നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) വഴിയുള്ള പണമിടപാടുകൾ ഇന്ന് മുതൽ 24 മണിക്കൂറും നടത്താം. നെഫ്റ്റ് സേവനം ദിവസവും 24 മണിക്കൂറും 365 ദിവസവും നടപ്പിലാക്കാനാണ് റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ, രാവിലെ 8 നും വൈകുന്നേരം 6:30 നും ഇടയിൽ ബാങ്കുകൾ തുറന്നിരിക്കുന്ന ദിവസങ്ങളിൽ മാത്രം പണം കൈമാറാനാണ് സാധിച്ചിരുന്നുള്ളൂ.
പണം കൈമാറ്റത്തിനുള്ള ആർബിഐ നിയന്ത്രിത പ്ലാറ്റ്ഫോമാണ് നെഫ്റ്റ്. രണ്ട് ലക്ഷം രൂപ വരെയുള്ള ഫണ്ട് കൈമാറ്റത്തിന് ഇത് ഉപയോഗിക്കാം.
ദിവസത്തിൽ 24 മണിക്കൂറും മാത്രമല്ല, അവധിദിനങ്ങൾ ഉൾപ്പെടെ വർഷത്തിലെ എല്ലാ ദിവസങ്ങളിലും നെഫ്റ്റ് മണി ട്രാൻസ്ഫർ സൗകര്യം ലഭ്യമാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചതോടെ ഇനി ബാങ്ക് അവധി ദിവസങ്ങളിൽ നെഫ്റ്റ് സേവനം ലഭ്യമാകും.
No comments:
Post a Comment