ചണ്ഡീഗഡ്: പഞ്ചാബില്‍ തടവുകാര്‍ക്ക് ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള അവസരമൊരുങ്ങുന്നു. പ്രത്യേകം തയാറാക്കിയ അറയില്‍ തടവുകാര്‍ക്ക് ഭാര്യമാരുമായി കിടപ്പറ പങ്കിടാനുള്ള അവസരം നല്‍കാനാണ് ആലോചിയ്ക്കുന്നത്. ഇതു സംബന്ധിച്ചു സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയെന്നു ജയില്‍ വിഭാഗം മേധാവി ശശികാന്ത് പറഞ്ഞു.
ശുപാര്‍ശ നടപ്പായാല്‍ തടവുകാര്‍ക്കു ജയിലില്‍ ഭാര്യമാരുമായി ബന്ധപ്പെടാന്‍ രാജ്യത്ത് ആദ്യമായി അവസരമൊരുക്കുന്ന സംസ്ഥാനമാകും പഞ്ചാബ്.
ജയില്‍ നവീകരണ പദ്ധതികളുടെ ഭാഗമായാണു ഈ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. ഭക്ഷണം പോലെ സെക്‌സും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. ലൈംഗികത അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. ഇതിന്റെ അഭാവം തടവുകാര്‍ക്കിടയില്‍ അരക്ഷിതമായ ലൈംഗിക ബന്ധങ്ങള്‍ക്ക് വഴിതെളിക്കുന്നതായി കണ്ടെത്തി. ഇതേത്തുടര്‍ന്നാണു ശുപാര്‍ശ നല്‍കിയതെന്ന് ജയില്‍ ഡിജിപി പറയുന്നു. ജയിലിനകത്തു തടവുകാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തരുതെന്ന കാര്യം മുന്‍നിര്‍ത്തിയാണ് ജയില്‍ വകുപ്പ് ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്.
ഒട്ടേറെ രാജ്യങ്ങളില്‍ ഇത്തരത്തില്‍ ഇണകളെ സന്ദര്‍ശനത്തിന് അനുവദിക്കാറുണ്ട്.ജീവപര്യന്തം ശിക്ഷയനുഭവിക്കുന്നവരടക്കം ദീര്‍ഘകാല തടവുകാര്‍ക്കും നല്ല നടപ്പുകാര്‍ക്കുമാണു യോഗ്യത ഉണ്ടാവുക. നിയമപരമായി വിവാഹം കഴിച്ചവര്‍ക്ക് മാത്രമാര്‍ക്കാണ് ഈ അവസരം ലഭ്യമാവുകയെന്നും ഡിജിപ പറഞ്ഞു.
ഏഴ് സെന്‍ട്രല്‍ ജയിലുകള്‍ ഉള്‍പ്പെടെ 27ഓളം ജയിലുകളിലായി 20000ത്തിന് മേല്‍ തടവുകാര്‍ പഞ്ചാബിലുണ്ട്. ശുപാര്‍ശ നടപ്പായാല്‍ ഇവരില്‍ വലിയൊരു വിഭാഗത്തിന് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.
രാജ്യത്തെ ജയിലുകളില്‍ സ്വവര്‍ഗ, പ്രകൃതി വിരുദ്ധ ലൈംഗികതകയും ലൈംഗികക്കുറ്റങ്ങളും വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും ശുപാര്‍ശ മാതൃകയാവുമെന്നാണ് കരുതപ്പെടുന്നത്.
No comments:
Post a Comment