യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിനെ (യുപിഐ) ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പണമിടപാട് രീതിയാക്കി മാറ്റി. കൃത്യതയാർന്ന പണമിടപാട് രീതിയാണെങ്കിലും ഇടയ്‌ക്ക് എപ്പോഴെങ്കിലും യുപിഐ പണമിടപാട് നടത്തുമ്പോൾ തെറ്റി മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം പോയേക്കാവുന്ന അവസ്ഥയോ പണം പോയതായി വിവരം ലഭിക്കുകയും ട്രാൻസാക്ഷൻ പരാജയപ്പെടുകയോ ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നം വരുമ്പോൾ തന്റെ പണം നഷ്‌ടമായോ എന്ന് അക്കൗണ്ട് ഉടമകൾ വിഷമിക്കാറുമുണ്ട്.
ഇത്തരം പ്രശ്‌നം എപ്പോഴെങ്കിലും നേരിട്ടാൽ ചില ലളിതമായ വഴികളിലൂടെ പോയ പണം ഒരു പൈസ നഷ്‌ടമാകാതെ തിരിച്ചുപിടിക്കാനാകും. ആദ്യമായി ചെയ്യേണ്ടത് ട്രാൻസാക്ഷൻ നടത്തിയതിന്റെ ഒരു സ്‌ക്രീൻഷോട്ട്, രസീത് സൂക്ഷിക്കുക എന്നതാണ്. ഇതിൽ അയച്ചപണം, തീയതി, യുടിആർ നമ്പർ, ട്രാൻസാക്ഷൻ ഐഡി എന്നിവയുണ്ടെന്ന് ശ്രദ്ധിച്ച് നോക്കി ഉറപ്പാക്കുക. ഇനി യുപിഐ പേമെന്റ് ആപ്പുകളുടെ കസ്റ്റമർ കെയർ നമ്പർ ലഭ്യമാണ് ഈ നമ്പരിലേക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണിൽ നിന്ന് വിളിക്കുക.
ഗൂഗിൾ പേയ്‌ക്ക് 1800-419-0157 എന്നതും ഫോൺ പേയ്‌ക്ക് 080 68727374, പേടിഎമ്മിന് 0120-4456-456, ഭീം യുപിഐ പേയ്‌മെന്റിനാകട്ടെ 1800-120-1740 എന്നതുമാണ് കസ്റ്റമർ കെയർ നമ്പരുകൾ. കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവിനെ ലഭിച്ച ശേഷം അവരോട് വിവരം പറയുകയും അവർ ആവശ്യപ്പെടും പോലെ ട്രാൻസാക്ഷൻ നടത്തിയതിന്റെ ഒരു സ്‌ക്രീൻഷോട്ട്, രസീത് ഇവ അയച്ചുനൽകുക. അവർ പണമിടപാട് പരിശോധിച്ച ശേഷം അത് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുമായി ബന്ധപ്പെട്ട് പണം തിരികെ നൽകാൻ ആവശ്യപ്പെടും. നിങ്ങൾ നൽകിയ വിവരങ്ങളെല്ലാം ശരിയാണെങ്കിൽ അൽപംപോലും പണം നഷ്‌ടമാകാതെ പണമെല്ലാം തിരികെകിട്ടും.
ഇനി ഈ മാർഗത്തിലൂടെ പണം മടക്കികിട്ടുന്നില്ലെങ്കിൽ എൻപിസിഐ വെബ്‌സാറ്റായ npci.org.in എന്നതിൽ ലോഗിൻ ചെയ്‌ത് അതിൽ ഡിസ്‌പ്യൂട്ട് റിഡ്രസൽ മെക്കാനിസം എന്ന ഭാഗത്ത് ക്ളിക്ക് ചെയ്യുക. ഇവിടെ ഫോമിൽ അയച്ചപണത്തിന്റെ വിവരം, തീയതി, യുടിആർ നമ്പർ, ട്രാൻസാക്ഷൻ ഐഡി എന്നിവ കൃത്യമായി രേഖപ്പെടുത്തി പരാതിപ്പെടുക. എൻപിസിഐ വൈകാതെ നിങ്ങളുടെ ബാങ്കുമായി വിവരം അന്വേഷിക്കുകയും കാര്യം ശരിയാണെന്ന് ബോദ്ധ്യപ്പെട്ടയുടൻ അക്കൗണ്ടിലേക്ക് പണം നൽകുകയും ചെയ്യും.
No comments:
Post a Comment