ദോഹ: ഖത്തറില്‍ ഇനി തൊഴില്‍ വിസ വെറും രണ്ട് മണിക്കൂറിനുള്ളില്‍ ലഭിക്കും. അതുപോലെ ഭര്‍ത്താവിന്റെയോ അച്ഛന്റെയോ സ്‌പോണ്‍സര്‍ഷിപ്പുള്ള സ്‌ത്രീകള്‍ക്ക് വെറും ഒരു മണിക്കൂറിനുള്ളില്‍ തൊഴില്‍ വിസ ലഭ്യമാക്കാനും സൗകര്യ മൊരുക്കും.
വിദേശ തൊഴിലാളികളുടെ മുഴുവന്‍ വിവരങ്ങളും ഇലക്ട്രോണിക് ആര്‍ക്കൈവ് ചെയ്‌തു സൂക്ഷിക്കുന്ന സംവിധാനം നടപ്പിലാക്കുന്നതോടെയാണ് ഇങ്ങനെ രണ്ട് മണിക്കൂറിനുള്ളില്‍ തൊഴില്‍ വിസ നല്‍കാനാവുക.
ഇങ്ങനെ തൊഴില്‍ അപേക്ഷകരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ആര്‍ക്കൈവ് ചെയ്യുന്നതോടെ വിസയ്‌ക്ക് അപേക്ഷിക്കുന്ന കമ്പനികളുടെ പൂര്‍ണ് വിവരങ്ങള്‍ ഞൊടിയിടയില്‍ ലഭ്യമാക്കാന്‍ ഇ-ആര്‍ക്കൈവ്‌സ് വഴി കഴിയും എന്നതിനാലാണ് വളരെ പെട്ടെന്ന വിസ നല്‍കാന്‍ കഴിയുന്നത്. അതുപോലെ ഇങ്ങനെ തൊഴില്‍ അപേക്ഷകള്‍ സംബന്ധിച്ച് ആര്‍ക്കൈവ് ചെയ്യുന്ന കാരണം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികള്‍ ഒരിക്കല്‍ സമര്‍പ്പിച്ച അപേക്ഷ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല എന്നൊരു ഗുണവും കൂടിയുണ്ട്.
No comments:
Post a Comment