Saturday, June 12, 2021

ഗൂഗിള്‍ ഫോടോസ്'; അണ്‍ലിമിറ്റഡ് ആയി അപ്ലോഡ് ചെയ്യാനുള്ള അവസരം തീരുന്നു ?

 

ന്യൂഡെല്‍ഹി: ഗൂഗിള്‍ ഫോടോസില്‍ പരിധിയില്ലാതെ ചിത്രങ്ങളും വിഡിയോകളും അപ്ലോഡ് ചെയ്യാനുള്ള അവസരം തീരുന്നു. ജൂണ്‍ 1 മുതല്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഓരോ വ്യക്തിക്കും അനുവദിച്ചിരിക്കുന്ന ഗൂഗിള്‍ സ്റ്റോറേജായ 15 ജിബിയുടെ പരിധിയില്‍ വരും. 

ഇതുവരെ ഗൂഗിള്‍ ഫോടോസ് 15 ജിബി പരിധിയില്‍ അല്ലാത്തതിനാല്‍ എത്രവേണമെങ്കിലും ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യാന്‍ കഴിയുമായിരുന്നു. ജൂണ്‍ 1 മുതല്‍ അപ്‌ലോഡ് ചെയ്യുന്നവ 15 ജിബി സ്‌പേസിലേക്ക് ആയിരിക്കും ഉള്‍പെടുത്തുക. ഗൂഗിള്‍ ഡ്രൈവ്, ജിമെയില്‍ ഉള്‍പെടെയുള്ള സേവനങ്ങള്‍ക്കു കൂടിയാണ് 15 ജിബി സ്റ്റോറേജ് എന്നതിനാല്‍ ജൂണ്‍ 1 മുതല്‍ പരിധിയിലാത്ത അപ്‌ലോഡിങ് സാധ്യമാകില്ല. 

എന്നാല്‍ തിങ്കളാഴ്ച വരെ 'ഹൈ ക്വാളിറ്റി' ഫോര്‍മാറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും ഈ പരിധിയില്‍ വരില്ല. ഇക്കാരണത്താല്‍ പരമാവധി ചിത്രങ്ങളും വിഡിയോകളും ഞായറാഴ്ചയും തിങ്കളാഴ്ചയുമായി അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

അധിക സ്‌പേസ് ആവശ്യമെങ്കില്‍ പ്രതിമാസം 130 രൂപയ്ക്ക് 100 ജിബിയോ 210 രൂപയ്ക്ക് 200 ജിബിയോ എടുക്കാന്‍ കഴിയും. ഗൂഗിള്‍ പിക്‌സല്‍ 15 ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ജൂണ്‍ ഒന്നിനു ശേഷവും 15 ജിബി പരിധിയില്ലാതെ തന്നെ ഗൂഗിള്‍ ഫോടോസ് ഉപയോഗിക്കാം. photos.google.com/storage എന്ന പേജ് തുറന്നാല്‍ 15 ജിബിയില്‍ എത്ര ഭാഗം ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാകും.

നിലവില്‍ ഗൂഗിള്‍ ഫോടോസിലുള്ള ചിത്രങ്ങള്‍?

തിങ്കളാഴ്ച വരെ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ നഷ്ടമാകില്ലെന്നു മാത്രമല്ല ഇവ ജൂണ്‍ 1 മുതല്‍ ബാധകമാകുന്ന 15 ജിബി കവറേജില്‍ വരില്ല. അതുകൊണ്ട് പരമാവധി ചിത്രങ്ങള്‍ ഇപ്പോള്‍ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കാം. ഒരു ദിവസം ഒരു അകൗണ്ടിലേക്ക് 15 ജിബി ഫയലുകള്‍ മാത്രമേ അപ്‌ലോഡ് ചെയ്യാനാകൂ.

അപ്‌ലോഡിങ് എങ്ങനെ?

photos.google.com സൈറ്റ് തുറന്നോ ഗൂഗിള്‍ ഫോടോസ് ആപ് വഴിയോ ലോഗിന്‍ ചെയ്യാം. ഒറിജിനല്‍, ഹൈക്വാളിറ്റി എന്നീ രണ്ട് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ഹൈക്വാളിറ്റി നല്‍കിയാല്‍ ജൂണ്‍ 1 വരെ 15 ജിബി നിയന്ത്രണം ബാധകമാകില്ല. 'ഒറിജിനല്‍' ഓപ്ഷന്‍ എങ്കില്‍ ജൂണ്‍ ഒന്നിനു മുന്‍പും അത് 15 ജിബിയുടെ പരിധിയില്‍ വരും.

തീരുമാനം എന്തുകൊണ്ട്?

നിലവില്‍ ഫോണുകളില്‍ പലതും ഗൂഗിള്‍ ഫോടോസ് ആപ്ലികേഷനുള്ളതുകൊണ്ട് വരുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇതിലേക്ക് അപ്‌ലോഡ് ആകുന്നത് ഗൂഗിളിന് വലിയ സ്റ്റോറേജ് ബാധ്യതയാണ്. ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഫോടോസ് എന്നിവയിലേക്കു മാത്രം പ്രതിദിനം 43 ലക്ഷം ജിബി ഫയലുകള്‍ അപ്ലോഡ് ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്.

ഫയലുകള്‍ കംപ്രസ് ചെയ്യാന്‍?

ഒറിജിനല്‍ ക്വാളിറ്റിയില്‍ മുന്‍പ് ഗൂഗിള്‍ ഫോടോസില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ 15 ജിബിയുടെ പരിധിയിലാണ്. ഇവ ഹൈക്വാളിറ്റി ഫോര്‍മാറ്റിലേക്ക് മാറ്റിയാല്‍ 15 ജിബിയുടെ പരിധിയില്‍ നിന്ന് മുക്തമാകും. ഇതിനായി ഗൂഗിള്‍ ഫോടോസിലെ സെറ്റിങ്‌സ് തുറക്കുക. ചുവടെയുള്ള 'റികവര്‍ സ്റ്റോറേജ്' ഓപ്ഷ് ക്ലിക് ചെയ്ത് കംപ്രസ് ചെയ്താല്‍ ഈ ഫയലുകളുടെ വലുപ്പം കുറയും. ചിത്രം കൃത്യമായി പതിയാത്തതോ, ഇരുള്‍ നിറഞ്ഞതോ, അവ്യക്തമായതോ ആയ വിഡിയോ, ഫോടോ ഫയലുകള്‍ കണ്ടെത്തി ഡിലീറ്റ് ചെയ്യാന്‍ photos.google.com/quotamanagement എന്ന ലിങ്കിലെ 'Review and delete' ഓപ്ഷനും ഉപയോഗിക്കാം


No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance