Wednesday, October 23, 2019

എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കുന്നത് പരിഗണനയില്‍ ..?


ന്യൂഡൽഹി

എടിഎം ഇടപാടുകൾക്ക് നിശ്ചിത ഇടവേള നിർബന്ധമാക്കുന്നത് പരിഗണനയിൽ. ഒരു തവണ എടിഎമ്മിൽ ഇടപാട് നടത്തി കുറഞ്ഞത് ആറ് മണിക്കൂർ മുതൽ 12 മണിക്കൂർ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനുവദിക്കുന്ന തരത്തിലാണ് നിർദേശം ഉയർന്നിരിക്കുന്നത്. ഡൽഹിയിൽ നടന്ന സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗത്തിലാണ് ഈ നിർദേശം വന്നത്. ബാങ്ക് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

തട്ടിപ്പുകൾ കൂടുതലും രാത്രി പ്രത്യേകിച്ച് അർധരാത്രി മുതൽ പുലരും വരെയുള്ള സമയങ്ങളിലാണ് നടക്കുന്നത്. നിശ്ചിത സമയത്തേക്ക് ഇടപാടുകൾക്ക് വിലക്ക് വരുന്നതിലൂടെ തട്ടിപ്പ് തടയാമെന്നാണ് യോഗം വിലയിരുത്തിയത്. നിർദേശം നടപ്പിലായാൽ ഒരു ഇടപാട് കഴിഞ്ഞ് നിശ്ചിത ഇടവേള കഴിഞ്ഞ് മാത്രമേ അടുത്ത ഇടപാട് എടിഎമ്മിലൂടെ നടത്താനാകൂ. ഇതിന് പുറമെ ഇടപാടിന് വൺടൈം പാസ് വേർഡ് ഏർപ്പെടുത്തുന്നതും നിർദേശമായി ഉയർന്നുവന്നിട്ടുണ്ട്. 

ഓൺലൈൻ ഇടപാടുകളുടെ മാതൃകയാണ് ഉദ്ദേശിക്കുന്നത്. നിരീക്ഷണ സംവിധാനം ചില ബാങ്കുൾ സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഒരാൾ ഹെൽമറ്റ് ധരിച്ച് എടിഎമ്മിലെത്തിയാൽ അത് നീക്കാൻ സന്ദേശമായി നൽകാൻ ആവശ്യപ്പെടുന്ന രീതിയാണിത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ എടിഎം തട്ടിപ്പുകൾ നടക്കുന്നത്.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance