പരിചയമില്ലാത്ത ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്യാനുള്ള വഴി ഗിസ്‌ബോട്ട് പറഞ്ഞു തന്നത് ഓര്‍മയുണ്ടാകുമല്ലോ ? ഇന്ന് അതിലും മികച്ച രീതിയിലുള്ള ഒരു കാര്യം പറഞ്ഞു തരാം. നിങ്ങളുടെ ഫോണിലേയ്ക്ക് വിളിയ്ക്കുന്ന ശല്യക്കാരന്റെയോ ശല്യക്കാരിയുടെയോ പേരടക്കം കണ്ടെത്താന്‍ സാധിയ്ക്കും. ട്രൂ കോളര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ലോകത്തെമ്പാടുമുള്ള ഏകദേശം 622 മില്ല്യണ്‍ മൊബൈല്‍ നമ്പരുകളുടെ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനിലുണ്ട്. മാത്രമല്ല അത് ദിനംപ്രതി വര്‍ദ്ധിയ്ക്കുകയുമാണ്. നിങ്ങളുടെ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ അറിയാത്ത നമ്പര്‍ നല്‍കി സെര്‍ച്ച് ചെയ്യാന്‍ സാധിയ്ക്കും. അങ്ങനെ നമ്പരിന്റെ ഉടമയെ കണ്ടെത്താനും സാധിയ്ക്കും.
ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഒരു പോപ് അപ് ജാലകം പ്രത്യക്ഷപ്പെടും. അതില്‍ കോള്‍ ഫില്‍ട്ടര്‍, സെര്‍ച്ച്, അപ്‌ഡേറ്റ് ഫോണ്‍ബുക്ക് തുടങ്ങിയ ഓപ്ഷനുകള്‍ കാണാം. അപ് ഡേറ്റ് ഓപ്ഷന്‍ സെലക്ട് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിരിയ്ക്കുന്ന കോണ്ടാക്ട് വിവരങ്ങളെല്ലാം ഈ ആപ്ലിക്കേഷന്‍ സേവ് ചെയ്യും. അങ്ങനെയാണ് അതിന്റെ ഡാറ്റാബേസ് അപ്‌ഡേറ്റാകുന്നത്. സെര്‍ച്ച് ഓപ്ഷന്‍ ഉപയോഗിച്ച് അറിയാത്ത നമ്പര്‍ സംബന്ധിയ്ക്കുന്ന വിവരങ്ങള്‍ തിരയാന്‍ സാധിയ്ക്കും. നമ്പരുടമയുടെ പേര് വിവരങ്ങള്‍ കണ്ടെത്താനും സാധിയ്ക്കും.
ആന്‍ഡ്രോയ്ഡ്, ഐഓഎസ്, ബ്ലാക്ക്ബെറി, നോക്കിയ തുടങ്ങിയ എല്ലാ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും പ്രവര്‍ത്തിയ്ക്കുന്ന പതിപ്പുകള്‍ ലഭ്യമാണ്.
Links evideyanu
ReplyDelete