നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ട് ബാലൻസ് പിൻവലിക്കാൻ ഇനി ഓഫീസുകൾ കയറി ഇറങ്ങി അപേക്ഷകൾ സമർപ്പിക്കേണ്ട. എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഇതിനായി ഓൺലൈൻ സർവീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. പിൻവലിക്കൽ പ്രക്രിയ വേഗത്തിലും എളുപ്പത്തിലുമാക്കുന്ന പദ്ധതിയാണിത്. എന്നാൽ യൂണിവേഴ്സൽ അക്കൌണ്ട് നമ്പർ (യു.എൻ.) ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഇപിഎഫ് ഉപഭോക്താക്കൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. പണം പിൻവലിക്കുന്നതിന് നിലവിൽ സമർപ്പിക്കേണ്ട ഫോമുകൾ ഫോം 19, ഫോം 10 സി, ഫോം 31 തുടങ്ങിയവയാണ്. എന്നാൽ ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ ഈ ഫോമുകൾക്ക് പകരമായി ഒറ്റ ഫോം സമർപ്പിച്ചാൽ മതി. മാത്രമല്ല അപേക്ഷ സമർപ്പിക്കുന്നതിന് ഈ ഫോമുകൾക്ക് തൊഴിലുടമയുടെ അറ്റസ്റ്റേഷൻ ആവശ്യമില്ല. സ്വയം സാക്ഷ്യപ്പെടുത്തൽ രീതിയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
🎆 ഇങ്ങനെ ഒരു അവസരത്തെ കുറിച്ച് അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാവരുത്.
No comments:
Post a Comment