100 കിലോയ്ക്ക് 200 രൂപ .സംസ്ഥാനത്ത് ഒന്പതിന് തുടങ്ങിയ ട്രെയിൻ സർവീസ് വഴി മൂന്ന് ദിവസംകൊണ്ട് അയച്ചത് ഒരു ടൺ സാധനങ്ങൾ. കോട്ടയം വഴി തിരുവനന്തപുരം- കോഴിക്കോട് പാതയിലാണ് പാഴ്സൽ ട്രെയിൻ സർവീസ്.രണ്ടാഴ്ചയിലേറെ നിശ്ചലമായിക്കിടന്ന പാതയിലൂടെ പൊതുജനങ്ങൾക്ക് അവശ്യസേവനം നൽകുന്നതിനാണ് റെയിൽേവ സർവീസ് ആരംഭിച്ചത്. ഒരു പാഴ്സൽ വാനും ഒരു ഗാർഡ് കം ലഗേജ് റാക്കും ചേർന്ന 'കുട്ടി' ട്രെയിനാണ് ഓടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും ഭക്ഷ്യവസ്തുക്കൾ, ജീവൻരക്ഷാ മരുന്നുകൾ, വീട്ടുപകരണങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവയാണ് കയറ്റിയയച്ചത്. 30 ടൺവരെ അയയ്ക്കാൻ കഴിയുന്ന സർവീസിലൂടെ കുറഞ്ഞത് ഒരു കിലോമുതൽ അയയ്ക്കാം. സേവനമെന്ന നിലയിലായതിനാൽ സാധാരണ പാഴ്സൽ സർവീസിനേക്കാൾ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോടുവരെ 100 കിലോ സാധനം അയയ്ക്കുന്നതിന് 200 രൂപയാണ് ചെലവ്.രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തുനിന്ന് തിരിച്ച് വൈകീട്ട് ആറിന് കോഴിക്കോട് എത്തും. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ വഴി കോഴിക്കോട് സർവീസ് അവസാനിക്കും. കോഴിക്കാടുനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് വൈകീട്ട് ആറിന് തിരിച്ചെത്തും.പാഴ്സൽ ട്രെയിൻ ആരംഭിക്കുന്നതിന് ഒന്നരമണിക്കൂർ മുന്പുമുതൽ സ്റ്റേഷനിലെ പാഴ്സൽ ഓഫീസ് പ്രവർത്തിക്കും. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് മുൻകരുതലോടെയാണ് പ്രവർത്തനം. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ സേവനം 25 വരെ നീട്ടിയിട്ടുണ്ട്. ഇന്ത്യൻ റെയിൽ 68 പാതകളിൽ 133 പാഴ്സൽ സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് ആരംഭിച്ചത്. ദക്ഷിണ റെയിൽവേയുടെ പരിധിയിൽ തിരുനെൽവേലി വഴി ചെെെന്ന-നാഗർകോവിൽ പാഴ്സൽ സർവീസുണ്ട്. ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത് സേലം വഴിയുള്ള കോയന്പത്തൂർ-ചെന്നൈ സർവീസാണ്. ദിവസവും 12 സർവീസാണ് നടത്തുന്നത്.
അയക്കാം:
നിലവിൽ ട്രെയിൻ വഴി അയച്ചിരുന്ന സാധനങ്ങൾക്ക് പുറമേ പാൽ, പാലുത്പന്നങ്ങൾ, മരുന്നുകൾ, മുഖാവരണം, സാനിെെറ്റസർ, എണ്ണ, മുട്ട, പഴങ്ങൾ, പച്ചക്കറി etc.,
[Courtesy By: രശ്മി രഘുനാഥ്, mathrubhumi.]
No comments:
Post a Comment