മരണത്തോട് മല്ലടിച്ചു കിടക്കുന്ന ഒരു ചെറുപ്പക്കാരന്റെ അടുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം നിൽക്കുമ്പോൾ മലക്കുൽ മ3ത്ത് അസ്‌റാഈൽ അലൈഹിസ്സലാം അവിടേക്ക് കടന്നു വന്നു. അസ്‌റാഈലിന്റെ രൂപം കണ്ടിട്ട് മുത്ത് നബി ചോദിച്ചു. എന്ത് രൂപമാണ് അസ്‌റാഈൽ നിങ്ങൾക്ക് ? നല്ല വസ്ത്രം ധരിച്ചു കൂടെ..? അപ്പോൾ അസ്‌റാഈൽ പറഞ്ഞു. ഇവനെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ് നബിയേ എന്നിട്ടും ഇവൻ നന്നായില്ല.
അപ്പോൾ കാരുണ്യത്തിന്റെ മുത്ത് രത്നമായ നബി അസ്‌റാഈൽ അലൈഹിസ്സലാമിനോട് ചോദിച്ചു. എങ്ങിനെയാണ് ഇവനെ ഉപദേശിച്ചത്? ദിനവും അഞ്ച് നേരം അല്ലാഹുവിന്റെ പള്ളിയിൽ നിന്നും ബാങ്ക് കേൾക്കുമ്പോൾ ഇവനോട് നിസ്‌കരിക്കാൻ ഞാൻ പറയും. ഇവൻ അനുസരിച്ചില്ല അത് കൊണ്ട് ഇവനോട് ഞാൻ കരുണ കാണിക്കില്ല.
ഒരാൾ നിസ്‌കരിക്കാൻ പള്ളിയിൽ പോകുമ്പോൾ പള്ളിയുടെ അകത്തേക്ക് വലതുകാൽ എടുത്തു വെക്കുമ്പോൾ പള്ളിയുടെ കവാടത്തിന്റെ വലതു ഭാഗത്തു അസ്‌റാഈൽ അലൈസ്സലാം കാത്തു നിൽക്കും. അവനെ കെട്ടിപ്പിടിച്ചു മുസാഫഹത് ചെയ്തു അവനോട് അസ്‌റാഈൽ പറയും നിസ്ക്കാരം നിലനിർത്തണേ, നിസ്ക്കാരം നിലനിർത്തിയാൽ മരണ സമയത്ത് പുഞ്ചിരിക്കുന്ന മുഖത്തോടെ നിന്റെ അടുക്കലേക്ക് ഞാൻ വരും.
പള്ളിയിൽ ബാങ്ക് വിളിക്കുമ്പോൾ വീട്ടിൽ tv വെച്ചിരുന്നു അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിൽ നിസ്ക്കാരം ഒഴിവാക്കുന്നവരോട് വീടിന്റെ വെളിയിൽ വന്നു അസ്‌റാഈൽ വിളിച്ചു പറയും അല്ലാഹുവിനെ മറന്ന് നന്ദികേട് കാണിച് ഇരിക്കുന്നവരേ..
ഒരു ദിവസം നിങ്ങളുടെ മുമ്പിൽ ഞാൻ കടന്ന് വരും. അന്ന് എന്റെ രൂപം കണ്ട് നിങ്ങൾ പേടിച്ചു കൊണ്ട് കിടന്ന കിടപ്പിൽ മലമൂത്ര വിസർജ്ജനം നടത്തി മൃഗങ്ങൾ ചാകുന്നത് പോലെ നിനക്ക് മരിക്കേണ്ടി വരും.
മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം അസ്‌റാഈൽ നോട് ചോദിച്ചു..
ആരോടെങ്കിലും നിനക്ക് സ്നേഹമുണ്ടോ അസ്‌റാഈൽ..?(അലൈഹിസ്സലാം)
എനിക്ക് കൂട്ടുകാരനുണ്ട് യാ റസൂലുല്ലാഹ്
അവന്റെ റൂഹ് പിടിക്കാൻ ഞാൻ പോകുന്നത് നല്ല വസ്ത്രം ധരിച്ചു പുഞ്ചിരിക്കുന്ന മുഖത്തോടെ സലാം പറഞ്ഞു കൊണ്ടാണ്..
(അസ്സലാമു അലൈക്ക യാ വലിയ്യുല്ലാഹ്)
കാലിന്റെ തള്ളവിരൽ മുതൽ റൂഹ് പിടിച്ചു തുടങ്ങും. മരണ വേദന സഹിക്കാൻ കഴിയാതെ കരയുമ്പോൾ അവരോട് ചോദിക്കും എന്തിനാ വിഷമിക്കുന്നത് ? കരയണ്ട എന്ന് പറഞ്ഞു സ്വർഗ്ഗം കാണിച്ചു കൊടുത്തിട്ടു പറയും ഇതാണ് നിനക്കുള്ള പ്രതിഫലം, ഇനി മുതൽ ഇതാണ് നിന്റെ ഭവനം.
അവസാനം റൂഹ് തൊണ്ട കുഴിയിൽ എത്തുമ്പോൾ "ലാ ഇലാഹ ഇല്ലല്ലാഹ്" ചൊല്ലികൊടുക്കും. അവന്റെ ഭാര്യയോ മക്കളോ ഉമ്മയോ ആര് ചൊല്ലികൊടുത്തില്ലെങ്കിലും ഞാൻ കലിമത്തുതൗഹീദ് ചൊല്ലികൊടുക്കും യാ റസൂലുല്ലാഹ്
പ്രിയ സഹോദരങ്ങളെ..
നമ്മിൽ പലരും ഗൗരവത്തിൽ എടുക്കാതെ നിസ്ക്കാരം ഖളാആക്കുന്നു.
ശ്രദ്ധിക്കണേ സഹോദരങ്ങളേ..
അസ്‌റാഈൽ അലൈസ്സലാം സ്വർഗ്ഗം കാണിച്ചു നൽകി മരിക്കാൻ കഴിയുന്ന മുത്തഖീങ്ങളിൽ അല്ലാഹു നമ്മേ ഉൾപ്പെടുത്തട്ടെ..
ആമീൻ യാ റബ്ബൽ ആലമീൻ.
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ്. അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും.
No comments:
Post a Comment