Wednesday, September 20, 2017

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാൻ ..!!

ഇനി മുതൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനും നിലവിലുള്ള രജിസ്ട്രേഷൻ പുതുക്കാനും പുതിയ യോഗ്യതകൾ ചേർക്കാനും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നീണ്ട ക്യൂവിൽ മണിക്കൂറുകളോളം കാത്തിരുന്ന് മുഷിയേണ്ടതില്ല.

എല്ലാം ഒരു വിരൽതുമ്പിൽ!
ഇന്റർനെറ്റ് കണക്ഷനുള്ള ഒരു കമ്പ്യൂട്ടർ ഉണ്ടെങ്കിൽ ആർക്കും വീട്ടിലിരുന്ന് ഇതൊക്കെ ചെയ്യാം. എങ്ങനെയെന്ന് പറയാം.

1. www.employment.kerala.gov.in എന്ന വെബ്സൈറ്റിൽ ഒരു user ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. സൈറ്റ് തുറന്ന് create new job seeker എന്ന് എഴുതിയതിന് നേരെയുള്ള sign up ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന വിൻഡോയിൽ പേര്, DOB..... മുതലായ വിവരങ്ങൾ കൊടുത്ത് 'Create Account' ക്ലിക്ക് ചെയ്യുന്നതോടെ ഈ ഘട്ടം പൂർത്തിയായി. (ഒരു കാര്യം ശ്രദ്ധിക്കേണ്ടത് തെരഞ്ഞെടുക്കുന്ന passwordന് ചുരുങ്ങിയത് 6 charecter ഉണ്ടാവണം എന്നതും ചുരുങ്ങിയത് ഒരു u/c letter, ഒരു I/c letter, ഒരു digit, ഒരു symbol എന്നിവ ഉണ്ടാവണം. ഉദാ:- Hari*35)

2. നേരത്തെ create ചെയ്ത login id ഉപയോഗിച്ചോ email address ഉപയോഗിച്ചോ login ചെയ്യുക. ആ സമയത്ത് മൊബൈൽ നമ്പർ, email address എന്നിവ verify ചെയ്യാൻ ഉള്ള window വരും. ഇത് ഇപ്പോൾ ചെയ്യണമെന്ന് നിർബന്ധമില്ലെങ്കിലും ചെയ്യുന്നതാണ് നല്ലത്. 

3. ഇപ്പോൾ verify ചെയ്യുന്നില്ലെങ്കിൽ verify later ക്ലിക്ക് ചെക്ക് ചെയ്ത് മുന്നേറുക. അല്ലെങ്കിൽ emailൽ വന്ന verification link വഴി സൈറ്റിൽ login ചെയ്ത് പ്രവേശിക്കുക. 

4. ഇവിടെ രണ്ട് ചോയ്സ് കാണാം. നിലവിൽ എംപ്ളോയ്മെന്റ എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവർ Yes I am already registered എന്നും അല്ലാത്തവർ No I am a fresh job seeker എന്നും ക്ലിക്ക് ചെയ്യുക.

5. Already Registered User:
ജില്ല, എക്സ്ചേഞ്ചിന്റെ പേര്, രജിസ്ടേഷൻ നമ്പർ എന്നിവ enter ചെയ്ത് Go ക്ലിക്ക് ചെയ്യുക. കൊടുത്ത വിവരങ്ങൾ ശരിയാണെങ്കിൽ പേര്, വിലാസം പോലെയുള്ള വിവരങ്ങൾ വലത് വശത്ത് കാണിക്കും. അത് confirm ചെയ്ത് മുന്നോട്ട് പോവുക. കൊടുത്ത വിവരങ്ങളിൽ തെറ്റ് ഉണ്ടെങ്കിൽ DATA NOT FOUND IN REGISTER എന്ന് കാണിക്കും. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം രജിസ്ട്രേഷൻ നമ്പർ കൊടുക്കുമ്പോൾ ആദ്യം വർഷം കൊടുക്കണം എന്നതാണ്. ഉദാഹരണത്തിന് Reg നമ്പർ W/328/01 ആണെന്നിരിക്കട്ടെ. ഇതിൽ W തൊഴിൽ ഇനത്തിന്റെ കോഡും 328 നമ്പറും 01 വർഷവും (2001) ആണ്. ഇത് സൈറ്റിൽ എന്റർ ചെയ്യുമ്പോൾ 01/W328 എന്ന് കൊടുക്കണം.

6. ശരിയായ വിവരങ്ങൾ കൊടുത്ത് confirm ചെയ്യുന്നതോടെ profile പേജിൽ എത്തിച്ചേരാം. നിലവിൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ ഉള്ള നിങ്ങളുടെ എല്ലാ വിവരങ്ങളും ഇവിടെ കാണാം. 

7. Fresh Job Seeker:
Declaration Agree ചെയ്തതിന് ശേഷം ലഭിക്കുന്ന പേജിൽ എല്ലാ വിവരങ്ങളും സത്യസന്ധമായി നൽകുക. ശേഷം validation ചെയ്ത് draft കണ്ട് ബോധ്യപ്പെട്ട് confirm ചെയ്ത് കിട്ടുന്ന പേജ് പ്രിൻറ് ചെയ്ത് എല്ലാ സാക്ഷ്യപത്രങ്ങളുമായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാവുക.

സഹായത്തിന് 0471-2301249 എന്ന നമ്പറിൽ ബന്ധപ്പെടാം

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance