Sunday, October 2, 2022

പണം കൊടുത്ത് വാങ്ങുന്ന ഏത് തരം ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഉണ്ടാകുന്ന വീഴ്ചകൾക്കെതിരേ പരാതിപ്പെടാം ?

 https://wa.me/message/XDSFFNLL74XWM1

*ഒരുപകരണം വാങ്ങുമ്പോഴുള്ള സ്നേഹമൊന്നും അത് തകരാറിലായാൽ നിർമ്മാതാക്കൾ നമ്മളോട് കാണിക്കാറില്ല.*

*എന്തെങ്കിലും തകരാറ് പറ്റിയാൽ നിന്നെ ഞാൻ കോടതി കയറ്റും എന്നൊക്കെ പറയുമെങ്കിലും ക്ഷോഭം അടങ്ങുമ്പോൾ പോയത് പോട്ടെ ഇനി വേറേ ബ്രാൻഡ് പിടിക്കാം എന്ന് കരുതി അക്കാര്യം വിട്ട് കളയുകയാണ്  ഭൂരിഭാഗം ഉപഭോക്താക്കളും യ്യുന്നത്.*

*അധികം പണച്ചിലവ് ഇല്ലാതെ തന്നെ നമ്മൾ പണം കൊടുത്ത് വാങ്ങുന്ന ഏത് തരം ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഉണ്ടാകുന്ന വീഴ്ചകൾക്കെതിരേ പരാതിപ്പെടാം എന്നറിയാത്തതാണ് ഇതിന് കാരണം.*

*ഭൂരിഭാഗം പേരും വലിയ പരാതിക്കൊന്നും പോകില്ല, ഒര് ബ്രാൻഡ് കേടായാൽ അതൊഴിവാക്കി വേറേ ബ്രാൻഡ് പിടിക്കും.*

*മലയാളി കസ്റ്റമർ മാരുടെ വാങ്ങൽ മന:ശാസ്ത്രം അരച്ച് കലക്കി കുടിച്ച കമ്പനികൾ ഒര് ഉൽപ്പന്നം തന്നെ പല പല ബ്രാൻഡ് പേരിൽ ഇറക്കി നമ്മളെ പറ്റിക്കും.*

*വില കുറഞ്ഞ ബ്രാൻഡുകൾ ഏത് വാങ്ങിയാലും നിർമ്മാതാവ് മിക്കവാറും ഒരു കമ്പനി തന്നെയാകും ..*

*നിർമ്മാതാക്കളും, വിതരണക്കാരും നമ്മളെ പറ്റിക്കാതിരിക്കണമെങ്കിൽ 1000 രൂപയ്ക്ക് മേൽ നഷ്ടം വരുന്ന എന്ത് തകരാറുകൾക്കും പരാതിപ്പെടുന്നതായിരിക്കും ഉചിതം.*

*മൊബൈൽ ഫോൺ, TV, വാഷിങ്ങ് മെഷീൻ ,ഫ്രിഡ്ജ്,എയർ കണ്ടീഷണർ, മിക്സി, ഗ്യാസ് സ്റ്റൗ മുതലായവ പോലുള്ള ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ മൂലമാണ് നമ്മുടെ കാശ് വെറുതേ നഷ്ടപ്പെട്ട് പോകുന്നത്.*

*എന്ത് വാങ്ങുമ്പോഴും GST  ബില്ല് ചോദിച്ച് വാങ്ങുക എന്നതാണ് പരാതിപ്പെടാനുള്ള ആദ്യ നടപടി.*

*ബില്ല് ഇല്ലെങ്കിൽ നമ്മുടെ പരാതി കോടതിയിലെത്തുമ്പോൾ ആവിയായി പ്പോകും.*

*അഭിഭാഷകരുടെ സേവനം വേണ്ടാത്തവർക്ക് സ്വയം കോടതിയിൽ വാദിച്ച് ജയിക്കാം.*

*തകരാറുകൾ നമ്മുടെ കുഴപ്പം കൊണ്ടാണ് ഉണ്ടായതെന്ന് വാദിക്കാനാണ് കമ്പനികൾ ശ്രമിക്കാറുള്ളത്. അത് നേരിടാനുള്ള തയ്യാറെടുപ്പുകൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവണം.*

*ഉൽപ്പന്നങ്ങളുടെ തകരാറുകൾ അവയുടെ തകരാറുകൾ പരിഹരിക്കുന്ന, നമുക്ക് അറിയാവുന്ന സർവ്വീസ് ടെക്നീഷ്യൻമാരെക്കൊണ്ട് വിശദമായി പരിശോധിച്ച് രേഖപ്പെടുത്തി പരാതി ക്കൊപ്പം നൽകുന്നത് പരാതിയുടെ ബലം കൂട്ടും.*

*കേരളത്തിലെ ഉപഭോക്തൃ കോടതികളിൽ എങ്ങനെ പരാതി നൽകണമെന്നും, അവ എവിടെയെല്ലാമാണെന്നും താഴെ കൊടുക്കുന്നു.*

*ഏതെങ്കിലും സാധനമോ ,സേവനമോ വില കൊടുത്ത് വാങ്ങുന്നയാളാണ് ഉപഭോക്താവ്.*

 *സൗജന്യമായി കൈപ്പറ്റുന്നവയും, വ്യാപാരാടിസ്ഥാനത്തിലെ ഇടപാടുകളും ഉപഭോക്ത്രുസംരക്ഷണം ലഭിക്കുന്നവയല്ല.*

 *വാങ്ങുന്ന സാധനങ്ങളിലോ സേവനങ്ങളിലോ  കമ്പനി ഉറപ്പ് നല്‍കുന്ന ഗുണമേന്മ* *ഇല്ലാത്തപക്ഷം ഉപഭോക്താവിന് നേരിട്ടോ, ഏജന്റ് വഴിയോ,  ഉപഭോക്ത്രു സംഘടനകള്‍ വഴിയോ പരാതിപ്പെടാം.*  

 *സര്‍ക്കാരുകള്‍ക്കും ഇത്തരത്തില്‍ പരാതി ഉന്നയിക്കാനാകും.*

 *ഒരു കോടി രൂപ  വരെ മൂല്യമുള്ള  പരാതികള്‍  ജില്ലാ ഉപഭോക്തൃ   തര്‍ക്കപരിഹാര ഫോറത്തിലും,  ഒന്ന് മുതൽ പത്ത് കോടി രൂപ വരെ മൂല്യമുള്ള പരാതികൾ  സംസ്ഥാന കമ്മീഷനിലും, പത്ത് കോടിക്കുമേല്‍ മൂല്യമുള്ള തർക്കങ്ങൾ  ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനിലുമാണ് പരാതിയായി നല്‍കേണ്ടത്.*

*സാധനങ്ങള്‍, സേവനങ്ങള്‍ നല്‍കിയ വ്യക്തി അഥവാ സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയിലെ ഫോറത്തിലാണ് പരാതി നല്‍കേണ്ടത്. ഉപഭോക്താവിന്‍റെ ജില്ലയല്ല പരിഗണിക്കേണ്ടത് എന്നത് പ്രധാനപ്പെട്ടതാണ്.*

 *ഉപഭോക്താവിന് നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ പരാതി അയക്കാം.*

*ചുരുങ്ങിയത്  പരാതിയുടെ മൂന്ന്‍ കോപ്പികള്‍ അല്ലെങ്കിൽ എതിർ കക്ഷികളുടെ എണ്ണം എത്രയോ അതിനോട് രണ്ട് കോപ്പികൾ കൂടി അധികം വച്ച് പരാതി നല്‍കണം.*

 *വെള്ളപേപ്പറില്‍ നല്ല കയ്യക്ഷരത്തിൽ  വായിക്കാൻ തക്കവണ്ണമോ, കമ്പ്യൂട്ടർ ഉപയോഗിച്ചോ തയ്യാറാക്കുന്ന അപേക്ഷയില്‍ പരാതിക്കാരന്‍റെ പേര്, പൂര്‍ണ്ണവിലാസം, ഫോൺ നമ്പർ, ഈ മെയിൽ വിലാസം എന്നിവ ഉണ്ടാകണം.*

*ആര്‍ക്കെതിരെയാണോ പരാതി ഉന്നയിക്കുന്നത് ആ സ്ഥാപനത്തിന്‍റെ പൂര്‍ണ്ണമായ വിശദാംശങ്ങള്‍ വേണം.*

 *പരാതിക്കിടയാക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളും വ്യക്തമായി രേഖപ്പെടുത്തണം.*

 *പരാതിയുമായി ബന്ധപ്പെട്ട രേഖകള്‍ (ബില്‍ തുടങ്ങിയവ) ഉണ്ടെങ്കില്‍ അതിൻ്റെയും കോപ്പികൾ  ഉള്‍പ്പെടുത്തണം. ഒറിജിനൽ രേഖകൾ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കിയാൽ മതിയാകും.*

 *എത്രതുകയാണ് പരാതിക്കാരന്‍ നഷ്ട്ടപരിഹാരം ആവശ്യപ്പെടുന്നത് എന്നുള്ളതും രേഖപ്പെടുത്തിയിരിക്കണം.*

*പരാതിക്കിടയാക്കിയ സംഭവമുണ്ടായി രണ്ട് വര്‍ഷത്തിനുള്ളില്‍ ഉപഭോക്ത്രുഫോറത്തില്‍ പരാതിപ്പെട്ടിരിക്കണം.* 

  *5 ലക്ഷം വരെയുള്ള തർക്കങ്ങൾക്ക് ഫീസ് ഇല്ല5 മുതൽ 10 ലക്ഷം വരെ ഫീസ് 200 രൂപ. 10 മുതൽ 20 ലക്ഷം വരെ ഫീസ് 400 രൂപ.20 മുതൽ 50 ലക്ഷം രൂപ വരെയുള്ള തർക്കങ്ങൾക്ക് ഫീസ് 1000 രൂപ.50 ലക്ഷം മുതൽ ഒരു കോടി വരെ ഫീസ് 2000 രൂപ.*

*ഒരു കോടി മുതൽ 10 കോടി രൂപ വരെ മൂല്യമുള്ള കേസുകൾക്ക് സംസ്ഥാന കമ്മീഷനെ സമീപിക്കണം. ഫീസ് നിരക്കുകൾ... ഒരു കോടി മുതൽ 2 കോടി രൂപ വരെ 2500 രൂപ.2 മുതൽ 4 കോടി വരെ 3000 രൂപ.4 മുതൽ 6 കോടി വരെ 4000 രൂപ.6 മുതൽ 8 കോടി രൂപ വരെ ഫീസ് 5000 രൂപ.8 മുതൽ 10 കോടി വരെ ഫീസ് 6000 രൂപ.*

*10 കോടിക്ക് മുകളിൽ മൂല്യം വരുന്ന* *കേസുകൾ ദേശീയ ഉപഭോക്തൃ കമ്മീഷനിലാണ്* *നൽകേണ്ടത്,ഇതിന് ഫീസ് 7500 രൂപ വരും.*

*കേരളത്തിലെ എല്ലാ ജില്ലകളിലും ഉപഭോക്ത്രുതര്‍ക്ക പരിഹാര ഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.*

*പരാതികൾക്കൊപ്പം അതിൻ്റെ മൂല്യത്തിന് അനുസരിച്ചുള്ള  ഫീസ് തുക ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ, പോസ്റ്റാഫീസിൽ നിന്ന് ലഭിക്കുന്ന  പോസ്റ്റൽ ഓർഡർ ആയോ കോടതിയിൽ അടയ്ക്കണം. നേരിട്ട് തുക സ്വീകരിക്കില്ല.*

*സിവിൽ സപ്ലൈസ് വകുപ്പിന് കീഴിലാണ് കൺസ്യൂമർ ഫോറങ്ങൾ പ്രവർത്തിക്കുന്നത്.ജീവനക്കാരെ  മാതൃ വകുപ്പിൽ നിന്നും  ഉപഭോക്തൃ കോടതികളിലേക്ക്  ജോലിക്ക് നിയോഗിക്കുന്നു.*

 *ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍റെ സംസ്ഥാന കാര്യാലയം തിരുവനന്തപുരത്തെ വഴുതക്കാടാണ് പ്രവര്‍ത്തിക്കുന്നത്.*

ഫോൺ നമ്പർ 04712322155.

ഉപഭോക്തൃ കോടതികളുടെ അഡ്രസും, ഫോൺ നമ്പരുകളും താഴെക്കൊടുക്കുന്നു. ഈ ലേഖനം തയ്യാറാക്കിയത് അജിത് കളമശേരി. 18.07.2022.. #Ajith_kalamassery, #Consumer_court,

1,തിരുവനന്തപുരം ജില്ല.

District Consumer Disputes Redressal Commission, Sisuvihar Lane, Vazhuthacaud, Thiruvananthapuram-10

cdrftvm@gmail.com...0471-2721069...

2.കൊല്ലം ജില്ല.

District Consumer Disputes Redressal Commission, Civil Station, Kollam-691013.

cdrfkollam@yahoo.com...0474-2795063....

3.പത്തനംതിട്ട ജില്ല.

District Consumer Disputes Redressal Commission, Nannuvakkad,

Pathanamthitta-689645

Cdrfpta03@gmail.com...0468-2223699....

4.ആലപ്പുഴ ജില്ല.

District Consumer Disputes Redressal Commission, Pazhaveedu.P.O,

Alappuzha-688009

cdrfalp@gmail.com....0477-2269748...

5.കോട്ടയം ജില്ല.

District Consumer Disputes Redressal Commission,

Civil Station, Collectorate, Kottayam-686002

cdrfktm@gmail.com...0481-2565118...

6.ഇടുക്കി ജില്ല.

District Consumer Disputes Redressal Commission, Kuyilimala, Painavu.P.O,       Idukki-685603.

idcdrf@gmail.com....0486-2232552....

7.എറണാകുളം ജില്ല.

District Consumer Disputes Redressal Commission, Near Govt. Homoeo Hospital, Pulleppadi, Kathrikkadavu, Ernakulam-682017.....

cdrfekm@gmail.com....0484-2403316.

8.തൃശൂർ ജില്ല.

District Consumer Disputes Redressal Commission, Ayyanthole, Thrissur-680003.

cdrftsr@gmail.com....0487-2361100

9.പാലക്കാട് ജില്ല.

District Consumer Disputes Redressal Commission, Near District Panchayat Office, Palakkad-678001

cdrfpgt@gmail.com....0491-2955156..

10.മലപ്പുറം ജില്ല .

District Consumer Disputes Redressal Commission, Civil Station, Malappuram-676505

cdrfmlp@gmail.com...0483-2734802..

11, കോഴിക്കോട് ജില്ല.

District Consumer Disputes Redressal Commission, Karanthoor.P.O, Kunnamangalam,    Kozhikkode-673571.

cdrfkozhikode@gmail.com...0495-2803455...

12. കണ്ണൂർ ജില്ല.

District Consumer Disputes Redressal Commission, Kakkad Road, Near District Homoeo Hospital, Kannur-670002... cdrfkannur@gmail.com...04972-706632....

13. വയനാട്‌ ജില്ല.

District Consumer Disputes Redressal Commission, Civil Station,

Wayanad-673122.

cdrfwayanad@gmail.com...04936-202755...

14. കാസർകോട് ജില്ല.

 District Consumer Disputes Redressal Commission, Civil Station Compound,

P.O. Vidyanagar,  Kasaragod-671123.

cdrfkasaragod@gmail.com..04994-256845....

ഉപഭോക്തൃ കേരളം എന്നൊരു മാസികയും സംസ്ഥാന സർക്കാർ പുറത്തിറക്കുന്നുണ്ട്.ഇതിൻ്റെ  വാർഷിക വരിസംഖ്യ 120 രൂപയാണ്. വരിക്കാരനാകാൻ...

ഉപഭോക്തൃ കേരളം

CA സെൽ

സിവിൽ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയം

പബ്ലിക് ഓഫീസ് ,വികാസ് ഭവൻ തിരുവനന്തപുരം, ഫോൺ 04712322155 .

upabhokthrukeralam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.

ഈ ലേഖനം തയ്യാറാക്കാൻ പ്രേരണ ചെലുത്തിയ കോട്ടയത്തുള്ള കൃഷി വകുപ്പ് ജീവനക്കാരനും ,എഴുത്ത് കാരനുമായ  പ്രീയ സുഹൃത്ത് പ്രസൂൺ സുഗതൻ രാവണനും, ആധികാരിക വിവരങ്ങൾ നൽകി സഹായിച്ച കുന്നത്ത് നാട് താലൂക്കിലെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനും സുഹൃത്തുമായ വിനയ ബാബുവിനും നന്ദി അറിയിക്കുന്നു.

shukkartbusinesslink@gmail.com

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance