അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശം വെച്ചിട്ടുള്ളവര്‍ക്ക് പിഴയും മറ്റു ശിക്ഷാ നടപടികളും ഇല്ലാതെ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസരം ഇന്ന് (ജൂണ്‍ 30) അവസാനിക്കും. മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള താലൂക്ക് തല പരിശോധന ജൂലൈ ഒന്ന് മുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് മാറ്റുന്നതിന് താലൂക്ക് സപ്ലേ ഓഫീസുകളില്‍ നേരിട്ടോ ഇ.മെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഫോണ്‍ വഴിയോ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടേയോ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടേയോ ഔദ്യോഗിക ഫോണ്‍ നമ്പറിലോ നേരില്‍ അറിയിക്കാവുന്നതാണ്. ഔദ്യോഗിക ഫോണ്‍ നമ്പറുകള്‍ civilsupplieskerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം
ഏറനാട് 0483 2766230 tsoernad@gmail.com, കൊണ്ടോട്ടി 04931 220507 tsokondotty@gmail.com, നിലമ്പൂര്‍ 0483 2713230 tsonilambur@gmail.com, പെരിന്തല്‍മണ്ണ 04933 227238 tsopmnaa@gmail.com, പൊന്നാനി 0494 2666019 taluksopni@gmail.com, തിരൂരങ്ങാടി 0494 2462917 tsotgdi@gmail.com , തിരൂര്‍ 0494 2422083 tirurtso@gmail.com
No comments:
Post a Comment