Sunday, May 12, 2019

അഗ്നിശമന സർട്ടിഫിക്കറ്റ്: ക്രമക്കേടൊഴിവാക്കാൻ നടപടിക്രമം ലളിതമാക്കും ..?


അഗ്നിരക്ഷാവിഭാഗത്തിന്റെ കെട്ടിടസുരക്ഷാ സർട്ടിഫിക്കറ്റ് (എൻ.ഒ.സി.) ലഭിക്കുന്നതിനുള്ള നടപടി ലളിതമാക്കാൻ ഓൺലൈൻ പോർട്ടൽ സംവിധാനം വരുന്നു. സർട്ടിഫിക്കറ്റിനുള്ള കാലതാമസവും നടപടിക്രമങ്ങൾക്കിടയിലുള്ള ക്രമക്കേടുകളും ഒഴിവാക്കുന്നതിന് സംരംഭകരെ സഹായിക്കുന്ന പോർട്ടൽ കെൽട്രോണിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത്.

ഇതിന്റെ നിർമാണജോലികൾ അന്തിമഘട്ടത്തിലാണ്. പോർട്ടൽ വൈകാതെ പ്രവർത്തനസജ്ജമാവുമെന്ന് അഗ്നിരക്ഷാവിഭാഗം ഡി.ജി.പി.യുടെ ഓഫീസ് അറിയിച്ചു. 20.26 ലക്ഷം രൂപ ചെലഴിച്ചാണ് നിർമാണം.

വ്യവസായസൗഹൃദ അന്തരീക്ഷത്തിനായി വ്യവസായ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി.) തയ്യാറാക്കിവരുന്ന കെ-സ്വിഫ്റ്റ് സംവിധാനവുമായി യോജിച്ചുള്ള പ്രവർത്തനമാവും പോർട്ടലിലുണ്ടാവുക.

സിനിമാ തീയേറ്ററുകൾ, ആശുപത്രികൾ, ബാറുകളും റസ്റ്റോറന്റുകളും, ഹോട്ടലുകൾ, പടക്കവില്പനശാലകൾ, സാനിട്ടോറിയം, നഴ്സിങ് ഹോമുകൾ, സ്കൂളുകൾ, പെട്രോളിയം ഉത്പന്നങ്ങളുെട സംഭരണവും വിതരണവും നടക്കുന്ന ഇടങ്ങൾ, പടക്കങ്ങൾ വിൽക്കുന്ന താത്‌കാലിക കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കാണ് അഗ്നിസുരക്ഷാ എൻ.ഒ.സി. വേണ്ടത്.

സംരംഭകർക്ക് അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും സൗകര്യമുണ്ടാവും. കെട്ടിടത്തിന്റെ വലിപ്പമനുസരിച്ച് അഗ്നിരക്ഷാ യൂണിറ്റ് ഓഫീസർ, ജില്ലാ ഓഫീസർ, അഡീഷണൽ ഡയറക്ടർ, കമ്മിഷണർ സ്ഥാനങ്ങളിലുള്ളവർ അപേക്ഷയിൽ തീരുമാനമെടുക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇത് ഏറെ കാലതാമസത്തിനും ക്രമക്കേടിനും ഇടയാക്കുന്നതായി ആക്ഷേപമുയർന്നിരുന്നു.
 പരിശോധനാവിവരങ്ങൾ അറിയാം 

വിവിധതലത്തിലുള്ള ഓഫീസർമാർ നടത്തുന്ന സുരക്ഷാപരിശോധനയുടെ വിവരങ്ങൾ സംരംഭകർക്ക് അപ്പോൾത്തന്നെ ഓൺലൈനായി അറിയാനാവും.

അപേക്ഷ ഏത് ഓഫീസിന്റെ പരിഗണനയിലാണെന്നതിനുപുറമേ പരിശോധനാപട്ടിക കാണാനും അവസരമുണ്ടാവും. പരിശോധനാഫലം ഓൺലൈനായി അറിയുന്നതോടൊപ്പം ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ടാവും.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance