Sunday, May 12, 2019

പത്താംക്ലാസ് കഴിഞ്ഞു; ഇനി ചെയ്യാം ഈ കോഴ്‌സുകള്‍ 
[COURTESY: By: ഡോ. എസ്. രാജൂകൃഷ്ണൻ]

പത്താംക്ലാസ് ഫലം വന്നു. ഇനി എന്താ അടുത്ത പരിപാടി എന്ന ചോദ്യം സർവസാധാരണമാണ്. പ്ലസ്ടുവിന് പോകണം. ഇതായിരിക്കും എല്ലാവരും പറയുന്ന മറുപടി. ബഹുഭൂരിപക്ഷംപേരും പത്തിനുശേഷമുള്ള പഠനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ആലോചിക്കുക ഹയർ സെക്കൻഡറി കോഴ്സ് തന്നെയാണ്; ഉയർന്നതലങ്ങളിലെ തുടർപഠനം ആഗ്രഹിക്കുന്നവർ പ്രത്യേകിച്ചും. എന്നാൽ, അതുമാത്രമല്ല ഒരു വിദ്യാർഥിയുടെ മുന്നിലുള്ള വഴികൾ. ഒരു തൊഴിലിലേക്ക് നയിക്കുന്ന ഹ്രസ്വകാല കോഴ്സുകൾ, സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകൾ എന്നിവ ഇന്ന് വ്യത്യസ്തമേഖലകളിൽ ലഭ്യമാണ്

 ഹയർ സെക്കൻഡറി 

സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് മേഖലകളിലായി, ഏതാണ്ട് 46-ൽപ്പരം വിഷയ കോമ്പിനേഷനുകൾ (സയൻസ്- ഒൻപത്, ഹ്യുമാനിറ്റീസ്-26, കൊമേഴ്സ്- 11) ഹയർ സെക്കൻഡറിയിൽ ലഭ്യമാണ്  സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.), കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സി.ഐ.എസ്.സി.ഇ.), നാഷണൽ ഓപ്പൺ സ്കൂൾ, സംസ്ഥാനങ്ങളിലെ ഓപ്പൺ സ്കൂൾ എന്നിവർ ഹയർ/സീനിയർ സെക്കൻഡറി കോഴ്സുകൾ നടത്തുന്നുണ്ട്.

 വൊക്കേഷണൽ ഹയർ സെക്കൻഡറി 

കേരള സർക്കാർ, തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി കോഴ്സ് നടത്തുന്നുണ്ട് (വൊക്കേഷണൽ ഹയർ സെക്കൻഡറി). എൻജിനീയറിങ്, അഗ്രിക്കൾച്ചർ, അലൈഡ് ഹെൽത്ത് കെയർ, ആനിമൽ ഹസ്ബൻഡ്രി, ഫിഷറീസ്, ഹോം സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് ആൻഡ് കൊമേഴ്സ് എന്നിങ്ങനെ എട്ട് ബ്രാഞ്ചുകൾ. കോഴ്സ് പൂർത്തിയാകുമ്പോൾ തൊഴിൽമേഖല സ്വയം കണ്ടെത്താൻ വിദ്യാർഥിയെ സജ്ജമാക്കുകയാണ് ലക്ഷ്യം. ചില കോഴ്സുകൾ പി.എസ്.സി. നികത്തുന്ന ചില തസ്തികകൾക്കുള്ള യോഗ്യത കൂടിയാണ്. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ?ഫ്രെയിംവർക്കിന് അനുസൃതമായ കോഴ്സുകൾ വി.എച്ച്.എസ്.ഇ.യിൽ ഉണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സസ് െഡവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി.) ടെക്നിക്കൽ ഹയർ സെക്കൻഡറി. കോഴ്സുകൾ നടത്തുന്നുണ്ട് (//ihrd.ac.in).

 കലാമണ്ഡലം 

ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ആർട്സ് ഹയർ സെക്കൻഡറിക്കൊപ്പം കലകളിൽ പരിശീലനസൗകര്യം ഒരുക്കുന്നു. കഥകളിവേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടിയാട്ടം, തുള്ളൽ, മൃദംഗം, തിമില, മിഴാവ്, നൃത്തം, കർണാടകസംഗീതം എന്നിവയിലൊന്നിൽ പരിശീലനം നേടാം (//www.kalamandalam.org/home.aspx).

 പോളിടെക്നിക് 

പോളിടെക്നിക് കോളേജുകളിലെ ത്രിവത്സര ഡിപ്ലോമ പ്രോഗ്രാമുകളുടെ തൊഴിൽസാധ്യത വലുതാണ്. എന്നാൽ, പലരും ഇത് വേണ്ടരീതിയിൽ മനസ്സിലാക്കിയിട്ടില്ല. എൻജിനീയറിങ്/ടെക്നോളജി, കൊമേഴ്സ്യൽ പ്രാക്ടീസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് സ്ട്രീമുകളിൽ ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. എൻജിനീയറിങ്/ടെക്നോളജി മൂന്നുവർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഐ.ഐ.ടി. പ്രവേശനപരീക്ഷ (ജെ.ഇ.ഇ. മെയിൻ എഴുതി ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാനുള്ള യോഗ്യത നേടുന്നതിന് വിധേയമായി) എഴുതാം. വേണമെങ്കിൽ ലാറ്ററൽ എൻട്രിവഴി ബി.ടെക്. രണ്ടാംവർഷത്തിൽ പ്രവേശിക്കാം. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് തുടങ്ങി 19 ബ്രാഞ്ചുകളിൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സുണ്ട്. 
(www.polyadmission.org). ഐ.എച്ച്.ആർ.ഡി.യും മോഡൽ പോളിടെക്നിക്കുകൾ നടത്തുന്നുണ്ട് (//ihrdmptc.org/).

 ഐ.ടി.ഐ. 

തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാനും തൊഴിൽ നേടാനും ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാം. (ഐ.ടി.ഐ.) ഒരു വർഷത്തെയും രണ്ടുവർഷത്തെയും കോഴ്സുകൾ (മെട്രിക് ട്രേഡുകൾ) ലഭ്യമാണ്. എസ്.എസ്.എൽ.സി. തോറ്റവർക്കും ഐ.ടി.ഐ. കോഴ്സുകളുണ്ട്. ഇലക്ട്രീഷൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, വെൽഡർ, ജനറൽ കാർപ്പെന്റർ, വയർമാൻ എന്നിവ ചില ട്രേഡുകളാണ്. //dget.nic.in , //det.kerala.gov.in

 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് 

അതിഥിസത്കാരം ഹോട്ടൽ മാനേജ്മെന്റ് എന്നിവ പഠിക്കാൻ മേഖലയെക്കുറിച്ചും ചിന്തിക്കുന്നവർക്ക് ടൂറിസം വകുപ്പിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ചേരാം. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ, ബേക്കറി ആൻഡ് കൺഫക്ഷണറി, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, കാനിങ്് & ഫുഡ് പ്രിസർവേഷൻ എന്നിവയിൽ ഒരു വർഷത്തെ തൊഴിലധിഷ്ഠിത കോഴ്സുകൾ (ഇതിൽ മൂന്നുമാസത്തെ പ്രായോഗികപരിശീലനവും ഉൾപ്പെടും) 12 കേന്ദ്രങ്ങളിലായി ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു (//fcikerala.org/)

 ജെ.ഡി.സി. 

കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി.) 10 മാസത്തെ പ്രോഗ്രാമാണ്. സഹകരണമേഖലയിൽ തൊഴിൽ ലഭിക്കാൻ അവസരമൊരുക്കുന്ന കോഴ്സാണിത്. 16 കേന്ദ്രങ്ങളിൽ ഈ കോഴ്സ് നടത്തുന്നുണ്ട്.

 കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് 

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ് നൽകുന്നു. ഡി.ടി.പി., വേർഡ് പ്രോസസിങ്, ഡാറ്റാ എൻട്രി, ഫോട്ടോഷോപ്പ്, ടാലി, ടൈപ്പ് റൈറ്റിങ് ഷോർട്ട് ഹാൻഡ് എന്നീ മേഖലകളിൽ പരിശീലനം (www.dtekerala.gov.in).

 സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി 

ലൈബ്രറി സയൻസിൽ താത്പര്യമുള്ളവർക്കായുള്ള സർട്ടിഫിക്കറ്റ് കോഴ്സാണ്. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തുന്ന ആറുമാസത്തെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ്. അവസാന രണ്ടുമാസം പ്രായോഗിക പരിശീലനവും ലഭിക്കും (www.statelibrary.kerala.gov.in).

 ഇഷ്ടംപോലെ പഠിക്കാം 

സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് വകുപ്പ് സർക്കാർ/സ്വകാര്യ ചെയിൻ സർവേ സ്കൂളുകളിൽ മൂന്നുമാസത്തെ ചെയിൻ സർവേ കോഴ്സ്
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് (സി ആപ്റ്റ്) നടത്തുന്ന പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ
സെന്റർ ഫോർ െഡവലപ്മെന്റ് ഓഫ് ഇമേജ് ടെക്നോളജി (സി.ഡിറ്റ്) നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത കോഴ്സുകൾ
ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അംഗീകൃത സ്ഥാപനങ്ങളിലെ പ്രീ സീ ട്രെയിനിങ് കോഴ്സ് ഫോർ ജനറൽ പർപ്പസ് റേറ്റിങ്
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എൻജിനീയറിങ് ആൻഡ് ടെക്നോളജി (സിപ്പറ്റ്)യുടെ ഡിപ്ലോമ കോഴ്സുകൾ
കേരളത്തിൽ ഫാർമസി (ഹോമിയോപ്പതി), ആയുർവേദ നഴ്സിങ്, ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾ
സർക്കാർ ഫാഷൻ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാഷൻ ഡിസൈൻ ആൻഡ് ഗാർമന്റ് ടെക്നോളജി പ്രോഗ്രാം.

 മാറുന്ന കോഴ്സുകൾ 

എൽ.ബി.എസ്. സെന്റർ: ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്വേർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്, ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡി.ടി.പി. (ഇംഗ്ലീഷ്, മലയാളം), എം.എസ്. ഓഫീസ് ആൻഡ് ഇന്റർനെറ്റ്, ഓഫീസ് ഓട്ടോമേഷൻ ആൻഡ് ഇന്റർനെറ്റ് (www.lbscetnre.in)
ഐ.എച്ച്.ആർ.ഡി: ഡിപ്ലോമ ഇൻ ഡേറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (//ihrd.ac.in)
കെൽട്രോൺ നോളജ് സെന്റർ: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കംപ്യൂട്ടർ ഹാർഡ്വേർ ആൻഡ് നെറ്റ്വർക്ക് മെയ്ന്റനൻസ്, നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ ആൻഡ് ലിനക്സ്, ഡസ്ക്ടോപ്പ് പബ്ലിഷിങ്, ഡോട്ട്നെറ്റ് ടെക്നോളജീസ്, മലയാളം വേർഡ് പ്രോസസിങ് (//ksg.ketlron.in)
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി (കണ്ണൂർ): കംപ്യൂട്ടർ എയ്ഡഡ് ടെക്സ്റ്റൈൽ ഡിസൈനിങ്, ഡിപ്ലോമ ഇൻ ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി (//iihtkannur.ac.in)
അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ: പാറ്റേൺ മാസ്റ്റർ, അഡ്വാൻസ് പാറ്റേൺ മേക്കർ കാഡ്/കാം, സാംപ്ലിങ് കോ-ഓർഡിനേറ്റർ/ജി.സി.ടി. (https://atdcindia.co.in)
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് (സിഫ്നറ്റ് കൊച്ചി, വിശാഖപട്ടണം, ചെന്നൈ): വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ കോഴ്സുകൾ www.cifnet.nic.in

സെൻട്രൽ ഫുട്വേർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ചെന്നൈ): ഫുട്വേർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ, സർട്ടിഫിക്കറ്റ് ഇൻ ഷൂ കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ, ഡിസൈൻ ആൻഡ് പാറ്റേൺ കട്ടിങ്, ഷൂ കാഡ് (www.cftichennai.in

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance