2002-ലെയും 2025-ലെയും പട്ടികയിൽ പേര് ഉള്ളവർക്ക് രേഖകൾ ഒന്നും ആവശ്യമില്ല.
ഇപ്പോൾ 40 വയസ്സിൽ താഴെയുള്ള 2025 ലെ പട്ടികയിൽ പേരുള്ളവർ:* അവരുടെ സ്വന്തം മാതാവ് / പിതാവ് 2002 ലെ പട്ടികയിൽ പേരുണ്ടെങ്കിൽ ആ പിതാവിന്റെ/ മാതാവിന്റെ അന്നത്തെ നിയമസഭ മണ്ഡലത്തിന്റെ നമ്പർ, Part നമ്പർ, പട്ടികയിലെ ക്രമനമ്പർ എന്നിവ ലഭ്യമാണെങ്കിൽ അവർക്കും മറ്റു രേഖകൾ ഒന്നും ആവശ്യമില്ല. (വിവാഹം കഴിച്ചു കൊണ്ടു വന്നവർക്ക് ഇത് നിർബന്ധമാണ്. സ്വന്തം വീട്ടിലേക്ക് വിളിച്ച് അത് റെഡിയാക്കി വെക്കുക.)
ഓരോരുത്തർക്കും അവരുടെ ഫോട്ടോ പതിച്ച 2 ഫോറം വീതം BLO വീട്ടിൽ നൽകും. ഒന്ന് പൂരിപ്പിച്ച് BLO ക്ക് നൽകണം. രണ്ടാമത്തേത് വീട്ടിൽ സൂക്ഷിക്കണം. (പുതിയ ഫോട്ടോ മാറ്റി നൽകാൻ അതിൽ സൗകര്യം ഉണ്ടാകും.)
*എല്ലാ ഫോമുകളും വീട്ടിൽ മുതിർന്ന ഒരാൾ ഒപ്പിട്ട് നൽകിയാൽ മതി.* വോട്ടർ തന്നെ ഒപ്പിടണം എന്ന് നിർബന്ധമില്ല.
(അതുകൊണ്ട് ഇപ്പോൾ പ്രവാസികളായ 40 വയസിനു താഴെയുള്ള വോട്ടർമാർക്ക് അവരുടെ വോട്ട് നഷ്ടപ്പെടില്ല.)
*2025 ലെ പട്ടികയിൽ പേരുള്ള എല്ലാവരും BLO വീട്ടിൽ കൊണ്ടു വരുന്ന ഫോറം പൂരിപ്പിച്ചു നൽകണം.* എങ്കിൽ മാത്രമേ 2025 ഡിസംബർ 9 ന് പുറത്തിറങ്ങുന്ന കരട് പട്ടികയിൽ പേര് വരികയുള്ളൂ.. (കരട് പട്ടികയിൽ പേര് വരാത്തവർ രേഖകൾ സഹിതം പിന്നീട് ഹിയറിങ് ന് ഹാജരാകേണ്ടി വരും.)
*ഇപ്പോൾ 40 വയസിന് മുകളിൽ ഉള്ളവർ:*
2025 ലെ പട്ടികയിൽ പേര് ഉണ്ട്, 2002 ലെ പട്ടികയിൽ പേരില്ല എങ്കിൽ അവർ പിന്നീട് രേഖകൾ ഹാജരാക്കേണ്ടി വരും. (BLO യുടെ അടുത്ത് ഫോറം മാത്രം നൽകിയാൽ മതി. കരട് പട്ടികയിൽ പേര് വന്നിട്ടില്ല എങ്കിൽ ഹിയറിങ് സമയത്ത് രേഖകൾ നൽകിയാൽ മതി.)
*കൂടുതൽ വിവരങ്ങളും 2002-ലെ പട്ടിക പരിശോധിക്കാനുള്ള ലിങ്കും..*👇🏻
No comments:
Post a Comment