സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ബേസിക് സേവിങ്സ് അക്കൗണ്ടിലെ (ബി.എസ്.ബി.ഡി) പുതിയ സേവനനിരക്കുകൾ ജൂലൈ ഒന്നു മുതൽ നിലവിൽ വരും. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കൽ, ചെക്ക്ബുക്, പണം കൈമാറ്റം, നോൺ ഫിനാൻഷ്യൽ ട്രാൻസ്ഫറുകൾ തുടങ്ങിയവക്കാണ് പുതിയ നിരക്കു വരുന്നത്.
സ്വന്തം ബ്രാഞ്ചിൽ നിന്നോ എ.ടി.എമ്മിൽനിന്നോ ഒരു മാസം പരമാവധി നാലുതവണ പണം സൗജന്യമായി പിൻവലിക്കാം. അതിനു മുകളിലുള്ള ഓരോ പിൻവലിക്കലിനും 15 രൂപ ജി.എസ്.ടി ഈടാക്കും. സൗജന്യ പരിധിക്കു ശേഷം മറ്റു ബാങ്കുകളുടെ എ.ടി.എമ്മിൽനിന്നുള്ള പിൻവലിക്കലിനും 15 രൂപ നികുതി ഈടാക്കും.
ഒരു സാമ്പത്തിക വർഷം 10 ചെക്ക്ലീഫുകൾ സൗജന്യമായി ലഭിക്കും. അതിനുശേഷം 10 ലീഫ് ഉള്ള ചെക്ക്ബുക്കിന് 40 രൂപ നികുതിയും ഈടാക്കും. 25 ലീഫുള്ളതിന് 75 രൂപയും നികുതിയും 10 ലീഫുള്ള അടിയന്തര ചെക്ബുക്കിന് 50 രൂപയും നികുതിയും ഈടാക്കും. മുതിർന്ന പൗരന്മാരെ ചെക്ക്ബുക്കിനുള്ള പുതിയ നിരക്കിൽനിന്ന് ഒഴിവാക്കി. എസ്.ബി.ഐ ബ്രാഞ്ചിലും മറ്റു ബാങ്കുകളുടെ ബ്രാഞ്ചിലും ബേസിക് സേവിങ്സ് അക്കൗണ്ട് ഉടമക്ക് പണേതര ഇടപാട് സൗജന്യമാണ്.
No comments:
Post a Comment