ദോഹ: തപാല്‍ വഴി അയക്കുന്ന ഉരുപ്പടികളുടെ നീക്കം സംബന്ധിച്ച വിവരങ്ങള്‍ ഐ ഫോണ്‍ വഴി അറിയാന്‍ സംവിധാനം വരുന്നു. ഖത്തര്‍ പോസ്റ്റ് (ക്യു.പോസ്റ്റ്) ആണ് ഇതിനായി പ്രത്യേക ഐഫോണ്‍ ആപ്ളിക്കേഷന്‍ ഏര്‍പ്പെടുത്തുന്നത്. പുതിയ സംവിധാനം വൈകാതെ നിലവില്‍ വരുമെന്ന് ക്യു.പോസ്റ്റിലെ ഉന്നതോദ്യോഗസ്ഥനും ദോഹയില്‍ നടക്കുന്ന യൂനിവേഴ്സല്‍ പോസ്റ്റല്‍ കോണ്‍ഗ്രസിന്‍െറ ഇന്‍ഫര്‍മേഷന്‍ കമ്മിറ്റി ഡയറക്ടറുമായ ഫാദില്‍ ഹാജിസ് അല്‍ കഅബി അറിയിച്ചു. ക്യു.പോസ്റ്റിന്‍െറ തപാല്‍ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ സംവിധാനം സഹായിക്കുമെന്ന് അല്‍ കഅബി പറഞ്ഞു. തപാലില്‍ അയക്കുന്ന സാധനങ്ങളുടെ തല്‍സ്ഥിതി ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് അറിയാമെന്നതാണ് പുതിയ സംവിധാനത്തിന്‍െറ സവിശേഷത. ഉരുപ്പടി ക്യു.പോസ്റ്റിന്‍െറ ഓഫീസില്‍ നിന്ന് അയക്കുമ്പോഴും ലക്ഷ്യസ്ഥാനത്തെത്തുമ്പോഴും അയച്ചയാള്‍ക്ക് അവരുടെ ഐഫോണില്‍ സന്ദേശമെത്തും. ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍ ആധുനികസാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്.ഇതിന് പുറമെ, പോസ്റ്റല്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഉടന്‍ നിലവില്‍ വരുന്ന ക്യു.പോസ്റ്റിന്‍െറ പുതിയ വെബ്സൈറ്റ് വഴിയും തപാല്‍ ഉരുപ്പടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാം. ഉപഭോക്താക്കള്‍ക്ക് കുടുതല്‍ ഉപകാരപ്രദമായ വിധത്തിലാണ് പുതിയ സൈറ്റ് രൂപകല്‍പന ചെയ്യുന്നത്. വന്‍കിട കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും വ്യാപാരം സുഗമമാക്കുന്നനതിന് ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും ക്യു.പോസ്റ്റിന് പദ്ധതിയുണ്ടെന്ന് അല്‍ കഅബി വ്യക്തമാക്കി. സര്‍ക്കാറിന്‍െറ തപാല്‍ ഏജന്‍സികളും ഈ രംഗത്തെ സ്വകാര്യ കമ്പനികളും തമ്മില്‍ ശക്തമായ മല്‍സരം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, സേവനത്തിന്‍െറ ഗുണനിലവാരം ഉയരാന്‍ മല്‍സരം സഹായിക്കുമെന്നും മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ക്യു.പോസ്റ്റ് ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
(courtesy:madhyamam)
Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246
No comments:
Post a Comment