മരണം രജിസ്റ്റർ ചെയ്യാൻ മരിച്ചാളുടെ അപേക്ഷകൻറെയോ ആധാർ വിവരങ്ങൾ ഹാജരാക്കാൻ നിർബന്ധിക്കരുതെന്ന് പഞ്ചായത്ത് ഡയറക്ടറേറ്റ് ഉത്തരവിട്ടു.
🔰1969 ജനനമരണ രജിസ്ട്രേഷൻ നിയമത്തിൽ തിരിച്ചറിയൽ രേഖ യായി ആധാർ ഉപയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടില്ല.
🔰ആധാർ ഉപയോഗത്തിന് സുപ്രീംകോടതിയുടെ വിധി പ്രകാരം നിയന്ത്രണമുണ്ട്.
അതിനാൽ മരണം രജിസ്റ്റർ ചെയ്യാൻ ആധാർ ആവശ്യപ്പെടരുതെന്നാണ് ഡയറക്ടറേറ്റ് നിർദേശിച്ചത്.
🔰മരണം രജിസ്ട്രേഷന് തിരിച്ചറിയൽ രേഖയായി അപേക്ഷകന് സ്വമേധയാ ആധാർ പകർപ്പ് നൽകാം.
🔰ഇത്തരത്തിൽ ഹാജരാക്കുന്ന ആധാർ നമ്പറിനെ ആദ്യത്തെ എട്ട് അക്കങ്ങൾ തിരിച്ചറിയാത്ത വിധം കറുത്ത മഷികൊണ്ട് മറക്കണം.
🔰ആധാർ നമ്പർ ഏതെങ്കിലും ഡേറ്റാബേസിൽ സൂക്ഷിക്കരുത്.
🔰ഏതെങ്കിലും രേഖയായി ആധാർ അച്ചടിക്കാനും പാടില്ല.
🔰ആവശ്യമെങ്കിൽ ആധാർ നമ്പറിനെ അവസാന നാല് അക്കങ്ങൾ മാത്രം സൂക്ഷിക്കുകയോ അച്ചടിക്കുകയോ ചെയ്യാം.
No comments:
Post a Comment