Sunday, September 5, 2021

ഇനി പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങേണ്ട ; സേവനങ്ങൾക്കായി ഇനി സിറ്റിസൺ പോർട്ടൽ ഉണ്ട്. ?

 ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും ഇനി മുതൽ കൂടുതൽ സുതാര്യവും സുഗമവും ആകുന്നു. 

നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസൺ പോർട്ടൽ (https://citizen.lsgkerala.gov.in/) യാഥാർത്ഥ്യമായിരിക്കുന്നു. ഇതോടെ ജനങ്ങളുടെ വിരൽത്തുമ്പിൽ വിവരങ്ങൾ ലഭ്യമാകും. 

പഞ്ചായത്ത് വകുപ്പിൻ്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്മെൻ്റ് സമ്പ്രദായത്തിൻ്റെ  (ഐ.എൽ.ജി.എം.എസ്) ഭാഗമായി പോർട്ടൽ തയ്യാറാക്കിയത്. 

എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസൺ പോർട്ടൽ. 

കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് നിലവിലുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് വിന്യസിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അതുകൂടി പൂർത്തിയാകുന്നതോടെ ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കാൻ സാധിക്കും.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance