About this blog u can understand govt. new rules, services availability, useful govt, site links helpful public relative based news mostly adding in this blog site. so u can come to see always this blog for your information updating.
- Aadhaar Balettan ...?
- BANK IFSC CODE FINDER
- Birth, Death, Marriage certificate online
- Body parts charity !
- BSNL directory
- Canara Bank ATM Locator
- Central Gov. Websites
- Computer Net income !
- Earning Real Money opportunity !!
- Find Missing child
- Gadgets Malayalam
- Govt. Phone numbers
- Income tax e filing !
- Kerala Gazette
- Kerala govt. websites
- Kerala Police
- KSRCTC NEW SITE
- Malayalam Face book
- Mobile phone news !
- Pin code Search
- SBI ATM LOCATOR
- "Thanal" charity Care Center
- Useful U tube viedeos
- മലയാളം കമ്പ്യൂട്ടറ !!
- കരുണ/ചാരിറ്റി/സഹായം
Showing posts with label Govt. news. Show all posts
Showing posts with label Govt. news. Show all posts
Monday, August 3, 2020
വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതി...?
Tuesday, July 21, 2020
റേഷൻ കാർഡിൽ പേര് ചേർക്കാൻ എന്തു ചെയ്യണം ?
എന്റെ ഭാര്യയുടെ റേഷൻ കാർഡ് ..........യാണ്. അത് പഴയ കാർഡിൽ നിന്നും വെട്ടി പുതിയത് [റേഷൻ കാർഡിൽ] പേര് ചേർക്കാൻ എന്തു ചെയ്യണം ?
രണ്ട് ഘട്ടമായിട്ടാണ് അപേക്ഷ നൽകേണ്ടത്. ആദ്യം നിലവിൽ പേരുള്ള തലശ്ശേരി താലൂക്കിൽ നിന്നും താങ്കളുടെ ഭാര്യയുടെ പേര് മുകുന്ദപുരം താലൂക്കിലേക്ക് മാറ്റുക എന്നതാണ്. അതിനായി നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതം അക്ഷയ വഴി Transfer of Member എന്ന online അപേക്ഷ നല്കുക. ആ അപേക്ഷ തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്ത് ലഭിച്ച ശേഷം മാത്രമേ മുകുന്ദപുരം താലൂക്കിലുള്ള കാർഡിലേക്ക് ആ പേര് ചേർക്കുന്നതിനായി അപേക്ഷിക്കുന്നതിന് കഴിയൂ. അപേക്ഷ approve ചെയ്ത് ലഭിച്ച ശേഷം മുകുന്ദപുരത്തെ റേഷൻ കാർഡ്, തലശ്ശേരിയിലെ കാർഡിൽ നിന്നും പേര് കുറവ് ചെയ്ത രേഖ എന്നിവ സഹിതം അക്ഷയ വഴി Addition of Member എന്ന രണ്ടാമത്തെ അപേക്ഷ നല്കുക. ഈ അപേക്ഷ മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്യുമ്പോൾ പേര് കാർഡില് വരും...... NB:- സാധാരണഗതിയില് original റേഷൻ കാർഡും ഈ online അപേക്ഷാ printout-ഉം ബന്ധപ്പെട്ട രേഖകളുമായി അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ ഹാജരാകേണ്ടതാണ്. കാരണം അപേക്ഷ approve ചെയ്യുമ്പോൾ database-ലുണ്ടാകുന്ന അതേ മാറ്റം അപേക്ഷകന്റെ കൈവശമുള്ള റേഷൻ കാർഡിലും വരേണ്ടതാണല്ലോ... എന്നാൽ നിലവിലെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓഫീസുകളിൽ അപേക്ഷകരെ പ്രവേശിപ്പിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. അതിനാൽ ഒരോ അപേക്ഷയും online ആയി നല്കിയ ശേഷം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളുമായി ഫോണിൽ ബന്ധപ്പെട്ട് വിവരം പറയുക, തുടർന്ന് ശേഷം അവിടെ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം ചെയ്യുക.
Sunday, May 3, 2020
ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ തിരിച്ചെത്താന്‍ പാസ് ഇന്നുമുതല്‍: ?
കേരളത്തിലേക്ക് തിരിച്ചെത്താന്‍ പാസ് ഇന്നുമുതല്‍:
ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. നോര്‍ക്ക വെബ് സൈറ്റില്‍ രജിസ്ട്രര്‍ ചെയ്തവര്‍ക്കാണ് പാസ്സ് ലഭിക്കാന്‍ അപേക്ഷ നല്‍കാനാവുക. കേരളത്തിലേക്കും കേരളത്തില്‍നിന്നുമുള്ള അന്തര്‍സംസ്ഥാന യാത്രകള്‍ സംബന്ധിച്ച വിഷയങ്ങള്‍ ഏകോപിപ്പിക്കാനും മേല്‍നോട്ടം വഹിക്കാനും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. .
കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക;
- മടങ്ങിവരാന്‍ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടറില്‍നിന്ന് covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിലൂടെ യാത്രാനുമതി വാങ്ങണം.
- ഇന്ന് (03/05/2020) വൈകിട്ട് അഞ്ചുമണിമുതല്‍ ഈ പോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
- ഇതിനായി നോര്‍ക്ക രജിസ്റ്റര്‍ നമ്ബര്‍ ഉപയോഗിക്കണം
- കോവിഡ് ജാഗ്രത വെബ്സൈറ്റില്‍ ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തില്‍ യാത്രാതീയതിയും എന്‍ട്രി ചെക്ക് പോസ്റ്റും തെരഞ്ഞെടുക്കുക.
- കലക്ടറുടെ യാത്രാനുമതി ലഭിച്ചതിന് ശേഷം മാത്രമേ യാത്ര ആരംഭിക്കാന്‍ പാടുള്ളൂ. വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയശേഷം റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബരിലേക്കും ഇമെയിലിലേക്കും ക്യുആര്‍ കോഡ് സഹിതമുള്ള യാത്രാനുമതി ജില്ലാ കലക്ടര്‍ നല്‍കും.
- ഒരു വാഹനത്തില്‍ ഗ്രൂപ്പായും വ്യത്യസ്ത ജില്ലകളിലുള്ളവര്‍ ഒരു വാഹനത്തിലും യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള നിബന്ധനകള്‍ വെബ്‌സൈറ്റില്‍ ഉണ്ട്.
- യാത്രാ പെര്‍മിറ്റ് കയ്യില്‍ കരുതണം.
- പുറപ്പെടുന്ന സംസ്ഥാനങ്ങളില്‍നിന്നു യാത്രാനുമതി വേണമെങ്കില്‍ നേടിയിരിക്കണം.
- യാത്രാവേളയില്‍ സാമൂഹിക അകലം പാലിക്കണം. അഞ്ച് സീറ്റര്‍ വാഹനത്തില്‍ നാലും ഏഴ് സീറ്റര്‍ വാഹനത്തില്‍ അഞ്ചും വാനില്‍ 10ഉം ബസില്‍ 25ഉം ആളുകള്‍ മാത്രമേ പാടുള്ളൂ.
- അതിര്‍ത്തി ചെക്ക്പോസ്റ്റുവരെ മാത്രം വാടക വാഹനത്തില്‍ വരികയും അതിന് ശേഷം മറ്റൊരു വാഹനത്തില്‍ യാത്രതുടരാന്‍ ആഗ്രഹിക്കുന്നവര്‍ അതത് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ക്രമീകരിക്കേണ്ടതാണ്.
- യാത്രക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന വാഹനത്തില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കൂ. യാത്രക്ക് ശേഷം ഡ്രൈവറും ഹോം ക്വാറന്‍റീനില്‍ കഴിയണം
- യാത്രക്കാരെ കൂട്ടുന്നതിനായി പോകുന്ന ഡ്രൈവറും കോവിഡ് ജാഗ്രത വെബ്സൈറ്റിലൂടെ കലക്ടര്‍മാരില്‍നിന്ന് എമര്‍ജന്‍സി പാസ് വാങ്ങണം.
- മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങള്‍ക്കുള്ള മടക്ക പാസ് കലക്ടര്‍മാര്‍ നല്‍കും.
- കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കേവിഡ് 19 ജാഗ്രതാ മൊബൈല്‍ ആപ് അവരവരുടെ ഫോണുകളില്‍ നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണം.
- യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ഗവ. സെക്രട്ടേറിയറ്റിലെ വാര്‍ റൂമുമായോ (0471 2781100/2781101) നിര്‍ദിഷ്ട അതിര്‍ത്തി ചെക്ക്പോസ്റ്റുമായോ ബന്ധപ്പെടേണ്ടതാണ്.
Jagratha permit Pass :
നോര്‍ക്ക രജിസ്ട്രേഷന്‍ എങ്ങിനെ
- മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
- വെബ്‌സൈറ്റില്‍ ഇടതു വശത്ത് വിദേശ മലയാളികള്‍ക്കും വലതു വശത്ത് ഇതര സംസ്ഥാനത്തുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്.
- പേര്, ജനന തീയതി, ആധാര്‍ അല്ലെങ്കില്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ, ഇപ്പോള്‍ ഉള്ള സ്ഥലത്തിന്റേയും കേരളത്തില്‍ എത്തിച്ചേരേണ്ട സ്ഥലത്തിന്റേയും വിശദാംശങ്ങള്‍, മടങ്ങി വരുന്നതിനുള്ള കാരണം, വരാന്‍ ഉദ്ദേശിക്കുന്ന തീയതി, യാത്രക്കായി വാഹനം ഉപയോഗിക്കുന്നവര്‍ വാഹന നമ്ബര്‍ എന്നീ വിവരങ്ങള്‍ രജിസ്‌ട്രേഷനോടുനുബന്ധിച്ച് നല്‍കണം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
https://bit.ly/these-are-the-procedures-to-be-followed-by-malayalees-in-other-states[Courtesy: cscsivasakthi,shornur]
Monday, April 27, 2020
കള്ളുചെത്ത് തൊഴിലാളികൾക്ക് 5000 രൂപ സഹായം ?
ലോക്ഡൗൺ മൂലം തൊഴിലില്ലാതായ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ബോർഡ് 5,000 രൂപ സഹായം നൽകും. അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ മെയിൽ ചെയ്യണം.അപേക്ഷ ഫോമിനും, കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
മറ്റ് ആനുകൂല്യങ്ങൾ
1.പി.എഫ്. അക്കൗണ്ടില്‍ നിന്നും നല്‍കുന്നതിരിച്ചടയ്ക്കേണ്ടാത്ത അഡ്വാന്‍സുകള്‍
2. ചികിത്സാ വായ്പ
3. വിവാഹം
4.ജോലിയില്ലാത്ത സമയത്ത്നല്‍കുന്ന വായ്പ 10,000 രൂപ
5. വിദ്യാഭ്യാസ വായ്പ
6. ഭവന നിര്‍മ്മാണം
ധനസഹായങ്ങള്‍
1. അപകട ഇന്‍ഷുറന്‍ സ്വന്തം പദ്ധതി
2. ഭാഗികമായ അംഗവൈകല്യത്തിന്
3. അപകടത്തിലൂടെ ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക്
4. സ്കോളര്‍ഷിപ്പ്
5. മരണാനന്തര ധനസഹായം
6. അവശത ധനസഹായം
7. വിവിധ ചികിത്സാധനസഹായം
പെന്‍ഷന്‍ പദ്ധതി
പാരിതോഷികമായി 50000 നല്‍കുന്ന പദ്ധതി
വിവാഹസമയത്ത് 2 ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതി.
വിധവകള്‍ക്കുള്ള ‘സാന്ത്വന’ പദ്ധതി
തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ് വാങ്ങി നല്‍കുന്ന പദ്ധതി.ഇവയുടെ പൂർണ്ണ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://bit.ly/kerala-toddy-workers-welfare-covid19-fund-5000
ഈ ആനുകൂല്യം നഷ്ടപ്പെടുത്തരുത്..ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക. നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ചെത്തു തൊഴിലാളി കൾക്ക് ആർക്കെങ്കിലും ഉപകാരപ്പെടും
Saturday, April 25, 2020
വൈദ്യുതി ബില്‍ കാഷ് കൗണ്ടറുകള വഴി ?
വൈദ്യുതി ബില്‍ കാഷ് കൗണ്ടറുകള വഴി അടയ്ക്കുന്നതിന് കണ്‍സ്യൂമര്‍ നമ്പർ അടിസ്ഥാനമാക്കി ഒറ്റ, ഇരട്ട അക്ക ക്രമീകരണം.ലോക്ക് ഡൗണിനു ശേഷം വൈദ്യുതി ബില്‍ കാഷ് കൗണ്ടറുകള്‍ വഴി അടയ്ക്കുന്നതിന് ഉപഭോക്താക്കളെ കണ്‍സ്യൂമര്‍ നമ്ബര്‍ അടിസ്ഥാനമാക്കി ഒറ്റ, ഇരട്ട അക്ക ക്രമീകരണം നടത്തും. തിരക്കൊഴിവാക്കാനായി മേയ് നാലു മുതല്‍ 10 വരെ ദിവസങ്ങളിലായിട്ടായിരിക്കും ക്രമീകരണം.
ഏപ്രില്‍ 30ന് ക്രമീകരണത്തെക്കുറിച്ച് വിശദമായി അറിയിക്കും. ബില്ലടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താം.
(ഒറ്റ, ഇരട്ട അക്ക ക്രമീകരണം ബാധകമല്ല)
ഓണ്‍ലൈൻ വഴി ബിൽ തുക അടക്കുന്നതിന് അടുത്തുള്ള കോമൺ സർവ്വീസ് സെന്റർ (CSC) (പൊതു സേവന കേന്ദ്രം)
സന്ദർശിക്കുക. (ടെലിഫോൺ, വാട്ടർ ബിൽ അടയ്ക്കാം)
നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.
[Courtesy: sivasakthi digital seva ]
Thursday, April 23, 2020
മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് കേന്ദ്രവിഹിതം വിതരണം ചെയ്ത തുടങ്ങി. ?
മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് കേന്ദ്രവിഹിതം വിതരണം ചെയ്ത തുടങ്ങി. റേഷൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നിർബന്ധമായും കൊണ്ടുവരണം
മുൻഗണനാ വിഭാഗത്തിലെ പിങ്ക് കാർഡുകളുടെ 17 ഇനങ്ങളടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളുടെ രണ്ടാംഘട്ട വിതരണം ഏപ്രിൽ 22 ന് ആരംഭിക്കും.
സംസ്ഥാനത്ത് കോവിഡ് 19 ന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം എഎ വൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡുകൾക്കുള്ള ഏപ്രിലിലെ സൗജന്യ റേഷൻ വിതരണം (ഏപ്രിൽ 20 തിങ്കൾ) ആരംഭിക്കും. റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈലിൽ കിട്ടുന്ന ഒടിപി ഹാജരാക്കി വേണം തിങ്കളാഴ്ച മുതൽ റേഷൻ വാങ്ങാൻ.
പദ്ധതി പ്രകാരം ഒരു കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരി വീതമാണ് സൗജന്യമായി ലഭിക്കുന്നത്. 17 ഇനങ്ങളടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളുടെ രണ്ടാംഘട്ട വിതരണം ഏപ്രിൽ 22 ന് ആരംഭിക്കും. മുൻഗണനാ വിഭാഗത്തിലെ പിങ്ക് കാർഡുകളുടെ കിറ്റ് വിതരണമാണ്
ഈ ഘട്ടത്തിൽ നടക്കുക.
കേന്ദ്രസർക്കാർ അനുവദിച്ച എ.എ.വൈ വിഭാഗത്തിനുള്ള സൗജന്യ അരിയുടെ വിതരണം ഏപ്രിൽ 20, 21 തിയതികളിൽ റേഷൻ കടകൾ വഴി നടക്കും.
തുടർന്ന് ഏപ്രിൽ 22 മുതൽ പിങ്ക് കാർഡുടമകൾക്കുള്ള അരിയും അവർക്കുള്ള സംസ്ഥാന സർക്കാരിന്റെ പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്യും. ഏപ്രിൽ 30 വരെ സൗജന്യ അരി ലഭിക്കും.
റേഷൻ കടകളിൽ തിരക്ക് ഒഴിവാക്കാൻ റേഷൻ കാർഡിന്റെ അവസാന നമ്പർ പ്രകാരം വിതരണം ക്രമീകരിക്കും.
റേഷൻ കാർഡിന്റെ അവസാനത്തെ അക്കങ്ങൾ യഥാക്രമം
ഒന്ന് - ഏപ്രിൽ 22,
രണ്ട് - 23
മൂന്ന് - 24
നാല് -25
അഞ്ച് - 26
ആറ് -27
ഏഴ് -28
എട്ട് -29
9,0 നമ്പരുകൾ ഏപ്രിൽ 30 എന്ന ക്രമത്തിൽ വിതരണം ചെയ്യും.
ലോക്ക്ഡൗൺ സാഹചര്യത്തിൽ സ്വന്തം റേഷൻ കാർഡ് രജിസ്റ്റർ ചെയ്ത കടയിൽ നിന്ന് കിറ്റ് വാങ്ങാൻ കഴിയാത്തവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ റേഷൻ കടയിൽ ബന്ധപ്പെട്ട വാർഡ് മെമ്പർ/ കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഏപ്രിൽ 21ന് മുമ്പ് സമർപ്പിക്കണം.
സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് വിതരണം ക്രമീകരിച്ചിട്ടുണ്ട്.
ഒരു സമയം അഞ്ച് പേരെ മാത്രമേ റേഷൻ കടയുടെ മുന്നിൽ നിൽക്കുന്നതിന് അനുവദിക്കൂ. കൂടുതൽ ആൾക്കാർ ഒരുമിച്ച് റേഷൻ വാങ്ങാനെത്തിയാൽ ടോക്കൺ ഏർപ്പെടുത്താനും തീരുമാനിച്ചു.
Courtesy; naatile varthakal,
Tuesday, April 14, 2020
സൗജന്യ ഭക്ഷ്യധാന്യ കിറ്റ് കേരളത്തിൽ എവിടെ നിന്നും വാങ്ങാം| അപേക്ഷാഫോം ഉണ്ട് ?
Monday, April 13, 2020
ലോക്ഡൗൺ ഇളവുകൾ എന്തൊക്കെ? ഏതൊക്കെ ദിവസങ്ങളിൽ, അറിയാം...
ലോക്ഡൗണിൽ നിത്യജീവിതം സുഗമമാക്കുന്നതിനായി അത്യാവശ്യ മേഖലകളിൽ സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്കും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും പെട്രോൾ ബങ്കുകൾക്കും തുടക്കം മുതലേ ഇളവുണ്ടായിരുന്നു. മുഖ്യമന്ത്രി അറിയിച്ച ഇളവുകൾ എന്തൊക്കെ? ഏതൊക്കെ ദിവസങ്ങളിൽ അറിയാം.
ഇളവു ലഭിച്ചെങ്കിലും ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായുള്ള വ്യവസ്ഥകർ പാലിക്കണമെന്നതു നിർബന്ധമാണ്.
സ്ഥാപനങ്ങളിൽ ജീവനക്കാർ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം. ഹാൻഡ് സാനിറ്റൈസർ ജീവനക്കാർക്കും സന്ദർശകർക്കും ലഭ്യമാക്കണം. കൈ കഴുകാനുള്ള സൗകര്യം ഏർപ്പെടുത്തണം. സാമൂഹിക അകലം പാലിക്കണം
തുടങ്ങിയ നിർദേശങ്ങൾ എല്ലാവർക്കും ബാധകമാണ്.
കൃഷി, മറ്റു മേഖലകൾ
റബർ തോട്ടങ്ങളിൽ മരങ്ങളുടെ റെയിൻ ഗാർഡ് ചെയ്യാൻ പോകുന്ന തൊഴിലാളികൾക്ക് യാത്രാനുമതി.കളിമൺ ജോലിയുമായി ബന്ധപ്പെട്ടവർക്ക് തൊഴിലാളികളെ പരമാവധി കുറച്ച് മണ്ണു സംഭരിക്കാം.
ജലസേചന വകുപ്പിന് കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കാം. പെൻഷൻ വിതരണം, അവശ്യ സാധന വിതരണം എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനാൽ സഹകരണ വകുപ്പിലെ ജീവനക്കാർക്ക് ഇളവ് അനുവദിച്ചു.
തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി, ഗ്രാമ്പു തുടങ്ങിയ തോട്ടങ്ങളിൽ കുറഞ്ഞ തൊഴിലാളികൾക്ക് അനുമതി
അവശ്യ സാധനങ്ങൾ, ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇ കൊമേഴ്സ് വഴിയും പാർസൽ സർവീസ് വഴിയും വിതരണം ചെയ്യാം.
വിത്ത്, വളം, കൃഷി ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ, കടകൾ, സ്ഥാപനങ്ങൾ . ഫ്രിജ്, വാഷിങ് മെഷീൻ, മിക്സി തുടങ്ങിയവയുടെ റിപ്പയറിങ് നടത്തുന്ന കടകൾ – തിങ്കളാഴ്ച 10 മുതൽ 5 വരെ.
📚ബുക്ക് ഷോപ്പുകൾ –
ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ
🛒എയർകണ്ടീഷനർ, ഫാൻ എന്നിവ വിൽക്കുന്ന കടകൾ
ഞായറാഴ്ച 10 മുതൽ 5 വരെ, പരമാവധി മൂന്നു ജീവനക്കാർ.
🕶️കണ്ണടകൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ
തിങ്കളാഴ്ച 10 മുതൽ 5 വരെ, പരമാവധി 2 ജീവനക്കാർ.
🚬ബീഡി തൊഴിലുമായി ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരമാവധി ആളുകളെ കുറച്ച് പ്രവർത്തിക്കാം. ഇതുമായി ബന്ധപ്പെട്ട വാഹനങ്ങൾക്കും അനുമതി.
ലാറ്റക്സ് സംസ്കരണം, സർജിക്കൽ ഗ്ലൗസ് നിർമാണം തുടങ്ങിയ റബർ അധിഷ്ഠിത വ്യവസായ ശാലകൾ
മൊത്തം ജീവനക്കാരുടെ 25 ശതമാനം പേരേ ജോലിക്ക് ഹാജരാവാൻ പാടുള്ളൂ. ഇതുമായി ബന്ധപ്പെട്ട വാഹനങ്ങൾക്കും അനുമതി.
ഇലക്ട്രീഷ്യന്മാർ, പ്ലബർമാർ എന്നിവർ
വീടുകളിലും ഫ്ലാറ്റുകളിലുമുണ്ടാവുന്ന അടിയന്തര അറ്റകുറ്റപ്പണികൾക്കു മാത്രം
മൊബൈൽ, കംപ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ എന്നിവ വിൽക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതുമായ സ്ഥാപനങ്ങൾ
ഞായറാഴ്ചകളിൽ മാത്രം. 10 മുതൽ 5 വരെ. ഉപഭോക്താക്കൾ സ്ഥാപനത്തിനുള്ളിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ചെറുതും വലുതുമായ വാഹന വർക്ക് ഷോപ്പുകൾ
ബ്രേക്ക് ഡൗൺ സേവനങ്ങൾ, ടയർ, വാഹന ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ
ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട പണികളും നടത്താം.
ഞായർ, വ്യാഴം ദിവസങ്ങളിൽ 10 മുതൽ 5 വരെ. കുറഞ്ഞ ജീവനക്കാർ മാത്രം. പെയിന്റിങ്, വാട്ടർ സർവീസ് തുടങ്ങിയവയ്ക്ക് അനുമതിയില്ല.ഓൺലൈൻ വഴി ഭക്ഷണം
ഹോട്ടലുകൾക്ക് പ്രവർത്തനാനുമതി രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മാത്രം. രാത്രി 8 വരെ ഓൺലൈൻ ഡെലിവറി അനുവദിക്കും. ചെക് പോസ്റ്റുകൾക്കു സമീപമുള്ള ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാത്രി എട്ടുവരെ പ്രവർത്തിപ്പിക്കാം.
തിരുവനന്തപുരം-കോഴിക്കോട് പാഴ്സൽ ട്രെയിനില്‍ സാധനം അയയ്ക്കാം; ?
100 കിലോയ്ക്ക് 200 രൂപ .സംസ്ഥാനത്ത് ഒന്പതിന് തുടങ്ങിയ ട്രെയിൻ സർവീസ് വഴി മൂന്ന് ദിവസംകൊണ്ട് അയച്ചത് ഒരു ടൺ സാധനങ്ങൾ. കോട്ടയം വഴി തിരുവനന്തപുരം- കോഴിക്കോട് പാതയിലാണ് പാഴ്സൽ ട്രെയിൻ സർവീസ്.രണ്ടാഴ്ചയിലേറെ നിശ്ചലമായിക്കിടന്ന പാതയിലൂടെ പൊതുജനങ്ങൾക്ക് അവശ്യസേവനം നൽകുന്നതിനാണ് റെയിൽേവ സർവീസ് ആരംഭിച്ചത്. ഒരു പാഴ്സൽ വാനും ഒരു ഗാർഡ് കം ലഗേജ് റാക്കും ചേർന്ന 'കുട്ടി' ട്രെയിനാണ് ഓടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും ഭക്ഷ്യവസ്തുക്കൾ, ജീവൻരക്ഷാ മരുന്നുകൾ, വീട്ടുപകരണങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവയാണ് കയറ്റിയയച്ചത്. 30 ടൺവരെ അയയ്ക്കാൻ കഴിയുന്ന സർവീസിലൂടെ കുറഞ്ഞത് ഒരു കിലോമുതൽ അയയ്ക്കാം. സേവനമെന്ന നിലയിലായതിനാൽ സാധാരണ പാഴ്സൽ സർവീസിനേക്കാൾ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോടുവരെ 100 കിലോ സാധനം അയയ്ക്കുന്നതിന് 200 രൂപയാണ് ചെലവ്.രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തുനിന്ന് തിരിച്ച് വൈകീട്ട് ആറിന് കോഴിക്കോട് എത്തും. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ വഴി കോഴിക്കോട് സർവീസ് അവസാനിക്കും. കോഴിക്കാടുനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് വൈകീട്ട് ആറിന് തിരിച്ചെത്തും.പാഴ്സൽ ട്രെയിൻ ആരംഭിക്കുന്നതിന് ഒന്നരമണിക്കൂർ മുന്പുമുതൽ സ്റ്റേഷനിലെ പാഴ്സൽ ഓഫീസ് പ്രവർത്തിക്കും. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് മുൻകരുതലോടെയാണ് പ്രവർത്തനം. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ സേവനം 25 വരെ നീട്ടിയിട്ടുണ്ട്. ഇന്ത്യൻ റെയിൽ 68 പാതകളിൽ 133 പാഴ്സൽ സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് ആരംഭിച്ചത്. ദക്ഷിണ റെയിൽവേയുടെ പരിധിയിൽ തിരുനെൽവേലി വഴി ചെെെന്ന-നാഗർകോവിൽ പാഴ്സൽ സർവീസുണ്ട്. ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത് സേലം വഴിയുള്ള കോയന്പത്തൂർ-ചെന്നൈ സർവീസാണ്. ദിവസവും 12 സർവീസാണ് നടത്തുന്നത്.
അയക്കാം:
നിലവിൽ ട്രെയിൻ വഴി അയച്ചിരുന്ന സാധനങ്ങൾക്ക് പുറമേ പാൽ, പാലുത്പന്നങ്ങൾ, മരുന്നുകൾ, മുഖാവരണം, സാനിെെറ്റസർ, എണ്ണ, മുട്ട, പഴങ്ങൾ, പച്ചക്കറി etc.,
[Courtesy By: രശ്മി രഘുനാഥ്, mathrubhumi.]
നിയമംലംഘിച്ച വാഹനങ്ങൾ വീണ്ടും പിടിയിലായാൽ കഠിനശിക്ഷ: DGP ?
ലോക്ക് ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്തശേഷം വിട്ടുനല്‍കിയ വാഹനങ്ങള്‍ അതേ കുറ്റത്തിന് വീണ്ടും പിടിയിലാകുകയാണെങ്കില്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടുനല്‍കിയ ഇത്തരം വാഹനങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു ചിലര്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. ഒരിക്കല്‍ വാഹനം പി നിയമം വീണ്ടും ലംഘിച്ചാല്‍ നടപടി ഉണ്ടാകില്ലെന്നു കരുതുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് DGP നിര്‍ദ്ദേശം നല്‍കി.
Saturday, April 4, 2020
സൗജന്യ റേഷന്‍ വിതരണം; റേഷന്‍ കടകള്‍ നാളെ ഞായറാഴ്ച പ്രവര്‍ത്തിക്കും
പെരിന്തൽമണ്ണ: കൊവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിനായി എല്ലാ റേഷന്‍കടകളും നാളെ (05-04-2020) ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്ന് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. മോഹന്‍ദാസ് അറിയിച്ചു. നാളെ 8,9 നമ്പറുകളിൽ അവസാനിക്കുന്ന കാർഡ് ഉടമകള്‍ക്കാണ് സൗജന്യ റേഷന്‍ വിതരണം നടത്തുക. ഉച്ചയ്ക്ക് മുൻപ് മഞ്ഞ, ചുവപ്പ് കാർഡുകൾക്കും ഉച്ചയ്ക്ക് ശേഷം വെള്ള, നീല കാർഡുകൾക്കുമാണ് വിതരണം ചെയ്യുക. പെരിന്തൽമണ്ണയിൽ ഏതെങ്കിലും റേഷന്‍ കടകൾ നാളെ (ഞായർ) അടച്ചിട്ടതായി ശ്രദ്ധയിൽ പെട്ടാല്‍ ഉടൻ തന്നെ അറിയിക്കണമെന്ന് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു.
ലേബലുകള്‍:
Govt. news,
Rataion card news
Tuesday, March 31, 2020
നാളെ മുതല്‍ സൗജന്യ റേഷന്‍ ..!
കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍ നാളെ മുതല്‍ വിതരണം ആരംഭിക്കും.രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേര്‍ വരെ മാത്രമേ ഉണ്ടാകാന്‍ പാടുകയുള്ളൂവെന്നും, സര്‍ക്കാര്‍ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കണ്‍ വ്യവസ്ഥ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതെസമയം റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ റേഷന്‍ വ്യാപാരികള്‍ സ്വീകരിക്കാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് വീടുകളിലെത്തിക്കണം. അതിന് രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം റേഷന്‍ കടകളില്‍ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. റേഷന്‍ കടകളില്‍ തിരക്കുണ്ടാകുന്നത് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ വിതരണത്തിന് ബാങ്കുകള്‍ സ്വീകരിച്ചത് പോലെ കാര്‍ഡ് നമ്ബര്‍ വെച്ച് ക്രമീകരണം ഏര്‍പ്പെടുത്തും.
നാളെ പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് നമ്ബര്‍ ഉള്ളവര്‍ക്ക് റേഷന്‍ വിതരണം ചെയ്യും. ഏപ്രില്‍ രണ്ടിന് രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ മൂന്നിന് നാല് അഞ്ച്, ഏപ്രില്‍ നാലിന് ആറ് ഏഴ്, ഏപ്രില്‍ അഞ്ചിന് എട്ട്, ഒന്‍പത് അക്കങ്ങളില്‍ കാര്‍ഡ് നമ്ബര്‍ അവസാനിക്കുന്നവര്‍ക്കും റേഷന്‍ വാങ്ങാം. ഈ സമയങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാനുള്ള സമയം ഉണ്ടാകുമെന്നും മുഖ്യമന്ത്രി paranju.
***************************************
വരുന്ന 5 ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിലെ അവസാനത്തെ അക്കം പ്രകാരമാണ് റേഷന്‍ വിതരണം...
ഏപ്രില്‍ 1 -ന് 0 , 1
ഏപ്രില്‍ 2-ന് 2 , 3
ഏപ്രില്‍ 3-ന് 4 , 5
ഏപ്രില്‍ 4-ന് 6 , 7
ഏപ്രില്‍ 5-ന് 8 , 9
എന്നീ നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ അതാതു ദിവസങ്ങളില്‍ റേഷന്‍ കടയിലെത്തുക.
ഒരേ സമയം നിശ്ചിത അകലത്തില്‍ 5 ആളുകള്‍ മാത്രമേ വരിയിലുണ്ടാവാന്‍ പാടുള്ളൂ.. ഉച്ചക്ക് മുന്‍പ് മുന്‍ഗണനാ വിഭാഗത്തിലുള്ളവ.
ഉച്ചക്ക് ശേഷം മുന്‍ഗണനേതര വിഭാഗത്തിലുള്ളവര്‍ക്കും റേഷന്‍ വാങ്ങാം
ലേബലുകള്‍:
Govt. news,
Rataion card news
Friday, March 27, 2020
Covid 19 : കേന്ദ്ര സർക്കാർ പുറത്തിറക്കിയ സേവനങ്ങൾ Providers
രാജ്യം 21 ദിവസത്തേക്ക് അടച്ചിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഏതൊക്കെ സേവനങ്ങൾ ഉണ്ടാകും ഇല്ലാതാകുമെന്ന ആശയക്കുഴപ്പത്തിലും പരിഭ്രാന്തിയിലുമാണ് ജനം. ഈ പശ്ചാത്തലത്തിൽ ഏതൊക്കെ സേവനങ്ങൾ നിർത്തലാക്കുമെന്ന പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ ഏതൊക്കെ സേവനങ്ങൾക്ക് ബാധകമാകില്ലെന്നും പട്ടികയിൽ പറയുന്നു.
1.കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ അടച്ചിടും. ബാധകമല്ലാത്ത വിഭാഗങ്ങൾ, പ്രതിരോധ വിഭാഗം, ട്രെഷറി, പെട്രോളിയം, സിഎൻജി, എൽപിജി, ദുരന്തനിവാരണ വകുപ്പ്, ഊർജ വിഭാഗം, തപാൽ വകുപ്പ്, എൻഐസി, മുന്നറിയിപ്പ് വിഭാഗം
- സംസ്ഥാന/കേന്ദ്ര ഭരണ സ്ഥാപനങ്ങൾ, കോർപറേഷനുകൾബാധകമല്ലാത്ത വിഭാഗങ്ങൾa)പൊലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, അഗ്നിസുരക്ഷ, ദുരന്ത നിവാരണം, ജയിൽ വകുപ്പ്b) ദുരന്ത നിവാരണ വകുപ്പ്, ട്രെഷറിc) വൈദ്യുതി,വെള്ളം, ശുചീകരണംd) മുനിസിപ്പാലിറ്റി – ശുചീകരണം, ജല വിതരണം തുടങ്ങിയ അവശ്യ സേവന വിഭാഗത്തിലെ ചുരുക്കം ജീവനക്കാർ
- ആശുപത്രികളും, നിർമാണം, വിതരണം അടക്കമുള്ള എല്ലാ സർക്കാർ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും. ഡിസ്‌പെൻസറികൾ, കെമിസ്റ്റ്, ആരോഗ്യ ഉപകരണ വിൽപനശാലകൾ, ലാബുകൾ, ക്ലിനിക്ക്, നേഴ്‌സിംഗ് ഹോമുകൾ, ആംബുലൻസ് എന്നിവ പ്രവർത്തിക്കണം. ആരോഗ്യ പ്രവർത്തകർ/ജീവനക്കാർ എന്നിവർക്ക് സഞ്ചരിക്കാം.
- വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങൾ അടച്ചിടണം.ബാധകമല്ലാത്തവa) പിഡിഎസിന് താഴെയുള്ള എല്ലാ ഭക്ഷ്യവിതരണ സ്ഥാപനങ്ങൾ, റേഷൻ കട, പച്ചക്കറി, ഫലവർഗങ്ങൾ, പാല്, മീൻ, ഇറച്ചി, കാലിത്തീറ്റ തിടങ്ങിയവ.b) ബാങ്കുകൾ, എടിഎം, ഇൻഷുറൻസ്, ഓഫിസുകൾc) പത്ര-ദൃശ്യ മാധ്യമങ്ങൾd) ടെലികമ്യൂണിക്കേഷൻ, ഇന്റർനെറ്റ് സർവീസുകൾ, പ്രക്ഷേപണം, കേബിൾ സർവീസുകൾ, ഐടി സേവനങ്ങൾ (വർക്ക് ഫ്രം ഹോം എടുക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ).e) ഇ-കൊമേഴ്‌സ് വഴിയുള്ള അവശ്യസാധനങ്ങളുടെ (ഭക്ഷണം, മരുന്ന് ) വിതരണംf) പെട്രോൾ പമ്പ്, എൽപിജി, ഗ്യാസ്g) ഊർജ വിതരണംh)കോൾഡ് സ്റ്റോറേജ്j) സ്വകാര്യ സെക്യൂരിറ്റി സർവീസുകൾമറ്റ് സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം മാത്രമായി പ്രവർത്തക്കണം.5) വ്യവസായ മേഖലകൾ അടഞ്ഞു കിടക്കുംബാധകമല്ലാത്തത് :a) അവശ്യ വസ്തുക്കളുടെ നിർമാണ യൂണിറ്റ്b) ഉത്പാദന യൂണിറ്റുകൾ, സർക്കാരിൽ നിന്ന് അനുമതിയെടുത്ത ശേഷം6) എല്ലാ ഗതാഗത സംവിധാനങ്ങളുംബാധകമല്ലാത്തത്:a) അവശ്യ സാധനങ്ങളുടെ ട്രാൻസ്‌പോർട്ടേഷൻb) അഗ്നിരക്ഷ, നിയമം, അവശ്യ സേവനങ്ങൾ
- ഹോസ്പിറ്റാലിറ്റി സേവനങ്ങൾബാധകമല്ലാത്തവ :a) ആരോഗ്യ ജീവനക്കാർ, വിനോദ സഞ്ജാരികൾ, ലോക്ക് ഡൗണിൽ കുടുങ്ങിയ ആളുകൾ താമസിക്കുന്ന ഹോട്ടലുകൾ, ഹോം സ്‌റ്റേകൾ, ലോഡ്ജുകൾ.b) ക്വാറന്റീൻ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ
- എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും
- എല്ലാ ആരാധനാലയങ്ങളും
- എല്ലാ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹി ഒത്തുചേരലുകൾ
- ശവ സംസ്‌കാരങ്ങളിൽ 20 പേരിൽ കൂടുതൽ അനുവദിക്കില്ല.
(courtesy; http://cscsivasakthi.com/)
Sunday, December 22, 2019
റേഷൻ കാർഡ് അറിയേണ്ടതെല്ലാം...?
Wednesday, November 27, 2019
Friday, November 22, 2019
Sunday, November 10, 2019
വനിതാ ജീവനക്കാർക്ക് പ്രസവാനന്തര ആനുകൂല്യങ്ങൾ ?
ഇന്ത്യൻ നിയമ പ്രകാരം വനിതാ ജീവനക്കാർക്ക് പ്രസവാനന്തര ആനുകൂല്യങ്ങൾ ലഭ്യമാണ്. പ്രസവാവധി മാത്രമല്ല, സ്ത്രീകൾക്ക് അവകാശപ്പെട്ട മറ്റ് ചില ആനുകൂല്യങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 1961ൽ ആണ് മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് നിലവിൽ വന്നത്. എന്നാൽ 2017ൽ ഇത് ഭേദഗതി ചെയ്തതോടെ സ്ത്രീകൾക്ക് പ്രസവകാലത്ത് ലഭിക്കുന്ന എടുക്കാവുന്ന അവധി കൂട്ടി. പ്രസാവാവധി വനിതാ ജീവനക്കാർക്ക് ഗർഭകാലത്തും പ്രസവ ശേഷവുമായി എടുക്കാവുന്ന നിലവിലെ ആകെ അവധി 26 ആഴ്ച്ചയാണ്. ഇതിൽ എട്ട് ആഴ്ച പ്രസവത്തിന് മുമ്പും എടുക്കാം. രണ്ടിലധികം കുട്ടികളുള്ള സ്ത്രീകൾക്ക് 12 ആഴ്ചയാണ് പ്രസവ അവധി ലഭിക്കുക. 2017ലെ ഭേദഗതിയ്ക്ക് മുമ്പ് 12 ആഴ്ച്ച മാത്രമാണ് എല്ലാവർക്കും അവധി ലഭിച്ചിരുന്നത്. പ്രസവം നിർത്തുന്നതിനുള്ള ട്യൂബക്ട്ടോമി ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സ്ത്രീകൾക്കും ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ച അവധി ലഭിക്കും. മുഴുവൻ ശമ്പളം പ്രസവ അവധി എടുത്തിരിക്കുന്ന മുഴുവൻ കാലയളവിലും സ്ത്രീകൾക്ക് കമ്പനികൾ മുഴുവൻ ശമ്പളവും നൽകേണ്ടതാണ്. കമ്പനിയിൽ ജോയിൻ ചെയ്തിട്ട് 80 ദിവസം ആയവർക്കും മുഴുവൻ ശമ്പളം നൽകേണ്ടതുണ്ട്. മെഡിക്കൽ ബോണസ് 26 ആഴ്ചത്തെ ശമ്പളം കൂടാതെ, സ്ത്രീ ജീവനക്കാർക്ക് 3,500 രൂപയുടെ മെഡിക്കൽ ബോണസിനും അർഹതയുണ്ട്. 2013 ലെ നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് അനുസരിച്ച് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 6,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും. മറ്റ് ലീവുകൾ ഗർഭം അലസുകയോ മറ്റെന്തെങ്കിലും തരത്തിലുള്ള ചികിത്സകളോ ആവശ്യം വന്നാൽ സ്ത്രീ ജീവനക്കാർക്ക് 6 ആഴ്ച വരെ ശമ്പളത്തോട് കൂടിയ അവധി ലഭിക്കും. ഗർഭധാരണം, പ്രസവം, മാസം തികയുന്നതിന് മുമ്പുള്ള പ്രസവം, ഗർഭം അലസൽ, ട്യൂബക്ട്ടോമി ശസ്ത്രക്രിയ ഇവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള സങ്കീർണതകൾ ഉണ്ടെങ്കിൽ ജോലിക്കാർക്ക് ഒരു മാസം കൂടി അധികമായി ലീവെടുക്കാം. ഈ കാലയളവിലും ശമ്പളം ലഭിക്കും. വർക്ക് ഫ്രം ഹോം ജോലിയുടെ സ്വഭാവവും തൊഴിലുടമയുടെ സമ്മതവും അനുസരിച്ച് പ്രസവ ശേഷം വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യവും സ്ത്രീകൾക്ക് ലഭിക്കും. പ്രസവ ശേഷം കമ്പനിയിൽ വീണ്ടും ജോലിയ്ക്ക് പ്രവേശിക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റും കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റും കൈയിൽ കരുതണം.
Subscribe to:
Posts (Atom)