റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ റസിഡന്റ് പെർമിറ്റ് (ഇഖാമ) മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിലായി.
വർക്ക് പെർമിറ്റുമായി ബന്ധിപ്പിച്ച് ഇഖാമകൾ ഇഷ്യൂ ചെയ്യുന്നതിനും കാലാവധി പുതുക്കുന്നതിനുമായി ബാങ്കുകളുടെ സർക്കാർ പേയ്മെന്റ് സംവിധാനം മൂന്ന് മാസത്തേക്ക് അപ്ഡേറ്റ് ചെയ്യാൻ തുടങ്ങി.
പുതിയ പേയ്‍മെന്റ് സിസ്റ്റം അനുസരിച്ച്, തൊഴിലുടമകൾക്ക് തങ്ങൾക്ക് കീഴിലുള്ള ജീവനക്കാരുടെ ഇഖാമ ഫീസ് മൂന്നു മാസത്തിലോ ആറു മാസത്തിലോ അടയ്ക്കാൻ സാധിക്കും. മാനവശേഷി - സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള അബ്‍ശിർ ബിസിനസ്, മുഖീം, ഖിവ എന്നീ ഓൺലൈൻ സംവിധാനങ്ങളിലൂടെ നിശ്ചിത കാലാവധിക്ക് മാത്രം ഇഖാമ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കും.
ഗവൺമെന്റ് പേയ്‍മെന്റ് സംവിധാനം പരിഷ്‌കരിച്ചതിനാൽ ചുരുങ്ങിയത് മൂന്ന് മാസത്തേക്കോ, അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങളായ ആറ്, ഒമ്പത്, 12 മാസങ്ങളിലേക്കോ തൊഴിലുടമ വർക്ക് പെർമിറ്റിന് ഫീസ് അടയ്‍ക്കുന്നത് ഇനി മുതൽ ബാങ്കുകൾ സ്വീകരിക്കും.
No comments:
Post a Comment