Wednesday, February 27, 2019

നേത്ര..................?

ഇന്ത്യൻ ആക്രമണത്തിന്റെ റിപ്പോർട്ടുകൾ ഓരോന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ് . അതിൽ നാമറിയേണ്ട ഒന്നുരണ്ട് കാര്യങ്ങൾ പറഞ്ഞോട്ടെ . ഇന്ത്യൻ അന്വേഷണ ഏജൻസിയായ റോയുടേയും , ഇസ്രായേലി ഏജൻസിയായ മൊസാദിന്റെയും നീണ്ട പത്ത് ദിവസത്തെ അശ്രാന്ത പരിശ്രമത്താലാണ് ബലാൽകോട്ടിലെ ഫൈവ്സ്റ്റാർ ഭീകരത്താവളം കണ്ടു പിടിക്കാനായത് . തുടർന്ന് ഇന്ത്യയുടെ കാർട്ടോസാറ്റ് സീരീസിലെ ഉപഗ്രഹങ്ങൾ ഈ പ്രദേശത്തിന്റെ നൂറ് കണക്കിന് ചിത്രങ്ങളും വീഡിയോകളും പകർത്തി . ഇവ പരിശോധിച്ച വിദഗ്ധർ ഇത് ഭീകരക്യാംപ് ആണെന്നും ഏകദേശം മുന്നൂറ്റി ഇരുപതോളം തീവ്രവാദികൾ അവിടെ താമസിക്കുന്നതായും മനസ്സിലാക്കി . തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ മുതിർന്ന പൈലറ്റുമാരുമായും യുദ്ധതന്ത്രക്ഞൻമാരുമായും സംസാരിച്ചു  തുടർന്ന്‌ മിഷൻ തീരുമാനിച്ചു . ഇതിലേറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങളിലൊന്ന് സിയാൽകോട്ടിലും ,  പാക് അധീന കാശ്മീരിലും വിന്യസിച്ചിരിക്കുന്ന പാകിസ്ഥാന്റെ ചൈനീസ് നിർമ്മിത റഡാറുകളെ കബളിപ്പിക്കുക എന്നതായിരുന്നു . 
ഇതിനായി ഇന്ത്യ തെരഞ്ഞെടുത്തത് DRDO വികസിപ്പിച്ച നമ്മുടെ സ്വന്തം അവാക്സ് വിമാനമായ നേത്രയെ ആയിരുന്നു . ഓപ്പറേഷനോടൊപ്പം  ഇന്ത്യ നമ്മുടെ തന്നെ ശക്തിയേറിയ രണ്ട് ആയുധങ്ങളായിരുന്നു പരീക്ഷിച്ചത് . അതിലൊന്ന് ഡിആർഡിഒയുടെ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം ആയ നേത്ര ആയിരുന്നു ഓപ്പറേഷന് തൊട്ടുമുമ്പുവരെ പ്രവർത്തിച്ചിരുന്ന പാക്കിസ്ഥാൻ റഡാറുകളെ 400 കിലോമീറ്റർ  റേഞ്ചുള്ള നേത്ര ജാം ചെയ്ത് നിശ്ചലമാക്കി തുടർന്നായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ ആക്രമണം , ആക്രമണം പൂർത്തിയാക്കി നമ്മുടെ യുദ്ധവിമാനങ്ങൾ തിരികെ എത്തുന്നതുവരെ പാക്കിസ്ഥാൻ എയർസ്പേസ് നേത്രയുടെ പരിപൂർണ്ണ നിയന്ത്രണത്തിൽ ആയിരുന്നു എന്നതാണ് സത്യം . രണ്ടാമത് ഇന്ത്യ പരീക്ഷിച്ച ആയുധം നമ്മുടെ തന്നെ ലേസർ ഗൈഡഡ് ബോംബ് ആയ സുദർശൻ LGB ആയിരുന്നു 100% കൃത്യതയോടെ തീവ്രവാദ ക്യാമ്പുകൾ ആക്രമിക്കുവാൻ ഇന്ത്യൻ വ്യോമസേനയുടെ സ്കിൽഡ് പൈലറ്റ് മാർക്ക് ഈ സ്മാർട്ട് ബോംബുകൾ സഹായകമായി  . നേത്ര അവാക്സ് വിമാനം മിഷൻ കഴിഞ്ഞ് നമ്മുടെ യുദ്ധവിമാനങ്ങൾ സുരക്ഷിതമായ ലാൻഡ് ചെയ്യുന്നതുവരെ പാക് അതിർത്തിയിൽ തുടർന്നു ഇതുകാരണം ഇന്ത്യയുടെ ആക്രമണം കഴിഞ്ഞ് അരമണിക്കൂറിനുശേഷം മാത്രമാണ് പാകിസ്ഥാന് വിവരം ലഭിച്ചത് ഇക്കാര്യങ്ങൾ നാണക്കേട്‌ കാരണം അവർ മൂടിവയ്ക്കുന്നു എന്നതാണ് സത്യം . ഈ ആക്രമണം 100 % വിജയിച്ചതിന്റെ നല്ലൊരു പങ്ക് അഭിനന്ദനം  ഞാൻ നേത്ര അവാക്സ് സിസ്റ്റത്തിന് നൽകുന്നു .....ജയ് ഹിന്ദ് !!

(courtesy: whatsap) umr

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance