Thursday, September 6, 2012

സൂക്ഷിക്കുക; ഫയല്‍ ഡൗണ്‍ലോഡിങ് നിരീക്ഷിക്കപ്പെടുന്നു !!

 പുതിയ സിനിമകളും മ്യൂസിക്കുമൊക്കെ 'ബിറ്റ്‌ടോറന്റ്' പോലുള്ള സര്‍വീസുകള്‍ ഉപയോഗിച്ച് അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ കരുതിയിരിക്കുക; നിങ്ങള്‍ നിരീക്ഷണത്തിലാണ്. ബ്രിട്ടീഷ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അനധികൃതമായി ഡൗണ്‍ലോഡ് ചെയ്ത സിനിമയ്‌ക്കോ മ്യൂസിക്കിനോ നഷ്ടപരിഹാരമാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് വേണമെങ്കില്‍ നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലും ഇത് അവസരമൊരുക്കുന്നു.

ബിര്‍മിന്‍ഗാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ മൂന്നുവര്‍ഷം നീണ്ട പഠനത്തിലാണ്, ഡൗണ്‍ലോഡിങിലെ ചതിക്കുഴികളെക്കുറിച്ച് വ്യക്തത ലഭിച്ചത്. ഫയല്‍ ഷെയറിങുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന്റെ തോത് തങ്ങളെ അത്ഭുതപ്പെടുത്തിയതായി ഗവേഷകര്‍ പറഞ്ഞു.

ബിറ്റ്‌ടോറന്റ് (BitTorrent) ഉപയോഗിച്ച് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെ ലോഗുകള്‍ മൂന്നു മണിക്കൂറിനുള്ളില്‍ കൈക്കലാക്കാന്‍ നിരീക്ഷണകമ്പനികള്‍ക്ക് സാധിക്കുമെന്ന് ഗവേഷകരെ ഉദ്ധരിച്ച് ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. പകര്‍പ്പവകാശം കൈവശമുള്ളവര്‍ക്ക്, നിയമവിരുദ്ധ ഡൗണ്‍ലോഡുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇങ്ങനെ ലഭിക്കുന്ന ഡേറ്റ ഉപയോഗിക്കാനാവും.

ബിറ്റ്‌ടോറന്റ് ഫയല്‍ഷെയറിങ് സോഫ്ട്‌വേറിന്റെ മാതൃകയില്‍ ഒരെണ്ണം സ്വന്തംനിലയ്ക്ക് സൃഷ്ടിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ബിറ്റ്‌ടോറന്റിന്റെ മാതൃകയില്‍ ഒട്ടേറെ യൂസര്‍മാര്‍ക്ക് ഒരേസമയം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവര്‍ അവസരമൊരുക്കി.

നിയമവിരുദ്ധമായി ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കൊപ്പം, ആളറിയാതെ നിരീക്ഷകര്‍ക്കും ലോഗ് ചെയ്യാം. ആരാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്, ആരാണ് നിരീക്ഷണം നടത്തുന്നത് എന്നകാര്യം വേര്‍തിരിച്ചറിയുക അസാധ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

നിരീക്ഷിക്കപ്പെടാന്‍ നിങ്ങള്‍ വന്‍തോതില്‍ ഡൗണ്‍ലോഡ് നടത്തണമെന്നില്ലെന്ന്, ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ.ടോം ചോതിയ പറയുന്നു. ഒരു സിനിമ മാത്രം ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ പോലും നിരീക്ഷിക്കപ്പെടാം.

ഡൗണ്‍ലോഡ് ചെയ്യുന്നത് ടോപ്പ് 100 പട്ടികയിലുള്ള ഫയലുകളാണെങ്കില്‍, മണിക്കൂറിനുള്ളില്‍ നിങ്ങള്‍ നിരീക്ഷിക്കപ്പെടും, അത് റിക്കോര്‍ഡ് ചെയ്യപ്പെടും.

പത്ത് വ്യത്യസ്ത കമ്പനികള്‍ നിരീക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ ചില കമ്പനികള്‍ പകര്‍പ്പവകാശം സംരക്ഷിക്കുന്ന കമ്പനികളാണ്, മറ്റ് ചിലത് സുരക്ഷാസ്ഥാപനങ്ങളാണ്. ഗവേഷണസ്ഥാപനങ്ങള്‍ പോലും നിരീക്ഷണം നടത്തുന്നുണ്ട്.

എന്നാല്‍, വന്‍തോതില്‍ നിരീക്ഷണം നടത്തുന്ന ആറ് സ്ഥാപനങ്ങളെ തിരിച്ചറിയുക ബുദ്ധിമുട്ടാണെന്ന് ഗവേഷകര്‍ പറയുന്നു. നിരീക്ഷണം വഴി ലഭിക്കുന്ന ഡേറ്റ ഭാവിയില്‍ വലിയ മൂല്യമുള്ളതായി മാറുമെന്ന് കണ്ടാകണം ഈ നടപടിയെന്ന് കരുതുന്നു. ഫയല്‍ ഷെയറിങ് തടയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഡേറ്റ വില്‍പ്പന നടത്താനും സാധിക്കും.

(COURTESY:MATHRUBHUMI.COM)
Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance