡെസ്റ്റിനേഷൻ വെഡിങ്ങിന്‍റെ കേന്ദ്രമായി മാറാനുള്ള സാധ്യതകളും മലമ്പുഴയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വിനോദസഞ്ചാരമേഖലയിൽ പരീക്ഷണങ്ങൾ അനിവാര്യമാണ്. അതിന്‍റെ ഭാഗമായാണ് കാരവൻ ടൂറിസം, ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം, സിനിമ ടൂറിസം എന്നിവ കൊണ്ടുവരുന്നത്. കാരവൻ പാർക്കിനും കാരവൻ ടൂറിസത്തിനും സർക്കാർ സബ്സിഡി നൽകുന്നുണ്ട്. കെ.ടി.ഡി.സിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് രണ്ടിടത്ത് കാരവൻ പാർക്കിന്‍റെ നിർമാണം നടക്കുന്നുണ്ട്. സ്റ്റാർട്ട് അപ് സംവിധാനങ്ങളെ കൂടി ഇതിന്‍റെ ഭാഗമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ മാന്തുരുത്തിയിലുള്ള കവ എക്കോ ക്യാമ്പ് ആൻഡ് കാരവൻ പാർക്കിൽ നടന്ന പരിപാടിയിൽ എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാധിക മാധവൻ, കാരവൻ പാർക്ക് മാനേജിങ് ഡയറക്ടർ സജീവ് കുറുപ്പ് എന്നിവർ.

Monday, February 17, 2025

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് (October 2022) പുതിയ നിയമങ്ങൾ; അറിയേണ്ടതെല്ലാം ?

 ഓൺലൈൻ പേയ്‌മെന്റിന്റെ കാലമാണ് ഇത്. സാധന സേവങ്ങൾക്കായി പലപ്പോഴും ഇന്ന് ഓൺലൈൻ പേയ്മെന്റ് ആണ് ഇന്ന് പലരും തെരെഞ്ഞെടുക്കാറുള്ളത്. ഇങ്ങനെ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ  ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക , ഒക്ടോബർ ഒന്ന് മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഒക്ടോബർ മുതൽ ഓൺലൈൻ പേയ്‌മെന്റുകൾക്കായി ഉപയോഗിക്കുന്ന കാർഡുകൾക്ക് ടോക്കണുകൾ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 

*ഒക്‌ടോടോബർ 2022 മുതൽ പ്രാബല്യത്തിൽ വരുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്  നിയമങ്ങളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ:*

*♦️എന്താണ് കാർഡ് ടോക്കണൈസേഷൻ?*

ആർബിഐയുടെ നിർദേശപ്രകാരം, ഇടിപാടുകളിൽ കാർഡുകളടെ യഥാർത്ഥ വിവരങ്ങൾ പങ്കിടാതെ പകരം "ടോക്കൺ" എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് നല്കുന്നതിനെയാണ് കാർഡ് ടോക്കണൈസേഷൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 

*♦️ടോക്കണൈസേഷന്റെ പ്രയോജനം എന്താണ്?*

ഇടപാടിന്റെ പ്രോസസ്സിംഗ് സമയത്ത് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ വ്യാപാരിയുമായി പങ്കിടാത്തതിനാൽ ടോക്കണൈസ്ഡ് കാർഡ് ഇടപാട് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.

*♦️ടോക്കണൈസേഷൻ എങ്ങനെ?*

കാർഡ് ഉടമ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങിയശേഷം, പണം നൽകാനായി ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്കാൻ ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ കാർഡിന്റെ ബാങ്ക് ഏതാണോ അത് തെരഞ്ഞെടുക്കുക. തുടർന്ന്, "secure your card as per RBI guidelines" or "tokenise your card as per RBI guidelines" എന്നീ ഓപ്ഷനുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. ശേഷം, ടോക്കണ്‍ ലഭിക്കാൻ അനുവാദം നൽകുക 

*♦️ടോക്കണൈസേഷൻ നിരക്കുകൾ എത്ര? *

ഈ സേവനം ലഭിക്കുന്നതിന് ഉപഭോക്താവ് ചാർജുകളൊന്നും നൽകേണ്ടതില്ല.

*♦️ആർക്കൊക്കെ ടോക്കണൈസേഷൻ നടത്താനാകും?*

അംഗീകൃത കാർഡ് നെറ്റ്‌വർക്കിലൂടെ മാത്രമേ ടോക്കണൈസേഷൻ നടത്താൻ കഴിയൂ, അംഗീകൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് ആർബിഐ വെബ്‌സൈറ്റിൽ 

റാഗിങ്ങിന് ഇരയായാല്‍ എന്തു ചെയ്യണം..നാം ആരെ സമീപിക്കണം ?

 കേരളത്തില്‍ ഒരിക്കല്‍ കൂടി റാഗിങ് ചര്‍ച്ചയാവുകയാണ്. കഠിനപ്രയത്‌നത്തിന്റെ ആലയില്‍ തിളച്ചു മറിഞ്ഞ് കിനാക്കളുടെ വലിയ ആകാശത്തിലേക്ക് മെല്ലെ ചിറകടിച്ച് പറന്നുയര്‍ന്ന പൊന്നു മക്കള്‍ വഴിദൂരത്തിന്റെ ലക്ഷ്യത്തിന്റെ പാതിദൂരത്തില്‍ പോലുമെത്തും മുന്നേ കൊഴിഞ്ഞു വീഴുന്നത് നോക്കി നില്‍ക്കേണ്ടി വരുന്ന.

അവരുടെ ചിറകുകള്‍ തല്ലിക്കൊഴിക്കുന്നത് അവരോളം പോന്ന മക്കള്‍ തന്നെയാണല്ലോ എന്നതാണ് അതിനേക്കാള് സങ്കടകരം. അവര്‍ ചെയ്യുന്ന തെമ്മാടിത്തരങ്ങള്‍ക്ക് ഒരോമനപ്പേരും. റാഗിങ്. 

1970 കളിലൊക്കെയാണ് കേരളത്തിലെ ക്യാംപസുകളില്‍ റാഗിങ് ശക്തമാവുന്നത്. ഈ കാലഘട്ടത്തില്‍ അത് ഒരു വലിയ ഭീഷണിയായി ഉയര്‍ന്നു വരുന്ന സ്ഥിതി വിശേഷം തന്നെയുണ്ടായി.  സീനിയര്‍ എന്നത്  വിശേഷാധികാരമായി കണക്കാക്കി മുതിര്‍ന്ന വിദ്യാര്‍ഥികള്‍  ജൂനിയര്‍ വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. പിന്നീട് ഇത് തുടര്‍ക്കഥയായതോടെ ഇത് തടയുന്നതിനായ നിരവധി നിയമ സമവിധാനങ്ങള്‍ അക്കാലങ്ങളില്‍ ആവിഷ്‌ക്കരിച്ചു. 1998 ലാണ് കേരള റാഗിങ് നിരോധന നിയമം സംസ്ഥാനത്ത് നിലവില്‍ വരുന്നത്. 

കേരള മനഃസാക്ഷിയെ നടുക്കിയ നിരവധി റാഗിങ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശാരീരിക പീഡനങ്ങളില്‍ തുടങ്ങി ബലാത്സംഗങ്ങളും മാനസിക പീഡനങ്ങളും എന്തിന് കൊലപാതകങ്ങള്‍ വരെ എത്തി നില്‍ക്കുന്നു കേരളത്തിലെ റാഗിങ് അനുഭവങ്ങള്‍.

2005ല്‍ കോട്ടയത്തെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ ലബോറട്ടറിയില്‍ 17 കാരിയായ വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നു. ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിനിയെ ആണ് റാഗിങ്ങിന്റെ മറവില്‍ ബലാത്സംഗം ചെയ്തത്. 2016ല്‍ വിഷം കലര്‍ത്തിയ മദ്യം നല്‍കിയ ഒരു റാഗിങ് സംഭവം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്യാര്‍ഥിയുടെ വൃക്കകളുടെ പ്രവര്‍ത്തനം വരെ തകരാറിലാക്കി ഈ ക്രൂരത. പത്ത് ദിവസത്തിനിടെ മൂന്ന് തവണ ഈ കുട്ടിയെ ഡയാലിസിസിന് വിധേയമാക്കേണ്ടി വന്നു. കോട്ടയം നാട്ടകം പോളിടെക്‌നിക് കോളജിലായിരുന്നു ഈ ക്രൂരത. പവര്‍ ലിഫ്റ്റിങ് ചാമ്പ്യനായ വിദ്യാര്‍ഥി.  സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ അഡ്മിഷനെടുക്കുന്നത്. എന്നാല്‍ കോളജില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ അവന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. 2017 ലും 2018 ലും വിദ്യാര്‍ഥി ദേശീയ ചാമ്പ്യനായിരുന്ന അവന് പിന്നീടൊരിക്കലും ഭാരമുയര്‍ത്താനായില്ല. 2024 ലാണ് വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് ക്രൂരമായ റാഗിങ്ങിന് വിധേയനായി ആത്മഹത്യ ചെയ്യുന്നത്. ഏറ്റവുമൊടുവിലായി പുറത്തു വന്നതാണിപ്പോ കോട്ടയം നഴ്‌സിങ് കോളജിലെ അതിക്രൂരമായ റാഗിങിന്റെ ഞെട്ടിക്കുന്ന കഥകള്‍.

മലബാർ ലൈവ് ന്യൂസ്‌.

കേരള റാഗിങ് നിരോധന നിയമം

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് തടയുക എന്നത് ലക്ഷ്യമിട്ട് നിയമസഭ കൊണ്ടുവന്ന താണ് റാഗിങ് നിരോധന നിയമം. 1998 ലാണ് പാസാക്കിയതെങ്കിലും മുന്‍കാല പ്രാബല്യം നല്‍കിയതിനാല്‍ 1997 ഒക്ടോബര്‍ 23 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. ആകെ ഒമ്പത് വകുപ്പുകള്‍ മാത്രമുള്ള നിയമത്തില്‍ പക്ഷേ അതി ശക്തമായ നിബന്ധനകളും നിയന്ത്രണങ്ങളും അടങ്ങിയിട്ടുണ്ട്. 

എന്താണ് റാഗിങ്?

ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ ഉപദ്രവിക്കുന്നതാണ് റാഗിങ്. അത്  ശാരീരികമോ മാനസികമോ അധിക്ഷേപമോ തുടങ്ങി അയാള്‍ക്ക് നാണക്കേട് ഉണ്ടാകാവുന്ന വിധത്തില്‍ പെരുമാറുക, പരിഹാസപാത്രമാക്കുന്ന രീതിയിലുള്ള തമാശകള്‍ കാണിക്കുക എന്നതൊക്കെ ഉള്‍പെടുന്നതാണ്. അയാള്‍ സാധാരണഗതിയില്‍ ചെയ്യാത്ത കാര്യങ്ങള്‍ അയാളെക്കൊണ്ട് ചെയ്യിക്കുക, കളിയാക്കുക, വഴക്ക് പറയുക, വേദനിപ്പിക്കുക, മുറിവേല്‍പ്പിക്കുക തുടങ്ങി എല്ലാം റാഗിങ്ങിന്റെ പരിധിയില്‍ പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വിദ്യാര്‍ഥിക്ക് മാനസികമായും ശാരീരികമായും വിഷമം ഉണ്ടാക്കുന്ന എന്തിനേയും റാഗിങ്ങിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ മാത്രമല്ല സ്ഥാപനത്തിന് പുറത്തു വച്ചോ താമസിക്കുന്ന ഹോസ്റ്റല്‍ പോലുള്ള സ്ഥലങ്ങളില്‍ വച്ചോ ഒക്കെ നടത്തുന്നതും റാഗിങ്ങിന്റെ പരിധിയില്‍ തന്നെയാണ് വരിക. 

പരാതി നല്‍കേണ്ടതെങ്ങിനെ

വിദ്യാര്‍ഥി, മാതാപിതാക്കള്‍, രക്ഷിതാവ്, അധ്യാപകന്‍ ഇതില്‍ ആരെങ്കിലുമാണ് പരാതി നല്‍കേണ്ടത്.  ഏത് സ്ഥാപനത്തില്‍ വച്ചാണോ റാഗിങ് സംഭവിച്ചത് ആ സ്ഥാപനത്തിന്റെ തലവന്‍ അഥവാ ഹെഡ് ഓഫ് ദ ഇന്‍സ്റ്റിറ്റിയൂഷനാണ് പരാതി നല്‍കേണ്ടത്. ഹെഡ് ഓഫ് ദ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നത് പ്രിന്‍സിപ്പലോ, പ്രധാന അധ്യാപകനോ അല്ലെങ്കില്‍ ആ ഇന്‍സ്റ്റിറ്റിയൂഷന്റെ ചാര്‍ജുള്ള ഏതെങ്കിലും ഒരു വ്യക്തിയോ ആയിരിക്കും എന്നും  ഈ നിയമത്തിന്റെ വകുപ്പ് 2(a) പറയുന്നു.

പരാതിയില്‍ നടപടി സ്വീകരിക്കേണ്ടതെങ്ങനെ

റാഗിങ്ങിനെക്കുറിച്ചുള്ള പരാതി ലഭിച്ചാല്‍ അതില്‍ ഏഴു ദിവസത്തിനകം അന്വേഷണം നടത്തേണ്ടതാണെന്നും നിയമം നിഷ്‌ക്കര്‍ഷിക്കുന്നു. പരാതി ശരിയാണെന്ന് ബോധ്യമായാല്‍ ആരോപണവിധേയനായ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്യുകയും വേണം. മാത്രമല്ല പരാതി പൊലിസിന് കൈമാറുകയും വേണമെന്നും ഈ നിയമത്തിന്റെ വകുപ്പ് 6 (1) ല്‍ പറയുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യമായാല്‍ ഈ വിവരം പരാതിക്കാരനെ രേഖാമൂലം അറിയിക്കണമെന്ന് വകുപ്പ് 6 

*ശിക്ഷാവിധികള്‍*

കുറ്റം തെളിയിക്കപ്പെട്ടാല്‍ റാഗിങ് നടത്തിയ വിദ്യാര്‍ഥിക്ക് രണ്ടുവര്‍ഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴ യും വരെ ലഭിക്കുന്നതാണ്. കൂടാതെ പിന്നീട് വരുന്ന മൂന്ന് വര്‍ഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടര്‍ന്ന് പഠിക്കുവാന്‍ സാധിക്കുകയുമില്ലെന്നും വകുപ്പ് 4, വകുപ്പ് 5 എന്നിവ വ്യക്തമാക്കുന്നു. 

 പരാതിയില്‍ നടപടി എടുക്കാത്ത ഉത്തരവാദപ്പെട്ടവര്‍ക്കും നല്ല പണി കൊടുക്കുന്നുണ്ട് നിയമം. രണ്ടുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വരെ കിട്ടാവുന്ന കുറ്റകൃത്യമാണ് ഈ അവഗണന. 

റാഗിങ്ങിനെതിരെയുള്ള കേരളത്തിലെ നിയമം വളരെ ശക്തമാണ്. എന്നാല്‍ ഏതൊരു നിയമവും നടപ്പാവുന്നത് അത് നടപ്പാക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത കാണിക്കുമ്പോഴാണ്. നിയമ നിര്‍മാണം മാത്രം കൊണ്ട് കാര്യമില്ല എന്നതാണ് വാസ്തവം. അത്  ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്തം കൂടി സര്‍ക്കാറിനുണ്ട്. അല്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ തുടര്‍ന്നു.

Sunday, February 16, 2025

സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും !

 സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും ക്ഷേമ പെൻഷൻ കൂട്ടിയില്ല, നികുതികൾ കുത്തനെ കൂട്ടി

സംസ്ഥാനത്തെ ഭൂനികുതി കുത്തനെ കൂട്ടി രണ്ടാംപിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണബജറ്റ്. എല്ലാ സ്ലാബിലും 50 ശതമാനം വര്‍ധനയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കുറഞ്ഞ സ്ലാബില്‍ ആര്‍ ഒന്നിന് (2.7 സെന്‍റ് ഭൂമി) അഞ്ച് രൂപയില്‍ നിന്ന് ഏഴര രൂപയായി വര്‍ധിച്ചു. ഉയര്‍ന്ന സ്ലാബിലെ 30 രൂപ 45 രൂപയായും മാറും. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തെ തുടര്‍ന്ന് ഭൂമിയുടെ മൂല്യവും അതിന്‍റെ വരുമാന സാധ്യതകളും പതിന്‍മടങ്ങ് വര്‍ധിച്ചുവെന്നും അത് വച്ച് നോക്കുമ്പോള്‍ നിലവില്‍ ഈടാക്കുന്ന ഭൂനികുതി നാമമാത്രമാണെന്നുമാണ് ബജറ്റിലെ വിലയിരുത്തല്‍. ഇതിലൂടെ മാത്രം 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

അഞ്ചാം തവണയും ക്ഷേമ പെൻഷൻ കൂട്ടാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ പ്രകടന പത്രികയിലെ വാക്ഥാനമായിരുന്നു. 

കോടതി ഫീസിലും വന്‍ വര്‍ധനയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിത്. ജാമ്യാപേക്ഷയ്ക്ക് 500 രൂപയാക്കി. കോര്‍ട്ട് ഫീസ് ആക്ട് പ്രകാരമുള്ള 15 ഫീസുകളിലും വര്‍ധനയുണ്ട്. അതേസമയം പൊതുതാല്‍പര്യ ഹര്‍ജികള്‍ക്കും ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ക്കും ഫീസ് ഇല്ല. സഹകരണ ബാങ്ക് ഗഹാന്‍ ഫീസുകളും പരിഷ്കരിച്ചു. വിവിധ സ്ലാബുകളില്‍ 100 രൂപമുതല്‍ 500 രൂപവരെയാണ് വര്‍ധിപ്പിച്ചത്.

സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചു.15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇവി കാറുകള്‍ക്ക് 8% നികുതി (നിലവില്‍ 5%)യും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 10% നികുതി ( നിലവില്‍ 5%)യുമാകും ഇനി നല്‍കേണ്ടി വരിക. ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹനവിലയുടെ 10 ശതമാനവും നികുതി ഈടാക്കും. 30 കോടി രൂപയുടെ അധികവരുമാനമാണ് ഇതിലൂടെ മാത്രം പ്രതീക്ഷിക്കുന്നത്. 

പൊതുഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി  സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതി കുറച്ചു. ത്രൈമാസ നികുതിയില്‍ 10 ശതമാനമാണ് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. ഇതിലൂടെ ഒന്‍പത് കോടി രൂപയുടെ കുറവ് സര്‍ക്കാരിന് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കോണ്‍ട്രാക്റ്റ് ക്യാരേജുകളിലും അടിമുടി മാറ്റങ്ങള്‍ വരും. ഇതരസംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി നിരക്ക് 2500 രൂപയാക്കി. ബെര്‍ത്തുകള്‍ക്ക് 4000 രൂപയുമാക്കി. സര്‍ക്കാരിന് 15 കോടി രൂപ അധികവരുമാനമാണ് .

കെഎസ്ആർടിസിയിൽ ഇനി പാഴ്സൽ അയക്കാൻ കാശ് കൂടും

കെഎസ്ആർടിസിയിൽ ഇനി പാഴ്സൽ അയക്കാൻ കാശ് കൂടും; ലോജിസ്റ്റിക് സര്‍വീസ് നിരക്ക് കൂട്ടി, അഞ്ച് കിലോ വരെ വർധനയില്ല

 കെഎസ്ആര്‍ടിസി വഴി പാഴ്സൽ അയക്കാൻ ഇനി ചെലവ് കൂടും. ലോജിസ്റ്റിക് സര്‍വീസ് നിരക്കുകൾ കൂട്ടിയിരിക്കുകയാണ് കെഎസ്ആർടിസി. നിലവിൽ അഞ്ച് കിലോ വരെയുള്ള പാഴ്‌സലുകള്‍ക്ക് പുതിയ നിരക്ക് വർധന ബാധകമല്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്‌ വഴി കൊറിയര്‍ അയക്കാൻ കഴിയുക. പരമാവധി ഭാരം 120 കിലോ മാത്രമാണ് അയക്കാൻ കഴിയുന്നത്.

 അഞ്ച് കിലോയ്ക്ക് 200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപയാണ് നൽകേണ്ടത്. 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്. 5 – 15 കിലോ ഭാരത്തിന് 200 കിലോമീറ്റർ ദൂരത്തേക്ക് 132 രൂപ നൽകണം. 400 കിലോമീറ്ററിന് 258 രൂപ, 600 കിലോമീറ്ററിന് 390 രൂപ, 800 കിലോമീറ്ററിന് 516 രൂപ എന്നതാണ് നിരക്ക്. 15 -30 കിലോ ഭാരമുള്ള പാഴ്സലുകൾ അയക്കാൻ 200 കിലോമീറ്ററിൽ താഴെയാണ് ദൂരമെങ്കിൽ 158 രൂപ നൽകണം. 800 കിലോമീറ്ററാണ് ദൂരമെങ്കിൽ 619 രൂപ നൽകണം.

30-45 കിലോയുള്ള പാഴ്സൽ അയക്കാൻ ദൂരമനുസരിച്ച് 258 രൂപയാണ് കുറഞ്ഞ നിരക്ക്. പരമാവധി നിരക്ക് 1038 രൂപയാണ്. 45 -60 കിലോ അയക്കണമെങ്കിൽ കുറഞ്ഞത് 309 രൂപയും പരമാവധി 1245 രൂപയും നൽകണം. 60- 75 കിലോ അയക്കാൻ 390 രൂപ മുതൽ 1560 രൂപ വരെ ചെലവാകും. 75-90 കിലോ അയക്കാൻ 468 രൂപ മുതൽ 1872 രൂപ വരെ ചെലവുണ്ട്. 90 -105 കിലോയ്ക്ക് 516 രൂപ – 2076 രൂപ വരെയും 105-120 കിലോയ്ക്ക് 619 രൂപ മുതൽ 2491 രൂപ വരെയുമാണ് ഈടാക്കുക. 

ദൂരം 200, 400, 600, 800 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്.

ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാനത്തിൽ ഇപ്പോൾ മുഖ്യ പങ്കു വഹിക്കുന്നത് ലോജിസ്റ്റിക് സർവീസാണ്. ഒന്നര വര്‍ഷം മുമ്പാണ് കെഎസ്ആര്‍ടിസി സ്വന്തമായി ലോജിസ്റ്റിക് സര്‍വീസ് തുടങ്ങിയത്. ഡിപ്പോയിൽ നിന്ന് ഡിപ്പോയിലേക്കാണ് പാഴ്സൽ അയക്കുക. 16 മണിക്കൂറിനുള്ളിൽ പാഴ്സൽ എത്തിക്കുമെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്.


Monday, January 13, 2025

ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം!


 ജില്ലയില്‍ ആലത്തൂര്‍ വാനൂരിലുളള കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജനുവരി 20 മുതല്‍ 24 വരെ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി 'ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. 20/രൂപയാണ് പ്രവേശന ഫീസ്. ആധാര്‍ / തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം കര്‍ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്.  താല്‍പ്പര്യമുള്ളവര്‍ ജനുവരി 17ന് വൈകീട്ട്  നാലിന്  dd-dtc-pkd.dairy@kerala.gov.in അല്ലെങ്കില്‍ dtcalathur@gmail.com എന്ന ഇ - മെയിലിലോ, 04922 - 226040, 9074993554 (10 Am to 4 pm) എന്നീ ഫോണ്‍ നമ്പറുകളിലൊ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.


Tuesday, January 7, 2025

സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷിക്കാം ?

 ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന കെസ്റു, മള്‍ട്ടി പര്‍പ്പസ്/ജോബ് ക്ലബ്ബ്  സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെസ്റു പദ്ധതിപ്രകാരം ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭിക്കും. വായ്പാതുകയുടെ 20 ശതമാനം സബ്സിഡി ലഭിക്കും. 21-നും 50-നും ഇടയില്‍ പ്രായമുള്ള, കുടുംബ വാര്‍ഷികവരുമാനം ഒരുലക്ഷം വരെ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മള്‍ട്ടി പര്‍പ്പസ്/ജോബ് ക്ലബ്ബ് പദ്ധതിപ്രകാരം പത്തുലക്ഷം രൂപയുടെ പ്രോജക്ടുകള്‍ക്കാണ് ബാങ്ക് വായ്പ. 25 ശതമാനം (പരമാവധി രണ്ട് ലക്ഷം) സബ്സിഡി ലഭിക്കും. 21-നും 45-നും മധ്യേ പ്രായമുള്ള രണ്ടില്‍ കുറയാത്ത അംഗങ്ങളുള്ള കൂട്ടായ്മയ്ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുമായി ബന്ധപ്പെടുക.

Saturday, April 27, 2024

സുപ്രീംകോടതി കേസ് വിവരങ്ങൾ ഇനി വാട്സ്ആപ്പിലും !

ന്യൂഡൽഹി : സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്ന കേസുകളുടെ വിവരങ്ങൾ ഇനിമുതൽ അഭിഭാഷകരെ വാട്സ്ആപ് മുഖേന അറിയിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. ഡിജിറ്റൽവത്കരണ ത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.വാട്സ്ആപ് മെസേജിങ് സേവനം സുപ്രീംകോടതിയുടെ ഐ.ടി സേവനവുമായി ബന്ധിപ്പിക്കുകയാണ്. ഓരോ ദിവസവും കോടതി പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റ്, ഉത്തരവുകൾ, വിധിന്യായങ്ങൾ എന്നിവ സംബന്ധിച്ച് വാട്സ് ആപ്പിലൂടെ അറിയാൻ കഴിയും. സുപ്രീംകോടതിയുടെ 8767687676 എന്ന വാട്സ്ആപ് നമ്പറും അദ്ദേഹം പരസ്യപ്പെടുത്തി.

ഈ നമ്പറിൽ സന്ദേശമോ കാളുകളോ സ്വീകരിക്കില്ല. വിദൂരങ്ങളിലുള്ള ജനങ്ങൾക്കുപോലും വാട്സ്ആപ് വഴി കേസുകൾ സംബന്ധിച്ച വിവരം അറിയാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.


Sunday, December 17, 2023

നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ; ഒടുവിൽ കാരണം കണ്ടെത്തി

 മലപ്പുറം: നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ വരുന്നതുമായി ബന്ധപ്പെട്ട് യുവാവ് പരാതി നൽകിയത് പിന്നാലെ കാരണം കണ്ടെത്തി പൊലീസ്. ഇടുക്കി സ്വദേശിയായ യുവാവിന്റെ ബൈക്ക് മലപ്പുറം വണ്ടൂരിലെ AI ക്യാമറയിലും പതിഞ്ഞിരുന്നു. എന്നാൽ യുവാവ് മലപ്പുറത്ത് പോയിരുന്നുമില്ല. ആദ്യം AI ക്യാമറയുടെ പിഴവാണെന്ന് കരുതിയെങ്കിലും പിന്നീടാണ് സത്യം പുറത്ത് വന്നത്.

മലപ്പുറം പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ കഥ പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ :

ഇവിടെ വില്ലനല്ല, ‘ ഹീറോ’ യാണ് എ ഐ ക്യാമറ.

_മലപ്പുറം ജില്ലയിലെ ചേലാമ്പ്രയിൽ ജോലി നോക്കുന്ന ഇടുക്കി സ്വദേശിയുടെ പരാതി ലഭിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള ബൈക്കിന് തുടർച്ചയായി എ ഐ ക്യാമറ പിഴ ചുമത്തുന്നുവെന്നാണ് പരാതി._ _പക്ഷെ ആ ക്യാമറ പരിധികളിലോ, ഫൈൻ അടിച്ചിരിക്കുന്ന സമയത്തോ അദ്ദേഹം ബൈക്കുമായി അങ്ങോട്ടേക്കൊന്നും പോയിട്ടുമില്ലത്രേ._ _എന്താല്ലേ ?_

_ഇക്കാര്യത്തിൽ ആർ ടി ഓഫീസിൽ അടക്കം ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാതി ഒടുവിൽ ഇമെയിൽ വഴി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലുമെത്തി._ _പിന്നീടങ്ങോട്ട് കാര്യങ്ങൾ ശരവേഗത്തിലായിരുന്നു. അദ്ദേഹത്തിന് ലഭിച്ച മുഴുവൻ ഫൈനുകളും പരിശോധിച്ചതിൽ ഒരു ഫൈൻ മാത്രം പരാതിക്കാരന്റെ വാഹനത്തിനു ലഭിച്ചതാണെന്നും, അത് അദ്ദേഹം നേരിട്ട് അടച്ചിട്ടുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. എങ്കിൽ പിന്നെ മറ്റു ഫൈനുകൾ എങ്ങനെ അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് എത്തി ?_

_ഫൈനുകളിൽ ഒരെണ്ണം വണ്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായതിനാൽ എ ഐ ക്യാമറ പകർത്തിയ ചിത്രം സഹിതം സ്റ്റേഷൻ പരിധിയിൽ അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ വാഹനത്തിന്റെ എൻജിൻ നമ്പറും, ചെയ്‌സിസ് നമ്പറും അടക്കം എടുത്തായിരുന്നു അന്വേഷണം തുടർന്നത്._ _ഒടുവിൽ പരാതിക്കാരന്റെ ബൈക്കിന്റെ ‘ ഇരട്ട ‘ സഹോദരനും ഉടമയും കസ്റ്റഡിയിലായി. എൻജിൻ നമ്പറും, ചെയ്‌സിസ് നമ്പറും പരിശോധിച്ചതിൽ വണ്ടി വേറെയാണെന്നും, പരാതിക്കാരന്റെ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് ഓടുകയായിരുന്നെന്നും മനസ്സിലാക്കാനായി. ഇടുക്കിയിൽ നിന്നും OLX വഴി വാങ്ങിയ ബൈക്ക് ആയിരുന്നു കഥയിലെ വില്ലൻ._

_പരാതിക്കാരൻ ഇടുക്കിയിൽ ഒരാൾക്ക് വാഹനത്തിന്റെ RC ബുക്ക് പണയം വെച്ചിരുന്നു. പണയം വാങ്ങിയ വ്യക്തി ഇതേ RC ഉപയോഗിച്ച്, മറ്റൊരു വാഹനം നമ്പർ മാറ്റി OLX വഴി വിൽക്കുകയായിരുന്നു. വാങ്ങിയ ആളാകട്ടെ, വാഹനത്തിന്റെ രേഖകൾ പരിശോധിക്കാതെയും, വാഹനം സ്വന്തം പേരിലാക്കാതെയും വാഹനമുപയോഗിച്ചു തുടർച്ചയായി നിയമലംഘനങ്ങൾ നടത്തികൊണ്ടേയിരുന്നു. തുടരന്വേഷണത്തിനായി പരാതി ഇടുക്കിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇനി നിങ്ങൾ പറയൂ .. ക്യാമറ വില്ലൻ ആണോ ?_

_ഗുണപാഠം : 1 . വാഹനം വിൽക്കുമ്പോഴും വാങ്ങുമ്പോഴും RC ബുക്കിലെ പേരും വിലാസവും മാറ്റാൻ ശ്രദ്ധിക്കണം._

_2 . വാഹനത്തിന്റെ രേഖകൾ മറ്റൊരാൾക്ക് കൈമാറരുത്._


Thursday, December 7, 2023

ക്യു നില്‍ക്കാതെ ഡോക്ടറെ കാണാം, 600 ഇടങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജം !!

തിരുവനന്തപുരം: സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി മന്ത്രി വീണ ജോര്‍ജ്.  393 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. 

16 മെഡിക്കല്‍ കോളജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറല്‍ ആശുപത്രികള്‍, 22 താലൂക്ക് ആശുപത്രികള്‍, 27 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 453 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 49 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 10 സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, രണ്ട് പബ്ലിക് ഹെല്‍ത്ത് ലാബ്, മൂന്ന് മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. 130 ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടി ഇ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. 

ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് നടപ്പിലാക്കുന്നതിനായി വലിയ പ്രയത്‌നമാണ് നടത്തി വരുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി അടുത്തിടെ നല്‍കിയിരുന്നു. ഇ ഹെല്‍ത്തിലൂടെ ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനങ്ങളും യാഥാര്‍ത്ഥ്യമാക്കി. ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ്പ് ആവിഷ്‌ക്കരിച്ചതായും മന്ത്രി വ്യക്തമാക്കി. 

ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. ഇതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ഇത് പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും..

എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും തെരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയ്‌മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തില്‍ ലഭ്യമായ ടോക്കണുകള്‍ ദൃശ്യമാകും.

രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാവുന്നതാണ്. റ്റൊന്റി ഫോർ ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. പോര്‍ട്ടല്‍ വഴി അവരുടെ ചികിത്സാവിവരങ്ങള്‍, ലാബ് റിസള്‍ട്ട്, പ്രിസ്‌ക്രിപ്ഷന്‍ എന്നിവ ലഭ്യമാവുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാം.

ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യ ഗ്ലൂക്കോ മീറ്ററിന് ഓൺലൈനായി അപേക്ഷിക്കാം .

വയോജനങ്ങൾക്ക് സൗജന്യമായി ഗ്ലൂൂക്കോ മീറ്റര്‍ വിതരണം ചെയ്യുന്നു. സാമൂഹിക നീതി വകുപ്പ് നടപ്പാക്കി വരുന്ന 'വയോമധുരം' പദ്ധതി പ്രകാരമാണ് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി നല്‍കുന്നത്.  സുനീതി പോർട്ടൽ (https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php) വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  2018 മുതൽ 2022 വരെ ഈ പദ്ധതി മുഖേന ഗ്ലൂക്കോമീറ്റർ ലഭിച്ചവർക്ക് അഡീഷണൽ ടെസ്റ്റ് സ്ട്രിപ്പുകൾക്കും അപേക്ഷിക്കാം. രേഖകളോടൊപ്പം  https://sjd.kerala.gov.in/DOCUMENTS/Downloadables/Application%20Forms/25979.pdf എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം. ഫോൺ: 0483 2735324.

https://chat.whatsapp.com/IxYkqoznwQqJNXWqRNhXRg

Monday, November 6, 2023

ഒരൊറ്റ ഫോണ്‍ കോള്‍ മതി; KSEB സേവനങ്ങള്‍ ഇനി വാതില്‍പ്പടിയില്‍ !!

വിവിധ സേവനങ്ങള്‍ ഒറ്റ കോളിലൂടെ ലഭ്യമാക്കുന്ന 'സേവനങ്ങള്‍ വാതില്‍പ്പടിയില്‍' പദ്ധതി എല്ലാ സെക്ഷന്‍ ഓഫീസുകളിലും ലഭ്യമാണെന്ന് KSEB. പുതിയ വൈദ്യുതി കണക്ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ് മാറ്റല്‍, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഒറ്റ കോളിലൂടെ ലഭ്യമാക്കും. 1912 എന്ന, ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചും 9496001912 എന്ന നമ്പരിലേക്ക് വാട്‌സാപ് സന്ദേശമയച്ചും സേവനങ്ങള്‍ ആവശ്യപ്പെടാം.

Wednesday, October 4, 2023

തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തോ? തിരികെ എടുക്കാനുള്ള വഴികളിതാ...

 ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ ആര്‍ക്കും നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാതെതന്നെ പണം അയക്കാന്‍ കഴിയുന്ന ആ വിദ്യ യൂനിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (UPI) നമുക്കിടയിലുണ്ടാക്കിയ സ്വാധീനം വലുതാണ്. യു.പി.ഐ ഇടപാടുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ...

*യു.പി.ഐ അക്കൗണ്ട് തുടങ്ങാൻ എന്തൊക്കെ ആവശ്യമാണ്?*

എസ്​.ബി.ഐ പോലെ ദേശസാൽകൃത ബാങ്കുകളിലോ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ പോലെ സ്വകാര്യ ബാങ്കുകളിലോ അക്കൗണ്ടുള്ളവര്‍ക്കെല്ലാം യു.പി.ഐ അക്കൗണ്ട് ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍, സഹകരണ ബാങ്കുകളിൽ അക്കൗണ്ടുള്ളവര്‍ക്ക് യു.പി.ഐ അക്കൗണ്ട് ഉണ്ടാക്കാനാവില്ല. വാലിഡിറ്റിയുള്ള, ആക്ടിവാക്കിയ എ.ടി.എം കാർഡും മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്ത അക്കൗണ്ട് നമ്പറും ഉ​ണ്ടെങ്കില്‍ മാത്രമേ യു.പി.ഐ അക്കൗണ്ട് തുടങ്ങാൻ സാധിക്കുകയുള്ളൂ.

ഇന്ത്യക്ക് പുറത്തിരുന്ന് ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ റോമിങ് എനേബ്ളായ നമ്പറായിരിക്കണം അത്. ഗൂഗ്ള്‍ പേയില്‍ ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ആധാര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനും സൗകര്യം വന്നുതുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്ത ആക്ടിവായ ഫോണ്‍ നമ്പറും എ.ടി.എം കാര്‍ഡും ഉണ്ടെങ്കില്‍ യു.പി.ഐ ആപ് വഴി അക്കൗണ്ട് തുടങ്ങാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിന്റെ സിം യു.പി.ഐ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന അതേ ഫോണില്‍ ഉണ്ടെങ്കില്‍ മാത്രമേ യു.പി.ഐ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനും യു.പി.ഐ ട്രാന്‍സാക്ഷന്‍സ് നടത്താനും സാധിക്കൂ. സിം മാറ്റിയാല്‍ ആ നിമിഷം യു.പി.ഐ അക്കൗണ്ടിലേക്ക് പ്രവേശനം നഷ്ടമാക

*ഏത് യു.പി.ഐ ആപ് ഉപയോഗിക്കണം?*

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഗൂഗ്ള്‍ പേ (ജി -പേ), ഫോണ്‍ പേ, പേ.ടി.എം എന്നിവയാണ്. നമ്മളാഗ്രഹിക്കുന്ന നിരവധി സൗകര്യങ്ങള്‍ അതിലുണ്ടാകുമെങ്കിലും അവയെല്ലാം തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ആണെന്നതിനാൽ അതിലൂടെ നടക്കുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികൾ ബാങ്കുകള്‍ പരിഗണിക്കില്ല എന്നുംകൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ബാങ്കുകള്‍ റെക്കമൻഡ് ചെയ്യുന്നത് അതത് ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ക്കുള്ളില്‍ യു.പി.ഐ ആക്ടിവേറ്റ് ചെയ്യാനോ അല്ലെങ്കില്‍ സര്‍ക്കാർ നിയന്ത്രണമുള്ള ഭിം ആപ്പോ ഉപയോഗിക്കാനാണ്. അവയിലൂടെ നടക്കുന്ന ഇടപാടുകൾക്ക് മാത്രമേ ബാങ്കുകള്‍ ഉത്തരവാദിത്തം ഏല്‍ക്കുന്നുള്ളൂ. നമ്മള്‍ യു.പി.ഐ സൗകര്യമുള്ള ഏത് ആപ് ഉപയോഗിച്ചാലും അതേ സൗകര്യമുള്ള മറ്റേത് ആപ്ലിക്കേഷനിലേക്കും പണം അയക്കാനും സ്വീകരിക്കാനും സാധിക്കും. നിലവില്‍ ഇന്ത്യക്കകത്ത് പരസ്പരം ട്രാന്‍സാക്ഷന്‍ നടത്താനാണ് യു.പി.ഐ ആപ്ലിക്കേഷനുകള്‍കൊണ്ട് കഴിയുന്നത്. ഫോണ്‍ പേ ഇപ്പോള്‍ മറ്റു രാജ്യങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്.

*ഭിം ആപ്പില്‍ യു.പി.ഐ ഐ.ഡി ക്രിയേറ്റ് ചെയ്യുന്ന വിധം*

പ്ലേ സ്റ്റോറില്‍നിന്ന്​ ഭിം ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് ബാങ്കില്‍ നൽകിയ നമ്പറിലുള്ള സിം ഫോണിലിട്ട് വെരിഫൈ ചെയ്ത ശേഷം അക്കൗണ്ടുള്ള ബാങ്ക് തിരഞ്ഞെടുക്കാം. അത് സെലക്ട് ചെയ്ത് നിങ്ങളുടെ എ.ടി.എം കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കിയ ശേഷം നാല് അല്ലെങ്കില്‍ ആറക്കത്തിലുള്ള ഒരു യു.പി.ഐ പിന്‍ സെറ്റ് ചെയ്തുകഴിഞ്ഞാല്‍ ഭിം ആപ് തയാർ.

ഇനി ആപ്പില്‍ കാണുന്ന പ്രൊഫൈൽ എന്നത് സെലക്ട് ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ നമ്പർ@upi എന്ന യു.പി.ഐ ഐഡി കാണാം. അതുകൂടാതെ കസ്റ്റം ആയിട്ട് അതായത് വാക്കുകളോ അക്കങ്ങളോ ചേര്‍ത്ത് നിങ്ങളുടെ പേരിലും അത്തരത്തിലുള്ള ഐ.ഡി ക്രിയേറ്റ് ചെയ്യാനും അത് ലഭ്യമെങ്കില്‍ സെലക്ട് ചെയ്യാനുമുള്ള ഒാപ്ഷനും കാണാം. ശേഷം പ്രൊഫൈല്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഡിഫോള്‍ട്ടായി കാണുന്ന ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്താല്‍ വരുന്ന പേജില്‍ താഴെയായുള്ള പ്ലസ് ബട്ടണ്‍ അമര്‍ത്തിയാല്‍ നമുക്കുള്ള ഒന്നിലധികമായിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ലിങ്ക് ചെയ്യാം.

ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്താല്‍ ബില്ലുകള്‍ പേ ചെയ്യാന്‍ മാത്രമാണ് ഉപകാരപ്പെടുക, പണം ട്രാന്‍സ്ഫര്‍ അതിലൂടെ സാധ്യമല്ല. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഭിം ആപ്പില്‍ ചേർത്തശേഷം അക്കൗണ്ടുകളുടെ പേജില്‍ നമുക്ക് ഓരോ അക്കൗണ്ടിലും ബാലന്‍സുള്ള തുക അറിയാനും ഡിഫോള്‍ട്ടായ ബാങ്ക് അക്കൗണ്ട് ഏതാണുവേണ്ടത് എന്ന് സെലക്ട് ചെയ്യാനും സാധിക്കും.

*ഭിം ആപ്*

സര്‍ക്കാറിന് നേരിട്ട് നിയന്ത്രണമുള്ള ആപ്ലിക്കേഷനാണ് ഭിം. ഇന്നുള്ള മറ്റെല്ലാ യു.പി.ഐ ആപ്പുകളും ഭിം ആപ്പിന്റെ ഇന്റര്‍ഫേസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. യു.പി.ഐ എന്നാല്‍ ഭിം എന്നു ചുരുക്കം. മുകളിൽ സൂചിപ്പിച്ചതുപോലെ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാതെ നമുക്ക് പണമിടപാട് നടത്താന്‍ നിങ്ങള്‍ക്ക് മാത്രമായുള്ള ഒരു ഐഡി ആവശ്യമാണ്. ഇത്തരത്തിലുള്ള ഐ.ഡി ഫോണ്‍ പേയില്‍ yourname@ybl എന്നാണെങ്കില്‍ ഗൂഗ്ള്‍ പേയില്‍ yourname@okhdfcbank എന്നാകാം. പക്ഷേ, നിങ്ങള്‍ക്ക് yourname@upi എന്നുള്ള ഒരു യു.പി.ഐ ഐഡി വേണമെന്നുണ്ടെങ്കില്‍ അത് ഭിം ആപ്പിലൂടെ മാത്രമാണു സാധ്യമാവുക.

*ഭിം ആപ്പും സ്വകാര്യ ആപ്പുകളും തമ്മിലുള്ള വ്യത്യാസം*

ഫോണ്‍ പേ, ഗൂഗ്ള്‍ പേ എന്നിവയിലും സമാനമായ രീതിയില്‍ തന്നെയാണ് അക്കൗണ്ടുകള്‍ നിർമിക്കാനാവുക. ഇവയുടെ എല്ലാം യൂസര്‍ ഇന്റര്‍ഫേസിലും നല്‍കുന്ന സർവിസുകളിലുമാണ് വ്യത്യാസം ഉണ്ടാവുക. കൂടാതെ ഫോണ്‍ പേ പോലെ ചില തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ വാലറ്റ് എന്ന സംവിധാനവുമുണ്ട്. നമ്മുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം ഇവരുടെ ആപ്ലിക്കേഷനിലേക്ക് ആഡ് ചെയ്യുകയും ബാങ്കുകളുടെ സെര്‍വര്‍ തകരാര്‍ മൂലം യു.പി.ഐ പേമെന്റ് നടത്താന്‍ കഴിയാത്ത അവസരങ്ങളില്‍ നമുക്ക് വാലറ്റിലെ പണം ഉപയോഗിക്കാനും കഴിയും.

പക്ഷേ, അങ്ങനെ വാലറ്റില്‍ ആഡ് ചെയ്തിരിക്കുന്ന തുക നമുക്ക് മറ്റൊരു വ്യക്തിക്ക് അയക്കാനോ ക്രെഡിറ്റ് കാര്‍ഡ് പേമെന്റ് നടത്താനോ സാധിക്കില്ല. ഫോണ്‍ റീചാര്‍ജ് ചെയ്യൽ, ഭക്ഷണം ഓര്‍ഡര്‍ ചെയ്യൽ തുടങ്ങിയ ചുരുക്കം അവസരങ്ങളില്‍ മാത്രമേ വാലറ്റിലെ തുക നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാൽ വലിയ തുകയൊന്നും വാലറ്റില്‍ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക.

*ഫോണ്‍ നമ്പർ കൈമാറാതെ എങ്ങനെ പണം അയക്കാം?*

ഏത് യു.പി.ഐ ആപ്പില്‍നിന്നും ഒരാള്‍ക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം അയക്കാന്‍ നിങ്ങളുടെ ആ ഒരു ഐഡി മാത്രം കിട്ടിയാല്‍ മതിയാകും. ഇക്കാരണത്താൽ ഫോണ്‍ നമ്പർ പോലെയുള്ള സ്വകാര്യവിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കിട്ടിയാല്‍ ബുദ്ധിമുട്ടുണ്ടാകുന്നവർക്ക് (നമ്പറിനു പകരം വാക്കുകളോ അക്കങ്ങളോ ചേര്‍ത്ത് ഐ.ഡി ക്രിയേറ്റ് ചെയ്യാം) യു.പി.ഐ ആപ് ഒരനുഗ്രഹം തന്നെയാണ്.

ആപ് ഏതായാലും ഗൂഗ്ള്‍ പേ ആണെങ്കിൽ Pay UPI ID or number എന്നതും ഫോണ്‍ പേയില്‍ ഹോം സ്ക്രീനില്‍ ആദ്യ ലൈനില്‍ത്തന്നെ To Bank / UPI ID എന്നതും സെലക്ട് ചെയ്ത് അതിൽ അയക്കേണ്ട ആളുടെ ഐഡി ടൈപ് ചെയ്ത് കണ്ടിന്യൂ അമര്‍ത്തിയാല്‍ ആ യു.പി.ഐ അക്കൗണ്ട് ആരുടേതാണ് എന്ന് കാണിക്കുകയും ഒപ്പം അയാള്‍ക്ക് പണം അയക്കാനുള്ള ഒപ്ഷൻ കാണുകയും ചെയ്യും.

*വാട്സ്ആപ്പിലും പണമയക്കാം*

വാട്സ്ആപ്പിന്റെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ മറ്റുള്ളവരോട് സന്ദേശം ടൈപ് ചെയ്യുന്നതിന്റെ വലതു വശത്തായിട്ട് രൂപയുടെ ഐക്കണ്‍ കാണാം. അത് സെലക്ട് ചെയ്ത് ബാങ്കിന്റെ പേര് സെലക്ട് ചെയ്ത് എ.ടി.എം കാര്‍ഡിന്റെ അവസാന ആറക്കവും എക്സ്പയറി തീയതിയും നല്‍കിയ ശേഷം ഒരു യു.പി.ഐ പിന്‍ സെറ്റ് ചെയ്താല്‍ പിന്നീട് ആര്‍ക്കാണോ പണം അയക്കേണ്ടത് അവരുടെ ചാറ്റ് വിൻഡോയില്‍ ആ രൂപയുടെ ഐക്കണ്‍ അമര്‍ത്തിയാല്‍ അവര്‍ക്ക് പേമെന്റ് ചെയ്യാന്‍ ആകും. ബിസിനസ് വാട്സ്ആപ്പില്‍ ഇപ്പോള്‍ ആ സൗകര്യമില്ല. വാട്സ്ആപ്പിന്റെ മുകളിലുള്ള മൂന്നു ഡോട്ടുകളില്‍ പ്രസ് ചെയ്താല്‍ കിട്ടുന്ന പേമെന്റ്സ് എന്നതില്‍ വാട്സ്ആപ് ഉപയോഗിക്കാത്തവര്‍ക്കും പേമെന്റ് ചെയ്യാനുള്ള യു.പി.ഐ സൗകര്യം കാണാം.

*യു.പി.ഐ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോൾ കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യണം?*

തേഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് പേമെന്റ് നടത്തി പരാജയപ്പെട്ടാല്‍ ബാങ്കുകൾക്ക് നിങ്ങളെ സഹായിക്കാന്‍ ആവില്ല എന്നതാണു സത്യം. സാധാരണയായി നമ്മള്‍ ഒരു ഇടപാട് നടത്തി അത് പരാജയപ്പെടുകയും അക്കൗണ്ടില്‍നിന്ന് പണം ഡെബിറ്റ് ആവുകയും ചെയ്താല്‍ ഏഴു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ (ഏഴു ദിവസമല്ല) ആ തുക തിരികെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും. അങ്ങനെ ആ തുക വന്നിട്ടുണ്ടോ എന്നറിയാന്‍ നിങ്ങള്‍ ട്രാന്‍സാക്ഷനുപയോഗിച്ച ആപ്പിന്‍റെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി നോക്കിയാല്‍ അതിലത് കണ്ടെത്താനാവില്ല. അതിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ ലേറ്റസ്റ്റ് സ്റ്റേറ്റ്മെന്റ് എടുത്തുനോക്കുകതന്നെ വേണം.

ഇനി ഏഴു ദിവസത്തിനകവും വന്നിട്ടില്ലെങ്കില്‍ ആ തുക തിരികെ ലഭിക്കാനായി പലവിധത്തിലുള്ള സൗകര്യങ്ങളുണ്ട്. അതിലൊന്ന് ഏത് ആപ്ലിക്കേഷന്‍ വഴിയാണോ പണം ട്രാന്‍സ്ഫര്‍ ചെയ്തത് അവരുടെ കസ്റ്റമര്‍ കെയര്‍ സെന്ററുമായി ബന്ധപ്പെടുക എന്നതാണ്. കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഒരിക്കലും ഗൂഗിളില്‍ സെര്‍ച് ചെയ്യരുത്. അത്തരത്തില്‍ നിങ്ങള്‍ എത്തപ്പെടുന്നത് ഹാക്കര്‍മാര്‍ ഒരുക്കുന്ന വ്യാജ കസ്റ്റമര്‍ കെയര്‍ സെന്ററിലായിരിക്കും. ഗൂഗ്ള്‍ പേ ആണെങ്കില്‍ അതില്‍ വലതു വശത്ത് പ്രൊഫൈൽ ഐക്കണില്‍ സെലക്ട് ചെയ്ത് ‘ഗെറ്റ് ഹെല്‍പ്’ എന്നത് ഉപയോഗിക്കുക. ഫോണ്‍ പേയിൽ പ്രൊഫൈൽ ഫോട്ടോ സെലക്ട് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ വലതു വശത്തുള്ള ‘ചോദ്യചിഹ്ന’ത്തില്‍ തൊട്ടാൽ അവരെ ബന്ധപ്പെടാം.

*യു.പി.ഐ ട്രാന്‍സാക്ഷനും അക്കൗണ്ട് ഫ്രീസാവലും*

നമ്മുടെ അക്കൗണ്ടിലേക്ക് സംശയകരമായ ഉറവിടത്തിൽനിന്ന് പണം വന്നാല്‍ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടേക്കാം. അത് യു.പി.ഐ ഉപയോഗിച്ചതുകൊണ്ടാകണമെന്നില്ല. ബാങ്ക് ട്രാന്‍സ്ഫര്‍ ആയാലും സംഭവിക്കാം. നമ്മുടെ അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ അന്വേഷണം തീരുംവരെ ആ തുക ഉപയോഗിക്കാന്‍ കഴിയാത്തവിധം ലോക്ക് ചെയ്യപ്പെടും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാന്‍ അപരിചിതരുമായി/കസ്റ്റമേഴ്സുമായി യു.പി.ഐ ഇടപാടിനായി ഉപയോഗിക്കുന്ന അക്കൗണ്ടില്‍ വലിയ തുകകള്‍ സൂക്ഷിക്കാതെ, യു.പി.ഐ ഉപയോഗിക്കാത്ത മറ്റൊരു ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതാകും ഉചിതം.

*യു.പി.ഐ ലൈറ്റ്​*

യു.പി.ഐ ഇടപാടുകൾ കൂടുതൽ സുഗമമാക്കാനും സ്റ്റേറ്റ്​മെന്റിൽ ചെറിയ തുകകൾ നിറയുന്നത് ഒഴിവാക്കാനും യു.പി.ഐ ലൈറ്റ് സഹായകമാകും. 500 രൂപ വരെയുള്ള ഇടപാടുകൾക്കായി യു.പി.ഐ ആപ്പിൽ പ്രത്യേകമായ ഒരു വാലറ്റ് ഉണ്ടാകും. ഇതിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം സൂക്ഷിക്കാം.

ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ ഫോണിലെ നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) വഴിയും യു.പി.ഐ ലൈറ്റ് ഇടപാടുകൾ നടത്താൻ വൈകാതെ അവസരമൊരുങ്ങും.

*പണം തെറ്റി അയച്ചാൽ*

തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താല്‍ അതെങ്ങനെ തിരികെ എടുക്കാം എന്ന് പലരും അന്വേഷിക്കുന്ന കാര്യമാണ്. അതിനായി നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ അവരുടെ വെബ്സൈറ്റില്‍ https://www.npci.org.in/what-we-do/upi/dispute-redressal-mechanism എന്ന ലിങ്കില്‍ സൗകര്യമുണ്ട്. ഇവിടെ ഇഷ്യൂ Incorrectly transferred to another account എന്നത് സെലക്ട് ചെയ്ത് ട്രാന്‍സാക്ഷന്‍ വിവരങ്ങളും ബാങ്ക് അക്കൗണ്ടിന്റെയും പാസ് ബുക്കിന്റെ കോപ്പിയും സബ്മിറ്റ് ചെയ്യണം.

നിങ്ങളുടെ ഫോണൊരു ‘മിനി ഭൂകമ്പ ഡിറ്റക്ടറായി’ പ്രവർത്തിക്കും; ഇന്ത്യയിൽ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

 ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനിമുതൽ ഭൂകമ്പങ്ങളെക്കുറിച്ചുള്ള അലേർട്ടുകൾ ലഭിക്കും. ഭൂകമ്പം മനസ്സിലാക്കാനും നിങ്ങൾക്ക് പ്രാദേശിക ഭാഷകളിൽ മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും ആക്‌സിലറോമീറ്റർ പോലെയുള്ള നിങ്ങളുടെ ഫോണിലെ സെൻസറുകളാണ് സിസ്റ്റം ഉപയോഗിക്കുന്നത്. ആൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിസ്റ്റം എന്നാണ് പുതിയ ഫീച്ചറിന്റെ പേര്.

നാഷ്ണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, നാഷ്ണൽ സീസ്‌മോളജി സെന്റർ എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ ഈ ഫീച്ചർ വികസിപ്പിച്ചത്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഇതിനകം ഈ ഫീച്ചർ വിന്യസിച്ചിട്ടുണ്ട്.

*എങ്ങനെയാണ് പ്രവർത്തിക്കുന്നത്..?*

ആക്സിലറോമീറ്റർ സെൻസറിനെ സീസ്മോഗ്രാഫായി ഉപയോഗിച്ച് നിങ്ങളുടെ ഫോണിനെ ഒരു മിനി ഭൂകമ്പ ഡിറ്റക്ടറാക്കി മാറ്റിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. നിങ്ങളുടെ ഫോൺ ചാർജ്ജ് ചെയ്യാനിട്ടിരിക്കുമ്പോഴും ചലിക്കാതിരിക്കുമ്പോഴും, അതിന് ഭൂകമ്പത്തിന്റെ ആദ്യ ലക്ഷണങ്ങൾ മനസ്സിലാക്കാൻ കഴിയും.


ഒരേ സമയം ഭൂകമ്പം പോലുള്ള കുലുക്കം പല ഫോണുകൾക്കും അനുഭവപ്പെടുകയാണെങ്കിൽ, ഗൂഗിളിന്റെ സെർവറിന് ഒരു ഭൂകമ്പം സംഭവിക്കുന്നുണ്ടെന്നും അത് എവിടെ, എത്ര ശക്തമാണെന്നും മനസ്സിലാക്കാൻ കഴിയും. തുടർന്ന്, Google-ന്റെ സെർവർ സമീപത്തുള്ള മറ്റ് ഫോണുകളിലേക്ക് അലേർട്ടുകൾ അയയ്ക്കുന്നു.

റിക്ടർ സ്‌കെയിലിൽ 4.5നു മുകളിൽ തീവ്രതയുള്ള ഭൂകമ്പമുണ്ടാകുന്ന സമയത്ത് എല്ലാവർക്കും ഫോണിൽ ജാഗ്രതാ നിർദേശം വരും. സുരക്ഷക്കായി എന്തെല്ലാം ചെയ്യണമെന്ന നിർദേശവും ഫോണിന്റെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. ഫോൺ സൈലന്റ് മോഡിലോ ഡു നോട്ട് ഡിസ്‌ടേർബ് മോഡിലോ ആയാൽ പോലും വലിയ ശബ്ദത്തിലുള്ള അലാമും സുരക്ഷ നടപടിക്കായുള്ള നിർദേശവും ഫോണിൽ പ്രത്യക്ഷപ്പെടും.

അൻഡ്രോയിഡ് 5നും അതിന് മുകളിലുമുള്ള വേർഷനുകളിൽ അടുത്തയാഴ്ചയോടെ ഈ സൗകര്യം ലഭ്യമാകുമെന്നാണ് റി​പ്പോർട്ട്. അതേസമയം, ഫീച്ചർ ഫലപ്രദമായി ഉപയോഗിക്കാൻ ഫോണിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയും ലൊക്കേഷനും ഓൺ ആയിരിക്കണം. ഫോണിന്റെ സെറ്റിങ്‌സ് തുറന്ന് സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷൻ ടാപ്പ് ചെയ്ത് എർത്ത് ക്വേക്ക് അലേർട്ട് ഓൺ ആക്കാനും ഓഫാക്കാനും സാധിക്കും. സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷൻ കാണുന്നില്ലെങ്കിൽ ലൊക്കേഷൻ-അഡ്വാൻസ്ഡ് തിരഞ്ഞെടുത്ത് എരത്ത് ക്വേക്ക് അലേർട്ട്് തിരഞ്ഞെടുക്കാൻ സാധിക്കും.

ഗൂഗിൾ സെർച്ച്, മാപ്പ് എന്നിവ വഴി പ്രളയം കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന് വേണ്ടിയും നാഷ്ണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചു വരികയാണെന്ന് ഗൂഗിൾ അധികൃതർ അറിയിച്ചിട്ടുണ്ട്.

Sunday, September 24, 2023

സ്ഥിരമായി ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞുവച്ചോളൂ…?

എത്ര ചെറിയ പണമിടപാടുകള്‍ക്കും ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നതാണ് പലരുടേയും പതിവുശീലം. ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ കാലമാണ് ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഉപയോക്താക്കളുടെ പേയ്‌മെന്റ് അനുഭവം മെച്ചപ്പെടുത്താന്‍ ഏതാനും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

*യുപിഐ ഐഡി വെരിഫിക്കേഷന്‍:*

പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ യുപിഐ ആപ്പില്‍ ഒറു കണ്‍ഫര്‍മേഷന്‍ പേജ് ഡിസ്‌പ്ലെ ചെയ്യപ്പെടും. ഇതില്‍ പണം സ്വീകരിക്കുന്ന വ്യക്തിയുടെ പേര്, യുപിഐ ഐഡി, വിനിമയം നടത്താന്‍ ഉദ്ദേശിക്കുന്ന തുക എന്നിവയാണ് കാണാന്‍ സാധിക്കുക. ഈ വിവരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചതിനു ശേഷം മാത്രം പേയ്‌മെന്റ് നടത്താന്‍ ശ്രദ്ധിക്കുക. ഐഡി ശരിയാണോ അല്ലയോ എന്നുറപ്പില്ലാത്ത സാഹചര്യത്തില്‍ 1 രൂപ പോലെയുള്ള ചെറിയ തുക വിനിമയം ചെയ്ത് യുപിഐ ഐഡി ശരിയാണെന്ന് ഉറപ്പു വരുത്തുക.

*അപരിചിതമായ പേയ്‌മെന്റ് അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാതിരിക്കുക:*

യുപിഐ ആപ്ലിക്കേഷനുകളിലൂടെ മറ്റൊരു വ്യക്തിയോട് പേയ്‌മെന്റ് റിക്വസ്റ്റ് നടത്താനും സാധിക്കും. യുപിഐ പേയ്‌മെന്റ് റിക്വസ്റ്റ് ലഭിക്കുന്ന വ്യക്തി ഈ റിക്വസ്റ്റ് അപ്രൂവ് ചെയ്‌തെങ്കില്‍ മാത്രമെ പേയ്‌മെന്റ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയുള്ളൂ. പൊതുവെ, ഫേക്ക് ഐഡിയിലൂടെ ഡ്യൂപ്ലിക്കേറ്റ് രീതിയില്‍ റിക്വസ്റ്റുകള്‍ അയച്ച് തട്ടിപ്പ് നടത്തുന്നവരുണ്ട്. ഇക്കാരണത്താല്‍ പേയ്‌മെന്റ് റിക്വസ്റ്റുകളോട് പ്രതികരിക്കുമ്പോള്‍ റിക്വസ്റ്റ് വിവരങ്ങള്‍ വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്.

*യുപിഐ വിനിമയ പരിധി:*

പ്രതിദിനം, വ്യക്തികള്‍ തമ്മില്‍ 1 ലക്ഷം രൂപവരെയാണ് യുപിഐ വഴി വിനിമയം ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍ മെര്‍ച്ചന്റ് പേയ്‌മെന്റുകളില്‍ ക്രെഡിറ്റ് കാര്‍ഡ്, ഷെയര്‍ മാര്‍ക്കറ്റ് പേയ്‌മെന്റ് തുടങ്ങിയവയില്‍ 2 ലക്ഷം രൂപയാണ് പ്രതിദിന പരിധി. ഒരു ദിവസം 20 യുപിഐ വിനിമയങ്ങള്‍ നടത്താനാണ് അനുമതിയുള്ളത്. ഈ പരിധി കഴിഞ്ഞാല്‍, മറ്റൊരു വിനിമയം നടത്തുന്നതിനായി 24 മണിക്കൂര്‍ കാത്തിരിക്കേണ്ടതാണ്. എന്നാല്‍ ഈ പരിധി ബാങ്കുകള്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കും.

*യുപിഐ വഴിയുള്ള മെര്‍ച്ചന്റ് പേയ്‌മെന്റിന് ക്രെഡിറ്റ് കാര്‍ഡുപയോഗിക്കുക:*

മെര്‍ച്ചന്റ് പേയ്‌മെന്റുകള്‍ യുപിഐ വഴി നടത്തുന്നതിന് റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ഇതിനായി നിലവിലുള്ള റുപേ ക്രെഡിറ്റ് കാര്‍ഡ് യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇവിടെ ബാങ്ക്, ലിങ്ക് ചെയ്ത ക്രെഡിറ്റ് കാര്‍ഡ് എന്നിവ വഴിയാണ് ഫൈനല്‍ പേയ്‌മെന്റ് നടക്കുക. എന്നാല്‍ വ്യക്തികള്‍ക്കുള്ള പണം കൈമാറ്റം, ചെറിയ മെര്‍ച്ചന്റ്‌സിനുള്ള പേയ്‌മെന്റ് തുടങ്ങിയവയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് ഇത്തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.

*പരാജയപ്പെട്ട വിനിമയവും, ഡെബിറ്റ് ചെയ്ത തുകയും:*


ഏത് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാലും ടെക്‌നിക്കലായി എറര്‍ സംഭവിക്കാന്‍ സാധ്യത എല്ലായ്‌പ്പോഴുമുണ്ട്. ചില സമയങ്ങളില്‍ യുപിഐ വിനിമയം നടത്തുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പട്ടാലും, റിസീവറുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടെന്നു വരില്ല. പൊതുവെ ഉടന്‍ തന്നെ ഇത്തരം പേയ്‌മെന്റുകള്‍ റീഫണ്ട് ചെയ്ത് ലഭിക്കാറുണ്ട്. പരമാവധി 35 പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ റീഫണ്ട് ലഭിക്കും. എന്നാല്‍ വേഗത്തിലുള്ള പരിഹാരത്തിനായി ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ പരാതി നല്‍കാം. എപ്പോഴും യുപിഐ വിനിമയങ്ങള്‍ ചെയ്യുന്നതിനു മുമ്പ് മൊബൈല്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വലിയ വിനിമയങ്ങള്‍ നടത്തുന്നതിനു മുമ്പ് 1 രൂപ/2 രൂപ പോലെ ചെറിയ ടിക്കറ്റ് തുക അയച്ചു നോക്കി വിനിമയം പരാജയപ്പെടുന്നില്ലെന്ന് ഉറപ്പാക്കാം. വിശ്വാസ്യതയുള്ള യുപിഐ ആപ്ലിക്കേഷനുകള്‍ മാത്രം ഉപയോഗിക്കുക, അവ എപ്പോഴും അപ്‌ഡേറ്റാക്കി സൂക്ഷിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

Gas cylinder derlivery law

 ഗാര്‍ഹികോപയോഗ പാചക വാതക സിലിണ്ടര്‍ മറ്റേത് സാധന സാമഗ്രികളെയും പോലെ തൂക്കം നോക്കി വാങ്ങാവുന്നതാണെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. വീട്ടാവശ്യത്തിനുള്ള പാചക വാതകം സിലിണ്ടറില്‍ 14.2 കിലോയുണ്ടാകും. വാണിജ്യാടിസ്ഥാനത്തിലുള്ള എല്‍.പി.ജി വാതകത്തിന് 19 കിലോ ഭാരവുമാണുള്ളത്. പാചക വാതകം ഉള്‍പ്പടെയുള്ള ഭാരം സിലിണ്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും . സിലിണ്ടര്‍ വാങ്ങുന്നതിന് മുമ്പ് വിതരണ വാഹനത്തിലെ ത്രാസ് ഉപയോഗിച്ച്‌ ഉപഭോക്താവിന് ഈ തൂക്കം ഉറപ്പ് വരുത്താം.

തൂക്കത്തില്‍ കൃത്രിമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താവിന് അതത് താലൂക്കുകളിലെ ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ പരാതി നല്‍കാം. പാചക വാതക വിതരണത്തില്‍ കൃത്രിമത്വം കണ്ടെത്തിയാല്‍ 5,​000 രൂപയാണ് പിഴ. പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിക്ക് കൈമാറും. ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി ഉപഭോക്തൃ കോടതിയെ സമീപിക്കാനുമാകും.


പാചകവാതകത്തിന് വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉപയോഗ ക്രമീകരണവും ഭാരപരിശോധനയും ഉപഭോക്താക്കള്‍ ഉറപ്പാക്കണം. പാചകാവശ്യങ്ങള്‍ക്ക് പരമാവധി പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നതിലൂടെ ഇന്ധനം ലാഭിക്കാനാവും. ഇന്ധന ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം സിലിണ്ടറില്‍ നിന്നുള്ള ട്യൂബ് പരിശോധിച്ച്‌ ആവശ്യമെങ്കില്‍ മാറ്റുകയും വേണം. ഉപയോഗ ശേഷം സിലിണ്ടര്‍ ഓഫ് ചെയ്യുന്നത് ഇന്ധന ചോര്‍ച്ച തടയുന്നതിനും സുരക്ഷയ്ക്കും സഹായകമാകും.

മലപ്പുറം ജില്ലയ്ക്ക് ആഘോഷം; ടിക്കറ്റെടുത്തു കയറാം; സമയക്രമം ഇങ്ങനെ..

 Rണ്ടാം വന്ദേഭാരത് എക്സ്പ്രസിനു തിരൂരിലും സ്റ്റോപ് അനുവദിച്ചതോടെ ജില്ലയ്ക്ക് ആഘോഷം. ഇന്ന് 12.30നു പ്രധാനമന്ത്രി  ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യുന്ന ട്രെയിൻ വൈകിട്ട് 3.42നു തിരൂരിലെത്തും.  ആദ്യ 2 ദിനങ്ങളിലും സാധാരണ യാത്രക്കാർക്ക് ഇതിൽ കയറാനാകില്ല. 26 മുതൽ ടിക്കറ്റെടുത്തു കയറാം. യാത്ര തുടങ്ങിയാൽ രാവിലെ 7നു കാസർകോട്ടുനിന്ന് പുറപ്പെടും.*


*തിരൂരിൽ സ്റ്റോപ് അനുവദിച്ചതിനാൽ നിലവിൽ തീരുമാനിച്ച സമയക്രമത്തിൽ അൽപം മാറ്റമുണ്ടാകും. ഇക്കാര്യത്തെക്കുറിച്ചു റെ‍യിൽവേ അധികൃതർ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ എക്സ്പ്രസിനു തിരൂരിൽ സ്റ്റോപ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് ജില്ലയിൽ എവിടെയും നിർത്തുന്നില്ല.*


*ഇതു തുടങ്ങിയ സമയത്ത് ആദ്യം തിരൂരിൽ നിർത്തുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് സ്റ്റോപ് മാറ്റുകയായിരുന്നു. ഇത് ഏറെ പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു. ജില്ലയോടു റെയിൽവേ കാട്ടുന്ന അവഗണനയാണിതെന്നു വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.*


*ഇതിനിടെയാണു രണ്ടാമത്തെ സർവീസ് പ്രഖ്യാപിച്ചത്. എംപി അടക്കമുള്ളവരും വിവിധ സംഘടനകളും സ്റ്റോപ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രിയുടെ ഓഫിസുമായി   ബന്ധപ്പെട്ടിരുന്നു. ഇടപെടലുകൾ ഉണ്ടായതോടെ എക്സ്പ്രസിനു തിരൂരിൽ സ്റ്റോപ് അനുവദിക്കുകയായിരുന്നു.*


*കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള പോകുമ്പോളുള്ള ശരാശരി വേഗം കൈവരിക്കുന്ന ശരാശരി വേഗം 72.39 കി.മീ. തിരിച്ചു തിരുവനന്തപുരത്തുനിന്നു കാസർകോട് ഭാഗത്തേക്കു പോകുമ്പോളുള്ള ശരാശരി വേഗം – 70.90 കി.മീ.*


*നിലവിലെ ടൈം ടേബിൾ ഇങ്ങനെ – കാസർകോട്ടുനിന്നു രാവിലെ 7നു പുറപ്പെടും. തിരുവനന്തപുരത്ത് 3.05ന് എത്തും. തിരിച്ച് 4.05ന് യാത്ര തുടങ്ങി കാസർകോട് രാത്രി 11.58ന് എത്തും. (ഇതിനിടയിലെ സ്റ്റേഷനുകളുടെ കാര്യത്തിൽ ഈ സമയം വരെ വ്യക്തതയില്ല. കാരണം തിരൂരിൽ സ്റ്റോപ് അനുവദിച്ചതിനാൽ ഇപ്പോൾ പറഞ്ഞ സമയക്രമം എന്തായാലും മാറും.).*


*പ്രത്യേകം ശ്രദ്ധിക്കുക: ഈ ട്രെയിനിന് 8 ബോഗികളാണുള്ളത്. ഓറഞ്ചും കറുപ്പും കലർന്ന നിറമാണ്.*


*ആദ്യ ദിനം ഇങ്ങനെയാണ്: 12.30ന് കാസർകോട്ടുനിന്നു ഫ്ലാഗ് ഓഫ് ചെയ്യും. 3.42നു തിരൂരിൽ എത്തും.*


♦️ *_വന്ദേഭാരതിന്റെ സമയക്രമം ഇങ്ങനെ:_* 

➖➖➖➖➖➖➖➖➖

*തിരുവനന്തപുരം ഭാഗത്തേക്ക്*


കാസർകോട് – രാവിലെ 7.00

കണ്ണൂർ – 7.55

കോഴിക്കോട് – 8.57

*തിരൂർ – 9.22*

ഷൊർണൂർ – 9.58

തൃശൂർ – 10.38

എറണാകുളം – 11.45

ആലപ്പുഴ – 12.32

കൊല്ലം – 1.40

തിരുവനന്തപുരം – 3.05


*കാസർകോട് ഭാഗത്തേക്ക്*


തിരുവനന്തപുരം – വൈകിട്ട് 4.05

കൊല്ലം – 4.53

ആലപ്പുഴ – 5.55

എറണാകുളം – 6.35

തൃശൂർ – 7.40

ഷൊർണൂർ – 8.15

*തിരൂർ – 8.52*

കോഴിക്കോട് – 9.23

കണ്ണൂർ – 10.24

കാസർകോട് – 11.58

Thursday, August 17, 2023

വാഹനങ്ങളിൽ തീ പടരുന്നത് തടയാം, അധികൃതർ പറയുന്നത് കേൾക്കു !

 വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്ബോഴും നിര്‍ത്തിയിടുമ്ബോഴുമെല്ലാം തീപിടിക്കുകയും സ്ഫോടനത്തോടു കൂടി പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇപ്പോള്‍ കൂടിവരികയാണ്

അടുത്തിടെയാണ് മാവേലിക്കരയില്‍ കാറിന് തീപിടിച്ച്‌ യാത്രക്കാരൻ മരിച്ചത്. രാത്രി 12 മണിയോടെ കാര്‍ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കുകയാണ് അധികൃതര്‍. ഇത് എങ്ങനെ തടയാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വിശദമായി വായിക്കാം

*അധികൃതര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ഇപ്രകാരം*

പെട്രോള്‍, എല്‍ പി ജി, സി എന്‍ ജി ഗ്യാസ്, മറ്റ് ഇന്ധനങ്ങളുടെ ചോര്‍ച്ച.

അനധികൃത ലൈറ്റ് ഫിറ്റിങ്, ഫോഗ് ലാമ്ബ് ഫിറ്റിങ്, സ്പീക്കര്‍ എന്നിവ അധികമായും,അംഗീകാരമില്ലാതെയും വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്.

നിലവിലുള്ളവയ്ക്ക് പുറമേ നിലവാരമില്ലാത്ത കൂടുതല്‍ വയറുകള്‍ വാഹനങ്ങളില്‍ പിടിപ്പിക്കുന്നതുമൂലം ഓവര്‍ലോഡിന് കാരണമാവുന്നതും വയറുകള്‍ ഷോട്ടാവുന്നതിനാലും തീപിടുത്തമുണ്ടാവാം.

എന്‍ജിന്‍ ഓയില്‍ ഇല്ലാതെ വാഹനം ഓടിക്കുന്നതും ചൂടു വര്‍ധിപ്പിക്കുന്നതിനും എന്‍ജിന് തകരാറുണ്ടാക്കുന്നതിനും കാരണമാവുന്നു. വാട്ടര്‍ കൂളിങ് സിസ്റ്റത്തിനകത്ത് ലീക്കേജ് വരുന്നതും കൂളന്റ് ഉപയോഗിക്കാതിരിക്കുന്നതും ചൂട് വര്‍ധിപ്പിക്കുന്നതിനും അപകടം ഉണ്ടാകുന്നതിനും കാരണമാകുന്നു.

ഫ്യൂസ് ശരിയല്ലാത്ത രീതിയിലാണെങ്കിലും ഫ്യൂസിന് പകരം കമ്ബി കൊണ്ട് കെട്ടുന്നതും അപകടമുണ്ടാക്കും.

ശരിയായ രീതിയില്‍ എ സി സര്‍വീസ് ചെയ്തില്ലെങ്കിലും എ.സിയിലെ കംപ്രസറിന് ഓവര്‍ലോഡ് വരുന്നതോ തകരാര്‍ ആവുന്നതോ അമിതമായി ചൂടാകുന്നതിനും അപകടമുണ്ടാവുന്നതിനും കാരണമാവുന്നു.

ശരിയായ രീതിയില്‍ ഓയില്‍, വെള്ളം, കൃത്യമായ ഇടവേളകളിലെ പരിശോധന എന്നിവ ഇല്ലെങ്കില്‍ തീ പിടുത്ത സാധ്യത കൂടുന്നു.

വാഹനങ്ങളില്‍ എളുപ്പത്തില്‍ കത്തിപ്പടരാന്‍ സാധ്യതയുള്ള വസ്തുക്കളുടെ സാന്നിധ്യം തീപിടുത്തത്തിന് കാരണമാകുന്നു.

ബാറ്ററിയില്‍ നിന്നും ഉണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടുത്തത്തിന് നിമിത്തമാകുന്നു.

ഒരു ഡ്രൈവര്‍ എപ്പോഴും വാഹനത്തിലെ ഡാഷ്ബോര്‍ഡില്‍ ഉള്ള എമര്‍ജന്‍സി വാണിങ് ലാമ്ബില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കണം. വാണിങ് ലാമ്ബുകള്‍ തെളിഞ്ഞിരിക്കുന്നെങ്കില്‍, ആയത് ശരിയാക്കിയതിന് ശേഷം യാത്ര തിരിക്കുക.

മേല്‍ പറഞ്ഞവയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന പക്ഷം അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍നിന്നും രക്ഷ നേടാവുന്നതാണ്.

അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം !

  

മലപ്പുറം: ജില്ലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. www.athidhi.lc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതിഥി തൊഴിലാളികൾക്ക് നേരിട്ടും തൊഴിലുടമകൾ, കോൺട്രാക്ടർമാർ എന്നിവർക്ക് അവരുടെ കീഴിലുള്ള തൊഴിലാളികളേയും രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം പോർട്ടലിൽ ലഭ്യമാണ്. രജിസ്‌ട്രേഷനോടൊപ്പം തൊഴിലാളികളുടെ ഫോട്ടോയും തിരിച്ചറിയൽ രേഖയും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്ത തൊഴിലാളികൾ സ്ഥാപനം മാറുമ്പോൾ രജിസ്‌ട്രേഷൻ നിലനിർത്തിക്കൊണ്ടുതന്നെ പഴയ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കുന്നതിനും പുതിയ സ്ഥാപനത്തിലേക്ക് ചേർക്കുന്നതിനും പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് താമസസ്ഥലം വാടകയ്ക്ക് നൽകുന്നവർ, തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസുമായോ, അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതാണ്. ഫോൺ: 8547655273 (ജില്ലാ ലേബർ ഓഫീസ്, മലപ്പുറം), 9496007112 (ജില്ലാ കോ-ഓർഡിനേറ്റർ), 8547655604 (അസിസ്റ്റന്റ് ലേബർ ഓഫീസ്, മലപ്പുറം), 8547655605 (അസിസ്റ്റന്റ് ലേബർ ഓഫീസ്, നിലമ്പൂർ), 8547655608 (അസിസ്റ്റന്റ് ലേബർ ഓഫീസ്, കൊണ്ടോട്ടി), 8547655606 (അസിസ്റ്റന്റ് ലേബർ ഓഫീസ്, പെരിന്തൽമണ്ണ), 8547655627 (അസിസ്റ്റന്റ് ലേബർ ഓഫീസ്, പൊന്നാനി), 8547655613 (അസിസ്റ്റന്റ് ലേബർ ഓഫീസ്, തിരൂർ), 8547655622 (അസിസ്റ്റന്റ് ലേബർ ഓഫീസ്, തിരൂരങ്ങാടി) 


Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance