Thursday, April 23, 2020

മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് കേന്ദ്രവിഹിതം വിതരണം ചെയ്ത തുടങ്ങി. ?

മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് കേന്ദ്രവിഹിതം വിതരണം  ചെയ്ത തുടങ്ങി.  റേഷൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നിർബന്ധമായും കൊണ്ടുവരണം

മുൻഗണനാ വിഭാഗത്തിലെ പിങ്ക് കാർഡുകളുടെ 17 ഇനങ്ങളടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളുടെ രണ്ടാംഘട്ട വിതരണം ഏപ്രിൽ 22 ന് ആരംഭിക്കും.

സംസ്ഥാനത്ത് കോവിഡ് 19 ന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം എഎ വൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡുകൾക്കുള്ള ഏപ്രിലിലെ സൗജന്യ റേഷൻ വിതരണം  (ഏപ്രിൽ 20 തിങ്കൾ) ആരംഭിക്കും. റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈലിൽ കിട്ടുന്ന ഒടിപി ഹാജരാക്കി വേണം തിങ്കളാഴ്ച മുതൽ റേഷൻ വാങ്ങാൻ.

പദ്ധതി പ്രകാരം ഒരു കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരി വീതമാണ് സൗജന്യമായി ലഭിക്കുന്നത്. 17 ഇനങ്ങളടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളുടെ രണ്ടാംഘട്ട വിതരണം ഏപ്രിൽ 22 ന് ആരംഭിക്കും. മുൻഗണനാ വിഭാഗത്തിലെ പിങ്ക് കാർഡുകളുടെ കിറ്റ് വിതരണമാണ്
ഈ ഘട്ടത്തിൽ നടക്കുക.

കേന്ദ്രസർക്കാർ അനുവദിച്ച എ.എ.വൈ വിഭാഗത്തിനുള്ള സൗജന്യ അരിയുടെ വിതരണം ഏപ്രിൽ 20, 21 തിയതികളിൽ റേഷൻ കടകൾ വഴി നടക്കും.
തുടർന്ന് ഏപ്രിൽ 22 മുതൽ പിങ്ക് കാർഡുടമകൾക്കുള്ള അരിയും അവർക്കുള്ള സംസ്ഥാന സർക്കാരിന്റെ പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്യും. ഏപ്രിൽ 30 വരെ സൗജന്യ അരി ലഭിക്കും.

റേഷൻ കടകളിൽ തിരക്ക് ഒഴിവാക്കാൻ റേഷൻ കാർഡിന്റെ അവസാന നമ്പർ പ്രകാരം വിതരണം ക്രമീകരിക്കും.
റേഷൻ കാർഡിന്റെ അവസാനത്തെ അക്കങ്ങൾ യഥാക്രമം 

ഒന്ന്  - ഏപ്രിൽ 22,
രണ്ട് - 23
മൂന്ന് - 24
നാല് -25
അഞ്ച് - 26
ആറ് -27
ഏഴ് -28
എട്ട് -29
9,0 നമ്പരുകൾ ഏപ്രിൽ 30 എന്ന ക്രമത്തിൽ വിതരണം ചെയ്യും.

ലോക്ക്ഡൗൺ സാഹചര്യത്തിൽ സ്വന്തം റേഷൻ കാർഡ് രജിസ്റ്റർ ചെയ്ത കടയിൽ നിന്ന് കിറ്റ് വാങ്ങാൻ കഴിയാത്തവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ റേഷൻ കടയിൽ ബന്ധപ്പെട്ട വാർഡ് മെമ്പർ/ കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഏപ്രിൽ 21ന് മുമ്പ് സമർപ്പിക്കണം.
സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് വിതരണം ക്രമീകരിച്ചിട്ടുണ്ട്.
ഒരു സമയം അഞ്ച് പേരെ മാത്രമേ റേഷൻ കടയുടെ മുന്നിൽ നിൽക്കുന്നതിന് അനുവദിക്കൂ. കൂടുതൽ ആൾക്കാർ ഒരുമിച്ച് റേഷൻ വാങ്ങാനെത്തിയാൽ ടോക്കൺ ഏർപ്പെടുത്താനും തീരുമാനിച്ചു.

Courtesy; naatile varthakal, 

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance