ഇലക്ട്രിക് റിക്ഷകള്‍ അഥവാ ഇ-റിക്ഷകള്‍.
സൈക്കിള്‍റിക്ഷ പോലെ ആഞ്ഞുചവിട്ടി ആരോഗ്യം കളയേണ്ട. ഓട്ടോറിക്ഷപോലെ ഇന്ധനം നിറച്ച് കാശും കളയേണ്ട. ഓട്ടോറിക്ഷയുടെ സ്പീഡില്ലെങ്കിലും സൈക്കിള്‍ റിക്ഷയേക്കാള്‍ വേഗത്തിലെത്താം. ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് സുഖമായി യാത്രചെയ്യാം(ഒന്ന് അഡ്ജസ്റ്റ് ചെയ്താല്‍ നാലുപേര്‍ക്കിരിക്കാം). പരിസ്ഥിതിക്കും ദോഷമില്ല. ഡല്‍ഹിയില്‍ പലയിടത്തും പ്രചാരം നേടിവരുന്ന ഇല്ട്രിക് റിക്ഷയുടെ പ്രത്യേകതകള്‍ ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയുമാണ്.
പഴയ സ്‌കൂട്ടറും ബൈക്കുമെല്ലാം പൊളിച്ചടുക്കി പിന്നില്‍ രണ്ടു ചക്രങ്ങളും ഘടിപ്പിച്ച് രൂപമാറ്റം വരുത്തുന്ന ചില നാടന്‍ രീതികള്‍ ഡല്‍ഹിയില്‍ പലയിടത്തുമുണ്ട്. ഇലക്ട്രിക് റിക്ഷകള്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ അങ്ങനെയേ തോന്നൂ. പഴയ സ്‌കൂട്ടറിനെ തട്ടിക്കൂട്ടി ബോഡി പിടിപ്പിച്ച് മാറ്റിയെടുത്തപോലെ. എന്നാല്‍ ഓടിക്കുന്നയാള്‍ക്കു പുറമെ നാലുപേര്‍ക്കു കൂടി സഞ്ചരിക്കാവുന്ന തരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുതുടങ്ങിയ ഇലക്ട്രിക് റിക്ഷകള്‍ ഇന്ന് നഗരത്തില്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. for more auto news click here
(courtesy:mathrubhumi.com)
No comments:
Post a Comment