മലപ്പുറം: പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 35ല്‍ നിന്ന് 36 വയസ്സാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഒ.ബി.സി, എസ്.സി, എസ്.ടി ഉള്‍പ്പെടെ സംവരണ വിഭാഗങ്ങള്‍ക്ക് നിയമപ്രകാരമുള്ള വയസ്സിളവ് നേരത്തേതിന് അനുസൃതമായി ലഭിക്കുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
ഏപ്രില്‍ ഒന്നുമുതലുള്ള പ്രാബല്യം ലഭിക്കും. സര്‍ക്കാര്‍ ഉത്തരവ് വൈകുന്നതിനെതിരെ ഉദ്യോഗാര്‍ഥികളില്‍നിന്ന് കടുത്ത വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. മാര്‍ച്ച് 31 ലെ കൂട്ടവിരമിക്കല്‍ ഒഴിവാക്കി പെന്‍ഷന്‍ പ്രായം 56 വയസ്സ് പൂര്‍ത്തിയാവുന്ന മുറക്കായിരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനെതിരെ യുവജന സംഘടനകള്‍ ഒന്നടങ്കം രംഗത്തുവന്നതിനെ തുടര്‍ന്നാണ് വിരമിക്കല്‍പ്രായം ഉയര്‍ത്തിയ നടപടി തൊഴില്‍ തേടുന്നവരെ ബാധിക്കില്ളെന്ന പ്രഖ്യാപനവുമായി പുതിയ ഉത്തരവിറക്കിയത്.

No comments:
Post a Comment