Friday, October 2, 2015

പുതിയ ഓൺ ലൈൻ മേഖലയിലെ വരുമാന മാർഗ്ഗം !!



ഒരു പുതിയ ഓൺ ലൈൻ മേഖലയിലെ വരുമാന മാർഗ്ഗം

മറ്റുള്ള വെബ് സൈറ്റുകളെ പ്രമോട്ട് ചെയ്ത് കാശുണ്ടാക്കുന്ന എടവാടാണ്...


ഇത്തരം ധാരാളം വെബ് തട്ടകങ്ങൾ ഇന്ന് നിലാവിലുണ്ട് .





ദേ ഉദാഹരണമായിട്ട്

നമ്മുടെ സൈറ്റിൽ നല്ല  ട്രാഫിക് ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ , മറ്റുള്ള സൈറ്റുകളിൽ പോയി ട്രാഫിക് മെച്ചപ്പെടുത്തുന്നട്രാഫിക് മൺസൂൺ എന്ന സൈറ്റിനെ പറ്റിയാണ് പറയുവാൻ പോകുന്നത് ...


നമ്മളൊക്കെ ഫേസ് ബുക്കിലൊക്കെ ലൈക്കടിച്ച് പോകുന്ന പോലെ , ഇന്റെർനെറ്റിന് മുന്നിലിരിക്കുമ്പോൾ , ദിനം പ്രതി വെറും പത്ത് വെബ് സൈറ്റുകളിൽ പോയി ഒന്ന് ക്ലിക്ക് ചെയ്താൽ മതി ,
നമ്മൾ മുടക്കിയ തുകക്കനുസരിച്ച് ഒരു വീതം നമ്മുടെ എക്കൌണ്ടിൽ വന്ന് കൊണ്ടിരിക്കും ...
ഒരു വർഷം കൊണ്ട് മുടക്ക് മുതലിന്റെ പത്തിരട്ടിയിൽ അധികം തുക സമ്പാധിക്കാവുന്നതാണ് , ഒപ്പം  ആളുകളെ കൂടൂതൽ അനുയായികളാക്കി ആ തട്ടകത്തിൽ എത്തിക്കുമ്പോൾ ആയതിന്റെ ഓഹരി വീതം കൂടി കൈ പറ്റാവുന്ന ഒരു ഓൺ- ലൈൻ ചെയിൻ ബിസിനെസ്സ് ... !



മലയാളി ആംഗലേയ ബ്ലോഗറായ റെജി സ്റ്റീഫൻസൺ
അദ്ദേഹത്തിന്റെ ബ്ലോഗായ ‘ഡിജിറ്റൽ ഡൈമൻഷൻ 4 യു കോം
‘ ട്രാഫിക് മൺസൂണിൽ ചേർന്ന് വരുമാനം ഉണ്ടാക്കുന്ന വിധം വിശദമായി എഴുതിയിട്ടിട്ടുണ്ട് . 




ഈ ബ്ലോഗറടക്കം ഇവിടെ ഒരു പാട് പേർ ട്രാഫിക് മൺസൂണിലൂടെ മുടക്കിയതിന്റെ ഇരട്ടിയിലധികം സമ്പാധിച്ചതായി എനിക്ക് അറിവുള്ള കാര്യമാണ് കേട്ടൊ .
ഒപ്പം തന്നെ നാട്ടിലുള്ളഫിലിപ്പ് ഏരിയൽ ഭായ് അടക്കം പലരും ഇതിൽ കൂടി സമ്പാധിച്ച് കൊണ്ടിരിക്കുന്നതിനാൽ , അദ്ദേഹം മലയാളത്തിൽ , ഈ ഓൺ-ലൈൻ വരുമാന മാർഗ്ഗത്തെ കുറിച്ച് വിശദമായി ഒരു ആലേഖനം എഴുതും എന്ന് പ്രതീക്ഷിക്കുന്നു .

പിന്നെ ഓൺ ലൈൻ രംഗത്തുള്ള ഇത്തരം കമ്പനികളായത് കൊണ്ട് ,
ഒരു പക്ഷേ കാല ക്രമേണ ബില്ല്യൺ കണക്കിന് പണം അവർ  ഉണ്ടാക്കി കഴിഞ്ഞാൽ , ഇവരൊക്കെ ഇത് അടച്ച് പൂട്ടി പോയാൽ നമുക്കൊന്നും ചെയ്യുവാനും പറ്റില്ല എന്നൊരു മറുവശം കൂടി സോഷ്യൽ മീഡിയ സൈറ്റുകൾക്കുണ്ട് അല്ലേ ...
പണ്ടത്തെ ആ‍ട്, മാഞ്ചിയം 



പദ്ധതികളെ പോലെ സ്വാഹ
എന്ന് പറഞ്ഞിരിക്കാം എന്ന് മാത്രം ... !



അപ്പോൾ ഇനി മുതൽ നമ്മുടെയൊക്കെ
വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിലൂടെ വിനോദം , വിവേകം , വിജ്ഞാനം എന്നിവ ശേഖരിക്കുന്നതോടൊപ്പം , അല്പം വിപണനവും കൂടി നടത്തി , ഇത്തിരി വരുമാനം
കൂടി തരപ്പെടുത്തുവാൻ  നമുക്ക് ശ്രമിക്കാം അല്ലേ കൂട്ടരെ ...



കിട്ട്യാ‍ാ കിട്ടി ... പോയ്യാ‍ാ പോയി ... !



No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance