തൃശ്ശൂര്‍: നേത്രദാനത്തിനും ശരീരദാനത്തിനും വഴികാട്ടിയായി ഒരു വെബ്‌സൈറ്റ് ഒരുങ്ങുന്നു www.marananantharam.com. സപ്തംമ്പര്‍ മുപ്പതിന് സാഹിത്യ അക്കാദമി ഹാളിലാണ് ഔദ്യോഗികമായ ഉദ്ഘാടനം. നേത്രദാനം സംബന്ധിച്ചും ശരീരദാനം സംബന്ധിച്ചുമുള്ള ആശങ്കകള്‍ അകറ്റുകയും അതിനുള്ള വഴികള്‍ ആളുകള്‍ക്ക് പകര്‍ന്നുനല്‍കുകയുമാണ് വെബ്‌സൈറ്റിന്റെ ലക്ഷ്യം.
മാതൃഭൂമി 'നഗര'ത്തില്‍ മരണാനന്തരം എന്ന തലക്കെട്ടോടെ വന്ന ലേഖനമാണ് ഇതിന് പ്രചോദനമായത്. വിവരങ്ങള്‍ എല്ലാം മലയാളത്തിലാണ് എന്ന പ്രത്യേകതയും വെബ്‌സൈറ്റിനുണ്ട്. നേത്രദാനത്തിനും ശരീരദാനത്തിനും എന്തെല്ലാം ചെയ്യണം, ആരെയെല്ലാം സമീപിക്കണമെന്നതിന്റെ വിവരങ്ങള്‍ സൈറ്റിലുണ്ട്. രണ്ടിനും ഉപയോഗിക്കുന്ന അപേക്ഷാ ഫോമുകളുടെ മാതൃകയുമുണ്ട്. അവയവദാനത്തിന് സഹായം നല്‍കുന്ന ഓരോ ജില്ലയിലെയും കേന്ദ്രങ്ങളുടെ ഫോണ്‍ നമ്പര്‍ ഇതില്‍ ഉള്‍പ്പെടുത്തും. വെബ്‌സൈറ്റിന് നേതൃത്വം നല്‍കുന്ന റിട്ട. സുബേദാര്‍ കൈപ്പറമ്പ് കളത്തിക്കാട്ടില്‍ വീട്ടില്‍ കെ.ആര്‍. രാജന്റെ ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറുമുണ്ട്. ദേവകി നിലയങ്ങോടും സിസ്റ്റര്‍ ജെസ്മിയും രാജന്‍ വഴി ശരീരദാനത്തിനുള്ള അനുമതി പത്രം സമര്‍പ്പിച്ചുകഴിഞ്ഞു. മറ്റു നൂറുകണക്കിനാളുകളും സമ്മതപത്രംസമര്‍പ്പിച്ചിട്ടുണ്ട്. അമ്പതോളം പേര്‍ ശരീരദാനത്തിനാണ് സമ്മതപത്രം നല്‍കിയിരിക്കുന്നത്. ഭാര്യ ഓമനയും രാജന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടെയുണ്ട്. രാജനും ഓമനയും ശരീരദാനത്തിന് അനുമതി പത്രം സമര്‍പ്പിച്ചിട്ടുണ്ടുതാനും.![]()
ശരീരദാനം മതപരമായ ചടങ്ങുകള്‍ക്ക് വിഘാതമാവില്ലെന്ന് വെബ്‌സൈറ്റ് പറയുന്നു. ചടങ്ങുകള്‍ക്കുശേഷം ശരീരം വിട്ടുകൊടുത്താല്‍ മതി. നേത്രദാനം മുഖം വൈകൃതമാക്കില്ല. കണ്ണട ഉപയോഗിക്കുന്നവര്‍ക്കും ആസ്മരോഗികള്‍ക്കും ടി.ബിയോ പ്രമേഹമോ ഉള്ളവര്‍ക്കും നേത്രദാനം നടത്താം. നേത്രദാനരംഗത്തെ സാങ്കേതിക വിവരങ്ങളും ഇന്ത്യയിലെ അന്ധരുടെ കണക്കുകളും സൈറ്റിലുണ്ട്. ശരീരദാനത്തിന് എഴുതി തയ്യാറാക്കേണ്ട സമ്മത പത്രത്തിന്റെ മാതൃക സൈറ്റില്‍ ഉണ്ട്. ഇരുപതു രൂപയുടെ മുദ്രക്കടലാസിലാണ് ഇത് എഴുതേണ്ടത്.
Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246
No comments:
Post a Comment