Tuesday, April 7, 2020

എന്താണ് എപ്പിഡെമിക് ഡിസീസസ് ആക്ട്?

പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കാനുള്ള ഓർഡിനൻസാണിത്. കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ് 2020 എന്ന പേരിലാണ് പുതിയ നിയമം.

 നിലവിലുള്ള ട്രാവൻകൂർ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിൻ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കികൊണ്ടും എപിഡമിക്സ് ഡിസീസ് ആക്ടിന് (1897) മലബാർ മേഖലയിൽ പ്രാബല്യമില്ലാതാക്കികൊണ്ടുമാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.ഇതനുസരിച്ച് പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികൾ നിയന്ത്രിക്കാൻ സർക്കാരിന് സാധിക്കും.സംസ്ഥാന അതിർത്തി അടച്ചിടാനും പൊതു-സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനും സംസ്ഥാന സർക്കാറിന് സാധിക്കും.നിയമത്തിലൂടെ പെതുസ്ഥലങ്ങളിലും 👥മത സ്ഥാപനങ്ങളിലുമുള്ള ആൾക്കൂട്ടം സർക്കാരിന് നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം. സാമൂഹ്യ നിയന്ത്രണത്തിന് മാനദണ്ഡങ്ങൾ കൊണ്ടുവരാനും സാധിക്കും.സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കാം.ഫാക്ടറികൾ, കടകൾ, വർക്ക്ഷോപ്പുകൾ, ഗോഡൗണുകൾ എന്നിവയുടെ മേലും നിയന്ത്രണം ചുമത്താം.അവശ്യ സർവ്വീസുകൾക്ക് സമയ നിയന്ത്രണം കൊണ്ടുവരാം.
ഇത്തരം നിയമലംഘനങ്ങൾക്ക് പോലീസിന് നേരിട്ട് കേസെടുക്കാം. നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവോ 10000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടുകൂടിയോ ചുമത്താൻ വ്യവസ്ഥ ചെയ്യുന്നതാണ്

എപ്പിഡമിക് ഡിസീസസ് ആക്ട്.
 ലോക്ക് ഡൗണ്‍ കര്‍ക്കശമാക്കും; 
 ലോക്ക് ഡൗൺ കർശനമായി നടപ്പാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി 
അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ തിരിച്ചയയ്ക്കുകയാണ് ഇതുവരെ ചെയ്തത്. എന്നാൽ, ഇനി അങ്ങനെയുള്ളവർക്കെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി  പറഞ്ഞു.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance