Showing posts with label Higher study course details. Show all posts
Showing posts with label Higher study course details. Show all posts

Sunday, May 12, 2019

പത്താംക്ലാസ് കഴിഞ്ഞു; ഇനി ചെയ്യാം ഈ കോഴ്‌സുകള്‍ 
[COURTESY: By: ഡോ. എസ്. രാജൂകൃഷ്ണൻ]

പത്താംക്ലാസ് ഫലം വന്നു. ഇനി എന്താ അടുത്ത പരിപാടി എന്ന ചോദ്യം സർവസാധാരണമാണ്. പ്ലസ്ടുവിന് പോകണം. ഇതായിരിക്കും എല്ലാവരും പറയുന്ന മറുപടി. ബഹുഭൂരിപക്ഷംപേരും പത്തിനുശേഷമുള്ള പഠനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ആലോചിക്കുക ഹയർ സെക്കൻഡറി കോഴ്സ് തന്നെയാണ്; ഉയർന്നതലങ്ങളിലെ തുടർപഠനം ആഗ്രഹിക്കുന്നവർ പ്രത്യേകിച്ചും. എന്നാൽ, അതുമാത്രമല്ല ഒരു വിദ്യാർഥിയുടെ മുന്നിലുള്ള വഴികൾ. ഒരു തൊഴിലിലേക്ക് നയിക്കുന്ന ഹ്രസ്വകാല കോഴ്സുകൾ, സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകൾ എന്നിവ ഇന്ന് വ്യത്യസ്തമേഖലകളിൽ ലഭ്യമാണ്

 ഹയർ സെക്കൻഡറി 

സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് മേഖലകളിലായി, ഏതാണ്ട് 46-ൽപ്പരം വിഷയ കോമ്പിനേഷനുകൾ (സയൻസ്- ഒൻപത്, ഹ്യുമാനിറ്റീസ്-26, കൊമേഴ്സ്- 11) ഹയർ സെക്കൻഡറിയിൽ ലഭ്യമാണ്  സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.), കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സി.ഐ.എസ്.സി.ഇ.), നാഷണൽ ഓപ്പൺ സ്കൂൾ, സംസ്ഥാനങ്ങളിലെ ഓപ്പൺ സ്കൂൾ എന്നിവർ ഹയർ/സീനിയർ സെക്കൻഡറി കോഴ്സുകൾ നടത്തുന്നുണ്ട്.

 വൊക്കേഷണൽ ഹയർ സെക്കൻഡറി 

കേരള സർക്കാർ, തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി കോഴ്സ് നടത്തുന്നുണ്ട് (വൊക്കേഷണൽ ഹയർ സെക്കൻഡറി). എൻജിനീയറിങ്, അഗ്രിക്കൾച്ചർ, അലൈഡ് ഹെൽത്ത് കെയർ, ആനിമൽ ഹസ്ബൻഡ്രി, ഫിഷറീസ്, ഹോം സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് ആൻഡ് കൊമേഴ്സ് എന്നിങ്ങനെ എട്ട് ബ്രാഞ്ചുകൾ. കോഴ്സ് പൂർത്തിയാകുമ്പോൾ തൊഴിൽമേഖല സ്വയം കണ്ടെത്താൻ വിദ്യാർഥിയെ സജ്ജമാക്കുകയാണ് ലക്ഷ്യം. ചില കോഴ്സുകൾ പി.എസ്.സി. നികത്തുന്ന ചില തസ്തികകൾക്കുള്ള യോഗ്യത കൂടിയാണ്. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ?ഫ്രെയിംവർക്കിന് അനുസൃതമായ കോഴ്സുകൾ വി.എച്ച്.എസ്.ഇ.യിൽ ഉണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സസ് െഡവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി.) ടെക്നിക്കൽ ഹയർ സെക്കൻഡറി. കോഴ്സുകൾ നടത്തുന്നുണ്ട് (//ihrd.ac.in).

 കലാമണ്ഡലം 

ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ആർട്സ് ഹയർ സെക്കൻഡറിക്കൊപ്പം കലകളിൽ പരിശീലനസൗകര്യം ഒരുക്കുന്നു. കഥകളിവേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടിയാട്ടം, തുള്ളൽ, മൃദംഗം, തിമില, മിഴാവ്, നൃത്തം, കർണാടകസംഗീതം എന്നിവയിലൊന്നിൽ പരിശീലനം നേടാം (//www.kalamandalam.org/home.aspx).

 പോളിടെക്നിക് 

പോളിടെക്നിക് കോളേജുകളിലെ ത്രിവത്സര ഡിപ്ലോമ പ്രോഗ്രാമുകളുടെ തൊഴിൽസാധ്യത വലുതാണ്. എന്നാൽ, പലരും ഇത് വേണ്ടരീതിയിൽ മനസ്സിലാക്കിയിട്ടില്ല. എൻജിനീയറിങ്/ടെക്നോളജി, കൊമേഴ്സ്യൽ പ്രാക്ടീസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് സ്ട്രീമുകളിൽ ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. എൻജിനീയറിങ്/ടെക്നോളജി മൂന്നുവർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഐ.ഐ.ടി. പ്രവേശനപരീക്ഷ (ജെ.ഇ.ഇ. മെയിൻ എഴുതി ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാനുള്ള യോഗ്യത നേടുന്നതിന് വിധേയമായി) എഴുതാം. വേണമെങ്കിൽ ലാറ്ററൽ എൻട്രിവഴി ബി.ടെക്. രണ്ടാംവർഷത്തിൽ പ്രവേശിക്കാം. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് തുടങ്ങി 19 ബ്രാഞ്ചുകളിൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സുണ്ട്. 
(www.polyadmission.org). ഐ.എച്ച്.ആർ.ഡി.യും മോഡൽ പോളിടെക്നിക്കുകൾ നടത്തുന്നുണ്ട് (//ihrdmptc.org/).

 ഐ.ടി.ഐ. 

തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാനും തൊഴിൽ നേടാനും ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാം. (ഐ.ടി.ഐ.) ഒരു വർഷത്തെയും രണ്ടുവർഷത്തെയും കോഴ്സുകൾ (മെട്രിക് ട്രേഡുകൾ) ലഭ്യമാണ്. എസ്.എസ്.എൽ.സി. തോറ്റവർക്കും ഐ.ടി.ഐ. കോഴ്സുകളുണ്ട്. ഇലക്ട്രീഷൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, വെൽഡർ, ജനറൽ കാർപ്പെന്റർ, വയർമാൻ എന്നിവ ചില ട്രേഡുകളാണ്. //dget.nic.in , //det.kerala.gov.in

 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് 

അതിഥിസത്കാരം ഹോട്ടൽ മാനേജ്മെന്റ് എന്നിവ പഠിക്കാൻ മേഖലയെക്കുറിച്ചും ചിന്തിക്കുന്നവർക്ക് ടൂറിസം വകുപ്പിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ചേരാം. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ, ബേക്കറി ആൻഡ് കൺഫക്ഷണറി, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, കാനിങ്് & ഫുഡ് പ്രിസർവേഷൻ എന്നിവയിൽ ഒരു വർഷത്തെ തൊഴിലധിഷ്ഠിത കോഴ്സുകൾ (ഇതിൽ മൂന്നുമാസത്തെ പ്രായോഗികപരിശീലനവും ഉൾപ്പെടും) 12 കേന്ദ്രങ്ങളിലായി ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു (//fcikerala.org/)

 ജെ.ഡി.സി. 

കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി.) 10 മാസത്തെ പ്രോഗ്രാമാണ്. സഹകരണമേഖലയിൽ തൊഴിൽ ലഭിക്കാൻ അവസരമൊരുക്കുന്ന കോഴ്സാണിത്. 16 കേന്ദ്രങ്ങളിൽ ഈ കോഴ്സ് നടത്തുന്നുണ്ട്.

 കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് 

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ് നൽകുന്നു. ഡി.ടി.പി., വേർഡ് പ്രോസസിങ്, ഡാറ്റാ എൻട്രി, ഫോട്ടോഷോപ്പ്, ടാലി, ടൈപ്പ് റൈറ്റിങ് ഷോർട്ട് ഹാൻഡ് എന്നീ മേഖലകളിൽ പരിശീലനം (www.dtekerala.gov.in).

 സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി 

ലൈബ്രറി സയൻസിൽ താത്പര്യമുള്ളവർക്കായുള്ള സർട്ടിഫിക്കറ്റ് കോഴ്സാണ്. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തുന്ന ആറുമാസത്തെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ്. അവസാന രണ്ടുമാസം പ്രായോഗിക പരിശീലനവും ലഭിക്കും (www.statelibrary.kerala.gov.in).

 ഇഷ്ടംപോലെ പഠിക്കാം 

സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് വകുപ്പ് സർക്കാർ/സ്വകാര്യ ചെയിൻ സർവേ സ്കൂളുകളിൽ മൂന്നുമാസത്തെ ചെയിൻ സർവേ കോഴ്സ്
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് (സി ആപ്റ്റ്) നടത്തുന്ന പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ
സെന്റർ ഫോർ െഡവലപ്മെന്റ് ഓഫ് ഇമേജ് ടെക്നോളജി (സി.ഡിറ്റ്) നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത കോഴ്സുകൾ
ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അംഗീകൃത സ്ഥാപനങ്ങളിലെ പ്രീ സീ ട്രെയിനിങ് കോഴ്സ് ഫോർ ജനറൽ പർപ്പസ് റേറ്റിങ്
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എൻജിനീയറിങ് ആൻഡ് ടെക്നോളജി (സിപ്പറ്റ്)യുടെ ഡിപ്ലോമ കോഴ്സുകൾ
കേരളത്തിൽ ഫാർമസി (ഹോമിയോപ്പതി), ആയുർവേദ നഴ്സിങ്, ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾ
സർക്കാർ ഫാഷൻ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാഷൻ ഡിസൈൻ ആൻഡ് ഗാർമന്റ് ടെക്നോളജി പ്രോഗ്രാം.

 മാറുന്ന കോഴ്സുകൾ 

എൽ.ബി.എസ്. സെന്റർ: ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്വേർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്, ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡി.ടി.പി. (ഇംഗ്ലീഷ്, മലയാളം), എം.എസ്. ഓഫീസ് ആൻഡ് ഇന്റർനെറ്റ്, ഓഫീസ് ഓട്ടോമേഷൻ ആൻഡ് ഇന്റർനെറ്റ് (www.lbscetnre.in)
ഐ.എച്ച്.ആർ.ഡി: ഡിപ്ലോമ ഇൻ ഡേറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (//ihrd.ac.in)
കെൽട്രോൺ നോളജ് സെന്റർ: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കംപ്യൂട്ടർ ഹാർഡ്വേർ ആൻഡ് നെറ്റ്വർക്ക് മെയ്ന്റനൻസ്, നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ ആൻഡ് ലിനക്സ്, ഡസ്ക്ടോപ്പ് പബ്ലിഷിങ്, ഡോട്ട്നെറ്റ് ടെക്നോളജീസ്, മലയാളം വേർഡ് പ്രോസസിങ് (//ksg.ketlron.in)
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി (കണ്ണൂർ): കംപ്യൂട്ടർ എയ്ഡഡ് ടെക്സ്റ്റൈൽ ഡിസൈനിങ്, ഡിപ്ലോമ ഇൻ ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി (//iihtkannur.ac.in)
അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ: പാറ്റേൺ മാസ്റ്റർ, അഡ്വാൻസ് പാറ്റേൺ മേക്കർ കാഡ്/കാം, സാംപ്ലിങ് കോ-ഓർഡിനേറ്റർ/ജി.സി.ടി. (https://atdcindia.co.in)
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് (സിഫ്നറ്റ് കൊച്ചി, വിശാഖപട്ടണം, ചെന്നൈ): വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ കോഴ്സുകൾ www.cifnet.nic.in

സെൻട്രൽ ഫുട്വേർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ചെന്നൈ): ഫുട്വേർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ, സർട്ടിഫിക്കറ്റ് ഇൻ ഷൂ കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ, ഡിസൈൻ ആൻഡ് പാറ്റേൺ കട്ടിങ്, ഷൂ കാഡ് (www.cftichennai.in

അഗ്നിശമന സർട്ടിഫിക്കറ്റ്: ക്രമക്കേടൊഴിവാക്കാൻ നടപടിക്രമം ലളിതമാക്കും ..?


അഗ്നിരക്ഷാവിഭാഗത്തിന്റെ കെട്ടിടസുരക്ഷാ സർട്ടിഫിക്കറ്റ് (എൻ.ഒ.സി.) ലഭിക്കുന്നതിനുള്ള നടപടി ലളിതമാക്കാൻ ഓൺലൈൻ പോർട്ടൽ സംവിധാനം വരുന്നു. സർട്ടിഫിക്കറ്റിനുള്ള കാലതാമസവും നടപടിക്രമങ്ങൾക്കിടയിലുള്ള ക്രമക്കേടുകളും ഒഴിവാക്കുന്നതിന് സംരംഭകരെ സഹായിക്കുന്ന പോർട്ടൽ കെൽട്രോണിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത്.

ഇതിന്റെ നിർമാണജോലികൾ അന്തിമഘട്ടത്തിലാണ്. പോർട്ടൽ വൈകാതെ പ്രവർത്തനസജ്ജമാവുമെന്ന് അഗ്നിരക്ഷാവിഭാഗം ഡി.ജി.പി.യുടെ ഓഫീസ് അറിയിച്ചു. 20.26 ലക്ഷം രൂപ ചെലഴിച്ചാണ് നിർമാണം.

വ്യവസായസൗഹൃദ അന്തരീക്ഷത്തിനായി വ്യവസായ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി.) തയ്യാറാക്കിവരുന്ന കെ-സ്വിഫ്റ്റ് സംവിധാനവുമായി യോജിച്ചുള്ള പ്രവർത്തനമാവും പോർട്ടലിലുണ്ടാവുക.

സിനിമാ തീയേറ്ററുകൾ, ആശുപത്രികൾ, ബാറുകളും റസ്റ്റോറന്റുകളും, ഹോട്ടലുകൾ, പടക്കവില്പനശാലകൾ, സാനിട്ടോറിയം, നഴ്സിങ് ഹോമുകൾ, സ്കൂളുകൾ, പെട്രോളിയം ഉത്പന്നങ്ങളുെട സംഭരണവും വിതരണവും നടക്കുന്ന ഇടങ്ങൾ, പടക്കങ്ങൾ വിൽക്കുന്ന താത്‌കാലിക കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കാണ് അഗ്നിസുരക്ഷാ എൻ.ഒ.സി. വേണ്ടത്.

സംരംഭകർക്ക് അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും സൗകര്യമുണ്ടാവും. കെട്ടിടത്തിന്റെ വലിപ്പമനുസരിച്ച് അഗ്നിരക്ഷാ യൂണിറ്റ് ഓഫീസർ, ജില്ലാ ഓഫീസർ, അഡീഷണൽ ഡയറക്ടർ, കമ്മിഷണർ സ്ഥാനങ്ങളിലുള്ളവർ അപേക്ഷയിൽ തീരുമാനമെടുക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇത് ഏറെ കാലതാമസത്തിനും ക്രമക്കേടിനും ഇടയാക്കുന്നതായി ആക്ഷേപമുയർന്നിരുന്നു.
 പരിശോധനാവിവരങ്ങൾ അറിയാം 

വിവിധതലത്തിലുള്ള ഓഫീസർമാർ നടത്തുന്ന സുരക്ഷാപരിശോധനയുടെ വിവരങ്ങൾ സംരംഭകർക്ക് അപ്പോൾത്തന്നെ ഓൺലൈനായി അറിയാനാവും.

അപേക്ഷ ഏത് ഓഫീസിന്റെ പരിഗണനയിലാണെന്നതിനുപുറമേ പരിശോധനാപട്ടിക കാണാനും അവസരമുണ്ടാവും. പരിശോധനാഫലം ഓൺലൈനായി അറിയുന്നതോടൊപ്പം ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ടാവും.

ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലകം -ഓണ്‍ലൈന്‍ അപേക്ഷ മെയ് 10 മുതല്‍ ?

ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലകം -ഓണ്‍ലൈന്‍ അപേക്ഷ മെയ് 10 മുതല്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മേയ് 10 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കും. മുന്‍വര്‍ഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായാണ് മുഖ്യ അലോട്ട്‌മെന്റ് നടത്തുക. മുഖ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നല്‍കിയശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ തുടങ്ങും. ഭിന്നശേഷിക്കാര്‍ക്കും കായികതാരങ്ങള്‍ക്കും പ്രത്യേകം അലോട്ട്‌മെന്റ് ഉണ്ടാകും.

 ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും കാര്യങ്ങള്‍ 

യോഗ്യത- SSLC (കേരള സിലബസ്), CBSE, ICSE, THSLC, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും എസ്‌എസ്‌എല്‍സിക്ക് തുല്യമായ പരീക്ഷ പാസാകണം.

 അനാവശ്യ ധൃതി ഒഴിവാക്കുക: 
അപേക്ഷ സമര്‍പ്പണത്തിന് നാലുലക്ഷത്തിലേറെ പേര്‍ തിക്കും തിരക്കും കൂട്ടുമ്ബോള്‍ ആദ്യദിനങ്ങളില്‍ ഏകജാലക സംവിധാനത്തിന്റെ സെര്‍വറുകള്‍ തകരാറിലായേക്കാം. ആദ്യദിനം അപേക്ഷ സമര്‍പ്പിച്ചതുകൊണ്ട് പ്രവേശനത്തിന് മുന്‍ഗണന ലഭിക്കാനില്ല. അനാവശ്യ ധൃതി ഒഴിവാക്കുക.

 അഭിരുചി പ്രധാനം- ഉപരിപഠനത്തിനുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കുമ്ബോള്‍ വിദ്യാര്‍ഥിയുടെ അഭിരുചിക്ക് തന്നെയാവണം പ്രഥമ പരിഗണന.

 ഓണ്‍ലൈന്‍ അപേക്ഷ-

 ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനു ശേഷം അപേക്ഷയുടെ നാലുപേജ് പ്രിന്റൗട്ടില്‍ വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പുവച്ച്‌ അനുബന്ധ സര്‍ടിഫിക്കറ്റുകളുടെയും രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലയിലെ ഏതെങ്കിലും ഗവ. എയ്ഡഡ് സ്കൂള്‍ പ്രിന്‍സിപ്പലിന് നിശ്ചിത ഫീസ് സഹിതം യഥാസമയം സമര്‍പ്പിക്കണം. ആവശ്യമായത്ര ഓപ്ഷനുകള്‍, സ്കൂള്‍ കോഡ്, സബ്ജക്‌ട് കോംബിനേഷന്‍ കോഡ് എന്നിവയുടെ മുന്‍ഗണനാക്രമം ജാഗ്രതയോടെ നിശ്ചയിക്കുകയും ഓണ്‍ലൈനായി രേഖപ്പെടുത്തുകയും വേണം.

 ഏറ്റവും താല്‍പര്യമുള്ള സ്കൂള്‍ - 
കോംബിനേഷന്‍ കോഡ് ഒന്നാമത് എന്ന നിലയില്‍ അവരോഹണ ക്രമത്തില്‍ വേണം ലിസ്റ്റ് തയാറാക്കാന്‍. അപേക്ഷകന് ഒന്നാമത്തെ ഓപ്ഷന്‍ നല്‍കിയ സ്കൂളിലേക്കു പ്രവേശനം ലഭിച്ചാല്‍ സ്വാഭാവികമായി രണ്ടു മുതല്‍ താഴോട്ടുള്ള എല്ലാ ഓപ്ഷനുകളും റദ്ദാക്കപ്പെടും. ആദ്യ പ്രവേശനം ലഭിച്ച ശേഷമുള്ള സ്കൂള്‍ കോംബിനേഷന്‍ ട്രാന്‍സ്ഫറിന്റെ അവസരത്തില്‍പോലും ഇക്കൂട്ടര്‍ക്കു മാറ്റം സാധ്യമല്ല.

 ഒന്നിലധികം ജില്ലകളിലേക്ക്-

 മാതൃജില്ലയ്ക്കു പുറമെ മറ്റേതു ജില്ലയിലേക്ക് അപേക്ഷിക്കുമ്ബോഴും അപേക്ഷാ ഫീസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി സമര്‍പ്പിക്കണം. ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്ത് മോഡ് ഓഫ് പേമെന്റ് എന്ന കോളത്തില്‍ ഡിഡി നമ്ബര്‍ രേഖപ്പെടുത്തിവേണം അപേക്ഷ പൂരിപ്പിക്കാന്‍. അപേക്ഷയുടെ പ്രിന്റൗട്ട് ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജില്ലാ കോഓര്‍ഡിനേറ്റര്‍ക്ക് അയച്ചു കൊടുക്കണം.

 കമ്മ്യൂണിറ്റി ക്വോട്ട, മാനേജ്മെന്റ് ക്വോട്ട-

 എയ്ഡഡ് സ്കൂളുകളില്‍ മാത്രമുള്ള മാനേജ്മെന്റ് ക്വോട്ട, കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനുള്ള അപേക്ഷകള്‍ അതതു സ്കൂളുകളില്‍നിന്നു വാങ്ങി അവിടെത്തന്നെ പൂരിപ്പിച്ചു നല്‍കണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും പ്രവേശനവും പ്രസ്തുത സ്കൂളുകളില്‍ത്തന്നെയാണ് നടക്കുന്നത്.

 സ്പോര്‍ട്സ് ക്വോട്ട-

 ഓണ്‍ലൈന്‍ കേന്ദ്രീകൃത അലോട്മെന്റ് സംവിധാനമാണ് ഈ വര്‍ഷവും നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ അവരുടെ സ്പോര്‍ട്സ് മികവു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്നു തങ്ങളുടെ മികവിനനുസൃതമായി ലഭിക്കുന്ന സ്കോര്‍ കാര്‍ഡ് കരസ്ഥമാക്കണം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കുന്ന സ്കോര്‍ കാര്‍ഡ് നമ്ബര്‍ സഹിതം സ്പോര്‍ട്സ് ക്വോട്ടാ ലിങ്കിലൂടെ വേണം അപേക്ഷ നല്‍കാന്‍. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും വെരിഫിക്കേഷനായി സ്കൂള്‍ പ്രിന്‍സിപ്പലിനു സമര്‍പ്പിക്കണം. ഇക്കൂട്ടര്‍ക്ക് ഏകജാലകത്തിലേക്ക് വേറെ അപേക്ഷ നല്‍കാവുന്നതാണ്.

 ബോണസ് പോയിന്റുകള്‍-

 വിദ്യാര്‍ഥിയുടെ എല്ലാ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശനം നേടുന്നതില്‍ സ്വാധീനം ചെലുത്തുന്നതിനാല്‍ ഇവയുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ടിക്ക് മാര്‍ക്ക് ചെയ്യുന്നതിനും പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം.

 ട്രയല്‍ അലോട്മെന്റ്- 
അവസാന തിയതി വരെ ലഭ്യമായ എല്ലാ അപേക്ഷകളും പരിഗണിച്ചു തയാറാക്കുന്ന ഒരു സാധ്യതാ പ്രവേശനപ്പട്ടികയാണ് ട്രയല്‍ അലോട്മെന്റ്. മെയ് 20ന് ഇതു പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ക്ക് റാങ്ക് പട്ടിക പരിശോധിക്കുന്നതിനും അവസാനവട്ട തിരുത്തലുകള്‍ വരുത്തുന്നതിനും ഈ അവസരം വിനിയോഗിക്കാം. സ്കൂള്‍ കോംബിനേഷന്‍ ഉള്‍പ്പെടെ ക്രമീകരിക്കുവാനും ഈ ഘട്ടത്തിലും അവസരം ലഭിക്കും. അപേക്ഷ സമര്‍പ്പണ വേളയില്‍ ലഭിച്ച അക്നോളജ്മെന്റ് സ്ലിപ്പിലെ നമ്ബര്‍ ഉപയോഗിച്ച്‌ വെബ്സൈറ്റിലേക്കു പ്രവേശിക്കാവുന്നതാണ്.

 തെറ്റ് തിരുത്തല്‍- 

തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്മെന്റ് റദ്ദാക്കുകയും അങ്ങനെയുള്ളവരുടെ പ്രവേശന സാധ്യത ഇല്ലാതാവുകയും ചെയ്യും. അതിനാല്‍ അപേക്ഷാ വിവരങ്ങളുടെ കൃത്യത ഓണ്‍ലൈനായി ഉറപ്പു വരുത്തേണ്ടത് വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും ചുമതലയാണ്. സ്കൂള്‍തല വെരിഫിക്കേഷനു ശേഷം അപേക്ഷയിലെ വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കുന്നതിനും തിരുത്തല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. അപേക്ഷ സമര്‍പ്പിച്ച സ്കൂളിലെ പ്രിന്‍സിപ്പലിനാണ് നിശ്ചിത ഫോറത്തില്‍ തിരുത്തല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

 ഹെല്‍പ് ഡെസ്കുകള്‍- 

 അപേക്ഷ ഓണ്‍ലൈന്‍ സമര്‍പ്പണം, അപേക്ഷയിലെ വിവരങ്ങള്‍ പരിശോധിക്കല്‍ തുടങ്ങി വിദ്യാര്‍ഥികളുടെ എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് സ്കൂള്‍തലത്തില്‍ അധ്യാപകരും രക്ഷകര്‍തൃസമിതികളും ഉള്‍പ്പെടുന്ന ഹെല്‍പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായി മെയ് 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്
അപേക്ഷാ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താന്‍ നിശ്ചിത മാതൃകയില്‍ അപേക്ഷിക്കാം
‌ട്രയല്‍ അലോട്ട്മെന്റ് മെയ് 20ന് നടക്കും
ആദ്യ അലോട്ട്മെന്റ് മെയ് 24ന് 
മുഖ്യ അലോട്ട്മെന്റുകള്‍ പൂര്‍ത്തിയാകുന്നത് മെയ് 31ന്
ക്ലാസ് തുടങ്ങുന്നത് ജൂണ്‍ 3ന്

CHECK YOUR SSLC CERTIFICATE INFORN. BY ONLINE


പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ. ഓണ്‍ലൈന്‍ അപേക്ഷ വെള്ളിയാഴ്ച മുതല്‍ ...?

പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ. ഓണ്‍ലൈന്‍ അപേക്ഷ വെള്ളിയാഴ്ച മുതല്‍ 

പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ വെള്ളിയാഴ്ച മുതൽ സ്വീകരിക്കും. 
 മേയ് 16 -ന് വൈകുന്നേരംവരെ അപേക്ഷ സ്വീകരിക്കും. 

 ഓരോ ദിവസവും കുറഞ്ഞത് രണ്ട് അധ്യാപകരെങ്കിലും   പ്രവൃത്തിസമയം മുഴുവനും പ്രവർത്തിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണമെന്ന് ഹയർസെക്കൻഡറി ഡയറക്ടർ നിർദേശിച്ചു.

 അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധരേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിൽ പരിശോധനയ്ക്ക് 16- നകം സമർപ്പിക്കണം. 

 അപേക്ഷ അന്തിമമായി സമർപ്പിച്ചശേഷം ഏതെങ്കിലുംതരത്തിലുളള തെറ്റുകൾ കണ്ടെത്തിയാൽ വിവരം ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും നൽകുന്ന സ്കൂൾ പ്രിൻസിപ്പലിനെ അറിയിച്ച് തിരുത്താം. 

മുഖ്യ അലോട്ട്മെന്റ് രണ്ടെണ്ണമാണുണ്ടാവുക. ഇതിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകും. തുടർന്ന്, സപ്ലിമെന്ററി അലോട്ട്മെന്റുകൾ തുടങ്ങും. ജൂലായ് ഏഴിന് ഈ വർഷത്തെ പ്രവേശന നടപടികൾ അവസാനിപ്പിക്കും.

വി.എച്ച്.എസ്.ഇ. വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ശിവശക്തി ഡിജിറ്റൽ സേവ വഴി സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾ സഹിതം വെരിഫിക്കേഷനായി അടുത്തുള്ള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നൽകി അക്നോളജ്മെന്റ് കൈപ്പറ്റണം.

ഒറ്റ അപേക്ഷയിൽ എല്ലാ ജില്ലയിലെ സ്കൂളുകളിലേക്കും മുൻഗണനാക്രമത്തിൽ അപേക്ഷ സമർപ്പിക്കാം. നിലവിലുള്ള കോഴ്സുകൾക്ക് പുറമേ നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിംവർക്ക് പാഠ്യപദ്ധതിയും 2018-19 മുതൽ വി.എച്ച്.എസ്.ഇയിൽ നടപ്പാക്കിയിരുന്നു. .

പോളിടെക്‌നിക് പ്രവേശനം: ഇപ്പോള്‍ അപേക്ഷിക്കാം ..?


സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്‌.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര (കോഴിക്കോട് ഫോണ്‍: 04962524920, 8547005079) മാള (കല്ലേറ്റുംകര, 04802233240, 8547005080), മറ്റക്കര (കോട്ടയം, 04812542022, 8547005081), കല്യാശ്ശേരി (കണ്ണൂര്‍, 04972780287, 8547005082), പൈനാവ് (ഇടുക്കി, 04862232246, 8547005084) കരുനാഗപ്പള്ളി (കൊല്ലം, 04762623597, 8547005083), പൂഞ്ഞാര്‍ (കോട്ടയം, 04822209265, 8547005085), കുഴല്‍മന്നം (പാലക്കാട്, 04922272900, 8547005086) എന്നീ മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

 മേയ് 30 വൈകിട്ട് അഞ്ചുവരെ ശിവശക്തി ഡിജിറ്റൽ സേവ വഴി അപേക്ഷ സമര്‍പ്പിക്കാം. 

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, ആവശ്യമായ രേഖകളും രജിസ്‌ട്രേഷന്‍ ഫീസായ 200 രൂപയുടെ ഡി.ഡിയും സഹിതം (എസ്.സി/എസ്.റ്റി. വിഭാഗം 100 രൂപ) ഏപ്രില്‍ മൂന്ന് വൈകിട്ട് നാലിനു മുന്‍പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പാലിന് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
___________

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ഓൺലൈനിൽ പരിശോധിക്കാം


 എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയവർക്ക് സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാം. തെറ്റുണ്ടെങ്കിൽ നേരിട്ട് തിരുത്താൻ കഴിയില്ല. സ്കൂൾ മുഖാന്തരം അപേക്ഷ നൽകണം.
 തുടർന്ന് പരീക്ഷാ ഭവനിലാണ് തിരുത്തൽ വരുത്തുന്നത്. ശിവശക്തി ഡിജിറ്റൽ സേവ വഴി മേയ് 13 വരെയാണ് വിവരങ്ങൾ കാണാൻ കഴിയുന്നത്. പരിശോധിച്ച് തിരുത്തലുകൾ വരുത്താൻ നേരത്തേ മൂന്ന് പ്രാവശ്യം അവസരം നൽകിയിരുന്നു.

 വിവരങ്ങളിൽ പിശകുണ്ടെങ്കിൽ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് രേഖാമൂലം അപേക്ഷ നൽകണം. 
സ്കൂളിലെ അഡ്മിഷൻ രജിസ്റ്ററുമായി ഒത്തുനോക്കി പ്രത്യേക ഫോറത്തിൽ രേഖപ്പെടുത്തിയാണ് അപേക്ഷ പരീക്ഷാഭവന് കൈമാറേണ്ടത്. കുട്ടിയുടെ എസ്.എൽ.സി. രജിസ്റ്റർ നമ്പർ, തിരുത്തേണ്ട ഇനം, തെറ്റായി നൽകിയിട്ടുള്ള വിവരം, തിരുത്തൽ എങ്ങനെ വേണം തുടങ്ങിയവ ഫോറത്തിൽ പൂരിപ്പിക്കണം. മേയ് 14-ന് വൈകീട്ട് നാലിന് മുൻപ് അപേക്ഷകൾ പരീക്ഷാഭവനിൽ എത്തിക്കാനാണ് ഹെഡ്മാസ്റ്റർമാർക്ക് നിർദേശം നൽകിയത്.

 സർട്ടിഫിക്കറ്റ് അച്ചടി 20-ന് ശേഷം; വിതരണം ജൂൺ ആദ്യം 

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകളുടെ അച്ചടി പുനർമൂല്യനിർണയത്തിന്റെ ഫലപ്രഖ്യാപത്തിന് പിന്നാലെ മേയ് 20-ന് ശേഷം ആരംഭിക്കും. ജൂൺ ആദ്യം സ്കൂളുകളിൽനിന്ന് വിതരണം തുടങ്ങും.

Wednesday, February 27, 2019

ഭക്ഷ്യ പൊതു വിതരണ രംഗത്തെ വിവിധ സേവനങ്ങളെ കുറിച്ച് ജനങ്ങൾക്കുള്ള പരാതികൾ ?

പരാതിപ്പെടാം ഓൺലൈൻ ആയി ഭക്ഷ്യ പൊതു വിതരണ രംഗത്തെ വിവിധ സേവനങ്ങളെ കുറിച്ച് ജനങ്ങൾക്കുള്ള പരാതികൾ ഇനി മുതൽ ഓണ്ലൈലനിലൂടെ നൽകാം. പരാതി പരിഹാരത്തിന് വെബ് പോർട്ടൽ :


നേത്ര..................?

ഇന്ത്യൻ ആക്രമണത്തിന്റെ റിപ്പോർട്ടുകൾ ഓരോന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ് . അതിൽ നാമറിയേണ്ട ഒന്നുരണ്ട് കാര്യങ്ങൾ പറഞ്ഞോട്ടെ . ഇന്ത്യൻ അന്വേഷണ ഏജൻസിയായ റോയുടേയും , ഇസ്രായേലി ഏജൻസിയായ മൊസാദിന്റെയും നീണ്ട പത്ത് ദിവസത്തെ അശ്രാന്ത പരിശ്രമത്താലാണ് ബലാൽകോട്ടിലെ ഫൈവ്സ്റ്റാർ ഭീകരത്താവളം കണ്ടു പിടിക്കാനായത് . തുടർന്ന് ഇന്ത്യയുടെ കാർട്ടോസാറ്റ് സീരീസിലെ ഉപഗ്രഹങ്ങൾ ഈ പ്രദേശത്തിന്റെ നൂറ് കണക്കിന് ചിത്രങ്ങളും വീഡിയോകളും പകർത്തി . ഇവ പരിശോധിച്ച വിദഗ്ധർ ഇത് ഭീകരക്യാംപ് ആണെന്നും ഏകദേശം മുന്നൂറ്റി ഇരുപതോളം തീവ്രവാദികൾ അവിടെ താമസിക്കുന്നതായും മനസ്സിലാക്കി . തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ മുതിർന്ന പൈലറ്റുമാരുമായും യുദ്ധതന്ത്രക്ഞൻമാരുമായും സംസാരിച്ചു  തുടർന്ന്‌ മിഷൻ തീരുമാനിച്ചു . ഇതിലേറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങളിലൊന്ന് സിയാൽകോട്ടിലും ,  പാക് അധീന കാശ്മീരിലും വിന്യസിച്ചിരിക്കുന്ന പാകിസ്ഥാന്റെ ചൈനീസ് നിർമ്മിത റഡാറുകളെ കബളിപ്പിക്കുക എന്നതായിരുന്നു . 
ഇതിനായി ഇന്ത്യ തെരഞ്ഞെടുത്തത് DRDO വികസിപ്പിച്ച നമ്മുടെ സ്വന്തം അവാക്സ് വിമാനമായ നേത്രയെ ആയിരുന്നു . ഓപ്പറേഷനോടൊപ്പം  ഇന്ത്യ നമ്മുടെ തന്നെ ശക്തിയേറിയ രണ്ട് ആയുധങ്ങളായിരുന്നു പരീക്ഷിച്ചത് . അതിലൊന്ന് ഡിആർഡിഒയുടെ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം ആയ നേത്ര ആയിരുന്നു ഓപ്പറേഷന് തൊട്ടുമുമ്പുവരെ പ്രവർത്തിച്ചിരുന്ന പാക്കിസ്ഥാൻ റഡാറുകളെ 400 കിലോമീറ്റർ  റേഞ്ചുള്ള നേത്ര ജാം ചെയ്ത് നിശ്ചലമാക്കി തുടർന്നായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ ആക്രമണം , ആക്രമണം പൂർത്തിയാക്കി നമ്മുടെ യുദ്ധവിമാനങ്ങൾ തിരികെ എത്തുന്നതുവരെ പാക്കിസ്ഥാൻ എയർസ്പേസ് നേത്രയുടെ പരിപൂർണ്ണ നിയന്ത്രണത്തിൽ ആയിരുന്നു എന്നതാണ് സത്യം . രണ്ടാമത് ഇന്ത്യ പരീക്ഷിച്ച ആയുധം നമ്മുടെ തന്നെ ലേസർ ഗൈഡഡ് ബോംബ് ആയ സുദർശൻ LGB ആയിരുന്നു 100% കൃത്യതയോടെ തീവ്രവാദ ക്യാമ്പുകൾ ആക്രമിക്കുവാൻ ഇന്ത്യൻ വ്യോമസേനയുടെ സ്കിൽഡ് പൈലറ്റ് മാർക്ക് ഈ സ്മാർട്ട് ബോംബുകൾ സഹായകമായി  . നേത്ര അവാക്സ് വിമാനം മിഷൻ കഴിഞ്ഞ് നമ്മുടെ യുദ്ധവിമാനങ്ങൾ സുരക്ഷിതമായ ലാൻഡ് ചെയ്യുന്നതുവരെ പാക് അതിർത്തിയിൽ തുടർന്നു ഇതുകാരണം ഇന്ത്യയുടെ ആക്രമണം കഴിഞ്ഞ് അരമണിക്കൂറിനുശേഷം മാത്രമാണ് പാകിസ്ഥാന് വിവരം ലഭിച്ചത് ഇക്കാര്യങ്ങൾ നാണക്കേട്‌ കാരണം അവർ മൂടിവയ്ക്കുന്നു എന്നതാണ് സത്യം . ഈ ആക്രമണം 100 % വിജയിച്ചതിന്റെ നല്ലൊരു പങ്ക് അഭിനന്ദനം  ഞാൻ നേത്ര അവാക്സ് സിസ്റ്റത്തിന് നൽകുന്നു .....ജയ് ഹിന്ദ് !!

(courtesy: whatsap) umr

Sunday, December 9, 2018

KSRTC Bus Station Numbers.........?

ആവശ്യഘട്ടത്തിൽ യാത്രയ്ക്കു മുമ്പ് ബസ് സർവീസ് നടത്തുന്നുണ്ടോ എന്ന് KSRTC ഡിപ്പോകളിൽ വിളിച്ചന്വേഷിക്കുക.
🚎
1 ADOOR 0473-4224764
2 ALAPPUZHA 0477-2251518
3 ALUVA 0484-2624242
4 ANAYARA 0471-2749400
5 ANKAMALI 0484-2453050
6 ARYANAD 0472-2853900
7 ARYANKAVU 0475-2211300
8 ATTINGAL 0470-2622202
9 BANGALORE 0802-6756666
10 CHADAYAMANGALAM 0474-2476200
11 CHALAKUDY 0480-2701638
12 CHANGANASSERY 0481-2420245
13 CHATHANNUR 0474-2592900
14 CHENGANOOR 0479-2452352
15 CHERTHALA 0478-2812582
16 CHITOOR 0492-3227488
17 EDATHUVA 0477-2215400
18 EENCHAKKAL 0471-2501180
19 ERATTUPETTAH 0482-2272230
20 ERNAKULAM 0484-2372033
21 ERUMELY 0482-8212345
22 GURUVAYOOR 0487-2556450
23 HARIPPAD 0479-2412620
24 IRINJALAKKUDA 0480-2823990
25 KALPETTA 0493-6202611
26 KANHANGAD 0467-2200055
27 KANIYAPURAM 0471-2752533
28 KANNUR 0497-2707777
29 KARUNAGAPALLY 0476-2620466
30 KASARAGOD 0499-4230677
31 KATTAKADA 0471-2290381
32 KATTAPPANA 0486-8252333
33 KAYAMKULAM 0479-2442022
34 KILIMANOOR 0470-2672217
35 KODUNGALOOR 0480-2803155
36 KOLLAM 0474-2752008
37 KONNI 0468-2244555 (
38 KOOTHATTUKULAM 0468-2253444
39 KOTHAMANGALAM 0485-2862202
40 KOTTARAKKARA 0474-2452622
41 KOTTAYAM 0481-2562908
42 KOZHIKODE  0495-2723796
43 KULATHUPUZHA 0475-2318777
44 KUMALY 0486-9224242
45 MALA 0480-2890438
46 MALAPPURAM 0483-2734950
47 MALLAPALLY 0469-2785080
48 MANANTHAVADY 0493-5240640
49 MANNARGHAT 0492-4225150
50 MAVELIKARA 0479-2302282
51 MOOLAMATTOM 0486-2252045
52 MOOVATTUPUZHA 0485-2832321
53 MUNNAR 0486-5230201
54 NEDUMANGAD 0472-2812235
55 NEDUMKANDAM 04868-234533
56 NEYYATINKARA 0471-2222243
57 NILAMBUR 04931-223929
58 NORTH PARAVUR 0484-2442373
59 PALA 0482-2212250
60 PALAKKAD 0491-2520098
61 PALODE 0472-2840259
62 PAMBA 0473-5203445
63 PANDALAM 0473-4255800
64 PAPPANAMCODE 0471-2494002
65 PARASSALA 0471-2202058
66 PATHANAMTHITTA 0468-2222366
67 PATHANAPURAM 0475-2354010
68 PAYYANUR 0498-5203062
69 PERINTHAMANA 0493-3227342
70 PEROORKADA 0471-2433683
71 PERUMBAVOOR 0484-2523416
72 PIRAVOM 0485-2265533 (24 x 7)
73 PONKUNNAM 0482-82213
74 PONNANI 0494-2666396
75 POOVAR 0471-2210047
76 PUNALUR 0475-2222626
77 PUTHUKKADU 0480-2751648
78 RANNI 04735-225253
79 SULTHAN BATHERY 0493-6220217
80 THALASSERY 0490-2343333
81 THAMARASSERY 0495-2222217
82 THIRUVALLA 0469-2602945
83 THIRUVAMBADY 0495-2254500
84 THODUPUZHA 0486-2222388
85 THOTTILPALAM 0496-2566200
86 THRISSUR 0487-2421150
87 TVM CENTRAL 0471-2323886
88 TVM CITY 0471-2575495
89 VADAKARA 0496-2523377
90 VADAKKANCHERy 0492-2255001
91 VAIKOM 0482-9231210
92 VELLANAD 0472-2884686
94 VENJARAMOODU 0472-2874141
95 VIKASBHAVAN 0471-2307890
96 VITHURA 0472-2858686
97 VIZHINJAM 0471-2481365
👇
Scroll ചെയ്തു കളയരുത്,
ഉപകാരപ്പെടുന്ന പതിനായിരങ്ങൾ നമ്പർ കിട്ടാൻ പാടുപെടുന്നുണ്ട്.

Wednesday, December 5, 2018

രക്ഷിതാക്കൾ പൂർണമായും വായിക്കണം നമ്മുടെ മക്കളുടെ അഭിരുചി അറിയാൻ ആഗ്രഹമില്ലേ..?

വിദ്യാ ധനം സര്‍വ്വ ധനാല്‍ പ്രധാനം 

എന്ന ചൊല്ല് ഹൃദിസ്ഥമാക്കിയ നമ്മള്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും എന്നും ഏവര്‍ക്കും മാതൃകയിട്ടുണ്ട്.

എന്നാല്‍ ആഗോളവല്ക്കരണത്തിന്‍റെയും, സ്വതന്ത്ര വിപണികളുടെയും, വിജ്ഞാന വിസ്ഫോടനതിന്‍റെയുമെല്ലാം വര്‍ത്തമാന കാലത്തില്‍ നമുക്ക് മത്സരിക്കാനുള്ളത് ലോകത്തോടാണ്. അത് കൊണ്ട് തന്നെ, മത്സരാധിഷ്ടിതമായ വിദ്യാഭ്യാസ മേഖലകളിലും, തൊഴില്‍ വിപണികളികളിലും പിന്തള്ളപ്പെടാതിരിക്കാനും, കിട മത്സരങ്ങളും, പ്രതിസന്ധികളും നിറഞ്ഞ ജീവിത ചുറ്റുപാടുകളില്‍  പരാജയപ്പെടാതിരിക്കാനും, വിജ്ഞാനവും, അതിന്‍റെ പ്രായോഗികമായ ഉപയോഗവും വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ചു പകര്‍ന്നു നല്‍കാന്‍ വിദ്യഭ്യാസ മേഖലയില്‍ അതി നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന വികസിത രാജ്യങ്ങളുടെ മാതൃക നമ്മളും പിന്തുടരേണ്ടതുണ്ട്. 

വികസനത്തിന്‍റെയും, പുരോഗതിയുടെയും നിദാനം വിദ്യാഭ്യാസവും, തൊഴില്‍ വൈദഗ്ത്യവുമുള്ള പൌരന്മാരുമാണെന്നു ഉത്തമ ബോധ്യമുള്ള വികസിത രാജ്യങ്ങള്‍ വിദ്യാഭ്യാസത്തിനു മറ്റെന്തിനെക്കാളും പ്രാമുഖ്യം നല്‍കിയിരിക്കുന്നു. തങ്ങളുടെ വിദ്യാര്‍ത്ഥികളെ വളരെ നേരത്തെയുള്ള ഘട്ടത്തില്‍ തന്നെ അവരുടെ അഭിരുചികളും, കഴിവുകളും മാത്രമല്ല അവരുടെ വ്യക്തിത്വ വിശേഷണങ്ങളും ശക്തി ദൌര്‍ബല്യങ്ങളും കണ്ടെത്തി പഠനത്തില്‍ മുന്നേറാന്‍ വേണ്ട ഉപദേശ-നിര്‍ദേശങ്ങളും, ഏറ്റവും അനുയോജ്യമായ തൊഴിലിനായുള്ള ലക്ഷ്യ നിര്‍ണയവും നടത്തി കൊടുക്കുന്നത് അവരുടെതായ മേഖലകളില്‍  SPECIALIZE ചെയ്യാനും തങ്ങളുടെ മേഖലകളില്‍  പ്രാവീണ്യം നേടാനും , തൊഴില്‍ വിപണികളില്‍ മുന്നേറാനും അതിലൂടെ ആത്യന്തികമായി ജീവിത വിജയത്തിനും അവരെ സഹായിക്കുന്നു.

നിര്‍ഭാഗ്യവശാല്‍ ഏതു വിഷയം തെരഞ്ഞെടുക്കണം, ഏതു തൊഴില്‍ ലക്ഷ്യമാക്കണം എന്നത് പ്ലസ്‌ടുവിനു ശേഷവും, പലപ്പോഴും ബിരുദത്തിനു ശേഷവും *തീരുമാനമേടുക്കാനാകാത്ത  ഒരവസ്ഥയിലാണ് നമ്മുടെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്ളത്.

അത് കൊണ്ട് തന്നെ തങ്ങളുടെ കഴിവിനും, അഭിരുചിക്കും, വ്യക്തിത്വത്തിനു ഇണങ്ങുന്ന മേഖലക്കും പരിഗണ നല്‍കാതെ, രക്ഷിതാക്കലുടെയോ, സുഹൃത്തുക്കളുടെയോ, മറ്റുള്ളവരുടെയോ താല്പര്യത്തിനും പ്രേരണക്കും വിധേയരായി ഉന്നത വിദ്യാഭ്യാസ COURSE കള്‍ തെരഞ്ഞെടുക്കാന്‍ നമ്മുടെ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. അവസാനം മനസ്സിനും, ശരീരത്തിനുമിണാങ്ങാത്ത ജോലി ഏറ്റെടുക്കേണ്ടി വരികയും, അത്തരം മേഖലകളില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിയാതെ പോകുകയോ അല്ലെങ്കില്‍ പാടെ *പരാജയപ്പെടാന്‍ ഇടയാകുകയോ ചെയ്യുന്നു.  ഈ സ്ഥിതി വിശേഷം ദേശീയ-അന്തര്‍ദേശീയ തൊഴില്‍ വിപണികളില്‍ നമ്മുടെ മത്സരശേഷിയെ വളരെയധികം പിന്നിലാക്കിയിരിക്കുന്നു എന്നത് അനിഷേധ്യമായ വസ്തുതയാണ്.

വിദ്യാര്‍ഥികളുടെ ബുദ്ധി ശേഷിയും അഭിരുചിയും തല്പര്യവുമെല്ലാം അളക്കുന്ന അസംഘ്യം ടെസ്റ്റുകളും സാമഗ്രികളും ഇന്ന് നമുക്ക് ലഭ്യമാണെങ്കിലും, അവയുടെ ആധികാരികതയും, കൃത്യതയും എന്നും  ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇവിടെയാണ് perfoma MIAT വ്യത്യസ്തമാകുന്നത്. ലോകപ്രസത മനശാസ്ത്ര സിദ്ധാന്തങ്ങളെയും, ബുദ്ധിവൈഭവ പരീക്ഷണ രീതികളെയും പ്രശസ്തരും അനുഭവസ്ഥരുമായ മനശാസ്ത്രജ്ഞരുടെയും, വിദ്യാഭ്യാസ വിചക്ഷണരുടെയും സഹകരണത്തോടെ  സമന്യയിപ്പിച്ചു കൊണ്ട്, അതി നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടു കൂടി ഒരു വിദ്യാര്‍ത്തിയുടെ പഠന-പഠനേതര മേഖലകളിലെ  ശക്തി-ദൌര്‍ബല്യങ്ങള്‍ അനാവരണം ചെയ്തു കൊണ്ട്  ആധികാരികവും, കൃത്യവും, സമഗ്രവുമായ റിപ്പോര്‍ട്ട് perfoma MIAT ലഭ്യമാക്കുകയാണ്.

ഇതിനകം വിദ്യാഭ്യാസ മേഖലയിലെയും, തൊഴില്‍ മേഖലയിലെയും പ്രശസ്തരുടെ ശ്രദ്ധയും, പ്രശംസയും നേടുകയും അന്തര്‍ ദേശീയതലത്തില്‍ സ്വീകാര്യത നേടുകയും ചെയ്ത perfoma MIAT ന്റെ പ്രത്യേകതകള്‍ താഴെ കൊടുത്തിരിക്കുന്നു.

ടെസ്റ്റില്‍ വ്യക്തിത്വ നിര്‍ണയവും (Personality Test), ബുദ്ധി വൈഭവ പരീക്ഷണങ്ങളും (Multiple Intelligence) ഉള്‍പ്പെടുത്തിയിരിക്കുന്നു. 

പ്രശസ്തരായ വിദ്യാഭ്യാസ വിച്ചക്ഷണരും, മനശാസ്ത്രജ്ഞരും പരിശോധിച്ചു അംഗീകരിച്ച ചോദ്യാവലികളും, റിപ്പോര്‍ടുകളും
3. സമഗ്രവും, സമ്പൂര്‍ണവുമായ ശക്തി-ദൌര്‍ബല്യങ്ങള്‍ കാണിക്കുന്ന  റിപ്പോര്‍ട്ടും, നിലവാരം മെച്ചപ്പെടുത്താനുള്ള ഉപദേശങ്ങളും.
4. ടെസ്റ്റ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, വിദ്യാര്‍ഥിയുടെ വ്യക്തിത്വ ഇനത്തിനും ബുദ്ധി വൈഭവത്തിനും ഏറ്റവും അനുയോജ്യമായ ഉന്നത പഠന കോഴ്സുകള്‍ കാണിക്കുന്നു.
5. ടെസ്റ്റ്‌ പൂര്‍ണമായും കമ്പ്യൂട്ടറിന്‍റെ സഹായത്തോടു കൂടി കൃത്യവും കണിശവുമായി നടത്തപ്പെടുന്നു.
6. ടെസ്റ്റ്‌ പൂര്‍ണമായും വിദ്യാഭ്യാസ മനശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു.
6. ടെസ്റ്റ്‌ റിപ്പോര്‍ട്ട് നേടുന്ന കുട്ടികള്‍ക്ക് PERFOMA MIAT ID നല്‍കപ്പെടുന്നു.



More detailes
+918086510857
Watsp.+601127032874

Thursday, November 29, 2018

Online application forms [ various ]

3. Registration of Marriage, Birth / Death Certificates Print Out:
https://cr.lsgkerala.gov.in
4. Building tax:
tax.lsgkerala.gov.in
7. BSNL phone bill:
portal.bsnl.in
8. Certificates available from Village Offices:
edistrict.kerala.gov.in
9. Payment of challan funds for various purposes:
etreasury.kerala.gov.in
10. To get a wooden auction from the state wooden depots:
https://www.mstcecommerce.com/auctionhome/kfd/index.jsp
11. To correct the mistakes of Aadhaar:
https://ssup.uidai.gov.in/update/
12. To add and edit the name of the voter list:
http://ceo.kerala.gov.in/
13. To apply for help from Chief Minister’s Relief Fund:
http://cmdrf.kerala.gov.in
14. To register and rename the name on the Employment Exchange
http://employment.kerala.gov.in

Monday, November 26, 2018

ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ...?

വസ്തു വിൽക്കുന്നവർ വാങ്ങുന്നവർ അറിയുക.നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ആണ്.

ആധാരമെഴുത്ത് സുഹൃത്തുക്കളേ എന്നോട് സദയം ക്ഷമിക്കുമല്ലോ…?
ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ.ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം.

പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി. പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകൾ കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്തത് നിരാശാജനകമാണ്.

ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അരു നിൽക്കുന്നത്. ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാർ തയ്യാറാകണം. എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷൻ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.

ശരിക്ക് പറഞ്ഞാൽ ആധാരം എഴുതാൻ എഴുത്തുകൂലി മാത്രം വാങ്ങിയാൽ മതിയായിരുന്നു. എഴുത്ത് എന്ന ഒരു അധ്വാനം മാത്രമല്ലേ അവർ ചെയ്യുന്നുള്ളൂ. അതിനാണു പതിനായിരങ്ങളും ലക്ഷവും എഴുത്ത് കൂലി വാങ്ങിക്കൊണ്ടിരുന്നത്. ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയാണ്. ആധാരങ്ങളുടെ മാതൃകാകോപ്പികൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വെബ്‌പേജിൽ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താൽ മതി.

Friday, November 9, 2018

English study class--1



ഏവർക്കും എവിടെ ഇരുന്നും ഇംഗ്ലീഷ് ഭാഷ പഠിക്കാം എന്ന ഉദ്ദേശത്തോടുകൂടി ഞങ്ങൾ (REA) തയ്യാർ ചെയ്തിരിക്കുന്ന ‘Why Not Speak English’ ലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
ഇന്ന് പലർക്കും ഇംഗ്ലീഷ് ഭാഷ അറിയില്ലായ്കയാൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ പലരീതിയിലാണ്. ഉദാ: ചിലർ എത്ര ശ്രമിച്ചിട്ടും അവർക്ക് തടസ്സമായി നിൽക്കുന്നത് IELTS എന്ന കടമ്പയാണ്‌. മറ്റു ചിലർക്ക് വായിക്കുവാനും എഴുതുവാനും കഴിയുന്നുണ്ട്. പക്ഷെ സംസാരിക്കുവാൻ കഴിയുന്നില്ല! ചിലർക്ക് മറ്റൊരാൾ സംസാരിക്കുന്നത് മനസിലാകും. അപ്പോൾ വേറെ ചിലർ: എനിക്ക് അല്ലെങ്കിൽ എൻ്റെ മക്കൾക്ക് ധാരാളം പദസമ്പത്തും ഉന്നത വിദ്യാഭ്യാസവും ഉണ്ട്, എന്നിട്ടും ഒരു മലയാള പുസ്തകം വായിക്കുമ്പോൾ മനസിലാകുന്നത് പോലെ ഇംഗ്ലീഷ് വായിക്കുമ്പോൾ മനസ്സിലാക്കുവാനോ സംസാരിക്കുവാനോ കഴിയുന്നില്ല. അപ്പോൾത്തന്നെ ചിലർ പറയുന്നു: ഞങ്ങൾക്ക് Grammar Points എല്ലാം അറിയാം. പക്ഷെ ഇംഗ്ലീഷ് ഭാഷ ഇന്നും 'ബാലികേറാമലയാണ്' ഇങ്ങനെ തുടങ്ങിയ ഏതൊരു പ്രശ്നത്തിനും 'മറുപടിയും പരിഹാരവും' എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞങ്ങൾ ഈ പാഠ്യപദ്ധതി തുടങ്ങിയിരിക്കുന്നത്. അതിൻ്റെ തുടക്കമെന്നോണം ഞങ്ങൾ YouTube ചാനലിൽ തുടങ്ങിയിരിക്കുന്ന ക്ലാസ്സുകൾ ഒന്ന്, രണ്ട് ക്രമമനുസരിച്ച് സശ്രദ്ധം വീക്ഷിക്കുക. തുടർന്നു ഈ ക്ലാസ്സുകൾ വേണമെന്ന് ആഗ്രഹിക്കുന്നവർ subscribe ചെയ്യുക. കൂടാതെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു. അപ്പോൾത്തന്നെ നിങ്ങൾക്ക് ഈ പഠനരീതി ഇഷ്ടമായാൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി promote ചെയ്യാൻ മറക്കില്ലല്ലോ?
NB: ഈ ഇംഗ്ലീഷ് കോഴ്സ് പ്രയോജനപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്കായി നാല് options ഉണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. കോഴ്‌സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. For more details : +91 9847391019, +91 8281989823, +91 9947167080.
E-Mail : rea4all@gmail.com

Thursday, October 18, 2018

ഡ്യൂട്ടി ടൈമിൽ വാട്ട്സ്ആപ്പിലാണേൽ സസ്പെൻഷൻ....?


തിരുവന്തപുരം: ജോലി സമയത്ത് വാട്‌സ് അപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നവരെ വിജിലൻസ് കുടുക്കും. ജോലി സമയത്ത് സോഷ്യൽമീഡിയയിൽ സജീവമായ ഉദ്യോഗസ്ഥരെ പിൻതുടരുന്നതിനാണ് വിജിലൻസ് സംഘം ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഓഫീസുകളിലും സ്‌കൂളുകളിലുമൊക്കെ പ്രവൃത്തി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന  ജീവനക്കാരെ കണ്ടെത്തി വിജിലൻസ് ഇനി നടപടിയെടുക്കും.

വാട്‌സ് അപ്പിലും, ഫെയ്‌സ് ബുക്കിലും പോസ്റ്റിടുന്ന സമയം നോക്കിയാവും വിജിലൻസ് ഉദ്യോഗസ്ഥരെ കുടുക്കുക. ജോലി സമയത്ത് വാട്‌സ് അപ്പിൽ സെൽഫി പോസ്റ്റ് ചെയ്യുകയും സന്ദേശങ്ങൾ ഷെയർ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ പരാതിയെ തുടർന്ന് വിജിലൻസ് കേസെടുത്തു. പരാതിക്കാരൻ ‘ സ്‌ക്രീൻ ഷോട്ടെടുത്ത് തെളിവായി ഹാജരാക്കുകയായിരുന്നു’ പൊതുജനങ്ങൾക്കും ഇത്തരം പരാതികൾ സമർപ്പിക്കാവുന്നതാണ്.

http://dir.vacb@ kerala.gov.in എന്ന മെയിലിലും ‘ദ ഡയറക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, പിഎംജി, വികാസ് ഭവന്‍, തിരുവനന്തപുരം (പി ഒ) എന്ന വിലാസത്തിലോ താഴെ കാണുന്ന ഫോൺ നമ്പരുകളിലോ പരാതിയും തെളിവുകളും ( ഏത് അഴിമതിയെ സംബന്ധിച്ചും ) നൽകാവുന്നതാണ്.

പരാതിപ്പെടാനുള്ള നമ്പറുകള്‍:

ഡയറക്ടർ: 9497999966 Toll free 8592 900 900 

ജില്ലാ ചുമതലയുള്ള DySpമാർ 
തിരുവനന്തപുരം: 9447582421 
കൊല്ലം 9447582422 
പത്തനംതിട്ട 94475824 23 
കോട്ടയം9447582426 
ആലപ്പുഴ9447582427 
ഇടുക്കി9447582428 
എറണാകുളം 9447582431 
തൃശൂർ 9447582434 
പാലക്കാട്9447582435 
കോഴിക്കോട് 9447582438 
മലപ്പുറം9447582439 
വയനാട്9447582441 
കണ്ണൂർ9447582440 
കാസർകോട് 9447582442. 

കൂടുതൽ വിവരങ്ങൾ http://Vigilance kerala.gov.in ലും ലഭ്യമാണ്‌.

Friday, July 13, 2018

Chittoor Kottaram..........?


Chittoor Kottaram is an abode of an erstwhile king, where time has paused so that you can keep it for yourself. The single-key mansion is the epitome of privacy. With cosy rooms, a personal service staff and abundance of us-time, it is a getaway to make memories you will cherish for a lifetime. for more details click here 


Wednesday, June 27, 2018

സ്കൂൾ വിദ്യാർത്ഥികളുടെ വിവരങ്ങൾ രക്ഷിതാക്കളുടെ മൊബൈലിൽ അറിയുന്നു...!!


കേരളത്തിലെ സ്കൂൾ കുട്ടികളുടെ പഠന നിലവാരം ഉയർത്താനും  സുരക്ഷയ്ക്കുമായും

വിദ്യാർത്ഥികളുടെ daily attendance, exam result, time table, home work, study growth, mark score  തുടങ്ങിയ വിവരങ്ങൾ രക്ഷിതാക്കളുടെ മൊബൈലിൽ ദിവസവും അറിയുവാൻ സാധിക്കുന്ന അത്യാധുനിക mobile android application ആയ EC SCHOOL DIARY. വളരെയധികം പ്രചാരത്തിലിയിക്കൊണ്ടിരിക്കുന്നു....


ലോകത്തെവിടെ നിന്നും രക്ഷിതാക്കൾക്ക് കുട്ടികളുടെ വിവരങ്ങൾ മൊബൈലിൽ  ലഭിക്കുന്നു. രക്ഷിതാക്കൾക്ക് സ്കൂൾ അധികൃതരുമായി എപ്പോഴും വിവരങ്ങൾ പങ്കു വെക്കുവാനും EC SCHOOL DIARY വഴി സാധിക്കും.,

സ്കൂളിൽ നിന്നും പെട്ടെന്നുള്ള അറിയിപ്പുകളും, നോട്ടീസുകളും രക്ഷിതാക്കൾക്ക് ഉടനടി ലഭിക്കുന്നു.,

സ്കൂളിൽ നടക്കുന്ന കലാ കായിക മേളകളുടെയും മറ്റു പ്രധാന പരിപാടികളുടെയും വിവരങ്ങളും ഫോട്ടോക ളും സ്കൂൾ അധികൃതർക്ക് തൽസമയം എല്ലാവർക്കും അയക്കാം..

സ്കൂളുകൾക്ക് സോഫ്റ്റ് വെയറിന് വേണ്ടി തുക മുടക്കാതെ തന്നെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഈ സൗകര്യം ലഭ്യമാക്കാം എന്നതും വെറും 10/- രൂപ മാസ ചിലവിൽ ഈ സർവീസ് രക്ഷിതാക്കൾക്ക് ലഭിക്കുന്നു എന്ന പ്രേത്യേകതയും കൊണ്ട് EC SCHOOL DIARY ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുന്നു👍🏻


വിദ്യാർത്ഥികളെ കൂടുതൽ ശ്രദ്ധിക്കുവാനും , രക്ഷിതാക്കളുമായി സ്ഥിരമായി വിവരങ്ങൾ കൈമാറുവാനും കഴിയുന്ന തോടൊപ്പം കുട്ടികളുടെ പഠന നിലവാരം ഉയർത്തുവാനും സ്കൂളുകൾക്ക് Digital Communication System എന്ന അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സ്കൂൾ എന്ന പദവിയിൽ എത്താനും സാധിക്കുന്നു,..


നിങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളുകളിൽ EC DIARY സർവ്വീസ് ലഭിക്കുവാൻ താഴെ കാണുന്ന നമ്പറിലേക്ക് സ്കൂളിന്റെ പേരും ഫോൺ നമ്പറും വാട്സ് അപ് ചെയ്യുക.,,,

For more details:
Whatsapp: 9497660919

For trade enquiry:
Call:9446858919

PROMPT SOLUTIONS

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance