Thursday, August 17, 2023

വാഹനങ്ങളിൽ തീ പടരുന്നത് തടയാം, അധികൃതർ പറയുന്നത് കേൾക്കു !

 വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്ബോഴും നിര്‍ത്തിയിടുമ്ബോഴുമെല്ലാം തീപിടിക്കുകയും സ്ഫോടനത്തോടു കൂടി പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇപ്പോള്‍ കൂടിവരികയാണ്

അടുത്തിടെയാണ് മാവേലിക്കരയില്‍ കാറിന് തീപിടിച്ച്‌ യാത്രക്കാരൻ മരിച്ചത്. രാത്രി 12 മണിയോടെ കാര്‍ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കുകയാണ് അധികൃതര്‍. ഇത് എങ്ങനെ തടയാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വിശദമായി വായിക്കാം

*അധികൃതര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ഇപ്രകാരം*

പെട്രോള്‍, എല്‍ പി ജി, സി എന്‍ ജി ഗ്യാസ്, മറ്റ് ഇന്ധനങ്ങളുടെ ചോര്‍ച്ച.

അനധികൃത ലൈറ്റ് ഫിറ്റിങ്, ഫോഗ് ലാമ്ബ് ഫിറ്റിങ്, സ്പീക്കര്‍ എന്നിവ അധികമായും,അംഗീകാരമില്ലാതെയും വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്.

നിലവിലുള്ളവയ്ക്ക് പുറമേ നിലവാരമില്ലാത്ത കൂടുതല്‍ വയറുകള്‍ വാഹനങ്ങളില്‍ പിടിപ്പിക്കുന്നതുമൂലം ഓവര്‍ലോഡിന് കാരണമാവുന്നതും വയറുകള്‍ ഷോട്ടാവുന്നതിനാലും തീപിടുത്തമുണ്ടാവാം.

എന്‍ജിന്‍ ഓയില്‍ ഇല്ലാതെ വാഹനം ഓടിക്കുന്നതും ചൂടു വര്‍ധിപ്പിക്കുന്നതിനും എന്‍ജിന് തകരാറുണ്ടാക്കുന്നതിനും കാരണമാവുന്നു. വാട്ടര്‍ കൂളിങ് സിസ്റ്റത്തിനകത്ത് ലീക്കേജ് വരുന്നതും കൂളന്റ് ഉപയോഗിക്കാതിരിക്കുന്നതും ചൂട് വര്‍ധിപ്പിക്കുന്നതിനും അപകടം ഉണ്ടാകുന്നതിനും കാരണമാകുന്നു.

ഫ്യൂസ് ശരിയല്ലാത്ത രീതിയിലാണെങ്കിലും ഫ്യൂസിന് പകരം കമ്ബി കൊണ്ട് കെട്ടുന്നതും അപകടമുണ്ടാക്കും.

ശരിയായ രീതിയില്‍ എ സി സര്‍വീസ് ചെയ്തില്ലെങ്കിലും എ.സിയിലെ കംപ്രസറിന് ഓവര്‍ലോഡ് വരുന്നതോ തകരാര്‍ ആവുന്നതോ അമിതമായി ചൂടാകുന്നതിനും അപകടമുണ്ടാവുന്നതിനും കാരണമാവുന്നു.

ശരിയായ രീതിയില്‍ ഓയില്‍, വെള്ളം, കൃത്യമായ ഇടവേളകളിലെ പരിശോധന എന്നിവ ഇല്ലെങ്കില്‍ തീ പിടുത്ത സാധ്യത കൂടുന്നു.

വാഹനങ്ങളില്‍ എളുപ്പത്തില്‍ കത്തിപ്പടരാന്‍ സാധ്യതയുള്ള വസ്തുക്കളുടെ സാന്നിധ്യം തീപിടുത്തത്തിന് കാരണമാകുന്നു.

ബാറ്ററിയില്‍ നിന്നും ഉണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടുത്തത്തിന് നിമിത്തമാകുന്നു.

ഒരു ഡ്രൈവര്‍ എപ്പോഴും വാഹനത്തിലെ ഡാഷ്ബോര്‍ഡില്‍ ഉള്ള എമര്‍ജന്‍സി വാണിങ് ലാമ്ബില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കണം. വാണിങ് ലാമ്ബുകള്‍ തെളിഞ്ഞിരിക്കുന്നെങ്കില്‍, ആയത് ശരിയാക്കിയതിന് ശേഷം യാത്ര തിരിക്കുക.

മേല്‍ പറഞ്ഞവയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന പക്ഷം അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍നിന്നും രക്ഷ നേടാവുന്നതാണ്.

അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം !

  

മലപ്പുറം: ജില്ലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. www.athidhi.lc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതിഥി തൊഴിലാളികൾക്ക് നേരിട്ടും തൊഴിലുടമകൾ, കോൺട്രാക്ടർമാർ എന്നിവർക്ക് അവരുടെ കീഴിലുള്ള തൊഴിലാളികളേയും രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം പോർട്ടലിൽ ലഭ്യമാണ്. രജിസ്‌ട്രേഷനോടൊപ്പം തൊഴിലാളികളുടെ ഫോട്ടോയും തിരിച്ചറിയൽ രേഖയും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്ത തൊഴിലാളികൾ സ്ഥാപനം മാറുമ്പോൾ രജിസ്‌ട്രേഷൻ നിലനിർത്തിക്കൊണ്ടുതന്നെ പഴയ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കുന്നതിനും പുതിയ സ്ഥാപനത്തിലേക്ക് ചേർക്കുന്നതിനും പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് താമസസ്ഥലം വാടകയ്ക്ക് നൽകുന്നവർ, തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസുമായോ, അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതാണ്. ഫോൺ: 8547655273 (ജില്ലാ ലേബർ ഓഫീസ്, മലപ്പുറം), 9496007112 (ജില്ലാ കോ-ഓർഡിനേറ്റർ), 8547655604 (അസിസ്റ്റന്റ് ലേബർ ഓഫീസ്, മലപ്പുറം), 8547655605 (അസിസ്റ്റന്റ് ലേബർ ഓഫീസ്, നിലമ്പൂർ), 8547655608 (അസിസ്റ്റന്റ് ലേബർ ഓഫീസ്, കൊണ്ടോട്ടി), 8547655606 (അസിസ്റ്റന്റ് ലേബർ ഓഫീസ്, പെരിന്തൽമണ്ണ), 8547655627 (അസിസ്റ്റന്റ് ലേബർ ഓഫീസ്, പൊന്നാനി), 8547655613 (അസിസ്റ്റന്റ് ലേബർ ഓഫീസ്, തിരൂർ), 8547655622 (അസിസ്റ്റന്റ് ലേബർ ഓഫീസ്, തിരൂരങ്ങാടി) 


Friday, August 4, 2023

New passpot law changed ?

പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നുണ്ടോ? ഓഗസ്റ്റ് 5 മുതൽ  മാറ്റങ്ങളുണ്ട്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവ ?

പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഡിജിലോക്കർ ഇൻസ്ററാൾ ചെയ്യണം. ഓഗസ്റ്റ് 5 മുതൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ്  ചെയ്യണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. അതായത് www.passportindia.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്  അപേക്ഷകർ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും  ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്  ഇത് മൊത്തത്തിലുള്ള പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിന് സഹായകരമാകുമെന്നും, അപേക്ഷകർ രേഖകൾ ഡിജിലോക്കർ വഴി അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ യഥാർത്ഥ രേഖകൾ ഇനി കൊണ്ടുപോകേണ്ടതില്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.  റീജിയണൽ പാസ്‌പോർട്ട് ഓഫീസുകൾക്ക് ഓരോ വർഷവും നൂറുകണക്കിന്  പാസ്‌പോർട്ട് അപേക്ഷകൾ പ്രോസസ്സിംഗിനായി ലഭിക്കുന്നുണ്ട്. നേരത്തെ ഓഫീസുകൾ  മുഖേനയുള്ള ഡോക്യുമെന്റ് വെരിഫിക്കേഷനിൽ ജനനത്തീയതിയിലും വ്യക്തിഗത വിശദാംശങ്ങളിലുമുൾപ്പെടെ പിശകുകൾ ഉയർന്നുവന്നിരുന്നു.  ഓൺലൈൻ അപേക്ഷാ സമർപ്പിക്കുന്നതിന് ഡിജിലോക്കർ വഴി ആധാർ രേഖകൾ സ്വീകരിക്കുന്നതും മന്ത്രാലയം നീട്ടിയിട്ടുണ്ട്. കൂടാതെ അപേക്ഷകർക്ക് ഇന്ത്യയിലെ താമസക്കാരാണ് എന്നതിനുള്ള  തെളിവായി  സ്വീകാര്യമായ രേഖകളുടെ ഒരു ലിസ്റ്റും സർക്കാർ നൽകിയിട്ടുണ്ട്. ആധാർ കാർഡ്, നിലവിലെ റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്‌ട്രിസിറ്റി ബിൽ, ആദായനികുതി  രേഖകൾ എന്നിവ ഇന്ത്യയിലെ താമസക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയായി നൽകാവുന്നതാണ്.  വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡുകൾ, ആധാർ കാർഡുകൾ, പാസ്‌പോർട്ടുകൾ, വോട്ടർ ഐഡികൾ തുടങ്ങിയ നിർണായകവും ഔദ്യോഗികവുമായ രേഖകൾ സംരക്ഷിക്കാൻ നിങ്ങൾക്ക് ഡിജിലോക്കർ ഉപയോഗിക്കാവുന്നതാണ്. പ്ലേ സ്റ്റോറിൽ നിന്നോ, ddigilocker.gov.in എന്ന ആപ്പ് വഴിയോ നിങ്ങൾക്ക് ഡിജി ലോക്കർ ആക്‌സസ് ചെയ്യാം.

htmm

Sunday, May 21, 2023

വാട്ട്‌സ്ആപ്പ് തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...!!!!

 ചില ലിങ്കുകള്‍ കുഴപ്പക്കാരാണ്; 

ഈ അടുത്ത കാലത്തായി ഇന്ത്യയില്‍ വാട്ട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഏറിയിട്ടുണ്ട്. നമ്മുടെ അജ്ഞത മുതലെടുത്താകും പലപ്പോഴും തട്ടിപ്പുകാര്‍ നമ്മളെ അവരുടെ വലയിലാക്കുക. തട്ടിപ്പിന് ഇരയായാല്‍ സമയത്ത് തന്നെ പരാതി നല്‍കണം. തട്ടിപ്പില്‍ വീഴാതിരിക്കാനുള്ള ചില മുന്‍കരുതലുകള്‍ പരിശോധിക്കാം.

ടൂ സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുക*

ഫിഷ്ങിലൂടെ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറുന്നവര്‍ക്കെതിരെ നിങ്ങള്‍ക്ക് കവചമായി ഉപയോഗിക്കാവുന്ന ഫീച്ചറാണ് ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍. വാട്ട്‌സ്ആപ്പ് ഓപ്ഷനുകളിലെ അക്കൗണ്ട് എന്ന വിഭാഗത്തില്‍ വരുന്ന ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ നിങ്ങള്‍ക്ക് ആറ് ഡിജിറ്റുള്ള ഒരു പിന്‍ നമ്പര്‍ നല്‍കി അക്കൗണ്ട് വെരിഫൈ ചെയ്യാവുന്നതാണ്.

സംശയം തോന്നുന്ന മെസേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുക*

ചില മെസേജുകളുടെ കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ അവയ്ക്ക് മറുപടി നല്‍കുന്നതിന് പകരം അവ ബ്ലോക്ക് ചെയ്യുകയും റിപ്പോര്‍ട്ട് ചെയ്യുകയുമാണ് വേണ്ടത്. ചാറ്റ് ബോക്‌സിന് സൈഡിലുള്ള ഓപ്ഷനുകളുടെ കൂടെയാണ് ബ്ലോക്കിനും റിപ്പോര്‍ട്ടിനുമുള്ള നിര്‍ദേശമുള്ളത്.

ലിങ്ക് ചെയ്ത ഡിവൈസുകള്‍ നിരന്തരം പരിശോധിക്കുക*

വാട്ട്‌സ്ആപ്പ് ഓപ്ഷനുകളിലെ ലിങ്ക്ഡ് ഡിവൈസസ് എന്ന ഭാഗം തിരിഞ്ഞെടുത്താല്‍ ഏതൊക്കെ ഡിവൈസുകളുമായാണ് നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഇപ്പോള്‍ ബന്ധപ്പെട്ടിരിക്കുന്നതെന്ന് കാണാന്‍ സാധിക്കും. സംശയം തോന്നുന്ന ഏതെങ്കിലും ഡിവൈസ് അക്കൂട്ടത്തില്‍ കാണുകയാണെങ്കില്‍ ഉടനടി ലോഗൗട്ട് ചെയ്യണം.

സംശയം തോന്നുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്*

നിങ്ങള്‍ക്ക് സംശയം തോന്നുന്ന വിധത്തിലുള്ള ഒരു ലിങ്കുകളും ആരയച്ചാലും തുറന്ന് നോക്കരുത്. സംശയം തോന്നുന്ന ലിങ്കുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുക.

രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ കൈമാറരുത്*

അഡീഷണല്‍ സുരക്ഷയുടെ ഭാഗമായി നിങ്ങളുടെ സെന്‍സിറ്റീവായ വ്യക്തിഗത വിവരങ്ങള്‍ അതായത് പാസ്‌വേര്‍ഡുകള്‍, ഒടിപികള്‍, പിന്‍ നമ്പരുകള്‍, ബാങ്ക് വിവരങ്ങള്‍ മുതലായവ വാട്ട്‌സ്ആപ്പിലൂടെ ആരുമായും പങ്കുവയ്ക്കാതിരിക്കുന്നതാണ് .

സംസ്ഥാനത്ത് ജൂലൈ 1 മുതൽ വൈദ്യുതി നിരക്ക് കൂടും !

 സംസ്ഥാനത്ത് ജൂലൈ ഒന്നു മുതൽ വൈദ്യുതി നിരക്ക് കൂടും. അടുത്ത മാസം പകുതിയോടെ നിരക്കു വർധന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. 

ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോർഡ് അപേക്ഷയിൽ കമ്മിഷൻ പൊതു തെളിവെടുപ്പ് പൂർത്തിയാക്കി. 

5 വർഷത്തേക്കുള്ള താരിഫ് വർധന‍യ്ക്കാണ് ബോർഡ് നിർദേശങ്ങൾ നൽകിയത്. ഏപ്രിൽ ഒന്നിന് പുതിയ നിരക്കുകൾ നിലവിൽ വരേണ്ടതാ‍യിരുന്നു. എന്നാൽ നടപടി ക്രമങ്ങൾ നീണ്ടു പോയതിനാൽ പഴയ താരിഫ് അടുത്ത മാസം 30 വരെ റഗുലേറ്ററി കമ്മിഷൻ നീട്ടി. 

സർചാർജിന്റെ ‘ഷോക്കിൽ’ നിന്നു മുക്തമാകു‍ന്നതിനു മുൻപാണ് ജനത്തിന് നിരക്കു വർധനയുടെ പേരിൽ അടുത്ത ഇരുട്ടടി വരുന്നത്. ഫെബ്രുവരി ഒന്നു മുതൽ ഈ മാസം 31 വരെയാണ് യൂണിറ്റിന് 9 പൈസ സർചാർജ് .

Wednesday, February 8, 2023

വാട്ടർ ചാർജ് 50 രൂപ മുതൽ 550 രൂപ വരെ കൂടും; ഫെബ്രുവരി 3 മുതൽ മുൻകാല പ്രാബല്യം !

 പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടയില്‍ വാട്ടർ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകൾ നിലവിൽവന്നു. ഫെബ്രുവരി മൂന്നു മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റു വെള്ളത്തിനും ഒരു പൈസ വീതമാണ് വർധന. വിവിധ സ്ലാബുകളിൽ 50 രൂപ മുതൽ 550 രൂപ വരെ കൂടും. 15,000 ലീറ്റർ വരെ പ്രതിദിനം ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്ക് വെള്ളക്കരം ഇല്ല. ഫ്ലാറ്റുകളുടെ ഫിക്സ‍ഡ് ചാർജ് 55.13രൂപ

_ഗാർഹിക ഉപഭോക്താക്കളുടെ പുതുക്കിയ നിരക്ക് ഇങ്ങനെ:_

∙ 5000 ലീറ്റർ വരെ മിനിമം ചാർജ് 72.05 രൂപ. അതു കഴിഞ്ഞുള്ള ഉപയോഗത്തിന് ഓരോ ആയിരം ലീറ്ററിനും 14.41രൂപ അധികമായി നൽകണം

∙ 5000 മുതൽ 10,000 വരെ–അയ്യായിരം വരെ 72.05രൂപ. പിന്നീട് ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 14.41 രൂപ അധികം നൽകണം. ഉദാ–ആറായിരം ലീറ്റർ ഉപയോഗിച്ചാൽ 72.05 രൂപയുടെ കൂടെ 14.41 രൂപകൂടി നൽകണം

∙10000 മുതൽ 15000 ലീറ്റർവരെ– പതിനായിരം ലീറ്റർ വരെ മിനിമം ചാർജ് 144.10 രൂപ. പതിനായിരം ലീറ്റർ കഴിഞ്ഞാൽ ഓരോ ആയിരം ലീറ്ററിനും 15.51രൂപകൂടി അധികം നൽകണം.

∙ 15000–20000ലീറ്റർ– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 16.62 രൂപ

∙ 20000–25000ലീറ്റർ– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 17.72 രൂപ

∙ 25000–30000ലീറ്റർ– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 19.92 രൂപ

∙ 30000–40000– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 23.23 രൂപ

∙ 40000–50000 ലീറ്റർ– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 25.44 രൂപ

∙ 50000 ലീറ്ററിനു മുകളിൽ– 1272രൂപയ്ക്കു പുറമേ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 54.10രൂപ. 


Sunday, November 13, 2022

ഭൂനികുതി ഓൺലൈനായി അടയ്ക്കാം .!!

ഇപ്പോൾ കേരളത്തിൽ ഭൂനികുതി ഓൺലൈനായി അടയ്ക്കാം. Google Pay/UPI, Net Banking, BharatQR, Credit/Debit Cards എന്നിങ്ങനെ വിവിധ മാർഗങ്ങളിൽ മൊബൈലിലോ കമ്പ്യൂട്ടറിലോ പത്തു മിനുട്ട് കൊണ്ട് കരം അടക്കാം. https://www.revenue.kerala.gov.in/ ഇതാണ് കേരള റെവന്യൂ ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റ്

Thursday, October 13, 2022

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിന് ഇനി മുതൽ പുതിയ അപേക്ഷാ ഫോറത്തിൽ അപേക്ഷികണം !

അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കി വരുന്നുണ്ട്. പുതിയ അപേക്ഷാ ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഓണ്‍ലൈനിലോ, നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്.

രോഗിക്കോ രോഗിയുടെ അടുത്ത ബന്ധുവിനോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ കൂടെ ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ( ആശുപത്രിയുടെ സീലും, ഡോക്ടറുടെ ഒപ്പും, തിയ്യതിയും ഉണ്ടെന്ന് ഉറപ്പു വരുത്തണം), രോഗിയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നാഷണലൈസ്ഡ് ബാങ്കിന്റെ പാസ് ബുക്ക് എന്നിവ സമര്‍പ്പിക്കണം.

ഡോക്ടര്‍ നല്‍കുന്ന അപേക്ഷയോടൊപ്പമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിരിക്കുന്ന ചികിത്സാ ചെലവിനുള്ള തുകയുടെ അടിസ്ഥാനത്തിലാണ് സഹായ തുക നിശ്ചയിക്കുന്നത്.

അപേക്ഷ വില്ലേജ് ഓഫീസില്‍ നിന്ന് പരിശോധിച്ച്, താലൂക്ക് ഓഫീസില്‍ നിന്നും കളക്ട്രേറ്റില്‍ നിന്നുമുള്ള പരിശോധനക്ക് ശേഷം സര്‍ക്കാരിലേക്ക് എത്തും. അതിനു ശേഷം സഹായ തുക അപേക്ഷയോടൊപ്പം നല്‍കിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിചേരും. അപേക്ഷയുടെ സ്ഥിതി ഓണ്‍ലൈനിലും എസ് എം എസ് മുഖാന്തിരവും അറിയാവുന്നതാണ്.

അപേക്ഷ ഫാറവും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും ലഭിക്കുന്നതിനായി പോസ്റ്ററിലുള്ള QR കോഡ് സ്‌കാന്‍ ചെയ്തോ https://drive.google.com/drive/folders/1iofilRnEF5WTQnPx1wEmfAjG94HRYrjZ?usp=sharing ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തോ .

Sunday, October 2, 2022

A Guide to NRE & NRO Bank Accounts in Malayalam

 

പണം കൊടുത്ത് വാങ്ങുന്ന ഏത് തരം ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഉണ്ടാകുന്ന വീഴ്ചകൾക്കെതിരേ പരാതിപ്പെടാം ?

 https://wa.me/message/XDSFFNLL74XWM1

*ഒരുപകരണം വാങ്ങുമ്പോഴുള്ള സ്നേഹമൊന്നും അത് തകരാറിലായാൽ നിർമ്മാതാക്കൾ നമ്മളോട് കാണിക്കാറില്ല.*

*എന്തെങ്കിലും തകരാറ് പറ്റിയാൽ നിന്നെ ഞാൻ കോടതി കയറ്റും എന്നൊക്കെ പറയുമെങ്കിലും ക്ഷോഭം അടങ്ങുമ്പോൾ പോയത് പോട്ടെ ഇനി വേറേ ബ്രാൻഡ് പിടിക്കാം എന്ന് കരുതി അക്കാര്യം വിട്ട് കളയുകയാണ്  ഭൂരിഭാഗം ഉപഭോക്താക്കളും യ്യുന്നത്.*

*അധികം പണച്ചിലവ് ഇല്ലാതെ തന്നെ നമ്മൾ പണം കൊടുത്ത് വാങ്ങുന്ന ഏത് തരം ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഉണ്ടാകുന്ന വീഴ്ചകൾക്കെതിരേ പരാതിപ്പെടാം എന്നറിയാത്തതാണ് ഇതിന് കാരണം.*

*ഭൂരിഭാഗം പേരും വലിയ പരാതിക്കൊന്നും പോകില്ല, ഒര് ബ്രാൻഡ് കേടായാൽ അതൊഴിവാക്കി വേറേ ബ്രാൻഡ് പിടിക്കും.*

*മലയാളി കസ്റ്റമർ മാരുടെ വാങ്ങൽ മന:ശാസ്ത്രം അരച്ച് കലക്കി കുടിച്ച കമ്പനികൾ ഒര് ഉൽപ്പന്നം തന്നെ പല പല ബ്രാൻഡ് പേരിൽ ഇറക്കി നമ്മളെ പറ്റിക്കും.*

*വില കുറഞ്ഞ ബ്രാൻഡുകൾ ഏത് വാങ്ങിയാലും നിർമ്മാതാവ് മിക്കവാറും ഒരു കമ്പനി തന്നെയാകും ..*

*നിർമ്മാതാക്കളും, വിതരണക്കാരും നമ്മളെ പറ്റിക്കാതിരിക്കണമെങ്കിൽ 1000 രൂപയ്ക്ക് മേൽ നഷ്ടം വരുന്ന എന്ത് തകരാറുകൾക്കും പരാതിപ്പെടുന്നതായിരിക്കും ഉചിതം.*

*മൊബൈൽ ഫോൺ, TV, വാഷിങ്ങ് മെഷീൻ ,ഫ്രിഡ്ജ്,എയർ കണ്ടീഷണർ, മിക്സി, ഗ്യാസ് സ്റ്റൗ മുതലായവ പോലുള്ള ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ മൂലമാണ് നമ്മുടെ കാശ് വെറുതേ നഷ്ടപ്പെട്ട് പോകുന്നത്.*

*എന്ത് വാങ്ങുമ്പോഴും GST  ബില്ല് ചോദിച്ച് വാങ്ങുക എന്നതാണ് പരാതിപ്പെടാനുള്ള ആദ്യ നടപടി.*

*ബില്ല് ഇല്ലെങ്കിൽ നമ്മുടെ പരാതി കോടതിയിലെത്തുമ്പോൾ ആവിയായി പ്പോകും.*

*അഭിഭാഷകരുടെ സേവനം വേണ്ടാത്തവർക്ക് സ്വയം കോടതിയിൽ വാദിച്ച് ജയിക്കാം.*

*തകരാറുകൾ നമ്മുടെ കുഴപ്പം കൊണ്ടാണ് ഉണ്ടായതെന്ന് വാദിക്കാനാണ് കമ്പനികൾ ശ്രമിക്കാറുള്ളത്. അത് നേരിടാനുള്ള തയ്യാറെടുപ്പുകൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവണം.*

*ഉൽപ്പന്നങ്ങളുടെ തകരാറുകൾ അവയുടെ തകരാറുകൾ പരിഹരിക്കുന്ന, നമുക്ക് അറിയാവുന്ന സർവ്വീസ് ടെക്നീഷ്യൻമാരെക്കൊണ്ട് വിശദമായി പരിശോധിച്ച് രേഖപ്പെടുത്തി പരാതി ക്കൊപ്പം നൽകുന്നത് പരാതിയുടെ ബലം കൂട്ടും.*

*കേരളത്തിലെ ഉപഭോക്തൃ കോടതികളിൽ എങ്ങനെ പരാതി നൽകണമെന്നും, അവ എവിടെയെല്ലാമാണെന്നും താഴെ കൊടുക്കുന്നു.*

*ഏതെങ്കിലും സാധനമോ ,സേവനമോ വില കൊടുത്ത് വാങ്ങുന്നയാളാണ് ഉപഭോക്താവ്.*

 *സൗജന്യമായി കൈപ്പറ്റുന്നവയും, വ്യാപാരാടിസ്ഥാനത്തിലെ ഇടപാടുകളും ഉപഭോക്ത്രുസംരക്ഷണം ലഭിക്കുന്നവയല്ല.*

 *വാങ്ങുന്ന സാധനങ്ങളിലോ സേവനങ്ങളിലോ  കമ്പനി ഉറപ്പ് നല്‍കുന്ന ഗുണമേന്മ* *ഇല്ലാത്തപക്ഷം ഉപഭോക്താവിന് നേരിട്ടോ, ഏജന്റ് വഴിയോ,  ഉപഭോക്ത്രു സംഘടനകള്‍ വഴിയോ പരാതിപ്പെടാം.*  

 *സര്‍ക്കാരുകള്‍ക്കും ഇത്തരത്തില്‍ പരാതി ഉന്നയിക്കാനാകും.*

 *ഒരു കോടി രൂപ  വരെ മൂല്യമുള്ള  പരാതികള്‍  ജില്ലാ ഉപഭോക്തൃ   തര്‍ക്കപരിഹാര ഫോറത്തിലും,  ഒന്ന് മുതൽ പത്ത് കോടി രൂപ വരെ മൂല്യമുള്ള പരാതികൾ  സംസ്ഥാന കമ്മീഷനിലും, പത്ത് കോടിക്കുമേല്‍ മൂല്യമുള്ള തർക്കങ്ങൾ  ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനിലുമാണ് പരാതിയായി നല്‍കേണ്ടത്.*

*സാധനങ്ങള്‍, സേവനങ്ങള്‍ നല്‍കിയ വ്യക്തി അഥവാ സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയിലെ ഫോറത്തിലാണ് പരാതി നല്‍കേണ്ടത്. ഉപഭോക്താവിന്‍റെ ജില്ലയല്ല പരിഗണിക്കേണ്ടത് എന്നത് പ്രധാനപ്പെട്ടതാണ്.*

 *ഉപഭോക്താവിന് നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ പരാതി അയക്കാം.*

*ചുരുങ്ങിയത്  പരാതിയുടെ മൂന്ന്‍ കോപ്പികള്‍ അല്ലെങ്കിൽ എതിർ കക്ഷികളുടെ എണ്ണം എത്രയോ അതിനോട് രണ്ട് കോപ്പികൾ കൂടി അധികം വച്ച് പരാതി നല്‍കണം.*

 *വെള്ളപേപ്പറില്‍ നല്ല കയ്യക്ഷരത്തിൽ  വായിക്കാൻ തക്കവണ്ണമോ, കമ്പ്യൂട്ടർ ഉപയോഗിച്ചോ തയ്യാറാക്കുന്ന അപേക്ഷയില്‍ പരാതിക്കാരന്‍റെ പേര്, പൂര്‍ണ്ണവിലാസം, ഫോൺ നമ്പർ, ഈ മെയിൽ വിലാസം എന്നിവ ഉണ്ടാകണം.*

*ആര്‍ക്കെതിരെയാണോ പരാതി ഉന്നയിക്കുന്നത് ആ സ്ഥാപനത്തിന്‍റെ പൂര്‍ണ്ണമായ വിശദാംശങ്ങള്‍ വേണം.*

 *പരാതിക്കിടയാക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളും വ്യക്തമായി രേഖപ്പെടുത്തണം.*

 *പരാതിയുമായി ബന്ധപ്പെട്ട രേഖകള്‍ (ബില്‍ തുടങ്ങിയവ) ഉണ്ടെങ്കില്‍ അതിൻ്റെയും കോപ്പികൾ  ഉള്‍പ്പെടുത്തണം. ഒറിജിനൽ രേഖകൾ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കിയാൽ മതിയാകും.*

 *എത്രതുകയാണ് പരാതിക്കാരന്‍ നഷ്ട്ടപരിഹാരം ആവശ്യപ്പെടുന്നത് എന്നുള്ളതും രേഖപ്പെടുത്തിയിരിക്കണം.*

*പരാതിക്കിടയാക്കിയ സംഭവമുണ്ടായി രണ്ട് വര്‍ഷത്തിനുള്ളില്‍ ഉപഭോക്ത്രുഫോറത്തില്‍ പരാതിപ്പെട്ടിരിക്കണം.* 

  *5 ലക്ഷം വരെയുള്ള തർക്കങ്ങൾക്ക് ഫീസ് ഇല്ല5 മുതൽ 10 ലക്ഷം വരെ ഫീസ് 200 രൂപ. 10 മുതൽ 20 ലക്ഷം വരെ ഫീസ് 400 രൂപ.20 മുതൽ 50 ലക്ഷം രൂപ വരെയുള്ള തർക്കങ്ങൾക്ക് ഫീസ് 1000 രൂപ.50 ലക്ഷം മുതൽ ഒരു കോടി വരെ ഫീസ് 2000 രൂപ.*

*ഒരു കോടി മുതൽ 10 കോടി രൂപ വരെ മൂല്യമുള്ള കേസുകൾക്ക് സംസ്ഥാന കമ്മീഷനെ സമീപിക്കണം. ഫീസ് നിരക്കുകൾ... ഒരു കോടി മുതൽ 2 കോടി രൂപ വരെ 2500 രൂപ.2 മുതൽ 4 കോടി വരെ 3000 രൂപ.4 മുതൽ 6 കോടി വരെ 4000 രൂപ.6 മുതൽ 8 കോടി രൂപ വരെ ഫീസ് 5000 രൂപ.8 മുതൽ 10 കോടി വരെ ഫീസ് 6000 രൂപ.*

*10 കോടിക്ക് മുകളിൽ മൂല്യം വരുന്ന* *കേസുകൾ ദേശീയ ഉപഭോക്തൃ കമ്മീഷനിലാണ്* *നൽകേണ്ടത്,ഇതിന് ഫീസ് 7500 രൂപ വരും.*

*കേരളത്തിലെ എല്ലാ ജില്ലകളിലും ഉപഭോക്ത്രുതര്‍ക്ക പരിഹാര ഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.*

*പരാതികൾക്കൊപ്പം അതിൻ്റെ മൂല്യത്തിന് അനുസരിച്ചുള്ള  ഫീസ് തുക ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ, പോസ്റ്റാഫീസിൽ നിന്ന് ലഭിക്കുന്ന  പോസ്റ്റൽ ഓർഡർ ആയോ കോടതിയിൽ അടയ്ക്കണം. നേരിട്ട് തുക സ്വീകരിക്കില്ല.*

*സിവിൽ സപ്ലൈസ് വകുപ്പിന് കീഴിലാണ് കൺസ്യൂമർ ഫോറങ്ങൾ പ്രവർത്തിക്കുന്നത്.ജീവനക്കാരെ  മാതൃ വകുപ്പിൽ നിന്നും  ഉപഭോക്തൃ കോടതികളിലേക്ക്  ജോലിക്ക് നിയോഗിക്കുന്നു.*

 *ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍റെ സംസ്ഥാന കാര്യാലയം തിരുവനന്തപുരത്തെ വഴുതക്കാടാണ് പ്രവര്‍ത്തിക്കുന്നത്.*

ഫോൺ നമ്പർ 04712322155.

ഉപഭോക്തൃ കോടതികളുടെ അഡ്രസും, ഫോൺ നമ്പരുകളും താഴെക്കൊടുക്കുന്നു. ഈ ലേഖനം തയ്യാറാക്കിയത് അജിത് കളമശേരി. 18.07.2022.. #Ajith_kalamassery, #Consumer_court,

1,തിരുവനന്തപുരം ജില്ല.

District Consumer Disputes Redressal Commission, Sisuvihar Lane, Vazhuthacaud, Thiruvananthapuram-10

cdrftvm@gmail.com...0471-2721069...

2.കൊല്ലം ജില്ല.

District Consumer Disputes Redressal Commission, Civil Station, Kollam-691013.

cdrfkollam@yahoo.com...0474-2795063....

3.പത്തനംതിട്ട ജില്ല.

District Consumer Disputes Redressal Commission, Nannuvakkad,

Pathanamthitta-689645

Cdrfpta03@gmail.com...0468-2223699....

4.ആലപ്പുഴ ജില്ല.

District Consumer Disputes Redressal Commission, Pazhaveedu.P.O,

Alappuzha-688009

cdrfalp@gmail.com....0477-2269748...

5.കോട്ടയം ജില്ല.

District Consumer Disputes Redressal Commission,

Civil Station, Collectorate, Kottayam-686002

cdrfktm@gmail.com...0481-2565118...

6.ഇടുക്കി ജില്ല.

District Consumer Disputes Redressal Commission, Kuyilimala, Painavu.P.O,       Idukki-685603.

idcdrf@gmail.com....0486-2232552....

7.എറണാകുളം ജില്ല.

District Consumer Disputes Redressal Commission, Near Govt. Homoeo Hospital, Pulleppadi, Kathrikkadavu, Ernakulam-682017.....

cdrfekm@gmail.com....0484-2403316.

8.തൃശൂർ ജില്ല.

District Consumer Disputes Redressal Commission, Ayyanthole, Thrissur-680003.

cdrftsr@gmail.com....0487-2361100

9.പാലക്കാട് ജില്ല.

District Consumer Disputes Redressal Commission, Near District Panchayat Office, Palakkad-678001

cdrfpgt@gmail.com....0491-2955156..

10.മലപ്പുറം ജില്ല .

District Consumer Disputes Redressal Commission, Civil Station, Malappuram-676505

cdrfmlp@gmail.com...0483-2734802..

11, കോഴിക്കോട് ജില്ല.

District Consumer Disputes Redressal Commission, Karanthoor.P.O, Kunnamangalam,    Kozhikkode-673571.

cdrfkozhikode@gmail.com...0495-2803455...

12. കണ്ണൂർ ജില്ല.

District Consumer Disputes Redressal Commission, Kakkad Road, Near District Homoeo Hospital, Kannur-670002... cdrfkannur@gmail.com...04972-706632....

13. വയനാട്‌ ജില്ല.

District Consumer Disputes Redressal Commission, Civil Station,

Wayanad-673122.

cdrfwayanad@gmail.com...04936-202755...

14. കാസർകോട് ജില്ല.

 District Consumer Disputes Redressal Commission, Civil Station Compound,

P.O. Vidyanagar,  Kasaragod-671123.

cdrfkasaragod@gmail.com..04994-256845....

ഉപഭോക്തൃ കേരളം എന്നൊരു മാസികയും സംസ്ഥാന സർക്കാർ പുറത്തിറക്കുന്നുണ്ട്.ഇതിൻ്റെ  വാർഷിക വരിസംഖ്യ 120 രൂപയാണ്. വരിക്കാരനാകാൻ...

ഉപഭോക്തൃ കേരളം

CA സെൽ

സിവിൽ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയം

പബ്ലിക് ഓഫീസ് ,വികാസ് ഭവൻ തിരുവനന്തപുരം, ഫോൺ 04712322155 .

upabhokthrukeralam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.

ഈ ലേഖനം തയ്യാറാക്കാൻ പ്രേരണ ചെലുത്തിയ കോട്ടയത്തുള്ള കൃഷി വകുപ്പ് ജീവനക്കാരനും ,എഴുത്ത് കാരനുമായ  പ്രീയ സുഹൃത്ത് പ്രസൂൺ സുഗതൻ രാവണനും, ആധികാരിക വിവരങ്ങൾ നൽകി സഹായിച്ച കുന്നത്ത് നാട് താലൂക്കിലെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനും സുഹൃത്തുമായ വിനയ ബാബുവിനും നന്ദി അറിയിക്കുന്നു.

shukkartbusinesslink@gmail.com

Sunday, September 25, 2022

വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 31 വരെ നീട്ടി. ബി.പി.എല്‍. വിഭാഗം വിവാഹമോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന്  ക്ഷതമേറ്റത്/പക്ഷാഘാതം കാരണം ജോലി ചെയ്യാനും കുടുംബം പുലര്‍ത്താനും കഴിയാത്തവര്‍, നിയമപരമായി വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കള്‍, എ.ആര്‍.ടി. തെറാപ്പി ചികിത്സക്ക് വിധേയരാവുന്ന എച്ച്.ഐ.വി. ബാധിതരായ വ്യക്തികളുടെ കുട്ടികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പരമാവധി രണ്ട് കുട്ടികള്‍ക്ക് മാത്രമേ ധനസഹായത്തിന്  അര്‍ഹതയുള്ളു. www.schemes.wcd.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക്  അടുത്തുള്ള ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2911098.

വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം ?

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച വനിതകള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന മികച്ച വനിതാ പ്രവര്‍ത്തകര്‍ക്കുള്ള 2022 ലെ വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചരെയാണ് അവാര്‍ഡിന് പരിഗണിക്കുക. പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍, ഹ്രസ്വചിത്രീകരണം, പുസ്തകം, സി.ഡി, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം നവംബര്‍ 25 നകം നല്‍കണമെന്ന് വനിതാ ശിശു വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2346534.

സെൻട്രൽ / Kerala സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം ?

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2022-23 അദ്ധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് (ഫ്രഷ്/റിന്യൂവൽ) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള സ്‌റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2022 ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്കുവാങ്ങി  വിജയിച്ചവരും ഏതെങ്കിലും റഗുലർ ബിരുദ കോഴ്‌സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം. കറസ്‌പോണ്ടൻസ് കോഴ്‌സിനോ ഡിസ്റ്റൻസ് കോഴ്‌സിനോ ഡിപ്ലോമ കോഴ്‌സിനോ ചേർന്നവർക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കുവാൻ കഴിയില്ല. പ്രായം 18-25 നും മദ്ധ്യേ. അപേക്ഷകൾ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലായ www.scholarships.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 31. വിശദ വിവരങ്ങൾക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in. ഫോൺ: 9447096580, ഇമെയിൽ: centralsectorscholarship@gmail.com.

&&&&&&&&&&&&&&&&&&&&&

മകൾ/Makan പഠിക്കുന്നത് വെറുമൊരു ബിരുദം ആണെങ്കിൽ അത് കൊണ്ട് പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് Apply ചെയ്യാനുള്ള യോഗ്യതയുള്ളൂ. വർഷം 6000-12000 വരെ ഈ കാറ്റഗറിയിൽ കിട്ടും. പ്രൊഫഷണൽ ബിരുദം പഠിക്കുന്ന കുട്ടികൾക്ക് (Btech, Bpharm, Bds etc) merit Cum means Scholarship ആണ് Apply ചെയ്യുന്നത്. ഈ സ്കോളർഷിപ്പിന്റെ തുക Hosteler വിദ്യാർത്ഥിക്ക് 30000 രൂപയും Dayscholar ന് 25000 രൂപയും ആണ്. മുകളിൽ പറഞ്ഞ രണ്ട് സ്കോളർഷിപ്പും Nsp portal വഴി ആണ് അപേക്ഷിക്കുന്നത്. രണ്ടിനും വേണ്ടത് ഒരേ Documents. പക്ഷേ സാധാ ബിരുദം ഉള്ള കുട്ടിക്ക് post matric ന്റെ തുകയേ കിട്ടൂ. മകൾ/makan ഒരു പ്രൊഫഷണൽ Course ആണ് പഠിക്കുന്നതെങ്കിൽ Post matric കൊടുക്കാതെ അടുത്ത തവണ MCM select ചെയ്ത് Apply ചെയ്യുക. ഇനി കുട്ടിക്ക് Scholarship Renwal ആണ് ഉള്ളതെങ്കിൽ പഴയ Application withdraw ചെയ്ത് Fresh ആയി MCM കൊടുക്കാം. സാധാ ബിരുദമാണേൽ 6000 തന്നെ കിട്ടുള്ളൂ. 4 വർഷം 25000 വെച്ച് 1 ലക്ഷം രൂപ എനിക്ക് ലഭിച്ചിട്ടുണ്ട്.  www.egrants.kerala.gov.in  Visit site & check with your educational institution.

മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കാൻ ലൈസൻസിന് അപേക്ഷിക്കാം ?

മെഡിക്കൽ ഡിവൈസസ് റൂൾസ് 2017 രാജ്യത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി റൂളിലെ ക്ലാസ് എ, ക്ലാസ് ബി വിഭാഗത്തിൽപ്പെട്ട ഉപകരണങ്ങൾ/റീയേജന്റുകൾ/വസ്തുക്കൾ എന്നിവയുടെ നിർമാണത്തിന് ലൈസൻസുകൾ ആവശ്യമാണ്. ഈ ഉപകരണങ്ങൾ/റീയേജന്റുകൾ/വസ്തുക്കൾ എന്നിവ നിർമിക്കുന്ന സ്ഥാപനങ്ങൾ ലൈസൻസില്ലാതെ അവ നിർമിക്കുന്നത് ഒക്ടോബർ ഒന്നുമുതൽ കുറ്റകരമാണ്. ലൈസൻസിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ തയാറാക്കിയിട്ടുള്ള cdscomdonline.gov.in വഴിയോ dckerala.gov.in ലെ 'online licensing' എന്ന ലിങ്ക് വഴിയോ അപേക്ഷിക്കാം.

Saturday, September 24, 2022

അലിഗഡ് സർവ്വകലാശാല വിവിധ ഡിസ്റ്റൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു..!!

 

ഡിസ്റ്റൻസ് എജുക്കേഷൻ വഴി രാജ്യത്തെ മികച്ച വിദ്യാർത്ഥി സമൂഹത്തോടപ്പം നിങ്ങൾക്കും പഠിക്കാം..!!*

രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ളതും ചരിത്രപ്രാധാന്യമുള്ളതുമായ കേന്ദ്ര സർവ്വകലാശാലകളിൽ ഉൾപ്പെടുന്ന അലിഗഡ് മുസ്ലിം സർവ്വകലാശാല 2022- 2023 അക്കാദമിക് വർഷത്തെ വിവിധ ഡിസ്റ്റൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

▪️Bachelor Of Commerce (B.Com)

▪️B.Sc. in Computer Science 

▪️Bachelor of Library & Information Science (BLIS)

▪️Master of Commerce (M.Com)

_കൂടാതെ വിവിധ പ്രൊഫഷണൽ, ഡിപ്ലോമ, പി.ജി കോഴ്സുകളും._

*അപേക്ഷ സമർപ്പിക്കുന്നതിന് ഉടൻ തന്നെ ബന്ധപ്പെടുക.*

*EDU-WELL DISTANCE EDUCATION.*

9446206202, 9778247231.

Times Higher Education, India Ranking 2018 എന്നീ സർവ്വേ ഫലങ്ങളിൽ ഇന്ത്യയിലെ മറ്റ് യൂണിവേഴ്സിറ്റികളുമായി താരതമ്യം ചെയ്യുമ്പോൾ NO.1 യൂണിവേഴ്സിറ്റി എന്ന സ്ഥാനം നേടിയ രാജ്യത്തെ തന്നെ ചുരുക്കം വരുന്ന പരമ്പരാഗത സർവ്വകലാശാലകളിൽ ഒന്നാണ് 1920ൽ സ്ഥാപിതമായ അലിഗഡ് മുസ്ലിം സർവ്വകലാശാല. 

ഉത്തർപ്രദേശിലെ അലിഗഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കേന്ദ്ര സർവ്വകലാശാലയ്ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് പഠന കേന്ദ്രങ്ങളുണ്ട്. ഇതിലൊന്ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലാണെന്നത് നമ്മളിൽ അധികം ആളുകൾക്കും ഇപ്പോഴും അറിയില്ല എന്നുള്ളതാണ് വസ്തുത.

EDU-WELL DISTANCE EDUCATION

9446206202, 9778247231.

MALAPPURAM - PALAKKAD - WAYANAD - KANNUR.

www.eduwelldistance.co.in

Friday, September 23, 2022

മത്സ്യവിൽപ്പനയെക്കുറിച്ചു പരാതിയുണ്ടോ?ഫിഷറീസ് കോൾ സെന്ററിൽ അറിയിക്കാം

 പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വിൽക്കുന്നതും വിൽപ്പനയ്ക്കെത്തിക്കുന്ന മത്സ്യത്തിൽ മായം കലർത്തുന്നതുമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് വകുപ്പിനെ അറിയിക്കാം.

 ഉടൻ നടപടിയുണ്ടാകും. ഫിഷറീസ് വകുപ്പ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന കോൾസെന്ററിൽ നിന്നാണ് പരാതി പരിഹാരം ലഭിക്കുക.

മത്സ്യക്കൃഷിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സ്‌കീമുകളെക്കുറിച്ചുമെല്ലാം ഇവിടെനിന്നു വിവരങ്ങൾ അറിയാം. 

0471 2525200, 1800 425 3183 (ടോൾ ഫ്രീ) എന്ന കോൾസെന്റർ നമ്പർ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.

ഫിഷറീസ് വകുപ്പിന്റെയും ബന്ധപ്പെട്ട ഏജൻസികളുടെയും സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സംശയങ്ങളും ഒറ്റയിടത്തുനിന്നു ലഭിക്കുമെന്നതും പരാതികൾ ഒറ്റ കോളിൽ അറിയിക്കാമെന്നതുമാണ് കോൾ സെന്ററിന്റെ പ്രധാന പ്രത്യേകത.

പരാതികൾക്കു പുറമേ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്വ രജിസ്ട്രേഷൻ, മത്സ്യത്തൊഴിലാളി പെൻഷൻ രജിസ്‌ട്രേഷൻ, ബോർഡ് മുഖേന അനുവദിക്കുന്ന വിവിധ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് കോൾ സെന്ററിൽ കൂടുതലും എത്തുന്നത്.

.മലബാർ ലൈവ്.

 അക്വാകൾച്ചർ കൃഷി, ഇതുമായി ബന്ധപ്പെട്ട സ്‌കീമുകൾ, പി.എം.എം.എസ്.വൈ സ്‌കീമിന്റെ സബ്സിഡി വിവരങ്ങൾ തുടങ്ങിയവ സംബന്ധിച്ചും നിരവധി കോളുകൾ എത്തുന്നുണ്ട്.

2021 ജൂലൈയിലാണ് ഫിഷറീസ് കോൾ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്.

 പൊതു അവധി ദിനങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ കോൾ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം. 

വിശദമായ വിവരങ്ങൾ മറുപടിയായി നൽകേണ്ട അവസരങ്ങളിൽ അവ ഇ-മെയിൽ വഴി നൽകുന്നതിനും ഇവിടെ സൗകര്യമുണ്ട്.

Tuesday, September 20, 2022

ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം ?

എന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്ന് സംശയമുണ്ട്.. പാസ്സ്‌വേർഡ് മാറ്റാനും കഴിയുന്നില്ല എന്ന് പലരും മെസ്സേജ് ചെയ്യാറുണ്ട്. ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ പോലീസിൽ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കർ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാൻ കഴിയില്ല.

അക്കൗണ്ട് തിരികെ ലഭിക്കാൻ http://www.facebook.com/hacked എന്ന ലിങ്കിൽ പ്രവേശിക്കുക. "My account is compromised" എന്നത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഇമെയിൽ / ഫോൺ നമ്പർ നൽകുക. അപ്പോൾ ഈ വിവരങ്ങളുമായി യോജിക്കുന്ന User മാരെ ഫെയ്‌സ്‌ബുക്ക്‌ കണ്ടെത്താൻ ശ്രമിക്കും.
അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാൽ നിലവിലുള്ളതോ മുൻപുള്ളതോ ആയ പാസ്സ്‌വേർഡ് ചോദിക്കും. പഴയപാസ്സ്‌വേർഡ്‌ മാറ്റിയിട്ടുണ്ടെകിൽ. Secure my Account എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്‌വേർഡ് നൽകരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
പാസ്സ്‌വേർഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയിൽ വിലാസത്തിലേക്ക് അയച്ചുതരാൻ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയിൽ ആയി സെറ്റ് ചെയ്യുക. തുടർന്നുള്ള ചില നിർദ്ദേശങ്ങൾക്ക് കൂടെ മറുപടി നൽകിയാൽ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാൻ കഴിയും.

Thursday, September 8, 2022

UTS എന്ന unreserved ticketing system - [ഓൺലൈൻ ജനറൽ ടിക്കറ്റ് ]

 

ഇന്ന് ഞാൻ പറയാൻ പോകുന്ന കാര്യം ചിലപ്പോൾ കുറെ ആളുകൾക്കൊക്കെ അറിയാവുന്നതായിരിക്കും എന്നാലും ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് കരുതിയാണ് ഇത് എഴുതുന്നത്..
എറണാകുളം പോലെയുള്ള പട്ടണങ്ങളിലൊക്കെ ഗതാഗതക്കുരുക്ക് സർവസാധാരണമാണ് ചിലപ്പോൾ ജോലിയെല്ലാം കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് അല്ലെങ്കിൽ വേറെ എവിടെയെങ്കിലും പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ടിക്കറ്റ് കൗണ്ടറിൽ നീണ്ട നിര കാണാറുണ്ട്.
ചിലപ്പോൾ കഷ്ട്ടകാലത്തിന് നമുക്ക് പോകേണ്ട തീവണ്ടി പ്ലാറ്റ്ഫോമിലേക്ക് എത്തിയിട്ടുമുണ്ടാകും.
ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് UTS എന്ന unreserved ticketing system എന്ന online app നമ്മുടെ രക്ഷക്കെത്തുന്നത്.
എന്താണ് ഈ ആപ്പ് കൊണ്ടുള്ള സൗകര്യം എന്നല്ലേ??
സ്ലീപ്പർ,എസി എന്നീ കോച്ചുകളിലെ ടിക്കറ്റ് നമുക്ക് IRCTC ആപ്പ് വഴി എടുക്കാൻ സാധിക്കും എന്നാൽ ജനറൽ കമ്പാർട്ട്മെന്റ് ടിക്കറ്റുകൾ ആ ഒരു ആപ്പിലൂടെ കിട്ടില്ല.
അതിന് പൊതുവേ റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടർ തന്നെയാണ് മാർഗ്ഗം.
എന്നാൽ UTS എന്ന ആപ്പ് ഉണ്ടെങ്കിൽ നമുക്ക് unreserved അഥവാ general compartment ticket അതിലൂടെ എടുക്കാൻ സാധിക്കും.
ഇതിന് ആകെ ചെയ്യേണ്ടത് പ്ലേസ്റ്റോറിലൂടെ മേൽപ്പറഞ്ഞ ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നതാണ്.
തുടർന്ന് നമ്മുടെ കുറച്ചു വിവരങ്ങൾ അതിൽ നൽകണം. ഉദാഹരണത്തിന് മൊബൈൽ നമ്പർ, ഒരു പാസ്സ്‌വേർഡ് എന്നിവ.
ഇത്‌ കഴിഞ്ഞാൽ നമുക്ക് അതിൽ LOGIN ചെയ്യാം.
എന്നാൽ ഇതിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്.
അവ താഴെ കൊടുക്കുന്നുണ്ട്.
1)അതിലൊന്ന് GPS വഴിയാണ് ഇതിൽ നമുക്ക് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കാണിക്കുന്നത്.
ഒരുദാഹരണത്തിന് നമ്മൾ എറണാകുളം പട്ടണത്തിൽ ആണെന്ന് വിചാരിക്കുക.
നമുക്ക് അവിടെ നിന്നും തിരുവനന്തപുരത്തേക്ക് പോകാൻ ഒരു ടിക്കറ്റ് എടുക്കണമെങ്കിൽ മേൽപ്പറഞ്ഞ ആപ്പിൽ ലോഗിൻ ചെയ്യുക.
തുടർന്ന് book&travel (paperless) എന്ന് ഓപ്ഷൻ തെരഞ്ഞെടുക്കുക.
അപ്പോൾ ജിപിഎസ് വഴി എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ എന്നീ റെയിൽവേ സ്റ്റേഷനുകൾ അതിൽ തെളിഞ്ഞു വരും.
ഇതിൽ എവിടെ നിന്നാണോ നമ്മൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത് ആ ഒരു റെയിൽവേ സ്റ്റേഷൻ തിരഞ്ഞെടുക്കുക തുടർന്ന് നമുക്ക് എങ്ങോട്ടേക്കാണ് പോകേണ്ടതെങ്കിൽ അതും അവിടെ തിരഞ്ഞെടുക്കണം.
ഇനി നമുക്ക് വിവിധ കാർഡുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ റെയിൽവേ വാലറ്റ് വെച്ചോ അതിൽ ടിക്കറ്റ് എടുക്കാം.
2)രണ്ടാമത്, ഇത് ജനറൽ ടിക്കറ്റ് ആയതിനാൽ മറ്റാർക്കും ഇത് വാട്സ്ആപ്പ് വഴിയോ മറ്റോ അയച്ചുകൊടുക്കാൻ സാധിക്കുകയില്ല.
അതിനാൽ നമ്മുടെ ഫോൺ ബാറ്ററി തീരാറാകുകയാണെങ്കിൽ ഇങ്ങനെ ടിക്കറ്റ് എടുക്കുന്നത് നമുക്ക് ചിലപ്പോൾ പ്രശ്നമാകും.
കാരണം ടിടിഇ വന്നാൽ നമുക്ക് കാണിക്കാൻ ടിക്കറ്റ് ഫോണിൽ ആണല്ലോ ഉള്ളത്. അത് സ്വിച്ച് ഓഫായാൽ മറ്റു മാർഗ്ഗങ്ങൾ ഇല്ലല്ലോ.
3)ഇനി മറ്റൊരു കാര്യം,നേരത്തെ സൂചിപ്പിച്ചതുപോലെ ജിപിഎസ് വഴിയാണ് നമുക്ക് അടുത്തുള്ള സ്റ്റേഷൻ തിരഞ്ഞെടുക്കേണ്ടത്.
ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം നമ്മൾ ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നാണോ യാത്ര ചെയ്യാൻ പോകുന്നത് അതിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ മാത്രമാണ് നമുക്ക് ഈ സൗകര്യം ലഭ്യമാകുക.
കൂടാതെ റെയിൽവേ സ്റ്റേഷന്റെ ഉള്ളിലോ അല്ലെങ്കിൽ പ്ലാറ്റ്ഫോമിലോ വെച്ച് നമുക്ക് ഈ ടിക്കറ്റ് എടുക്കാൻ പറ്റില്ല.
റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 20 മീറ്റർ മാറി വേണം ടിക്കറ്റ് ബുക്ക് ചെയ്യാൻ.
ഇതിന് കാരണം യാത്രക്കാർ എപ്പോഴെങ്കിലും ടിക്കറ്റ് എടുക്കാതെ തീവണ്ടിയിൽ കയറി ടി ടി ഇ പരിശോധിക്കാൻ വരുമ്പോൾ ആ സമയത്ത് ടിക്കറ്റ് എടുക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ്.
4)ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ വേണ്ടി നമുക്ക് credit, debit card ഉപയോഗിക്കാമെങ്കിലും അതിനേക്കാളേറെ സൗകര്യം railway wallet ഉപയോഗിക്കുന്നതാണ്.
നമ്മുടെ യാത്രകൾക്കനുസരിച്ച് railway wallet ഇൽ cash load ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ടിക്കറ്റ് എടുക്കാൻ സാധിക്കും.
100 രൂപയുടെ ഗുണിതങ്ങളായാണ് ഇതിൽ Cash load ചെയ്യാൻ സാധിക്കുക.
ഇനി നമ്മൾ കുറച്ച് കാലം ഈയൊരു സർവീസ് ഉപയോഗപ്പെടുത്തുന്നില്ലെന്ന് വിചാരിക്കുക.
അങ്ങനെയെങ്കിൽ നമ്മുടെ wallet ഇൽ ബാക്കിയുള്ള കാശ് നമുക്ക് തിരിച്ച് അക്കൗണ്ടിലേക്ക് മാറ്റാം.
എന്റെ പരിമിതമായ അറിവ് എന്നെപോലെയുള്ള സാധാരണക്കാരായ യാത്രക്കാരുമായി പങ്കുവെച്ചു എന്ന് മാത്രം.
ഇതിൽ എന്തെങ്കിലും തിരുത്ത് ഉണ്ടെങ്കിൽ തീർച്ചയായും അറിയിക്കണം.
ഞാനിത് എഴുതാൻ കാരണം ഈയടുത്ത് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ ജനൽ ടിക്കറ്റ് കൗണ്ടറിന് മുമ്പിലുള്ള തിരക്ക് കണ്ടപ്പോഴാണ് ഇത്‌ ഇപ്പോളും അധികം യാത്രക്കാർക്ക് പരിചിതമായിട്ടില്ല എന്നൊരു തോന്നൽ എനിക്കുളവായത്.
അത് കൊണ്ടാണ് സമയമെടുത്ത് ഞാനിത് എഴുതിയത്.

Wednesday, August 31, 2022

സൗജന്യ ഗ്ലൂക്കോമീറ്റർ വിതരണം : അപേക്ഷ ക്ഷണിച്ചു !

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വയോ മധുരം പദ്ധതി 2022 – 23 ലേക്ക് അപേക്ഷ ക്ഷണിച്ചു. suneethi.sjd.kerala.gov.in എന്ന് വെബ്സൈറ്റ് മുഖേന സെപ്റ്റംബർ 15 വരെ അപേക്ഷ സമർപ്പിക്കാം.60 വയസ്സിനു മുകളിലുള്ള ബി.പി.എൽ ലിസ്റ്റിൽപെട്ടവർക്ക് അപേക്ഷ നൽകാം.മുൻ വർഷങ്ങളിൽ ഗ്ലൂക്കോമീറ്റർ ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ :0484245377


പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ പ്രഥമ സ്ഥാനം കേരളത്തിനാണ്. ഐ.സി.എം.ആർ-ന്‍റെ 2017-ലെ പഠനമനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 19.4% പ്രമേഹരോഗികളാണ്. കേരളത്തിലെ 80% വൃദ്ധജനങ്ങളും പ്രമേഹരോഗികളാനെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്കായി രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന “വായോമധുരം പദ്ധതിയ്ക്ക്” രൂപം നൽകിയിരിക്കുന്നു. ടി ഉപകരണത്തിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഗുണഭോക്താക്കൾക്ക് ബോധവൽക്കരണം നൽകുന്ന വേദിയിൽവച്ച് പൊതുജന പങ്കാളിത്തത്തോടുകൂടി പ്രസ്തുത വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ നടപടി സ്വീകരിക്കേണ്ടതാണ്.


അപേക്ഷകൻ / അപേക്ഷക പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

അപേക്ഷകൻ/അപേക്ഷക 60 വയസ്സോ അതിനു മുകളിലോ പ്രായം ഉള്ളവരായിരിക്കും. കൂടുതൽ അപേക്ഷകർ ഉള്ള പക്ഷം പ്രായത്തിൽ മുതിർന്നവർക്ക് മുൻഗണന നൽകണം.

അപേക്ഷകന്‍/അപേക്ഷക ബി.പി.എൽ വരുമാന പരിധിയിൽപ്പെട്ട ആളാകണം.

അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ

പ്രായം തെളിയിക്കുന്ന സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖ.

പ്രമേഹ രോഗിയാണ് എന്ന് ഗവൺമെന്റ് എൻ.ആർ.എച്ച്.എം ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്.

സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ പഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷനിൽ നിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച ബി.പി.എൽ പരിധിയിൽപ്പെട്ട വരുമാന 

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance