Showing posts with label [Village News ]. Show all posts
Showing posts with label [Village News ]. Show all posts

Sunday, August 15, 2021

കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസിലെയും, പഞ്ചായത്ത് നമ്പറും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.!!

 കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസിലെയും, പഞ്ചായത്ത് ആഫീസ്, സർക്കാര് ആശുപത്രി 

താലൂക്ക് ഓഫിസ് പോസ്റ്റ് ഓഫിസ് റെയിൽവേ എയർപോർട്ട് മുനിസിപ്പാലിറ്റി കോർപറേഷൻ .,

ബസ് സ്റ്റാന്റുകൾ എന്നിവിടങ്ങളിലെ  ടെലഫോൺ നമ്പറും മൊബൈൽ നമ്പറും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.


http://digitalkerala.info/directory



Thursday, July 22, 2021

വസ്തു നികുതി കുടിശ്ശിക ഒറ്റതവണയായി അടക്കുന്നവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി !!

വസ്തു നികുതി കുടിശ്ശിക ഒറ്റതവണയായി അടക്കുന്നവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കിയിരിക്കുന്നു. 

ഈ അവസരം 2021 ഓഗസ്റ്റ്‌ 31 വരെ മാത്രം. നിങ്ങളുടെ വസ്തു നികുതി ഓണ്‍ലൈന്‍ ആയി അടയ്ക്കൂ. നികുതി അടച്ചുകഴിഞ്ഞാല്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും (Ownership Certificate), കെട്ടിടത്തിന്‍റെ കാലപഴക്കം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും (Building Age Certificate) ഓണ്‍ലൈന്‍ ആയിതന്നെ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

https://tax.lsgkerala.gov.in

ജനന മരണ വിവാഹ റജിസ്ട്രേഷൻ രേഖകൾ ഇനി വിരൽ തുമ്പിൽ. ഓരോ ജനനവും മരണവും രജിസ്റ്റർ ചെയ്തു എന്ന് ഉറപ്പ് വരുത്തൂ.

www.cr.lsgkerala.gov.in

♦️ജനന സർട്ടിഫിക്കറ്റുകൾ♦️മരണ സർട്ടിഫിക്കറ്റുകൾ♦️വിവാഹ സർട്ടിഫിക്കറ്റുകൾ♦️വിവാഹ റജിസ്ട്രേഷൻ -ഇ ഫയലിംഗ്

Saturday, June 12, 2021

ഒക്ടോബർ രണ്ട് മുതൽ സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിലെ മുഴുവന്‍ സേവനങ്ങളും ഓൺലൈനിൽ ?

തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് വര്‍ഷത്തിനകം വില്ലേജ് ഓഫീസുകള്‍ പൂര്‍ണമായും സ്മാര്‍ട്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങള്‍ ഏറ്റവുമധികം ബന്ധപ്പെടുന്ന ഓഫിസുകളാണ് വില്ലേജ് ഓഫീസുകള്‍. അതിനാല്‍ വേഗവും കാര്യക്ഷമവുമായ സേവനങ്ങള്‍ അനിവാര്യമാണ്. 1666 വില്ലേജ് ഓഫീസുകളില്‍ 126 എണ്ണം സ്മാര്‍ട്ടായി. 342 ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ കൂടി ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിക്കും.

സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവും കാര്യക്ഷമവുമല്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളോട് അതൃപ്തി ഉണ്ടാവും. അത് സര്‍ക്കാരിനെതിരെയും അതൃപ്തി ഉണ്ടാക്കും. അപേക്ഷയുടെ മെറിറ്റ് അനുസരിച്ച് തീരുമാനമെടുക്കാതെ ചില ഏജന്റുമാരെ കാണേണ്ട നില നേരത്തെ ഉണ്ടായിരുന്നു. അത് നല്ല തോതില്‍ അവസാനിപ്പിക്കാനായിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ഇത്തരം ദുഷ്പ്രവണത കണ്ടാല്‍ വെച്ചുപൊറുപ്പിക്കില്ല. കര്‍ശനമായ നടപടികളുണ്ടാവും. ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tuesday, April 7, 2020

ഭൂനികുതി രസീത് പണം സ്വീകരിച്ചതിന്റെ തെളിവ് മാത്രമാണ്, സർട്ടിഫിക്കറ്റല്ല.. . !!

ഭൂനികുതി രസീത് കംപ്യൂട്ടർ പ്രിന്റ് ആയതിന് ശേഷം ചില ധനകാര്യ സ്ഥാപനങ്ങൾ അത് സ്വീകരിക്കുന്നില്ലെന്ന് വാർത്തകൾ വന്നിരുന്നു. 

കാര്യങ്ങൾ ബോധ്യപ്പെട്ടതിന് ശേഷം പടയിടങ്ങളിലും കംപ്യൂട്ടർ പ്രിന്റ് രസീത് ഇത്തരം സ്ഥാപനങ്ങൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 

എന്നാൽ ചിലർക്ക് ഇപ്പോഴും കംപ്യൂട്ടർ പ്രിന്റ് രസീത് സ്വീകരിക്കാൻ വിമുഖതയുണ്ടെന്നാണ് ചില വാർത്തകൾ സൂചിപ്പിക്കുന്നത്. 

സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുമ്പോൾ വരാൻ സാധ്യതയുള്ള റിസ്ക് ഏറ്റെടുക്കാൻ തയ്യാറാകാത്തവരാണ് ജനങ്ങളോട് മാന്വൽ രസീത് കൊണ്ടുവരാൻ ആവശ്യപ്പെടുന്നത്.

ജനങ്ങൾക്ക് വിഷയത്തെക്കുറിച്ച് അവബോധമുണ്ടെങ്കിൽ ഇത്തരം ചോദ്യങ്ങൾക്ക് അവർക്ക് തന്നെ മറുപടി നൽകാനാകും. 

അവരറിയാൻ.....

മാന്വൽ രസീത് നൽകുന്നത് അവസാനിപ്പിക്കണമെന്ന് റവന്യൂ വകുപ്പ് നിർദ്ദേശം നൽകിയതാണ്... കംപ്യൂട്ടർ പ്രിന്റ് ചെയ്ത ഓൺലൈൻ ഭൂനികുതി രസീത് മാത്രമാകും ഇനി നൽകുക 

രസീതിന്റെ ആധികാരികത രസീത് നൽകിയ ഓൺലൈൻ സംവിധാനമായ  റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ സൈറ്റിലൂടെ തന്നെ പരിശോധിക്കാൻ കഴിയും. 

ബാങ്ക്‌ - ധനകാര്യ സ്ഥാപനങ്ങൾ, പോലിസ് സ്റ്റേഷൻ, കോടതി എന്നീ സ്ഥാപനങ്ങൾക്ക് രസീതിന്റെ ആധികാരികതയിലോ അതിലെ വിവരങ്ങളിലോ സംശയമുണ്ടെങ്കിൽ റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ പോർട്ടലിൽ പരിശോധിക്കാവുന്നതാണ്.

എങ്ങനെ പരിശോധിക്കാം...

www.revenue.kerala.gov.in ൽ ReLIS സെലക്ട് ചെയ്യുക... തുടർന്ന് Verify സെലക്ട് ചെയ്യുക... Verification പേജിൽ നിന്നും Tax Receipt No സെലക്ട് ചെയ്യുക... കൈയ്യിലുള്ള രസീത് നമ്പറും വർഷവും പണമൊടുക്കിയ തീയതിയും നൽകി GET ബട്ടൺ അമർത്തുക. കൈയ്യിലുള്ള രസീതിലെ വിവരങ്ങൾ സ്ക്രീനിൽ കാണാം...

രസീത് വ്യാജനാണോ അതോ ഒറിജിനലാണോ എന്ന് അപ്പോൾ തന്നെ തിരിച്ചറിയാൻ കഴിയും.

മറ്റൊരു പ്രാധനപ്പെട്ട  കാര്യം ശ്രദ്ധിക്കുക: 

 കരം അടച്ച രസീത് ജാമ്യത്തിനായി സ്വീകരിക്കാമെന്ന് റവന്യൂ വകുപ്പോ സർക്കാരോ നാളിതുവരെ ഒരു ഉത്തരവും ഇറക്കിയിട്ടില്ല എന്നാണറിവ്... 

അതിനാൽ കരം അടച്ച രസീത് ജാമ്യത്തിനായി സ്വീകരിക്കുന്നത് അത് സ്വീകരിക്കുന്നവരുടെ ഉത്തരവാദിത്വമാണ്.

കരമടച്ച രസീത് ഇനി മുതൽ കംപ്യൂട്ടർ പ്രിന്റ് ചെയ്ത രസീത് തന്നെയായിരിക്കും... 

ജാമ്യത്തിന് വേണ്ടി പൊസഷൻ സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.

ഭൂനികുതി രസീത് സർട്ടിഫിക്കറ്റല്ല... പണം സ്വീകരിച്ചതിന്റെ തെളിവ് മാത്രമാണ് രസീത് എന്നോർക്കുക..

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance