വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ നല്‍കുന്നവരില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കിയിരുന്ന ട്രാന്‍സാക്ഷന്‍ ഫീസും അതിന്മേലുള്ള സേവനനികുതിയും പൂര്‍ണ്ണമായി ഒഴിവാക്കിയതായി ഊര്‍ജ്ജവകുപ്പുമന്ത്രി ശ്രീ. ആര്യാടന് മുഹമ്മദ് നിയമസഭയെ അറിയിച്ചു. ഓണ്‍ലൈന്‍ പണമടയ്ക്കല്‍ സൗകര്യം നല്‍കിയിരുന്ന ബാങ്കുകള്‍ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്ന അധികതുക ഇനി കെ എസ് ഇ ബി അതത് ബാങ്കുകള്‍ക്ക് നല്‍കും. നിലവില്‍ കെ എസ് ഇ ബിക്കുവേണ്ടി പെയ്‌മെന്റ് ഗേറ്റ്‌വേകളായി പ്രവര്‍ത്തിക്കുന്ന ടെക് പ്രോസസ്, കനറ ബാങ്ക്/പേയു എന്നിവ ബില്ലൊന്നിന് യഥാക്രമം 3 രൂപ 60 പൈസയും 4 രൂപ 49 പൈസയുമാണ് അധികം ഈടാക്കിയിരുന്നത്. വിവിധ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടച്ചിരുന്നവരില്‍ നിന്ന് ബില്‍ തുകയുടെ 0.78 മുതല്‍ 1.12 % വരെയുള്ള തുകയായിരുന്നു ട്രാന്‍സാക്ഷന്‍ ഫീ ആയി പേയ്‌മെന്റ് ഗേറ്റ് വേകള്‍ ഈടാക്കിയിരുന്നത്. ഈ തീരുമാനത്തോടെ ഇത്തരം അധികച്ചെലവ് ഇല്ലാതാവും.വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ പ്രത്യേക ആനുകൂല്യം.
wss.kseb.in എന്ന വെബ് സൈറ്റിലൂടെ, വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പ്പതിലേറെ ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ് സൗകര്യമുപയോഗിച്ചും വൈദ്യുതി ബില്‍ അടയ്ക്കാവുന്നതാണ്. സംശയങ്ങള്‍ ദൂരീകരിക്കാന്‍ 1912 എന്ന നമ്പരില്‍, കെ എസ് ഇ ബിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. ഈ നമ്പര്‍ ഡയല്‍ ചെയ്തശേഷം '5' തിരഞ്ഞെടുത്താല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ അറിയാം.
നല്ലത്
ReplyDeleteരജിസ്റ്റെർ ചെയ്ത അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ആക്കാം
ReplyDelete