നിങ്ങളുടെ ആവശ്യത്തിന് ഇണങ്ങിയ ലാപ്ടോപ്പ് എങ്ങനെ വാങ്ങിക്കാമെന്നതും, ഒരു ലാപ്ടോപ്പ് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ്.
1) ചില പുതിയ ലാപ്ടോപ്കളിൽ പവർ ബട്ടൺ കീബോര്ഡിന്റെ ഭാഗമായി വരുന്ന ഒരു ഡിസൈൻ ഉണ്ട്. ബ്രാന്റ് എത്തുമായിക്കൊള്ളട്ടെ, ഇത്തരം ലാപ്‌ടോപ്പുകൾ ഒരു കാരണവശാലും വാങ്ങരുത്. വളരെ പെട്ടെന്ന് പവർ ബട്ടൺ തകരാറിലാവുന്ന പ്രവണത ഈ ലാപ്പുകളിലുണ്ട്
2) ചില കമ്പനികൾ ചെറിയ തുക കൊടുത്തു വാറന്റി ഒന്നോ രണ്ടോ വർഷത്തേക്ക് ദീർഘിപ്പിക്കാനുള്ള ഓപ്ഷൻ നൽകുന്നുണ്ട്. നിർബന്ധമായും ഉപയോഗപ്പെടുത്തുക. ഡെസ്ക്ടോപ്പിനെ അപേക്ഷിച്ചു റിപ്പയർ ഓപ്ഷൻ കുറവുള്ളതാണ് ലാപ്പുകൾ. പ്രോസസറും ചിപ്സെറ്റും ഒറ്റ IC ആക്കി ബോർഡിൽ സോൾഡർ ചെയ്ത രൂപത്തിലാണ് ലാപ്പിന്റെ ഘടന. System On Chip (SOC) എന്ന രീതിയാണിത്. ഈ ചിപ്പിനു തകരാർ സംഭവിച്ചാൽ മാറ്റുന്നതിന് വലിയ തുക ചെലവാകുമെന്നതിനാൽ സാധാരണയായി ആരും ചെയ്യാറില്ല. പുതിയ ലാപ് വാങ്ങുന്നതാവും പിന്നെ പ്രാക്ടിക്കൽ. ഉയർന്ന വാറന്റി പീരിയഡ് ഉണ്ടെങ്കിൽ റിസ്ക് കുറയും
3) ലാപ്ടോപ്പിൽ അപ്ഗ്രഡേഷൻ ഓപ്ഷൻ കുറവാണ്. പ്രോസസ്സർ പോലുള്ള മേജർ പാർട്ട്കൾ സോളിഡേർഡ് ആയതിനാൽ മാറ്റുക സാധ്യമല്ല. അതുകൊണ്ട് വാങ്ങുന്ന ലാപ് നമ്മുടെ ആവശ്യത്തിന് പെർഫോമൻസ് തരുന്ന ഒന്നാണെന്ന് ഉറപ്പുവരുത്തി വാങ്ങുക.
No comments:
Post a Comment