Saturday, June 12, 2021

വൈദ്യുതി കണക്ഷനുള്ള നടപടിക്രമം ലളിതമാക്കി !!

 ഇനി രണ്ടു രേഖകൾ മാത്രം മതി.വൈദ്യുതി കണക്‌ഷന്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ കെ.എസ്.ഇ.ബി. തീരുമാനം. ഏതുതരം കണക്ഷനും ലഭിക്കാന്‍ അപേക്ഷയോടൊപ്പം രണ്ടു രേഖകള്‍ മതി. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയും.

വ്യാവസായിക കണക്ഷന്‍ ലഭിക്കാന്‍ പഞ്ചായത്ത് ലൈസന്‍സോ വ്യാവസായിക ലൈസന്‍സോ രജിസ്‌ട്രേഷനോ ആവശ്യമില്ല. നിലവിലെ ട്രാന്‍സ്‌ഫോര്‍മറില്‍നിന്ന് വൈദ്യുതി ലഭ്യമാണോ എന്നു പരിശോധിക്കാനുള്ള പവര്‍ അലോക്കേഷന്‍ അപേക്ഷയും നിര്‍ബന്ധമല്ല. വ്യവസായ എസ്‌റ്റേറ്റുകള്‍, വ്യവസായ പാര്‍ക്കുകള്‍, സ്‌പെഷ്യല്‍ എക്കണോമിക് സോണുകള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ അവിടങ്ങളില്‍ സ്ഥലം അനുവദിച്ചതിന്റെ അലോട്ട്‌മെന്റ് ലെറ്റര്‍ മാത്രം മതി.ഉടമസ്ഥത തെളിയിക്കുന്ന രേഖ വേണ്ട. -

കണക്ഷന്‍ എടുക്കാന്‍ അപേക്ഷയോടൊപ്പം നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലെയും കണക്ഷന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും വിലാസം ഒന്നാണെങ്കില്‍ സ്ഥലത്തിന്റെ നിയമപരമായ അവകാശം തെളിയിക്കാന്‍ പല രേഖകള്‍ ഉപയോഗിക്കാം.

തദ്ദേശസ്ഥാപനം നല്‍കിയ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ടറല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സര്‍ക്കാര്‍ ഏജന്‍സി നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വെള്ളം, ഗ്യാസ്, ടെലിഫോണ്‍ ബില്ലുകള്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance