ലോക്ഡൗണിൽ നിത്യജീവിതം സുഗമമാക്കുന്നതിനായി അത്യാവശ്യ മേഖലകളിൽ സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്കും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും പെട്രോൾ ബങ്കുകൾക്കും തുടക്കം മുതലേ ഇളവുണ്ടായിരുന്നു. മുഖ്യമന്ത്രി അറിയിച്ച ഇളവുകൾ എന്തൊക്കെ? ഏതൊക്കെ ദിവസങ്ങളിൽ അറിയാം.
ഇളവു ലഭിച്ചെങ്കിലും ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായുള്ള വ്യവസ്ഥകർ പാലിക്കണമെന്നതു നിർബന്ധമാണ്.
സ്ഥാപനങ്ങളിൽ ജീവനക്കാർ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം. ഹാൻഡ് സാനിറ്റൈസർ ജീവനക്കാർക്കും സന്ദർശകർക്കും ലഭ്യമാക്കണം. കൈ കഴുകാനുള്ള സൗകര്യം ഏർപ്പെടുത്തണം. സാമൂഹിക അകലം പാലിക്കണം
തുടങ്ങിയ നിർദേശങ്ങൾ എല്ലാവർക്കും ബാധകമാണ്.
കൃഷി, മറ്റു മേഖലകൾ
റബർ തോട്ടങ്ങളിൽ മരങ്ങളുടെ റെയിൻ ഗാർഡ് ചെയ്യാൻ പോകുന്ന തൊഴിലാളികൾക്ക് യാത്രാനുമതി.കളിമൺ ജോലിയുമായി ബന്ധപ്പെട്ടവർക്ക് തൊഴിലാളികളെ പരമാവധി കുറച്ച് മണ്ണു സംഭരിക്കാം.
ജലസേചന വകുപ്പിന് കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കാം. പെൻഷൻ വിതരണം, അവശ്യ സാധന വിതരണം എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനാൽ സഹകരണ വകുപ്പിലെ ജീവനക്കാർക്ക് ഇളവ് അനുവദിച്ചു.
തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി, ഗ്രാമ്പു തുടങ്ങിയ തോട്ടങ്ങളിൽ കുറഞ്ഞ തൊഴിലാളികൾക്ക് അനുമതി
അവശ്യ സാധനങ്ങൾ, ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇ കൊമേഴ്സ് വഴിയും പാർസൽ സർവീസ് വഴിയും വിതരണം ചെയ്യാം.
വിത്ത്, വളം, കൃഷി ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ, കടകൾ, സ്ഥാപനങ്ങൾ . ഫ്രിജ്, വാഷിങ് മെഷീൻ, മിക്സി തുടങ്ങിയവയുടെ റിപ്പയറിങ് നടത്തുന്ന കടകൾ – തിങ്കളാഴ്ച 10 മുതൽ 5 വരെ.
📚ബുക്ക് ഷോപ്പുകൾ –
ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ
🛒എയർകണ്ടീഷനർ, ഫാൻ എന്നിവ വിൽക്കുന്ന കടകൾ
ഞായറാഴ്ച 10 മുതൽ 5 വരെ, പരമാവധി മൂന്നു ജീവനക്കാർ.
🕶️കണ്ണടകൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ
തിങ്കളാഴ്ച 10 മുതൽ 5 വരെ, പരമാവധി 2 ജീവനക്കാർ.
🚬ബീഡി തൊഴിലുമായി ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരമാവധി ആളുകളെ കുറച്ച് പ്രവർത്തിക്കാം. ഇതുമായി ബന്ധപ്പെട്ട വാഹനങ്ങൾക്കും അനുമതി.
ലാറ്റക്സ് സംസ്കരണം, സർജിക്കൽ ഗ്ലൗസ് നിർമാണം തുടങ്ങിയ റബർ അധിഷ്ഠിത വ്യവസായ ശാലകൾ
മൊത്തം ജീവനക്കാരുടെ 25 ശതമാനം പേരേ ജോലിക്ക് ഹാജരാവാൻ പാടുള്ളൂ. ഇതുമായി ബന്ധപ്പെട്ട വാഹനങ്ങൾക്കും അനുമതി.
ഇലക്ട്രീഷ്യന്മാർ, പ്ലബർമാർ എന്നിവർ
വീടുകളിലും ഫ്ലാറ്റുകളിലുമുണ്ടാവുന്ന അടിയന്തര അറ്റകുറ്റപ്പണികൾക്കു മാത്രം
മൊബൈൽ, കംപ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ എന്നിവ വിൽക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതുമായ സ്ഥാപനങ്ങൾ
ഞായറാഴ്ചകളിൽ മാത്രം. 10 മുതൽ 5 വരെ. ഉപഭോക്താക്കൾ സ്ഥാപനത്തിനുള്ളിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ചെറുതും വലുതുമായ വാഹന വർക്ക് ഷോപ്പുകൾ
ബ്രേക്ക് ഡൗൺ സേവനങ്ങൾ, ടയർ, വാഹന ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ
ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട പണികളും നടത്താം.
ഞായർ, വ്യാഴം ദിവസങ്ങളിൽ 10 മുതൽ 5 വരെ. കുറഞ്ഞ ജീവനക്കാർ മാത്രം. പെയിന്റിങ്, വാട്ടർ സർവീസ് തുടങ്ങിയവയ്ക്ക് അനുമതിയില്ല.ഓൺലൈൻ വഴി ഭക്ഷണം
ഹോട്ടലുകൾക്ക് പ്രവർത്തനാനുമതി രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മാത്രം. രാത്രി 8 വരെ ഓൺലൈൻ ഡെലിവറി അനുവദിക്കും. ചെക് പോസ്റ്റുകൾക്കു സമീപമുള്ള ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാത്രി എട്ടുവരെ പ്രവർത്തിപ്പിക്കാം.
No comments:
Post a Comment