Monday, July 27, 2015

ഓണ്‍ലൈന്‍ ബില്ലടയ്ക്കുമ്പോള്‍ സര്‍വീസ് ചാര്‍ജില്ല.- KSEB !!



വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ നല്‍കുന്നവരില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കിയിരുന്ന ട്രാന്‍സാക്ഷന്‍ ഫീസും അതിന്മേലുള്ള സേവനനികുതിയും പൂര്‍ണ്ണമായി ഒഴിവാക്കിയതായി ഊര്‍ജ്ജവകുപ്പുമന്ത്രി ശ്രീആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. ഓണ്‍ലൈന്‍ പണമടയ്ക്കല്‍ സൗകര്യം നല്‍കിയിരുന്ന ബാങ്കുകള്‍ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്ന അധികതുക ഇനി കെ എസ് ഇ ബി അതത് ബാങ്കുകള്‍ക്ക് നല്‍കുംനിലവില്‍ കെ എസ് ഇ ബിക്കുവേണ്ടി പെയ്‌മെന്റ് ഗേറ്റ്‌വേകളായി പ്രവര്‍ത്തിക്കുന്ന ടെക് പ്രോസസ്കനറ ബാങ്ക്/പേയു എന്നിവ ബില്ലൊന്നിന് യഥാക്രമം രൂപ 60 പൈസയും രൂപ 49 പൈസയുമാണ് അധികം ഈടാക്കിയിരുന്നത്വിവിധ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടച്ചിരുന്നവരില്‍ നിന്ന് ബില്‍ തുകയുടെ 0.78 മുതല്‍ 1.12 % വരെയുള്ള തുകയായിരുന്നു ട്രാന്‍സാക്ഷന്‍ ഫീ ആയി പേയ്‌മെന്റ് ഗേറ്റ് വേകള്‍ ഈടാക്കിയിരുന്നത്ഈ തീരുമാനത്തോടെ ഇത്തരം അധികച്ചെലവ് ഇല്ലാതാവും.വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ പ്രത്യേക ആനുകൂല്യം.

wss.kseb.in എന്ന വെബ് സൈറ്റിലൂടെവിസമാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പ്പതിലേറെ ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ് സൗകര്യമുപയോഗിച്ചും വൈദ്യുതി ബില്‍ അടയ്ക്കാവുന്നതാണ്സംശയങ്ങള്‍ ദൂരീകരിക്കാന്‍ 1912 എന്ന നമ്പരില്‍കെ എസ് ഇ ബിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്ഈ നമ്പര്‍ ഡയല്‍ ചെയ്തശേഷം '5' തിരഞ്ഞെടുത്താല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ അറിയാം.

2 comments:

  1. രജിസ്റ്റെർ ചെയ്ത അക്കൗണ്ട്‌ എങ്ങനെ ഡിലീറ്റ് ആക്കാം

    ReplyDelete

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance