കേരളത്തില്‍ ഇപ്പോള്‍ നിഴലില്ലാ ദിനങ്ങളുടെ (സീറോ ഷാഡോ ഡേ) സമയം. വിഷുദിനം മുതല്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിഴിലില്ലാത്ത ദിവസം അനുഭവപ്പെട്ടു തുടങ്ങി. ഉച്ച സമയത്ത് നിഴല്‍ കാലിനു ചുവട്ടില്‍ തന്നെയുണ്ടാകുന്ന അവസ്ഥയാണിത്.വിശദമായി അറിയാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ കാണാം. https://youtu.be/ucyFCgL3fT0
സൂര്യന്‍ ഭൂമിയുടെ ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്ന് ഇന്ത്യയുള്‍പ്പെടുന്ന ഉത്തരായന ഗോളത്തിലേക്ക് കടക്കുന്നതിതോനടുബന്ധിച്ചാണ് നിഴിലില്ലാത്ത അവസ്ഥ വരുന്നത്. ഉച്ചയ്ക്ക് ലംബമായി നില്‍ക്കുന്ന (90 ഡിഗ്രിയില്‍) വസ്തുവിന് നിഴലുണ്ടാകില്ല എന്നതാണ് നിഴലില്ലാത്ത ദിനം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ലളിതമായി പറഞ്ഞാല്‍ സൂര്യന്‍ തലയ്ക്കു മുകളില്‍ ആകുമ്പോള്‍ നിഴല്‍ ഉണ്ടാകുന്നില്ല.
കേരളത്തില്‍ തന്നെ വിവിധ ദിവസങ്ങളിലാണ് ഇത് അനുഭവപ്പെടുക. ഇനി ഓഗസ്റ്റ് മാസത്തിലും ഇതേ രീതിയില്‍ നിഴലില്ലാ ദിനം വരുന്നുണ്ട്. മഴയോ മേഘാവൃതമോ ആയാല്‍ അപ്പോള്‍ അത് അനുഭവിക്കാനാകില്ല. എപ്പോഴും നിഴലില്ലാ ദിനം മനസ്സിലാക്കാന്‍ നല്ലത് ഏപ്രില്‍ മാസമാണ്. കടുത്ത വെയിലുണ്ടാകും എന്നതാണ് കാരണം.
[Courtesy: https://chat.whatsapp.com/JVDhgkVeKa34sO4tQqJv3F]
No comments:
Post a Comment