വിലാസം മാറിയാൻ ഇനി ആധാറിൽമാത്രം പുതുക്കിയാൽ മതിയാകും. ബാങ്ക്, ഇൻഷുറൻസ് ഉൾപ്പടെയുള്ള രേഖകളിലെല്ലാം താനെ വിലാസം മാറുന്ന സംവിധാനം വൈകാതെ രാജ്യത്ത് നടപ്പാകും.
ആധാറുമായി എല്ലാ ഡാറ്റാബേയ്സും ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാകുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിൽ വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി കൂടുതൽപേരും ആധാറാണ് ഉപയോഗിക്കുന്നത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെുള്ളവയും വിലാസം കെവൈസി എന്നിവയ്ക്കും സബ്സിഡി ഉൾപ്പടെയുള്ളവ ലഭിക്കുന്നതിനും ആധാറാണ് പരിഗണിക്കുന്നത്.ആധാറിൽ വിലാസം പുതുക്കിയാൽ ബാങ്ക് അക്കൗണ്ട്, ടെലികോം, ലൈഫ് ഇൻഷുറൻസ് പോളിസി, ഗ്യാസ് കണക് ഷൻ, പാൻ എന്നിവയിലെല്ലാം താനെ മാറുന്ന രീതിയിലാണ് പുതിയ സംവിധാനം തയ്യാറാകുന്നത്.മാസങ്ങൾക്കുള്ളിൽ സംവിധാനം പ്രാവർത്തികമാകും. ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയമാണ് പദ്ധതിക്കുപിന്നിൽ.
No comments:
Post a Comment