Monday, June 7, 2021

എംപ്ലോയ്‌മെന്റ് സേവനങ്ങള്‍: സമയപരിധി നീട്ടി [ 06-2021]

 കോവിഡ് പശ്ചാത്തലത്തില്‍  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍  സേവനങ്ങള്‍ക്ക് സമയപരിധി ദീര്‍ഘിപ്പിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് അറിയിച്ചു.

2020 ജനുവരി ഒന്നു മുതല്‍ 2021 മെയ് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം.

 2019 മാര്‍ച്ചിലോ അതിനുശേഷമോ രജിസ്‌ട്രേഷന്‍ പുതുക്കേണ്ട പട്ടികജാതി-പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതുക്കല്‍ കാലാവധി 2021 ഓഗസ്റ്റ് 31 വരെ നീട്ടി.  

 www.eemployment.kerala.gov.in മുഖേന 2019 ഡിസംബര്‍ 20 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക്   അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി   2021 ഓഗസ്റ്റ് 31 വരെ  ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പരിശോധനയ്ക്കായി എത്താം.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അല്ലാതെയോ താത്ക്കാലിക നിയമനം ലഭിച്ച്  2019 ഡിസംബര്‍ 20 മുതല്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 ഓഗസ്റ്റ് 31 വരെ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.

www.eemployment.kerala.gov.in ല്‍ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ എന്നിവ ഓണ്‍ലൈനായി ചെയ്യാവുന്നതാണ്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് , പാലക്കാട്        _____________

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance