Sunday, May 12, 2019

പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ. ഓണ്‍ലൈന്‍ അപേക്ഷ വെള്ളിയാഴ്ച മുതല്‍ ...?

പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ. ഓണ്‍ലൈന്‍ അപേക്ഷ വെള്ളിയാഴ്ച മുതല്‍ 

പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ വെള്ളിയാഴ്ച മുതൽ സ്വീകരിക്കും. 
 മേയ് 16 -ന് വൈകുന്നേരംവരെ അപേക്ഷ സ്വീകരിക്കും. 

 ഓരോ ദിവസവും കുറഞ്ഞത് രണ്ട് അധ്യാപകരെങ്കിലും   പ്രവൃത്തിസമയം മുഴുവനും പ്രവർത്തിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണമെന്ന് ഹയർസെക്കൻഡറി ഡയറക്ടർ നിർദേശിച്ചു.

 അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധരേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിൽ പരിശോധനയ്ക്ക് 16- നകം സമർപ്പിക്കണം. 

 അപേക്ഷ അന്തിമമായി സമർപ്പിച്ചശേഷം ഏതെങ്കിലുംതരത്തിലുളള തെറ്റുകൾ കണ്ടെത്തിയാൽ വിവരം ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും നൽകുന്ന സ്കൂൾ പ്രിൻസിപ്പലിനെ അറിയിച്ച് തിരുത്താം. 

മുഖ്യ അലോട്ട്മെന്റ് രണ്ടെണ്ണമാണുണ്ടാവുക. ഇതിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകും. തുടർന്ന്, സപ്ലിമെന്ററി അലോട്ട്മെന്റുകൾ തുടങ്ങും. ജൂലായ് ഏഴിന് ഈ വർഷത്തെ പ്രവേശന നടപടികൾ അവസാനിപ്പിക്കും.

വി.എച്ച്.എസ്.ഇ. വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ശിവശക്തി ഡിജിറ്റൽ സേവ വഴി സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾ സഹിതം വെരിഫിക്കേഷനായി അടുത്തുള്ള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നൽകി അക്നോളജ്മെന്റ് കൈപ്പറ്റണം.

ഒറ്റ അപേക്ഷയിൽ എല്ലാ ജില്ലയിലെ സ്കൂളുകളിലേക്കും മുൻഗണനാക്രമത്തിൽ അപേക്ഷ സമർപ്പിക്കാം. നിലവിലുള്ള കോഴ്സുകൾക്ക് പുറമേ നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിംവർക്ക് പാഠ്യപദ്ധതിയും 2018-19 മുതൽ വി.എച്ച്.എസ്.ഇയിൽ നടപ്പാക്കിയിരുന്നു. .

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance