അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണനാ (ബിപിഎൽ) വിഭാഗത്തിലേക്ക് മാറുന്നതിന് ഈ മാസം 22 മുതൽ അടുത്ത മാസം 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം ലഭിക്കും.
നിലവിൽ ബിപിഎൽ കാർഡ് ഉള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാല് ചക്ര വാഹനങ്ങൾ ഉള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമി ഉള്ളവർ, പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ, സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ കഴിയില്ല.
സമർപ്പിക്കേണ്ട രേഖകൾ:
അപേക്ഷകർ വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിൽ 200 രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കിയ വാടകക്കരാറും രണ്ട് സാക്ഷികളുടെ ഒപ്പും വേണം. കൂടാതെ, പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെയോ അല്ലെങ്കിൽ ഉൾപ്പെടാൻ അർഹതയുണ്ടെന്നോ തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
മാരക രോഗങ്ങളോ അംഗവൈകല്യമോ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ്, സർക്കാർ പദ്ധതിയിലൂടെ ലഭിച്ച വീടാണെങ്കിൽ അതിന്റെ രേഖ, സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം. 21 വയസ്സ് തികഞ്ഞ പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകൾ പുനർവിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.
അപേക്ഷകളിൽ ന്യൂനതകൾ കണ്ടെത്തിയാൽ അത് തിരിച്ചയക്കും. അതുകൊണ്ട് തന്നെ നിശ്ചിത സമയപരിധിക്കുള്ളിൽത്തന്നെ തിരുത്തലുകൾ വരുത്തി വീണ്ടും സമർപ്പിക്കേണ്ടതുണ്ട്.
http
No comments:
Post a Comment