സ്‌കൈപ്പ് എന്ന വീഡിയോകോളിംഗ് സോഫ്റ്റ് വെയറിനേക്കുറിച്ച് കേട്ടിട്ടില്ലേ. അന്താരാഷ്ട്ര നമ്പരുകളിലേയ്ക്ക് വിളിയ്ക്കാന്‍ സ്‌കൈപ്പ് ഒരു നിശ്ചിത തുക ഈടാക്കുമെന്ന കാര്യം ഉപയോഗിച്ചിട്ടുള്ളവര്‍ക്കറിയാം. അങ്ങനെ അവര്‍ ഈടാക്കുന്ന തുക ഒരല്പം കൂടുതാണെന്ന് തോന്നി ഈ സംവിധാനം ഉപയോഗിയ്ക്കാത്തവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഒരു മാസം വരെ സൗജന്യ അന്താരാഷ്ട്ര കോളുകള്‍ ചെയ്യാനുള്ള സൗകര്യം സ്‌കൈപ്പ് നല്‍കുന്നു. ഈ സംവിധാനം ഉപയോഗിച്ച് എല്ലാ ഓഫ്‌ലൈന്‍ കോണ്ടാക്റ്റുകളുടെയം ലാന്‍ഡ്‌ലൈന്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്പരിലേയ്ക്ക്, രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാതെ വിളിയ്ക്കാന്‍ സാധിയ്ക്കും. സ്‌കൈപ്പ്ില്‍ നിന്ന് സ്‌കൈപ്പിലേക്കുള്ള കോളുകള്‍ ഇപ്പോഴും സൗജന്യമാണ്. മുകളില്‍ പറഞ്ഞ ഓഫര്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ 1 ഡോളര്‍ മാത്രം ചിലവാക്കിയാല്‍ മതിയാകും. അത് വേരിഫിക്കേഷന്‍ ആവശ്യത്തിന് വേണ്ടി മാത്രമാണ്.
ഇനി എങ്ങനെ ഈ ഓഫര്‍ ഉപയോഗിയ്ക്കാം എന്ന് നോക്കാം.
- സ്‌കൈപ്പിന്റെ ഓഫര്‍ പേജിലേയ്ക്ക് പോകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ക്ലെയിം യുവര്‍ ഫ്രീ മന്ത് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
- ലോഗ് ഇന്‍ വിവരങ്ങള്‍ നല്‍കി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യുക.
- നിങ്ങള്‍ ഓട്ടോമാറ്റിയ്ക്കായി ഫ്രീ വണ്‍ മന്ത് അണ്‍ലിമിറ്റഡ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിലേയ്ക്ക് എത്തപ്പെടും
ഓര്‍മ്മിയ്ക്കാന്‍
- 15/11/2012 നുള്ളില്‍ ട്രയല്‍ കാലാവധി അവസാനിച്ചിരിയ്ക്കണം
- സ്‌കൈപ്പില്‍ റെജിസ്റ്റര്‍ ചെയ്ത് 29 ദിവസമെങ്കിലും കഴിഞ്ഞവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിയ്ക്കൂ
- സ്‌പെഷ്യല്‍, പ്രീമിയം, നോണ്‍-ജിയോഗ്രഫിക് നമ്പരുകള്‍ക്ക് ഈ ഓഫര്‍ ബാധകമല്ല
- വേരിഫിക്കേഷന്‍ ചാര്‍ജായി 1 ഡോളര്‍ നല്‍കേണ്ടി വരും
- ശരിയായ പേമെന്റ് വിവരങ്ങള്‍ നല്‍കണം
- ഒരു ഉപയോക്താവിന്് ഒരു ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ മാത്രമേ ലഭിയ്ക്കുകയുള്ളൂ
- ഒരു മാസത്തിന് ശേഷം ഓട്ടോമാറ്റിക്കായി സബ്‌സ്‌ക്രിപ്ഷന്‍ തുടരുകയും, ചാര്‍ജ് ഈടാക്കപ്പെടുകയും ചെയ്യുന്നതാണ്. ഇതുണ്ടാകാതിരിയ്ക്കാന്‍ തുടങ്ങിയ തീയതി മുതല്‍ 27 ദിവസത്തിനുള്ളില്‍ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കണം.
ചുവടെ ചേര്‍ത്തിരിയ്ക്കുന്ന രാജ്യങ്ങളിലേയ്ക്ക് മാത്രമേ മൊബൈല്‍ കോള്‍ ഓഫര്‍ ലഭ്യമാകുകയുള്ളു
- കാനഡ
- ഗുവാം
- ഹോങ്കോങ് S.A.R ചൈന
- പ്യൂര്‍ട്ടോ റിക്കോ
- സിങ്കപ്പൂര്‍
- തായ്‌ലന്‍ഡ്
- യുണൈറ്റഡ് സ്റ്റേറ്റ്‌സ്
- 40 രാജ്യങ്ങളിലേയ്ക്ക് ലാന്‍ഡ്‌ലൈന്‍ കോളുകള്‍ വിളിയ്ക്കാം
- ചൈന,കൊറിയ,തായ്വാന്‍,റഷ്യ എന്നീ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമല്ല.
- (courtesy; malayalam.oneindia.co.in)
No comments:
Post a Comment