About this blog u can understand govt. new rules, services availability, useful govt, site links helpful public relative based news mostly adding in this blog site. so u can come to see always this blog for your information updating.
- Aadhaar Balettan ...?
- BANK IFSC CODE FINDER
- Birth, Death, Marriage certificate online
- Body parts charity !
- BSNL directory
- Canara Bank ATM Locator
- Central Gov. Websites
- Computer Net income !
- Earning Real Money opportunity !!
- Find Missing child
- Gadgets Malayalam
- Govt. Phone numbers
- Income tax e filing !
- Kerala Gazette
- Kerala govt. websites
- Kerala Police
- KSRCTC NEW SITE
- Malayalam Face book
- Mobile phone news !
- Pin code Search
- SBI ATM LOCATOR
- "Thanal" charity Care Center
- Useful U tube viedeos
- മലയാളം കമ്പ്യൂട്ടറ !!
- കരുണ/ചാരിറ്റി/സഹായം
Showing posts with label TECH NEWS. Show all posts
Showing posts with label TECH NEWS. Show all posts
Sunday, August 9, 2020
DTH recharge via mobile phone !!
Thursday, August 6, 2020
ഒരു ലാപ്ടോപ്പ് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?
നിങ്ങളുടെ ആവശ്യത്തിന് ഇണങ്ങിയ ലാപ്ടോപ്പ് എങ്ങനെ വാങ്ങിക്കാമെന്നതും, ഒരു ലാപ്ടോപ്പ് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ്.
1) ചില പുതിയ ലാപ്ടോപ്കളിൽ പവർ ബട്ടൺ കീബോര്ഡിന്റെ ഭാഗമായി വരുന്ന ഒരു ഡിസൈൻ ഉണ്ട്. ബ്രാന്റ് എത്തുമായിക്കൊള്ളട്ടെ, ഇത്തരം ലാപ്‌ടോപ്പുകൾ ഒരു കാരണവശാലും വാങ്ങരുത്. വളരെ പെട്ടെന്ന് പവർ ബട്ടൺ തകരാറിലാവുന്ന പ്രവണത ഈ ലാപ്പുകളിലുണ്ട്
2) ചില കമ്പനികൾ ചെറിയ തുക കൊടുത്തു വാറന്റി ഒന്നോ രണ്ടോ വർഷത്തേക്ക് ദീർഘിപ്പിക്കാനുള്ള ഓപ്ഷൻ നൽകുന്നുണ്ട്. നിർബന്ധമായും ഉപയോഗപ്പെടുത്തുക. ഡെസ്ക്ടോപ്പിനെ അപേക്ഷിച്ചു റിപ്പയർ ഓപ്ഷൻ കുറവുള്ളതാണ് ലാപ്പുകൾ. പ്രോസസറും ചിപ്സെറ്റും ഒറ്റ IC ആക്കി ബോർഡിൽ സോൾഡർ ചെയ്ത രൂപത്തിലാണ് ലാപ്പിന്റെ ഘടന. System On Chip (SOC) എന്ന രീതിയാണിത്. ഈ ചിപ്പിനു തകരാർ സംഭവിച്ചാൽ മാറ്റുന്നതിന് വലിയ തുക ചെലവാകുമെന്നതിനാൽ സാധാരണയായി ആരും ചെയ്യാറില്ല. പുതിയ ലാപ് വാങ്ങുന്നതാവും പിന്നെ പ്രാക്ടിക്കൽ. ഉയർന്ന വാറന്റി പീരിയഡ് ഉണ്ടെങ്കിൽ റിസ്ക് കുറയും
3) ലാപ്ടോപ്പിൽ അപ്ഗ്രഡേഷൻ ഓപ്ഷൻ കുറവാണ്. പ്രോസസ്സർ പോലുള്ള മേജർ പാർട്ട്കൾ സോളിഡേർഡ് ആയതിനാൽ മാറ്റുക സാധ്യമല്ല. അതുകൊണ്ട് വാങ്ങുന്ന ലാപ് നമ്മുടെ ആവശ്യത്തിന് പെർഫോമൻസ് തരുന്ന ഒന്നാണെന്ന് ഉറപ്പുവരുത്തി വാങ്ങുക.
ലേബലുകള്‍:
COMPUTER TIPS,
TECH NEWS
Friday, October 30, 2015
മലയാളം വീഡിയോകള്‍ കാണൂ വിജ്ഞാനം വര്ധിപ്പിക്കൂ .രതീഷ് ആാർ മെനോൻ
താഴെ പറയുന്ന വിവരണം രതീഷ് ആർ മേനോന്റെതാണ്.
ധാരാളം ആളുകള്‍ നിത്യേന സംശയങ്ങള്‍ ചോദിക്കുന്നുണ്ട്,പക്ഷേ എന്റെ സമയക്കുറവ് മൂലം ആദ്യം കാണുന്ന ചില കമന്റുകള്‍ക്ക് മാത്രമേ മറുപടി നല്‍കാന്‍ ആവുന്നുള്ളൂ.ചില പോസ്റ്റുകളില്‍ കമന്റ് ഇടാന്‍ പോലും സമയം കിട്ടാറില്ല എന്നതും സത്യമാണു.പക്ഷേ നിങ്ങള്‍ ചോദിക്കുന്ന ഒട്ടുമിക്ക ചോദ്യങ്ങള്‍ക്കുംഉത്തരംhttps://www.youtube.com/c/ratheeshrmenonvideos/videos
ധാരാളം ആളുകള്‍ നിത്യേന സംശയങ്ങള്‍ ചോദിക്കുന്നുണ്ട്,പക്ഷേ എന്റെ സമയക്കുറവ് മൂലം ആദ്യം കാണുന്ന ചില കമന്റുകള്‍ക്ക് മാത്രമേ മറുപടി നല്‍കാന്‍ ആവുന്നുള്ളൂ.ചില പോസ്റ്റുകളില്‍ കമന്റ് ഇടാന്‍ പോലും സമയം കിട്ടാറില്ല എന്നതും സത്യമാണു.പക്ഷേ നിങ്ങള്‍ ചോദിക്കുന്ന ഒട്ടുമിക്ക ചോദ്യങ്ങള്‍ക്കുംഉത്തരംhttps://www.youtube.com/c/ratheeshrmenonvideos/videos
എന്ന ലിങ്കില്‍ മലയാളം വീഡിയോകള്‍ ആയി മുന്‍പേ ഞാന്‍ പോസ്റ്റ് ചെയ്തിട്ടും ഉണ്ട്.ആ ലിങ്കില്‍ ലോഡ് മോര്‍ എന്നത് അമര്‍ത്തിയാല്‍ 393 വീഡിയോകള്‍ നിങ്ങള്‍ക്ക് കാണാം.വീഡിയോ കണ്ടില്ല എങ്കിലും അതിന്റെ ഹെഡ്ഡിംഗ് ഒന്നു നോക്കിയിരിക്കുന്നത് നന്നായിരിക്കും.ഭാവിയില്‍ നിങ്ങള്‍ക്കത് ഉപകാരപ്പെട്ടേക്കാം.നിങ്ങളുടെ കൂട്ടുകാരെ സഹായിക്കാനും അത് ഉപകരിച്ചേക്കാം.ഇതു ഷെയര്‍ ചെയ്യാന്‍ ഉള്ള പോസ്റ്റ് അല്ല.നിങ്ങളുടെ അറിവിലേക്ക് മാത്രം പോസ്റ്റ് ചെയ്തതാണു.ഇതു കൂടാതെ ഈ പേജിലെ ഫോട്ടോസ് / വീഡിയോസ് എന്നിവയിലും നിങ്ങള്‍ക്ക് ഇത്തരം അറിവുകള്‍ കാണാം.
Tuesday, October 6, 2015
Sunday, October 4, 2015
ജനറല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ !!
റിസര്‍വേഷന്‍ ഇല്ലാത്ത ജനറല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്പ് (UTS) ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കി. നിലവില്‍ ഐ ആര്‍ സി ടി സിയുടെ ആപ്പ് വഴി റിസര്‍വേഷന്‍ ടിക്കറ്റുകള്‍ മാത്രമാണ് എടുക്കാന്‍ സാധിക്കുന്നത്. പുതിയ ആപ്പ് വഴി റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുകളും ടിക്കറ്റ് കൗണ്ടറിനെ ആശ്രയിക്കാതെ എടുക്കാം. ജനറല്‍ ടിക്കറ്റ് കിട്ടാന്‍ ഇനി നീണ്ട ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ക്യൂ നിന്ന് ട്രെയിന്‍ കിട്ടാതാകുമെന്ന ആകുമെന്ന പേടിയുംവേണ്ട.ഇപ്പോള്‍ ഈ ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് മാത്രമേ ഇറക്കിയിട്ടുള്ളൂ. പേപ്പര്‍രഹിത ടിക്കറ്റിംങ്ങ് വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത്. ഈ ആപ്പ് വഴി ചെയ്യുന്ന ടിക്കറ്റിന്റെയും പ്രിന്റ് എടുക്കേണ്ട ആവശ്യമില്ല. മൊബൈലില്‍ ലഭിക്കുന്ന ടിക്കറ്റിന്റെ സോഫ്റ്റ് കോപ്പി ടിക്കറ്റ് പരിശോധകനെ കാണിച്ചാല്‍ മതിയാകും. മുംബൈ സബര്‍ബന്‍ സെ്കടറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയിച്ച പദ്ധതിയാണ് ഇപ്പോള്‍ രാജ്യവ്യാപകമാക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന്‍ ആപ്പ് വഴി നിങ്ങളുടെ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുക. നിങ്ങള്‍ വിജയകരമായി രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളുടെ റെയില്‍വേ വാലറ്റ് R-Wallet ഓട്ടോമാറ്റിക് ആയി ഉണ്ടായിട്ടുണ്ടാക്കും. ഈ R-Wallet വഴിയാണ് നമ്മള്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കാശ് അടക്കേണ്ടത്. റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടര്‍ വഴിയോ ഐആര്‍ടിസി വെബ്സൈറ്റ് വഴിയോ R-Wallet ടോപ്പ് അപ്പ് ചെയ്യാം. നിങ്ങള്‍ ടിക്കറ്റിന് ബുക്ക് ചെയ്യുമ്പോള്‍ ഇവാലറ്റില്‍ നിന്നാണ് പണം ഡെബിറ്റ് ചെയ്യുക.
UTS ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് https://play.google.com/store/apps/details?id=com.cris.utsmobileസന്ദര്‍ശിക്കുക.
(courtesy: techlokam)
Monday, September 21, 2015
"Remindeo" is a FREE reminder & notes service !!
Remindeo is a FREE reminder & notes service. Send reminders to yourself & others about birthdays, appointments, renewals & to-dos. Make notes and lists about things to remember. Never forget anything, ever again at: http://www.remindeo.com. We all forget things from time-to-time. So, Remindeo is here to help you remind yourself and others about important things such as work tasks, appointments, birthdays, anniversaries, annual renewals, things to-do and more...
Add any kind of reminder you need such as a birthday reminder, task reminder or an appointment reminder to come exactly when and where you need it - sent on email or to a mobile phone.
You can plan ahead with a reminder calendar and day planners.
You can also make notes and create lists about ideas, to-dos, recipes, meeting notes, things you like or anything else that you don't need a reminder for, but you do want to remember.
We are not a gift or card shop pretending we want to help you and then trying to sell you stuff - and - we are not a confusing or bloated project management tool with a thousand features you don't need. We do two very simple things - give a friendly little nudge whenever you need it and give you a safe place to save notes for later. for more click here
Friday, November 21, 2014
വീട്ടില്‍ മറന്നു വച്ച് പോയ മോബൈലില്‍ വരുന്ന കാള്‍ അറിയാന്‍ !!
മോബൈലിലും നിങ്ങളുടെ ഓഫീസിലും നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ വീട്ടില്‍ മറന്നു വച്ച് പോയ മോബൈലില്‍ വരുന്ന കാള്‍ ആരുടേതാണെന്നും വാട്ട്സാപ്പില്‍ ആരു എന്ത് അയക്കുന്നു എന്നും അറിയാന്‍ ഇതാ ഒരു വിദ്യ,കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക
ഡൌണ്‍ലോഡ് ചെയ്യാന്‍ http://ratheesh.inഈ ലിങ്കില്‍ പോവുക
കമ്പ്യൂട്ടര്‍ / മോബൈല്‍ എന്നിവയിലുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളെകുറിച്ചറിയാന്‍ Ratheesh R Menon എന്ന പേജ് ലൈക്ക് ചെയ്യുക (മലയാളത്തിലുള്ള വീഡിയോ ടൂട്ടോറിയലുകള്‍)
Wednesday, October 8, 2014
നളിന്‍ കണ്ടെത്തി,കീബോര്‍ഡിന് ആറ് കീ മാത്രം; ഗൂഗ്ള്‍ അംഗീകരിച്ചു !!
നളിന്‍ സത്യന്‍
ഏഴ് ലക്ഷത്തോളം രൂപ സ്റ്റൈപ്പന്‍റ്
കാസര്‍കോട്: കമ്പ്യൂട്ടറിലെ കീബോര്‍ഡിലെ ആറ് അക്ഷരങ്ങള്‍ (F, D, S, J, K, L) വരുന്ന കീ ഉപയോഗിച്ച് ലോകത്തിലെ ഏത് ഭാഷയും ടൈപ്പ് ചെയ്യാനുതകുന്ന ഐബസ്-ശാരദ-ബ്രെയില്‍ എന്ന ഓപണ്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്ത മലയാളി വിദ്യാര്‍ഥിക്ക് വീണ്ടും ഗൂഗ്ളിന്‍െറ അംഗീകാരം. ആറ് ഡോട്ടുകളിലൂടെ 63 ചേരുവകള്‍ സാധിച്ചെടുക്കുന്ന ബ്രെയില്‍ ലിപിയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ച് കാസര്‍കോട് വിദ്യാനഗറിലെ നളിന്‍ സത്യനാണ് പുതിയ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്. രണ്ട് തവണയായി ഗൂഗ്ള്‍ സമ്മര്‍ ഓഫ് കോഡ് അംഗീകാരം നേടിയതിലൂടെ 10,500 ഡോളര്‍ (ഏഴ് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) കാസര്‍കോട് ദേളി സഅദിയ കോളജിലെ അവസാനവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ നളിന് സ്റ്റൈപ്പന്‍റ് ഇനത്തില്‍ ഗൂഗ്ളില്‍നിന്നും ലഭിച്ചു.
കാഴ്ചയില്ലാത്ത പിതാവ് കാസര്‍കോട് സ്പെഷല്‍ ബൈ്ളന്‍ഡ് സ്കൂള്‍ അധ്യാപകന്‍ കെ.സത്യശീലനില്‍നിന്നാണ് ബ്രെയില്‍ ലിപിയുടെ സവിശേഷതകള്‍ നളിന്‍ തിരിച്ചറിഞ്ഞത്. ഓപറേറ്റിങ് സിസ്റ്റത്തിലുള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ഭാഷകളിലെയും അക്ഷരങ്ങളും അക്കങ്ങളും ടൈപ്പ് ചെയ്യാനും ലാംഗ്വേജ് എഡിറ്റിങ്, അബ്രിവിയേഷന്‍ എഡിറ്റിങ് എന്നിവ നടത്താനും ആറ് കീകള്‍ മതി. ബ്രെയില്‍ ലിപിയിലെ ചുരുക്കെഴുത്ത് പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നതോടെ ടൈപ്പിങ്ങിന്‍െറ വേഗത പതിന്മടങ്ങ് വര്‍ധിപ്പിക്കാമെന്നതും കീബോര്‍ഡ് ചെറുതായി ചുരുക്കാമെന്നതും നളിനിന്‍െറ കണ്ടുപിടിത്തത്തിന്‍െറ മാറ്റുകൂട്ടുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്ന സംഘടന മുഖേനയാണ് ഈ പ്രോജക്ട് ഗൂഗ്ളിന് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഫ്രഞ്ചുകാരനായ സാമുവല്‍ ടിബല്‍ട്ട്, ബംഗളൂരു സ്വദേശി അനിവര്‍ അരവിന്ദ്, കാസര്‍കോട് സ്വദേശിയും കെല്‍ട്രോണിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ തലവനുമായ അനില്‍ കുമാര്‍ എന്നിവരാണ് ഐബസ് ശാരദാ ബ്രെയില്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുക്കാന്‍ വഴികാട്ടിയായതെന്ന് നളിന്‍ പറഞ്ഞു. 2013ല്‍ ടക്സ് ഫോര്‍ കിഡ്സിന്‍െറ ടക്സ് ടൈപ്പ്, ടക്സ് മാത്സ് എന്നീ സോഫ്റ്റ്വെയറുകള്‍ കാഴ്ചവൈകല്യമുള്ളവര്‍ക്കും ഉപകാരപ്രദമാകുംവിധം (സ്പീച്ച് ആക്സസബിലിറ്റി) ശബ്ദ പിന്തുണ നല്‍കിയ നളിനിന്‍െറ പ്രോജക്ടിനാണ് ഗൂഗ്ള്‍ സമ്മര്‍ ഓഫ് കോഡിന്‍െറ ആദ്യ അംഗീകാരം ലഭിച്ചത്.
കാഴ്ചയില്ലാത്തവര്‍ക്ക് ലോകത്തിലെ അറിവുകള്‍ ലഭ്യമാക്കുകയെന്ന മോഹത്തോടെ പിതാവ് സത്യശീലനും ചെറുകണ്ടുപിടിത്തങ്ങളൊക്കെ നടത്തിയിട്ടുണ്ട്. അച്ചടി മാതൃകയിലുള്ള കോപ്പികള്‍ വായിച്ചുകേള്‍പ്പിക്കും വിധത്തില്‍ സോഫ്റ്റ്വെയറുകള്‍ നിലവിലുണ്ടെങ്കിലും അര ലക്ഷത്തിലധികം രൂപ വില വരുന്ന ഇവ കാഴ്ചയില്ലാത്ത നിര്‍ധനര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണെന്ന് തിരിച്ചറിഞ്ഞ് ലിനക്സ് ഇന്‍റലിജന്‍റ് ഒ.സി.ആര്‍ സൊലൂഷനും പിതാവും മകനും ചേര്‍ന്ന് കണ്ടത്തെിയിട്ടുണ്ട്. ഓപണ്‍ സോഴ്സിലൂടെ ആര്‍ക്കും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.ആഴ്ചയില്‍ 120 ഓളം പേര്‍ ഈ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്വന്തമാക്കുന്നതായി ഗൂഗ്ളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
മലപ്പുറം സ്വദേശി ശാരദയാണ് നളിന്‍െറ മാതാവ്. സഹോദരി ശാലിനി കാസര്‍കോട് ഗവ. കോളജ് ഗെസ്റ്റ് ലെക്ചററാണ്.
Thursday, September 25, 2014
Now u can find calling person ?
നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്നും ഫോണ്‍ കാള്ലോ മെസ്സെജോ വന്നാല്‍ ആ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ലെങ്കിലും നിങ്ങള്‍ക്ക് ആ വന്ന കാള്‍ ചെയ്ത വ്യക്തിയെ കുറിച്ച് അറിയാന്‍ കഴിഞ്ഞാല്‍ എങ്ങിനെയുണ്ടാവും...? അതാണ് ഇത്തവണ technos നിങ്ങള്‍ക്ക് നല്‍കുന്ന പുതിയ ടെക്നോളജി.
എന്ന വെബ്സെറ്റ് ആണ് ലോകത്തിലെ ഏതു രാജ്യത്തിലും നിന്നുള്ള ഫോണ്‍ നമ്പരുകളുടെ അഡ്രസ് വളരെ പെട്ടെന്ന് നിങ്ങള്‍ക്ക് മുന്‍പില്‍ വച്ച് തരുന്നത്.
സ്വീഡനിലെ ഒരു കമ്പനി ആണ് ലോകമെമ്പാടും കാട്ടു തീ പോലെ പടരുന്ന ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഇത് ലോകം മുഴുവനുള്ള മൊബൈല്‍ ഫോണുകളിലും app ആയി ഡൌണ്‍ലോഡ് ചെയ്യുകയാണ് പലരും.
ഇത് മൂലം മൊബൈല്‍ വഴി വരുന്ന അനാവശ്യ കാളുകള്‍ ഒരു പരിധി വരെ കടിഞ്ഞാന്‍ ഇടാന്‍ കഴിഞ്ഞേക്കും. കിട്ടാവുന്നത്ര വ്യക്തികളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഈ വെബ്സെറ്റ് തയ്യാറാക്കി വച്ചിട്ടുണ്ട് എന്നത് തികച്ചും ശ്രദ്ധേയമാണ്.
ആപ്പിള്‍ iphone, androind, windows, black berry തുടങ്ങിയ എല്ലാ തരം ഫോണുകളിലും truecaller app ഡൌണ്‍ലോഡ് ചെയ്തു ഞൊടിയിടയില്‍ തന്നെ ഉപയോഗിക്കാന്‍ കഴിയും.
ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം താഴെ കമെന്റ്സില്‍ അറിയിക്കുക.
Tuesday, March 4, 2014
ഡാറ്റ മാറ്റാന്‍ റെഡ് ബോക്‌സ് !!
പുത്തന്‍ ഫോണ്‍ വാങ്ങുമ്പോള്‍ മിക്കവരേയും അലട്ടുന്ന പ്രശ്‌നം അതിലെ ഡാറ്റയാണ്. പേരുവിവരങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ പുതിയ ഫോണിലേക്ക് മാറ്റാനുള്ള സാഹസത്തെക്കുറിച്ചോര്‍ത്ത് വിഷമിക്കാത്തവര്‍ കുറവായിരിക്കും. പി.സി. സ്യൂട്ടുപയോഗിച്ച് കമ്പ്യൂട്ടറിന്റെ സഹായത്തോടെയോ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ അക്കൗണ്ടിന്റെ സഹായത്തോടെയോ അത്ര സാഹസമൊന്നുമില്ലാതെ ഡാറ്റ മാറ്റിയെടുക്കാമെങ്കിലും. ഡാറ്റാ ട്രാന്‍സ്ഫര്‍ പ്രശ്‌നം അലട്ടുന്ന സാധാരണക്കാര്‍ക്കുവേണ്ടി ഒരു ചുവന്ന പെട്ടിയുമായി വൊഡാഫോണ്‍ എത്തിയിട്ടുണ്ട്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ റെഡ് ബോക്‌സ്. പുതിയ ഫോണും പഴയ ഫോണും ഘടിപ്പിച്ചശേഷം മിനിറ്റുകള്‍ക്കുള്ളില്‍ ഡാറ്റ പുതിയ ഫോണിലേക്ക് മാറ്റാന്‍ റെഡ്‌ബോക്‌സ് സഹായിക്കും. വേണമെങ്കില്‍ ഡാറ്റകള്‍ എസ്.ഡി. കാര്‍ഡിലേക്ക് സേവ്‌ചെയ്ത് വെക്കുകയുമാകാം. ഇതിനെല്ലാം മിനിറ്റുകള്‍ മതി.
Saturday, November 17, 2012
നിങ്ങളുടെ ലാപ്‌ടോപ്/ടാബ്ലെറ്റിനെ ടിവിയുമായി എങ്ങനെ കണക്റ്റ് ചെയ്യാം?
ലാപ്‌ടോപ്പിലും ടാബ്ലെറ്റിലും ഒക്കെയുള്ള എച്ച്ഡിഎംഐ പോര്‍ട്ടിനെ പറ്റി കേട്ടിട്ടുണ്ടാകുമല്ലോ. എന്നാല്‍ എന്താണ് അതിന്റെ ഉപയോഗമെന്ന് അറിയാമോ?
എന്താണ് എച്ച്ഡിഎംഐ (HDMI)?
ഹൈ-ഡെഫിനിഷന്‍ മള്‍ട്ടിമീഡിയാ ഇന്റര്‍ഫേസ് എന്നതിന്റെ ചുരുക്കപ്പേരാണ് എച്ച്ഡിഎംഐ. മള്‍ട്ട്ി മീഡിയാ ഫയലുകളെ എച്ച്ഡിഎംഐ സൗകര്യമുള്ള ഉപകരണത്തില്‍ നിന്ന്, എച്ച്ഡിഎംഐ പിന്താങ്ങുന്ന കമ്പ്യൂട്ടര്‍ മോണിട്ടര്‍, ടെലിവിഷന്‍, ഓഡിയോ പ്ലെയര്‍ തുടങ്ങിയവയിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനാണ് ഈ സംവിധാനം ഉപയോഗിയ്ക്കുന്നത്.
എച്ച്ഡിഎംഐ പോര്‍ട്ടിന്റെയും, കേബിളിന്റെയും സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ടാബ്ലെറ്റോ, ലാപ്‌ടോപ്പോ വീട്ടിലെ ടെലിവിഷനുമായി ബന്ധിപ്പിയ്ക്കാന്‍ സാധിയ്ക്കും. അങ്ങനെ അവയിലെ മള്‍ട്ടിമീഡിയാ ഫയലുകള്‍ ടിവിയില്‍ കാണാനും സാധിയ്ക്കും.കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കി സൈറ്റ് ലേക്ക് പോകാവുന്നതാണ്
Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246
Thursday, November 15, 2012
കിറുകൃത്യം ഈ മൊബൈല്‍ വിക്കി !!
ÉùÏÞX çÉÞµáK
µÞøc¢ çµGÞW ÕßAßÉàÁßÏAÞøáæ¿ ~WÌí ɿɿÞK߿߂á Äá¿Bá¢. ¥ÕzÞVAí '®Gßæa ÉÃß
æµÞ¿áAÞX ²KÞ¢ ÈOV Õ߈X §ÄÞ çµø{JßW ¥Õĸ߂߸ßAáKá!! ØíÎÞVGí çËÞY
¦Máµ{ßæÜÞKÞÏ 'æÎÞèÌW ÕßAß ®K µß¿ßÜX µIáÉß¿ßJÎÞÃí ÕßAß ÉàÁßÏÏíAá¢
·â·ß{ßÈáæÎˆÞ¢ ÕÜßÏ '¦MÞÏßJàøÞX çÉÞµáKÄí. ®¢¼ß ØVÕµÜÞÖÞÜ ØíµâZ ³Ëí
µ¢ÉcâGV ØÏXØßæÜ ®¢®ØíØß Õ߯cÞVÅßÈßÏÞÏ dÖáÄß Øß. ÈÞÏøÞÃí §ÄßÈá ÉßKßW. ¨
¦ƒßçA×X ÈNáæ¿ çËÞÃßW §XØíxÞZ æºÏíÄáµÝßEÞW ¯Äá çÜÞµ ÕßÕø¢ ¥ùßÏÞÈá¢
çºÞÆc¢ è¿Mí æºÏíÄí ºáNÞ ²øá ®Øí®¢®Øí ¥Ï‚ÞW ÎÄß. dÄà¼ß çÕI, µ¢ÉcâGV çÕI,
§aVæÈxí µÃµí×X çÕçI çÕI!! (µÞæÖÞKᢠæºÜÕÞµßæˆçK, Ø¢·Äß dËàÏÞÏß ÈWµÞÈÞÃí
ÄàøáÎÞÈ¢.
Thursday, November 8, 2012
യൂട്യൂബ് ഉപയോഗിച്ച് പണമുണ്ടാക്കാന്‍ 6 വഴികള്‍ !!
ഓണ്‍ലൈന്‍ വീഡിയോ ഷെയറിംഗ് എന്ന് കേട്ടാലേ
മനസ്സിലേയ്ക്ക് കടന്നുവരുന്ന ആദ്യത്തെ വാക്ക് യൂട്യൂബ് എന്നായിരിയ്ക്കും.
ലോകത്തിലെ മുന്‍നിര വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബ് വഴി
വരുമാനമുണ്ടാക്കാമെന്ന് മലയാളിയെ ആദ്യം പഠിപ്പിച്ചത് സന്തോഷ്
പണ്ഡിറ്റാണ്.
സ്വന്തം സിനിമയിലെ ഗാനരംഗങ്ങള്‍ യൂട്യൂബില്‍ വരുന്ന
സമയത്ത് പണ്ഡിറ്റ് പോലും അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരു ലോട്ടറിയെ പറ്റി.
കാഴ്ച്ചക്കാരുടെ എണ്ണം പെരുകിയപ്പോള്‍, (തെറിയാണെങ്കിലും) കമന്റുകള്‍
നിറഞ്ഞപ്പോള്‍ ഈ കലാകാരന്‍ ലക്ഷങ്ങള്‍ സമ്പാദിയ്ക്കുകയായിരുന്നു. അന്ന്
പരസ്പരം നോക്കി ‘നമുക്കെന്താടാ വിജയാ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത്?‘
എന്ന് ചോദിച്ച മലയാളികള്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്. ഒരു വെടിയ്ക്കുള്ള
മരുന്നും, അടിസ്ഥാന ഇന്റര്‍നെറ്റ് പരിജ്ഞാനവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും
യൂട്യൂബ് വഴി പണമുണ്ടാക്കാം.
1.പ്രീമിയം പാര്‍ട്ട്‌ണേഴ്‌സിന്റെ വീഡിയോകള്‍ നിങ്ങളുടെ ബ്ലോഗിലോ സൈറ്റിലോ ഷെയര്‍ ചെയ്യുക
നിങ്ങള്‍ക്കൊരു ഗൂഗിള്‍ ആഡ് സെന്‍സ് അക്കൗണ്ട് ഉണ്ടെങ്കില്‍ അതില്‍ ലോഗ്
ഇന്‍ ചെയ്ത്, വീഡിയോ യൂണിറ്റ്‌സിനുള്ള കോഡ് എടുക്കുക. ഇതിലൂടെ നിങ്ങളുടെ
സൈറ്റില്‍ നിങ്ങള്‍ക്ക് ഒരു യൂട്യൂബ് വീഡിയോ പ്ലെയര്‍ സൃഷ്ടിയ്ക്കാനും,
കാറ്റഗറികള്‍ക്കും, കീവേഡുകള്‍ക്കും, കണ്ടന്റ് ദാതാക്കള്‍ക്കും അനുസൃതമായി
ക്രമീകരിയ്ക്കാനും സാധിയ്ക്കും.
2.യൂട്യൂബ് വീഡിയോകള്‍ക്കൊപ്പം പരസ്യം നല്‍കാം.നിങ്ങളുടെ
സൈറ്റിന്റെ പേരും, അഡ്രസ്സുമൊക്കെ വീഡിയോകളില്‍ വാട്ടര്‍മാര്‍ക്കുകളായി
ചേര്‍ത്ത് അപ് ലോഡ് ചെയ്താല്‍ നിങ്ങളുടെ സൈറ്റിനെയോ, ഉത്പന്നത്തെയോ
കൂടുതല്‍ പ്രശസ്തമാക്കാം. അത് കൊണ്ടാണ് സിനിമാഗാനങ്ങളിലും മറ്റും ചില
വെബ്‌സൈറ്റുകള്‍ അവരുടെ ലോഗോയും, അഡ്രസ്സുമൊക്കെ നല്‍കി
പ്രസിദ്ധീകരിയ്ക്കുന്നത്.
3.സ്ഥിരമായി ഗുണമേന്മയും, സാധ്യതയുമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യുക. അതുവഴി നിങ്ങള്‍ക്കും ഒരു പ്രീമിയം അംഗമാകാനും, ഗൂഗിളില്‍ നിന്നും വരുമാനം നേടാനും സാധിയ്ക്കും.
4.യൂട്യൂബ് വീഡിയോകള്‍ ഉപയോഗിച്ച് ഒരു ബ്ലോഗ് അല്ലെങ്കില്‍ സൈറ്റ് തുടങ്ങുക. പ്രകൃതിഭംഗി മുതല്‍ സാങ്കേതിക ട്യൂട്ടോറിയലുകള്‍ വരെ ഏത് വിഷയത്തിലുമാകാം ഇത്. എന്നിട്ട് പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കാം.
5.നിങ്ങളുടെ യൂട്യൂബ് വീഡിയോകളില്‍ പരസ്യം ചേര്‍ക്കാം.
നിങ്ങളുടെ സ്വന്തം വീഡിയോകള്‍ അപ് ലോഡ് ചെയ്ത് ധാരാളം കാഴ്ച്ചക്കാരെയും,
ഫോളോവേഴ്‌സിനെയും ലഭിച്ചാല്‍ യൂട്യൂബ് നിങ്ങളെ പരസ്യങ്ങള്‍ നല്‍കുന്നതിനായി
ബന്ധപ്പെടാം. അത് വഴി വരുമാനം സാധ്യമാണ്.
6.യൂട്യൂബ് വീഡിയോകള്‍ ഉപയോഗിച്ച് നിങ്ങളുടെ ഉത്പന്നത്തിന്റെ കച്ചവടം വര്‍ധിപ്പിയ്ക്കാം.
നിങ്ങളുടെ ഓണ്‍ലൈന്‍ഷോപ്പില്‍ ലഭ്യമായ ഉത്പന്നങ്ങളുടെ വീഡിയോകള്‍
യൂട്യൂബില്‍ നിന്ന് നല്‍കിയാല്‍ അത് ഉപഭോക്താക്കളെ കൂടുതല്‍
ആകര്‍ഷിയ്ക്കും. മാത്രമല്ല നിങഅങളുടെ സൈറ്റ് പേജിനെ നിങ്ങളുടെ യൂട്യൂബ്
ചാനലുമായും ബന്ധിപ്പിയ്ക്കാം. ഇത്തരത്തില്‍ വീഡിയോ തിരയുന്നവര്‍ നിങ്ങളുടെ
സൈറ്റിലേക്ക് എത്താനുള്ള സാധ്യത വര്‍ധിയ്ക്കും.
(courtesy:malayalam.gizbot.com)
Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246
Tuesday, November 6, 2012
നിങ്ങളുടെ ചിത്രങ്ങള്‍ അനധികൃതമായി ഉപയോഗിയ്ക്കുന്നവരെ കണ്ടുപിടിയ്ക്കാം ?
ഡിജിറ്റല്‍ യുഗത്തിന്റെ അനന്തമായ സാധ്യതകളില്‍ വളര്‍ന്ന ഒന്നാണ് ഡിജിറ്റല്‍ ഫോട്ടോഗ്രഫി. സാങ്കേതികവിദ്യയും ചിത്രങ്ങളും ഡിജിറ്റലായതോടെ പഴയ ആല്‍ബങ്ങളുടെ കഥ അവസാനിച്ചു എന്നു തന്നെ പറയാം. ചിത്രങ്ങള്‍ സിഡിയിലും, പെന്‍ഡ്രൈവുകളിലും കയറി പങ്കുവയ്ക്കല്‍ തുടങ്ങി. ഇപ്പോള്‍ ഇതാ ഫേസ്ബുക്ക്, ബ്ലോഗ്, ഫോട്ടോ ഷെയറിംഗ് സൈറ്റുകള്‍ തുടങ്ങിയവ വഴി എത്ര ചിത്രങ്ങള്‍ വേണമെങ്കിലും സുഹൃത്തുക്കളുമായോ, ബന്ധുക്കളുമായോ പങ്കുവയ്ക്കാന്‍ സാധ്യമാണ്. അതോടെ ഫോട്ടോകളുടെ ലോകത്തെ കള്ളത്തരങ്ങളും ആരംഭിച്ചു. നിങ്ങളുടെ ചിത്രങ്ങള്‍ ആരൊക്കെ കോപ്പി ചെയ്യുന്നു, ആരൊക്കെ ഉപയോഗിയ്ക്കുന്നു എന്ന് ഊഹിയ്ക്കാന്‍ പോലും ഇന്നാവില്ല. കാരണം കടലുപോലെ കിടക്കുന്ന വെബ്‌സൈറ്റുകളില്‍ എങ്ങനെ തിരയാന്‍. എന്നിരുന്നാലും ചില വഴികളുണ്ട് നിങ്ങളുടെ ഫോട്ടോകള്‍ മോഷ്ടിയ്ക്കപ്പെടുന്നുണ്ടോ എന്നറിയാനും, ആര് മോഷ്ടിച്ചു എന്നറിയാനും.
- Tineye.com ല്‍ ഒരു റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്യാവുന്നതാണ്. സെര്‍ച്ച് ചെയ്യേണ്ട ഫോട്ടോയോ, ഫോട്ടോയുടെ ലിങ്കോ നല്‍കി സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുക. സാമ്യമുള്ളവ വന്നാല്‍ സ്വിച്ചില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ നിങ്ങളുടെ ഫോട്ടോയും സാമ്യമുള്ള ഫോട്ടോയും തമ്മില്‍ ഒത്തുനോക്കാനാകും.സെര്‍ച്ച് റിസല്‍ട്ടുകള്‍ക്കൊപ്പം അവയുടെ യുആര്‍എല്‍ ഉണ്ടായിരിയ്ക്കും.
- ഗൂഗിളിന്റെ സെര്‍ച്ച് ബൈ ഇമേജ് ഓപ്ഷന്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാം. ഗൂഗിള്‍ സെര്‍ച്ച് ബാറിന് സമീപമുള്ള ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഓപ്ഷന്‍ ലഭ്യമാകും.അതിന് ശേഷം നിങ്ങള്‍ക്ക് തിരയേണ്ട ചിത്രമോ അതിന്റെ യു ആര്‍ എല്ലോ നല്‍കി സെര്‍ച്ച് ചെയ്യുക. റിസല്‍ട്ടുകള്‍ ഒരേ പോലെയുളളത്, സാമ്യമുള്ളത് എന്നിങ്ങനെ തരംതിരിച്ച് ലഭ്യമാകും. എല്ലാത്തിലും അവ ഉള്‍പ്പെടുന്ന സൈറ്റിന്റെ ലിങ്കും ഉണ്ടാകും.
- ഇമേജ്‌റൈറ്റ്‌സ് പോലെയുള്ള ഒരു റിക്കവറി സര്‍വീസിന്റെ സഹായം തേടുക. ചിത്രങ്ങളുടെ അനധികൃത ഉപയോഗവും, പകര്‍പ്പവകാശലംഘനവും കണ്ടെത്തുകയും, കുറ്റക്കാരായ സൈറ്റുകളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ആണ് ഇതിന്റെ ധര്‍മ്മം. പക്ഷെ നമുക്കാവശ്യമായ സേവനമനുസരിച്ച് ചാര്‍ജ് നല്‍കണം.
- നിങ്ങളുടെ ഇമേജ്/വെബ് ഹോസ്റ്റിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് പേജില്‍ നോക്കുക. ഒരു ചിത്രത്തിന് ധാരാളം റെഫറലുകള്‍ ഒരേ വെബ്‌സൈറ്റില്‍ നിന്ന് വരുന്നുണ്ടോ എന്ന് നോക്കുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ സൈറ്റിലെ ചിത്രം അവര്‍ അവരുടെ സൈറ്റില്‍ ഉപയോഗിയ്ക്കുന്നുണ്ടാവും. ഒരുമാതിരി എല്ലാ വെബ്‌ഹോസ്റ്റുകളും, ബ്ലോഗുകളും, ഫ്‌ലിക്കര്‍ പോലെയുള്ള സൈറ്റുകളും സന്ദര്‍ശകരുടെ സ്റ്റാറ്റിസ്റ്റിക്‌സ് കൃത്യമായി നല്‍കാറുണ്ട്.
സ്‌കൈപ്പ് ഉപയോഗിച്ച് അന്താരാഷ്ട്ര കോളുകള്‍ എങ്ങനെ സൗജന്യമായി വിളിയ്ക്കാം?
സ്‌കൈപ്പ് എന്ന വീഡിയോകോളിംഗ് സോഫ്റ്റ് വെയറിനേക്കുറിച്ച് കേട്ടിട്ടില്ലേ. അന്താരാഷ്ട്ര നമ്പരുകളിലേയ്ക്ക് വിളിയ്ക്കാന്‍ സ്‌കൈപ്പ് ഒരു നിശ്ചിത തുക ഈടാക്കുമെന്ന കാര്യം ഉപയോഗിച്ചിട്ടുള്ളവര്‍ക്കറിയാം. അങ്ങനെ അവര്‍ ഈടാക്കുന്ന തുക ഒരല്പം കൂടുതാണെന്ന് തോന്നി ഈ സംവിധാനം ഉപയോഗിയ്ക്കാത്തവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഒരു മാസം വരെ സൗജന്യ അന്താരാഷ്ട്ര കോളുകള്‍ ചെയ്യാനുള്ള സൗകര്യം സ്‌കൈപ്പ് നല്‍കുന്നു. ഈ സംവിധാനം ഉപയോഗിച്ച് എല്ലാ ഓഫ്‌ലൈന്‍ കോണ്ടാക്റ്റുകളുടെയം ലാന്‍ഡ്‌ലൈന്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്പരിലേയ്ക്ക്, രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാതെ വിളിയ്ക്കാന്‍ സാധിയ്ക്കും. സ്‌കൈപ്പ്ില്‍ നിന്ന് സ്‌കൈപ്പിലേക്കുള്ള കോളുകള്‍ ഇപ്പോഴും സൗജന്യമാണ്. മുകളില്‍ പറഞ്ഞ ഓഫര്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ 1 ഡോളര്‍ മാത്രം ചിലവാക്കിയാല്‍ മതിയാകും. അത് വേരിഫിക്കേഷന്‍ ആവശ്യത്തിന് വേണ്ടി മാത്രമാണ്.
ഇനി എങ്ങനെ ഈ ഓഫര്‍ ഉപയോഗിയ്ക്കാം എന്ന് നോക്കാം.
- സ്‌കൈപ്പിന്റെ ഓഫര്‍ പേജിലേയ്ക്ക് പോകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ക്ലെയിം യുവര്‍ ഫ്രീ മന്ത് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
- ലോഗ് ഇന്‍ വിവരങ്ങള്‍ നല്‍കി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യുക.
- നിങ്ങള്‍ ഓട്ടോമാറ്റിയ്ക്കായി ഫ്രീ വണ്‍ മന്ത് അണ്‍ലിമിറ്റഡ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിലേയ്ക്ക് എത്തപ്പെടും
ഓര്‍മ്മിയ്ക്കാന്‍
- 15/11/2012 നുള്ളില്‍ ട്രയല്‍ കാലാവധി അവസാനിച്ചിരിയ്ക്കണം
- സ്‌കൈപ്പില്‍ റെജിസ്റ്റര്‍ ചെയ്ത് 29 ദിവസമെങ്കിലും കഴിഞ്ഞവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിയ്ക്കൂ
- സ്‌പെഷ്യല്‍, പ്രീമിയം, നോണ്‍-ജിയോഗ്രഫിക് നമ്പരുകള്‍ക്ക് ഈ ഓഫര്‍ ബാധകമല്ല
- വേരിഫിക്കേഷന്‍ ചാര്‍ജായി 1 ഡോളര്‍ നല്‍കേണ്ടി വരും
- ശരിയായ പേമെന്റ് വിവരങ്ങള്‍ നല്‍കണം
- ഒരു ഉപയോക്താവിന്് ഒരു ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ മാത്രമേ ലഭിയ്ക്കുകയുള്ളൂ
- ഒരു മാസത്തിന് ശേഷം ഓട്ടോമാറ്റിക്കായി സബ്‌സ്‌ക്രിപ്ഷന്‍ തുടരുകയും, ചാര്‍ജ് ഈടാക്കപ്പെടുകയും ചെയ്യുന്നതാണ്. ഇതുണ്ടാകാതിരിയ്ക്കാന്‍ തുടങ്ങിയ തീയതി മുതല്‍ 27 ദിവസത്തിനുള്ളില്‍ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കണം.
ചുവടെ ചേര്‍ത്തിരിയ്ക്കുന്ന രാജ്യങ്ങളിലേയ്ക്ക് മാത്രമേ മൊബൈല്‍ കോള്‍ ഓഫര്‍ ലഭ്യമാകുകയുള്ളു
- കാനഡ
- ഗുവാം
- ഹോങ്കോങ് S.A.R ചൈന
- പ്യൂര്‍ട്ടോ റിക്കോ
- സിങ്കപ്പൂര്‍
- തായ്‌ലന്‍ഡ്
- യുണൈറ്റഡ് സ്റ്റേറ്റ്‌സ്
- 40 രാജ്യങ്ങളിലേയ്ക്ക് ലാന്‍ഡ്‌ലൈന്‍ കോളുകള്‍ വിളിയ്ക്കാം
- ചൈന,കൊറിയ,തായ്വാന്‍,റഷ്യ എന്നീ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമല്ല.
- (courtesy; malayalam.oneindia.co.in)
എങ്ങനെ പരിചയമില്ലാത്ത ഫോണ്‍ നമ്പറിന്റെ ഉടമയെ കണ്ടുപിടിയ്ക്കാം ?
പരിചയമില്ലാത്ത ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്യാനുള്ള വഴി ഗിസ്‌ബോട്ട് പറഞ്ഞു തന്നത് ഓര്‍മയുണ്ടാകുമല്ലോ ? ഇന്ന് അതിലും മികച്ച രീതിയിലുള്ള ഒരു കാര്യം പറഞ്ഞു തരാം. നിങ്ങളുടെ ഫോണിലേയ്ക്ക് വിളിയ്ക്കുന്ന ശല്യക്കാരന്റെയോ ശല്യക്കാരിയുടെയോ പേരടക്കം കണ്ടെത്താന്‍ സാധിയ്ക്കും. ട്രൂ കോളര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ലോകത്തെമ്പാടുമുള്ള ഏകദേശം 622 മില്ല്യണ്‍ മൊബൈല്‍ നമ്പരുകളുടെ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനിലുണ്ട്. മാത്രമല്ല അത് ദിനംപ്രതി വര്‍ദ്ധിയ്ക്കുകയുമാണ്. നിങ്ങളുടെ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ അറിയാത്ത നമ്പര്‍ നല്‍കി സെര്‍ച്ച് ചെയ്യാന്‍ സാധിയ്ക്കും. അങ്ങനെ നമ്പരിന്റെ ഉടമയെ കണ്ടെത്താനും സാധിയ്ക്കും.
ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഒരു പോപ് അപ് ജാലകം പ്രത്യക്ഷപ്പെടും. അതില്‍ കോള്‍ ഫില്‍ട്ടര്‍, സെര്‍ച്ച്, അപ്‌ഡേറ്റ് ഫോണ്‍ബുക്ക് തുടങ്ങിയ ഓപ്ഷനുകള്‍ കാണാം. അപ് ഡേറ്റ് ഓപ്ഷന്‍ സെലക്ട് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിരിയ്ക്കുന്ന കോണ്ടാക്ട് വിവരങ്ങളെല്ലാം ഈ ആപ്ലിക്കേഷന്‍ സേവ് ചെയ്യും. അങ്ങനെയാണ് അതിന്റെ ഡാറ്റാബേസ് അപ്‌ഡേറ്റാകുന്നത്. സെര്‍ച്ച് ഓപ്ഷന്‍ ഉപയോഗിച്ച് അറിയാത്ത നമ്പര്‍ സംബന്ധിയ്ക്കുന്ന വിവരങ്ങള്‍ തിരയാന്‍ സാധിയ്ക്കും. നമ്പരുടമയുടെ പേര് വിവരങ്ങള്‍ കണ്ടെത്താനും സാധിയ്ക്കും.
ആന്‍ഡ്രോയ്ഡ്, ഐഓഎസ്, ബ്ലാക്ക്ബെറി, നോക്കിയ തുടങ്ങിയ എല്ലാ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും പ്രവര്‍ത്തിയ്ക്കുന്ന പതിപ്പുകള്‍ ലഭ്യമാണ്.
Saturday, October 20, 2012
സ്വന്തം മൊബൈലില്‍ കൂടി തന്നെ റീ ചാര്‍ജ് ചെയ്യാം !!
നിങ്ങളില്‍ പലര്‍ക്കും ഇത് അറിയാമായിരിക്കും. എങ്കിലും,
അറിയാത്തവര്‍ക്കായി ആണ് ഈ പോസ്റ്റ് ഇടുന്നത്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ്
അക്കൗണ്ട് ഹോള്‍ഡേര്‍സിന് സ്വന്തം മൊബൈലില്‍ കൂടി തന്നെ ഇന്ത്യയിലെ
മിക്കവാറും എല്ലാ നെറ്റ് വര്‍ക്കിന്‍റെയും connections റീചാര്‍ജ്
ചെയ്യാവുന്നതാണ്. [ മറ്റു ബാങ്കുകളും ഈ സേവനം നല്‍കുന്നുണ്ട് എന്നാണ്
തോന്നുന്നത്. പക്ഷെ അതെ കുറിച്ച് എനിക്ക് അറിയില്ല.] ഇപ്രകാരം റീ
ചാര്‍ജ് ചെയ്യുമ്പോള്‍, സാധാരണ റീ ചാര്‍ജ് ചെയ്യുമ്പോള്‍
ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ ടോക്ക് ടൈമും ലഭിക്കുന്നതാണ് [ ഡീലറുടെ
കമ്മീഷന്‍ നമ്മള്‍ കൊടുക്കുന്ന പൈസയില്‍ നിന്നും കുറയ്ക്കാത്തത് കൊണ്ടാണ്
അങ്ങനെ ലഭിക്കുന്നത്]. റീ ചാര്‍ജ് ചെയ്യുന്ന എമൌണ്ട് നമ്മുടെ ബാങ്ക്
അക്കൌണ്ടില്‍ നിന്നും കുറയുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.SBI മൊബൈല്‍ ബാങ്കിംഗ് എന്നാ ഈ സേവനം അനുസരിച്ച്, മൊബൈലും ഡി ടി എച്ചും
ഒക്കെ റീ ചാര്‍ജ് ചെയ്യാവുന്നതാണ്. ഈ സേവനത്തിനു ജി പി ആര്‍ എസ്
വേണമെന്നില്ല. എസ് എം എസ് വഴിയും യു എസ് എസ് ഡി മെനു വഴിയും റീ ചാര്‍ജ്
ചെയ്യാം. ബാലന്‍സ് ചെക്ക് ചെയ്യാം, മിനി സ്റ്റേററ്മെന്റ് എടുക്കാം,
ട്രെയിന്‍ ടിക്കറ്റ് എടുക്കാം.............
മൊബൈല്‍ ബാങ്കിംഗ്
ആക്ട്ടിവേറ്റ് ചെയ്യുന്നതിനായി, SBI ഉപഭോക്ത്താക്കള്‍ ആദ്യം MBSREG എന്ന കീ
വേര്‍ഡ് 9223440000 അല്ലെങ്കില്‍ 567676 എന്ന നമ്പരിലേക്ക് SMS അയക്കണം.
ആദ്യം പറഞ്ഞ നമ്പരിലേക്കാണ് എങ്കില്‍ എസ് എം എസ്സിന് എസ് ടി ഡി ചാര്‍ജും,
രണ്ടാമത്തെ നമ്പലെക്കുള്ളതിനു പ്രീമിയം ചാര്‍ജും (3 /-) ഈടാക്കുന്നതാണ്.
ഉടന്‍ തന്നെ യുസര്‍ ഐ ഡി യും പാസ് വേര്‍ഡും എസ് എം എസ് ആയി ലഭിക്കും.
അപ്പോള്‍ തന്നെ പാസ് വേര്‍ഡ് മാറ്റണം. അതിന്‍റെ ഫോര്‍മാറ്റ് ഇതാണ് :
SMPIN ID OLDPIN NEWPIN ഈ രീതിയില്‍ നേരെത്തെ പറഞ്ഞ അതേ നമ്പരി ലേക്ക്
മെസ്സേജ് അയക്കുക. നിമിഷങ്ങള്‍ക്കകം നിങ്ങള്‍ക്ക് സ്ഥിരീകരണ സന്ദേശം
ലഭിക്കുന്നതാണ്. അതിനു ശേഷം , സ്റ്റേറ്റ് ബാങ്കിന്‍റെ എ ടി എമ്മില്‍ കയറി,
കാര്‍ഡ് INSERT ചെയ്യുമ്പോള്‍ ലഭിക്കുന്ന മെനുവില്‍ നിന്ന് മൊബൈല്‍
ബാങ്കിംഗ് രെജിസ്ട്രഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത്, നിങ്ങളുടെ മൊബൈല്‍
നമ്പര്‍ നല്‍കുക. അപ്പോള്‍ തന്നെ ഈ സേവനം ആക്ടിവെട് ആകുന്നതാണ്. 24 മണിക്കൂറും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. യാത്രകളിലും മറ്റും ആയിരിക്കുമ്പോഴാണ് ഇത് ഏറ്റവും അധികം പ്രയോജനപ്പെടുക.
മിനി സ്റ്റേ ട്മെന്‍റ് എടുക്കാനുള്ള കീ വേര്‍ഡ് : SMIN ID PASSWORD റീ ചാര്‍ജ് ചെയ്യാനുള്ളത് : STOPUP ID PASSWORD TELECOM OPERATOR MOBILENO AMOUN
Tuesday, October 16, 2012
ഇനി സ്മാര്‍ട്ട് വാച്ചുകള്‍ !!
വാച്ച് എന്തിനെന്നു ചോദിച്ചാല്‍ സമയമറിയാന്‍
എന്നായിരുന്നു ഇതുവരെയുള്ള ഉത്തരം. മൊബൈല്‍ ഫോണ്‍ വന്നതോടെ സമയമറിയാന്‍
ഫോണ്‍ മതിയെന്നു പറഞ്ഞവരുമുണ്ട്. എന്നാല്‍ കൂടുതല്‍ അഴകും സൗകര്യങ്ങളുമായി
വാച്ചുകള്‍ 'സ്മാര്‍ട്ട് വാച്ചു'കളായി അവതരിക്കുകയാണ്.
Monday, October 15, 2012
Mobile wi-fi net sharing software ?
മൊബൈല്‍ ഫോണിലെ നെറ്റകണക്ഷന്‍ എങ്ങനെ ശെയറ് ചെയ്യാം എന്നാണ്. നമുക്ക് വൈഫൈ ഉപയോഗിച് മുബൈല്നെറ്റ് എത്ര പേര്ക്ക് വേണമെങ്കിലും share ചെയ്യാം. മുബൈലിലേക്കോ ലാപ്പിലേക്കോ ആര്‍ക്ക് വേണമെങ്കിലും എത്ര പേര്ക്ക് വേണമെങ്കിലും share ചെയ്യാം. മുബൈലില്‍ "ജോയ്ക്കുസ്പോട്ട്" എന്ന ഒരു കൊചു സോഫ്റ്റവയര്‍ ഇന്സ്റ്റാ ള്ചെബയ്താല്മതി. ഇവിടെ ക്ലിക്കുക. വേണ്ടാത്തവര്‍ ഒരു ലൈക്കും കമന്റു്മടിച് പോവുക. വേണ്ടവര്‍ ഢൌണ്‍ലോഡ് കഴിഞിട്ട് ലൈക്കിയാല്‍മതി.
(kadappadu: suhruthu.com)
Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com
Monday, September 17, 2012
വൈദ്യുതി അപകട മുന്നറിയിപ്പുമായി 'സ്മാര്‍ട്ട് ഹെല്‍മെറ്റ്' !!
ചേര്‍ത്തല: വൈദ്യുതി ലൈനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമായി 'സ്മാര്‍ട്ട് ഹെല്‍മെറ്റ്'. കെ.എസ്.ഇ.ബി. അരൂര്‍ ആര്‍.എ.പി.ഡി.ആര്‍.പി.സെക്ഷനിലെ സബ് എന്‍ജിനീയര്‍ കെ.സി.ബൈജുവാണ് നൂതന സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഹെല്‍മെറ്റ് ഉപയോഗിച്ചിരിക്കുന്ന ആള്‍ വൈദ്യുതി ലൈനിന്റെയൊ ഉപകരണത്തിന്റെയൊ സുരക്ഷിതമായ അകലത്തില്‍ എത്തുമ്പോള്‍ത്തന്നെ ഹെല്‍മെറ്റില്‍നിന്ന് അലാറം മുഴങ്ങും. ലൈറ്റ് മിന്നും.
Subscribe to:
Posts (Atom)
